ശിര്‍ക്കന്‍ മാലകള്‍

 മുഹ്യിദ്ധീന്‍ മാലയില്‍
ശൈഖ് മുഹമ്മടദ് അബ്ദുൽ ഖാദിർ ജീലാനി (ഹിജ്റ - 470-561) ഇറാഖിൽ ജനിച്ചു 
വഫാത്ത് കഴിഞ്ഞ് 466 വർഷങ്ങൾക്കു ശേഷം കോഴിക്കോടുകാരനായ ഖാളി മുഹമ്മദ് (ഹിജ്റ 1027 ക്രി:1617) എഴുതിയുണ്ടാക്കിയ മുഹ്യിദ്ധീൻ മാലയിലെ ചില വരികൾ....
 ഈ ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും എത്രപേര്‍-ഏതു സമയത്തും-ഏതു ഭാഷയില്‍ വിളിച്ചുതേടിയാലും അതെല്ലാം ഒരേ സമയത്ത് കേള്‍ക്കാനും,അവരെ കാണാനും ഉത്തരം ചെയ്യാനുമുള്ള കഴിവ് അല്ലാഹു വിനു മാത്രമാണുള്ളത്.പ്രവാചകന്‍മാരുള്‍പ്പെടെ ഒരു സൃഷ്ടിക്കും ആ കഴിവില്ല.ഇക്കാര്യം ഇസ്ലാം ഖണ്ഡിതമായി പഠിപ്പിച്ചിട്ടുണ്ട്‌.
എന്നാല്‍ മുഹ്യിദ്ധീന്‍ മാലയില്‍ പറയുന്നത് നോക്കു.

ബല്ലെ നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് ബായ്കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവര്‍.""
(സാരം-
വല്ല നിലത്തീന്നും എന്നെ വിളിപ്പോര്‍ക്ക് വായ്കൂടാതുത്തരം ചെയ്യും ഞാനെന്നോവര്‍)

മുമ്പ്(വേഗത്തില്‍)ഞാന്‍ സഹായം എത്തിക്കുംഎന്ന് ശൈഖവര്‍കള്‍ പറഞ്ഞു.(സമ്പൂര്‍ണ മുഹ്യിദ്ദീന്‍മാല വ്യാഖ്യാനം-പേജ്-324-മുസ്തഫല്‍ ഫൈസി)

فضل شهر شعبان

1. ശഅബാൻ :- ജനം അശ്രദ്ധ...
2. ശഅബാനിലെ നബിയുടെ عبادة
3. നബി: ശഅബാൻ വസ്വിയ്യത്ത്: الحكمة
4. അശ്രദ്ധ സമയങ്ങൾ: ذكر الله
5. ഫിത് നകാലം: العبادة
6. ശഅബാൻ പകുതി...
7. വിദ്യേഷ്യം, ശിർക്ക് ജാഗ്രത...
8. സംശയ ദിന നോമ്പ്...
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
വിശ്വാസിക്ക് ജീവിതം..
   പരലോകത്തിന്, കർമ്മത്തിന്... വിശ:
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
:റജബ് പോയി.. ശബബാൻ വന്നു...
  .. റജബിൽ റമളാനെ ഓർത്തവർ...
          ശഅബാനിൽ അശ്രദ്ധ... ഒരുക്കം...
:ശഅബാൻ അനുഗ്രഹീതം...
    :എങ്ങനെ..? رسول الله , سلف الأمة
    :എന്ത്..? فضائله وأحكامه
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ :: നബി... നോമ്പ്...
عن أُسَامَةُ بْنُ زَيْدٍ رضي الله عنه قال : " قُلْتُ يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنْ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ قَالَ ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الْأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ" [رواه النسائي].
   ... അത് നബിക്ക് ഏറെ പ്രിയം...
عن أنس بن مالك رضي الله عنه قال: كان رسول الله  يصوم ولا يفطر حتى نقول: ما في نفس رسول الله  أن يفطر العام، ثم يفطر فلا يصوم حتى نقول: ما في نفسه أن يصوم العام، وكان أحب الصوم إليه في شعبان، [رواه الإمام أحمد]. .. റമളാനോട് ചേർക്കും വിധം പ്രിയം...
في رواية أبى داود قالت: كان أحب الشهور إلى رسول الله صلى الله عليه وسلم أن يصومه شعبان، ثم يصله برمضان. : أم سلمة رضي الله عنها تقول: ((ما رأيت رسول الله صلى الله عليه وسلم يصوم شهرين متتابعين إلا شعبان ورمضان)).
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ : പ്രാധാന്യം...
عن عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ : ( لَمْ يَكُنْ النَّبِيُّ صلى الله عليه وسلم يَصُومُ شَهْرًا أَكْثَرَ مِنْ شَعْبَانَ ، فَإِنَّهُ كَانَ يَصُومُ شَعْبَانَ كُلَّهُ ، وَكَانَ يَقُولُ : خُذُوا مِنْ الْعَمَلِ مَا تُطِيقُونَ فَإِنَّ اللَّهَ لا يَمَلُّ حَتَّى تَمَلُّوا ) متفق عليه
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ ..അത് നബി ഭാര്യമാർ എടുത്തു പറഞ്ഞു..
: عَنْ عائشة رضي الله عنها وعن أبيها تقول: كان رسول الله صلى الله عليه وسلم يصوم حتى نقول لا يفطر، ويفطر حتى نقول لا يصوم، وما رأيت رسول الله صلى الله عليه وسلم استكمل صيام شهر قط إلا شهر رمضان، وما رأيته في شهر أكثر صياما منه في شعبان. [رواه البخاري ومسلم] : عَنْ أُمِّ سَلَمَةَ قَالَتْ : ( مَا رَأَيْتُ النَّبِيَّ صلى الله عليه وسلم يَصُومُ شَهْرَيْنِ مُتَتَابِعَيْنِ إِلا شَعْبَانَ وَرَمَضَانَ )
: عَنْ عَائِشَةَ أَنَّهَا قَالَتْ : ( مَا رَأَيْتُ النَّبِيَّ صلى الله عليه وسلم فِي شَهْرٍ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ كَانَ يَصُومُهُ إِلا قَلِيلاً بَلْ كَانَ يَصُومُهُ كُلَّهُ ) رواه الترمذي والنسائي   .. ആഇശ പൂർണ്ണമായി വിവരിക്കുന്നു...
:عن النسائي والترمذي قالت: ما رأيت النبي صلى الله عليه وسلم في شهر أكثر صياما منه في شعبان، كان يصومه إلا قليلا، بل كان يصومه كله،
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ :നബി.. ശഅബാൻ പരിശ്രമം...
   .. ശ്രേഷ്ഠം... ശഅബാൻ, റമളാൻ...??
  :: പണ്ഡിതർ...
قال بعض أهل العلم: إن صيام شعبان أفضل من سائر الشهور، وإن كان قد ورد النص أن شهر الله المحرم هو أفضل الصيام بعد رمضان، فعن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: ((أفضل الصيام بعد رمضان شهر الله المحرم، وأفضل الصلاة بعد الفريضة صلاة الليل)) [رواه مسلم].
    ... ഒരു ഹദീസ്...
النسائي: عن جندب بن سفيان رضي الله عنه قال: كان رسول الله صلى الله عليه وسلم يقول: ((إن أفضل الصلاة بعد المفروضة الصلاة في جوف الليل، وأفضل الصيام بعد رمضان شهر الله الذي تدعونه المحرم)).
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ :ഹിക്മത്തുകൾ...
:: പണ്ഡിതർ... ( أهل العلم )
         : ശഅബാൻ.. നോമ്പ് ശേഷത...
                 ... ചില ഹിക്മത്തുകൾ...
1. റവാത്തിബ് സുന്നത്തുകൾ പോലെ...
: أن أفضل التطوع ما كان قريبا من رمضان قبله وبعده، وذلك يلتحق بصيام رمضان، لقربه منه، وتكون منزلته من الصيام بمنزلة السنن الرواتب مع الفرائض قبلها وبعدها، فيلتحق بالفرائض في الفضل، وهي تكملة لنقص الفرائض، وكذلك صيام ما قبل رمضان وبعده، فكما أن السنن الرواتب أفضل من التطوع المطلق بالنسبة للصلاة، فكذلك يكون صيام ما قبل رمضان وبعده أفضل من صيام ما بعد منه، ولذلك فإنك تجد رمضان يسبق بالصيام من شعبان والاستكثار منه ثم بعد انقضاء رمضان يسن صيام ست من شوال، فهي كالسنن الرواتب التي قبل وبعد الصلاة المفروضة.
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
2. ജനം അശ്രദ്ധ ഇല്ലാതിരിക്കാൻ...
        .. കർമ്മങ്ങൾ ഉയർത്തപ്പെടുന്നു...
: حديث أسامة بن زيد المتقدم ذكره وفيه قلت يا رسول الله: لم أرك تصوم من شهر من الشهور ما تصوم من شعبان؟ فبين له صلى الله عليه وسلم سبب ذلك فقال له: ((ذاك شهر يغفل الناس فيه عنه، بين رجب ورمضان)) وماذا أيضا؟ قال: ((وهو شهر ترفع فيه الأعمال إلى رب العالمين وأحب أن يرفع عملي وأنا صائم)).
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
  :ഈ ഹദീസ് 2 പ്രധാന കാര്യങ്ങൾ...
ഒന്ന്:- ജനം അശ്രദ്ധ...
أحدهما: أنه شهر يغفل الناس عنه بين رجب ورمضان.
രണ്ട്:- കർമ്മം ഉയർത്തപ്പെടുന്നു...
وثانيهما: أن الأعمال ترفع وتعرض على رب العالمين، فأما كون شعبان تغفل الناس فيه عنه، فإن ذلك بسبب أنه بين شهرين عظيمين، وهما الشهر الحرام رجب، وشهر الصيام رمضان، فاشتغل الناس بهما عنه، فصار مغفولا عنه، وكثير من الناس يظن أن صيام رجب أفضل من صيام شعبان لأن رجب شهر محرم، وهذا ليس بصحيح، فإن صيام شعبان أفضل من صيام رجب للأحاديث المتقدمة.
   .. നബി പറഞ്ഞല്ലോ...
: ((يغفل الناس عنه، بين رجب ورمضان))
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ :ജനം അന്ധമായി പോരിശ നൽകി...
     ( الأزمان , الأماكن , الأشخاص )
   .. ഉണ്ടാക്കിയതിൽ മുഴുകി... വിശ:
.. ഇത് നബി പഠിപ്പിച്ചതാണ്...
.. കാരണവും പറഞ്ഞു...
:അശ്രദ്ധ... ഉദാ: "രാതി നമസ്കാരം"
قال: ((إن افضل الصلاة بعد المفروضة الصلاة في جوف الليل))
..മറ്റൊന്ന്... നബി ഇശാ പിന്തിക്കാൻ...
   .. ജനം പ്രയാസം കരുതി തുടർന്നില്ല...
عن ابن عمر رضي الله عنهما قال: مكثنا ذات ليلة ننتظر رسول الله صلى الله عليه وسلم لصلاة العشاء الآخرة، فخرج إلينا حين ذهب ثلث الليل أو بعده، فلا ندري أشيء شغله في أهل، أو غير ذلك؟ فقال حين خرج:((انكم لتنتظرون صلاة ما ينتظرها أهل دين غيركم ولولا أن يثقل على أمتي لصليت بهم هذه الساعة)) [مسلم].
   മറ്റൊരു ഹദീസിൽ...
: ((ما ينتظرها أحد من أهل الأرض غيركم))
    ... അശ്രദ്ധ സമയം പ്രത്യേകം ശ്രദ്ധ... :ഉദാ: അങ്ങാടി ദിക്റ് അശ്രദ്ധ..
        ..അശ്രദ്ധ ടൈം ശ്രദ്ധ.. വലിയ കൂലി..
قال صلى الله عليه وسلم: ((من دخل السوق فقال: لا اله إلا الله وحده لا شريك له، له الملك وله الحمد يحيى ويميت وهو حي لا يموت بيده الخير وهو على كل شيء قدير كتب الله له ألف ألف حسنة ومحا عنه ألف ألف سيئة، ورفع له ألف ألف درجة، وبني له بيتا في الجنة))  .. ഇതിനു ശക്തി പകരുന്ന ഒരു സംഭവം...
     2 സ്വഹാബിമാർക്കിടയിൽ...
طارق بن شهاب وسلمان الفارسي رضي الله عنه
... ത്വരിഖ് സൽമാന്റെയടുക്കൽ ..
           രാപാർത്തു
(സൽമാന്റെ اجتهاد ശ്രദ്ധിക്കാൻ...)
قال: فقام يصلي من آخر الليل، فكأنه لم ير الذي كان يظن، فذكر ذلك له، فقال سلمان: حافظوا على هذه الصلوات الخمس فإنهن كفارات لهذه الجراحات ما لم تصب المقتلة، فإذا صلى الناس العشاء صدروا عن ثلاث منازل، منهم من عليه ولا له،
ومنهم من له ولا عليه،
ومنهم من لا له ولا عليه، فرجل اغتنم ظلمة الليل وغفلة الناس، فركب فرسه في المعاصي
فذلك عليه ولا له [ هؤلاء الذي يغتنمون غفلات الناس عنهم فيعبون من الفواحش عبا ] ومن له ولا عليه: فرجل اغتنم ظلمة الليل وغفلة الناس فقام يصلي، فذلك له ولا عليه، ومن لا له ولا عليه: فرجل صلى ثم نام فذلك لا له ولا عليه، إياك والحقحقة، وعليك بالقصد وداوم " والحقحقة: هو أن يجتهد في السير ويلح فيه حتى تعطب راحلته أو تقف.

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ :ജനം അശ്രദ്ധ ടൈം... الطاعة ...
    ... പ്രയോജനങ്ങൾ...
1. രഹസ്യമാവും... No رياء ...
       ... വിശിഷ്യാ നോമ്പിൽ...
: إنه ليس فيه رياء،
.. മുൻഗാമികൾ 40 വർഷം നോമ്പ്..
        ആരും അറിഞ്ഞില്ല...
    ( വീട്ടുകാർ വിചാരിക്കും അങ്ങാടിയിൽ
             കഴിച്ചിരിക്കും)
2. അശ്രദ്ധ ടൈം... ജീവസ്സുറ്റതാക്കാൻ...
         ... ഏറെ കഠിനവും, ക്ഷീണവും...
النبي صلى الله عليه وسلم يقول:((الأجر على قدر النصب)).
... പൊതുജനം റമളാൻ അല്ലാത്ത കാലം നോമ്പ് പ്രയാസം...
അവർക്ക് റമളാനിൽ എളുപ്പവും...
നോമ്പ് وشديدة , مشقة അറിയുന്നില്ല...
..ഉമർ:-
قال عمر بن الخطاب رضي الله عنه: الناس أشبه بأهل زمانهم منهم بآبائهم.
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ :: കാലാവസാനം... കാരണങ്ങളാൽ...
       ഗുറബാഉ... 50 പേരുടെ കൂലി...
قال صلى الله عليه وسلم في حال الغرباء في آخر الزمان:((للعامل منهم أجر خمسين منكم – أي من الصحابة – إنكم تجدون على الخير أعوانا ولا يجدون)) [وفي مسلم]
...മംഗളം:-
((فطوبى للغرباء)) 
...ഹിജ്റക്ക് സമാനം:-
في صحيح مسلم أيضا من حديث معقل بن يسار رضي الله عنه عن النبي صلى الله عليه وسلم قال: ((العبادة في الهرج كالهجرة إلي))  عند الإمام أحمد : ((العبادة في الفتنة كالهجرة إلي))
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ 
:ശഅബാൻ... അഭിപ്രായങ്ങൾ...
: قال سلمة بن كهيل: كان يقال شهر شعبان شهر القراء.
: كان عمرو بن قيس إذا دخل شهر شعبان أغلق حانوته وتفرغ لقراءة القران،
: قال أبو بكر البلخي: شهر رجب شهر الزرع، وشهر شعبان شهر سقي الزرع، وشهر رمضان شهر حصاد الزرع، وقال أيضا: مثل شهر رجب كالريح، ومثل شعبان مثل الغيم، ومثل رمضان مثل المطر، ومن لم يزرع ويغرس في رجب، ولم يسق في شعبان فكيف يريد أن يحصد في رمضان، وها قد مضى رجب فما أنت فاعل في شعبان إن كنت تريد رمضان، هذا حال نبيك وحال سلف الأمة في هذا الشهر المبارك، فما هو موقعك من هذه الأعمال والدرجات:
مضى رجب وما أحسنت
              فيـه وهذا شهر شـعبان المبـارك فيـا من ضيع الأوقـات جهلا                
               بحرمتها أفق واحـذر بوارك فسـوف تفـارق اللذات قهـرا          
               ويخلى الموت قهرا منك دارك تدارك ما استطعت من الخطايا  
              بتوبة مخلص واجعل مـدارك على طلب السـلامة من جحيم
              فخير ذوي الجرائم من تدارك

നബി (സ)യുടെ ഖബറിങ്കല്‍ ചെന്ന് മഴക്ക് വേണ്ടി തേടി എന്ന കള്ളക്കഥ

നബി (സ)യുടെ ഖബറിങ്കല്‍ ചെന്ന്
മഴക്ക് വേണ്ടി തേടി എന്ന കള്ളക്കഥ.

ജാറംകെട്ടി  നാലുമൂലക്കും  നേര്‍ച്ചപ്പെട്ടി  വെച്ച്  ജനങ്ങളെക്കൊണ്ട്  ഖബറാരാധന ചെയ്യിപ്പിച്ച്  പണം പിടുങ്ങുന്ന മുസ്ലിയാക്കന്മാര്‍ അവരുടെ ശിര്‍ക്കന്‍ വിശ്വാസങ്ങളെ വെള്ളപൂശാന്‍  വേണ്ടി കൊണ്ടുവരാറുള്ള  ഒരു വാറോലയാണിത്‌.

ഉമര്‍ (റ)വിന്‍റെ കാലത്ത്  വരള്‍ച്ചയുണ്ടായപ്പോള്‍ ഒരു മനുഷ്യന്  നബിയുടെ ഖബറിങ്കല്‍ വന്ന് വഫാത്തായ നബിയോട് മഴ കിട്ടാന്‍ വേണ്ടി തേടി.. സഹാബിയായ ബിലാല്‍ ബിന്‍ ഹാരിസയാണ്  തേടിയത് എന്ന്  സൈഫ് ബിനു ഉമര്‍ പറഞ്ഞിട്ടുണ്ട്.   ഫതഹുല്‍ ബാരിയില്‍ ഉണ്ട്... ഇബ്നു കസീറിന്‍റെ ബിദായയില്‍ ഉണ്ട് ..അവിടെയുണ്ട്, ഇവിടെയുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ട് വേറെ കുറെ കിതാബുകളുടെ പേജും നമ്പറും പകുതി കട്ട് മുറിച്ച  അറബി ഉദ്ധരണികളും കൊടുത്ത് അറിവില്ലാത്ത അനുയായികളെ ആ ശിര്‍ക്കന്‍ മതത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ നടത്തുന്ന ചില തട്ടിപ്പുകള്‍  ആണിതൊക്കെ...

ഈ റിപ്പോര്‍ട്ടിന്റെ പിന്നിലുള്ള വാസ്തവം എന്തൊക്കെയാണ് എന്ന് പ്രാമാണികമായി വിശദീകരിക്കാനാണ് നാം ആഗ്രഹിക്കുന്നത്. ഒരാളെങ്കിലും  സത്യം മനസ്സിലാക്കി ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ ഉപേക്ഷിച്ച് സ്വര്‍ഗ്ഗത്തിന്‍റെ പാത സ്വീകരിച്ചാലോ എന്ന ഗുണകാംക്ഷ മാത്രമേ നമുക്കുള്ളൂ.

സ്ത്രീ പള്ളിപ്രവേശനം,

🔰സ്ത്രീകള് ഇസ്ലാമികമായ ചിട്ടകള്
പാലിച്ചുകൊണ്ട് ജുമുഅ:
ജമാഅത്തുകളുടെ പുണ്യം ലഭിക്കാന്
വേണ്ടി പള്ളികളിലേക്ക്
പോകലും അവിടെ പോയി ഇമാമിനെ തുടര്ന്ന്
നമസ്കരിക്കലും അനുവദനീയമാണെന്നാണ്
ഇസ്ലാം പഠിപ്പിക്കുന്നത്.

ഇക്കാര്യം ശാഫീ മദ്ഹബും അംഗീകരിക്കുന്നുണ്ട്.

👉ശാഫീ മദ്ഹബിലെ ആധികാരിക ശബ്ദമായ
ഇമാം നവവി(റ) ഈ വിഷയത്തെ കുറിച്ച്
പറഞ്ഞത് കാണുക:

“സ്ത്രീ, ജുമുഅക്ക് ഹാജരായാല് അവള് ജുമുഅ
നമസ്കരിക്കല് അനുവദനീയമാണ് എന്ന്
ഇബ്നുമുന്ദിറും മറ്റും മുസ്ലീം സമൂഹത്തിന്റെ ഇജ്മാഅ
(ഏകകണ്oമായ അഭിപ്രായം)
ഉദ്ധരിച്ചിട്ടുണ്ട്.

നബി(സ)യുടെ പള്ളിയില്
നബിയുടെ പിന്നില്,
പുരുഷന്മാരുടെ പിന്നിലായി സ്ത്രീകള്
നമസ്കരിച്ചിരുന്നു
എന്നകാര്യം അനിഷേധ്യമായതും സ്വഹീഹായതുമായ
ഹദീസുകള്കൊണ്ട് സ്ഥിരപ്പെട്ടതാണ്.”
(ശറഹുല്
മുഹദ്ദബ്:4 – 484 )

👉നോക്കൂ!
ഇവിടെ രണ്ടാം ശാഫീ എന്നറിയപ്പെടുന്ന
സാക്ഷാല് ഇമാം നവവി(റ), സ്ത്രീകള്ക്ക്
പള്ളിയില് വെച്ച ജുമുഅ നമസ്കരിക്കാമെന്ന
കാര്യത്തില്
മുസ്ലിം സമൂഹത്തിന്റെ ഇജ്മാഉണ്ടെന്നാണ്
പ്രഖ്യാപിക്കുന്നത്. അതിനദ്ദേഹം തെളിവ്
പറയുന്നതാകട്ടെ, നബി(സ)യുടെ പിന്നില്,
പുരുഷന്മാരുടെ പിന്നിലായി സ്ത്രീകള്
നമസ്കരിച്ചിരുന്നു എന്ന പ്രസിദ്ധമായ
ഹദീസുകളുണ്ടെന്നും!

👉ഇനി അദ്ദേഹം തന്നെ തന്റെ ശറഹ്
മുസ്ലിമില്, സ്വഹീഹ് മുസ്ലിമില് വന്ന ഈ
വിഷയകമായ ചില
ഹദീസുകളെ വിശദീകരിച്ചുകൊണ്ട് പറയുന്നത്
പ്രത്യേകം ശ്രദ്ധിക്കുക


1) സത്യവിശ്വാസിനികളായ സ്ത്രീകള്
നബി(സ)യോടൊപ്പം സുബ്ഹിയുടെ ജമാഅത്തില്പോലും പങ്കെടുത്തിരുന്നു
എന്ന് പറയുന്ന ഹദീസിനെ (സ്വഹീഹ്
മുസ്ലിം ഹദീസ്നമ്പര്:230 ) വ്യാഖ്യാനിച്ചു
കൊണ്ട് ഇമാം നവവി(റ) എഴുതുന്നു:
” ഈ ഹദീസില് സ്ത്രീകള് പള്ളിയില്
ഹാജറാകല് അനുവദനീയമാണെന്നുണ്ട്”.
(ശറഹ്
മുസ്ലിം:2 / 280 )

നോക്കൂ, സ്ത്രീകള് പള്ളികളില്
പോയി അവിടെ നടക്കുന്ന ജമാഅത്ത്
നമസ്കാരങ്ങളില് പങ്കെടുക്കല്
അനുവദനീയമാണെന്ന്
വ്യക്തമായി തന്നെ ഇമാം നവവി(റ)
പറയുന്നു. അത്
ഹറാമാണെന്നും കുറ്റകരമാണെന്നും ശാഫീ മദ്ഹബിന്റെ പേരില്
തട്ടിവിടുന്നവര്
ഇക്കാര്യം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.

2) മദീനാ പള്ളിയില്
ജമാഅത്തിനായി കൂടിയ
സ്ത്രീകള്ക്കും കുട്ടികള്ക്കുമെല്ലാം ഉറക്കം ബാധിക്കുന്നത്ര
സമയം ഇശാ നമസ്കാരം നബി (സ)
വൈകിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന
സ്വഹീഹ് മുസ്ലിം ഉദ്ധരിച്ച
ഹദീസിനെ (ഹദീസ് നമ്പര്:219 )
വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ)
രേഖപ്പെടുത്തുന്നു:
“സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി എന്നതുകൊണ്ട്
ഉദ്ദേശ്യം അവരില് നിന്ന് പള്ളിയില്
നമസ്കാരത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്.” (ശറഹ്
മുസ്ലിം 5 /275 )

അപ്പോള് പള്ളിയില് തന്നെയാണ്
സ്ത്രീകളും കുട്ടികളും ഉറങ്ങിയത്
എന്നും അവര്
ഇശാ ജമാഅത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ഇമാം നവവി(റ)യുടെ മേല്
വ്യാഖ്യാനത്തിലൂടെ വ്യക്തമാകുന്നത്.
അഥവാ സ്ത്രീകള്ക്ക് പള്ളിയില്
പോകാമെന്നും ജമാഅത്ത് നമസ്കാരത്തില്
പങ്കെടുക്കാമെന്നും അതിലൂടെ വ്യക്തമായി.

3) ഇതുപോലെ നബി(സ) സ്ത്രീകളടക്കമുള്ള മ’
മൂമുകള്ക്ക് ഇമാമായി നിന്ന്
നമസ്കരിക്കുമ്പോള് സ്ത്രീകളുടെകൂടെയുള്ള
ചെറിയ കുട്ടികള്, കരഞ്ഞു ശല്യപ്പെടുത്തുമ്പോള്
നബി(സ)
നമസ്കാരത്തിന്റെ ദൈര്ഘ്യം ചുരുക്കി അവരെകൂടി പരിഗണിച്ചിരുന്നു
എന്ന് പറയുന്ന ഹദീസിനെ (സ്വഹീഹ്
മുസ്ലിം ഹദീസ് നമ്പര്:230 )
വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ)
രേഖപ്പെടുത്തുന്നു:
“ഈ ഹദീസില് സ്ത്രീകള് പള്ളിയില് വെച്ച്
പുരുഷന്മാരുടെ നമസ്കാരത്തിന്റെ കൂടെ നമസ്കരിക്കലും കുട്ടികളെ പള്ളിയില്
പ്രവേശിപ്പിക്കലും അനുവദനീയമാണെന്നുണ്ട് .”
(ശറഹ്
മുസ്ലിം:2 /140 )

4) നബി(സ)യോടൊപ്പം സ്ത്രീകള്
ഗ്രഹണനമസ്കാരത്തില് പങ്കെടുത്തു എന്ന് പറയുന്ന
ഹദീസിനെ (സ്വഹീഹ് മുസ്ലിം ഹദീസ്
നമ്പര്:904) വിശദീകരിച്ചുകൊണ്ട്
ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:
“ഗ്രഹണ
നമസ്കാരം സ്ത്രീകള്ക്കും സുന്നത്തുണ്ടെന്നും അവര്
പുരുഷന്മാരുടെ പിന്നിലായി ഹാജരാവണമെന്നും ഇതില്നിന്നു
ഗ്രഹിക്കാവുന്നതാണ്“
(ശറഹ് മുസ്ലിം:3/481)


5 ) പ്രസിദ്ധ സ്വഹാബി വനിതയായ സൈനബ്
(റ) പള്ളിയില് വെച്ച
രാത്രി നമസ്കാരം നിര്വഹിച്ചതിനെക്കുറിച്ച്
പരാമര്ശിക്കുന്ന ഹദീസ് (സ്വഹീഹ്
മുസ്ലിം ഹദീസ് നമ്പര്:784)
വിശദീകരിച്ചുകൊണ്ട്
ഇമാം നവവി(റ)പറയുന്നു:
“സ്ത്രീകള് പള്ളിയില് വെച്ച് സുന്നത്ത്
നമസ്കരിക്കല് അനുവദനീയമാണെന്ന് ഈ
ഹദീസിലുണ്ട്. കാരണം അവര് [സൈനബ്(റ)]
സുന്നത്ത് നമസ്കരിച്ചത് പള്ളിയില്
വെച്ചായിരുന്നു. നബി(സ)
അവരെ എതിര്ക്കുകയുണ്ടായിരുന്നില്ല.”
(ശറഹ്
മുസ്ലിം 3 /332 ).

👆👆👆👆👆
ഇവിടെയെല്ലാം സ്ത്രീകള്
വിവിധങ്ങളായ നമസ്കാരങ്ങള്ക്കുവേണ്ടി അന്യ
പുരുഷന്മാര് പങ്കെടുക്കുന്ന പള്ളികളില്
സംബന്ധിക്കുന്നത്
തെറ്റല്ലെന്നും അനുവദനീയമാണെന്നും വ്യക്തമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്
ഇമാം നവവി(റ) ചെയ്തിരിക്കുന്നത്.

തൗഹീദ്

ഇസ്ലാമിന്‍റെ അനിഷേധ്യമായ അടിത്തറയാണ് തൗഹീദ്.അല്ലാഹു ഏകനാണ്.,അവനല്ലാതെ ആരാധ്യനോ അതിപതിയോ യജമാനനോ ഇല്ല. അവന്‍റെ സത്തയിലോ ഗുണങ്ങളിലോ അധികാരങ്ങളിലോ ഒരു സൃര്‍ട്ടിക്കും പങ്കുമില്ല-ഇതാണ് തൗഹീദിന്‍റെ വിവക്ഷ. സകലപ്രവാചകന്‍മാരും ജനങ്ങളെ പ്രബോധനം ചെയ്തത് തൗഹീദിലേക്കായിരുന്നു. ശിര്‍ക്കിന്‍റെ, അഥവാ ബഹുദൈവ വിശ്വാസത്തിന്‍റെ എല്ലാരൂപങ്ങള്‍ക്കുമെതിരെ അവര്‍ ശക്തിയുക്തം പോരാടി.ശിര്‍ക്കിലേക്ക് നയിക്കുന്ന സര്‍വ വിശ്വാസാചാരങ്ങളെയും അവര്‍ എതിര്‍ത്ത് തോല്പിച്ചു.

ശിര്‍ക്കില്‍ ആണ്ടിറങ്ങിയ അറബി സമൂഹത്തിലായിരുന്നു അന്ത്യപ്രവാചകനായ മുഹമ്മദ്(സ)നബിയുടെ നിയോഗം.ഇരുപത്തിമൂന്നു വര്‍ഷത്തെ അനുസ്യൂതമായ സമരത്തിലൂടെ തിരുമേനി അറേബ്യയില്‍ ശിര്‍ക്കിന്‍റെ അടിവേരറുക്കുകയും തൗഹീദിന്‍റെ വിജയ പതാക പറപ്പിക്കുകയും ചെയ്തു.മുപ്പത്തിമുക്കോടി ബിംബങ്ങളില്‍ നിന്ന് കഅ്ബാലയവും അറബി ജനലക്ഷങ്ങളുടെ ഹൃദയവും മോചിതമായി.
പണിതുയര്‍ത്തപ്പെട്ട ശവകുടീരങ്ങളും പൊങ്ങിനില്ക്കുന്ന ശവക്കല്ലറകളും തട്ടിനിരപ്പാക്കപ്പെട്ടു.വ്യക്തി പൂജയുടെ അതിനിസ്സാരമായ അടയാളങ്ങളെ പ്പോലും പ്രവാചകന്‍ പൊറുപ്പിച്ചില്ല.

സൃര്‍ട്ടികളില്‍ ശ്രേഷ്ഠനായ തന്നില്‍നിന്നുതന്നെ തുടങ്ങി ഈ തിരസ്കാരം.താന്‍ മറ്റെല്ലാ മനുഷ്യരേയും പോലെ കേവലനായ മനുഷ്യനാണെന്നും അല്ലാഹുവില്‍നിന്ന് ദിവ്യബോധനം ലഭിക്കുന്നുവെന്നത് മാത്രമാണ് തന്‍റെ സവിശേഷതയെന്നും അദ്ദേഹം സമൂഹത്തേ പേര്‍ത്തും പേര്‍ത്തും തെര്യപ്പെടുത്തി.നാളത്തെ സംഭവങ്ങള്‍ മുന്‍കൂട്ടി അറിയാവുന്ന ഒരുപ്രവാചകന്‍ തങ്ങള്‍ക്കുണ്ടെന്ന് തന്‍റെ സവിധത്തില്‍ വച്ച് അഭിമാനപൂര്‍വം പാടിയ ബാലികമാരെ ഉടനെ തിരുത്തിയതാണ് ആ മഹാത്മാവിന്‍റെ മാതൃക.മുന്‍ പ്രവാചകന്‍മാരുടെ അനുയായികള്‍,അവരുടെ ഖബ്റുകള്‍ ആരാധനാലയങ്ങളാക്കി മാറ്റിയ തെറ്റായ കീഴ്വഴക്കം നിങ്ങള്‍ എന്‍റ കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്ന് തിരുമേനി സമുദായത്തെ ശക്തിയായി താക്കീത് ചെയ്തു.
പ്രിയ പത്നി ഖദീജയുടെ ദേഹവിയോഗം അദ്ദേഹത്തിന് താങ്ങാനാവാത്ത ആഘാതമായിരുന്നു. എന്നിട്ടും,മക്കാ ശ്മശാനത്തിലെ ആറടി മണ്ണില്‍ ആ വിശുദ്ധദേഹം മറവു ചെയ്ത് മടങ്ങിപ്പോന്നതല്ലാതെ,പ്രിയതമയുടെ ഖബറിടം കെട്ടിപ്പൊക്കാനോ കുമ്മായമിടാനോ അവിടെ ആണ്ടുനേര്‍ച്ച കഴിക്കാനോ ആയുഷ്കാലത്തിലൊരിക്കലും പ്രവാചകന്‍ മുതിരുകയുണ്ടായില്ല.എന്നല്ല,പ്രവാചകത്വത്തിന്‍റെ ആദ്യഘട്ടത്തില്‍,ഖബറുകളെ സന്ദര്‍ശിക്കുന്നതുപോലും തിരുമേനി വിലക്കിയിരുന്നു.മണ്‍മറഞ്ഞ മഹാത്മാക്കളോടുള്ള ആദരവ്,ആരാധനയിലേക്ക് വഴുതിപ്പോവാതിരിക്കുകയായിരുന്നു വിലക്കിന്‍റെ ഉദ്ദശ്യം. അനുയായികള്‍ തൗഹീദില്‍ അടിയുറച്ചുവെന്ന് ബോധ്യപ്പേട്ടപ്പോള്‍ വിലക്ക് നീക്കി.അതും,ഖബ്ര്‍ സന്ദര്‍ശനം മരണഭയവും പാരത്രികബോധവും വളര്‍ത്തുമെന്ന കാരണത്താല്‍ മാത്രം.

ശിര്‍ക്കിനും വ്യക്തിപൂജക്കും ഖബ്റാരാധനക്കുമെതിരെ ഇത്രയും കര്‍ക്കശമായ നിലപാട് സ്വീകരിച്ച ഒരു പ്രവാചകന്‍റെ അനുയായികള്‍,തൗഹീദിന്‍റെ ധ്വജവാഹകര്‍,ക്രമേണ ശിള്‍ക്കുപരമായ വിശ്വാസാചാരങ്ങളിലേക്കും ഖബ്റാരാധനയിലേക്കും വഴുതിവീഴുകയോ ?
ഒരിക്കലും സംഭവിക്കന്‍ പാടില്ലാതിരുന്ന ഈ പ്രതിഭാസത്തിനും കാലം സാക് ഷ്യംവഹിക്കുകയാണ്.
പ്രവാചകന്‍തന്നെ മനുഷ്യനായിരുന്നില്ലെന്ന് വാദിക്കുന്നവര്‍.,തിരുമേനിയുടെ സമുദായത്തിലെ സജ്ജനങ്ങളില്‍ ചിലര്‍ക്ക് ദിവ്യത്വം കല്‍പിക്കാന്‍ മാത്രം കാടുകയറിപ്പോയവര്‍.,അണ്ടന്നും അടകോടന്നും അജ്ഞാതന്നും ഔലിയാപ്പട്ടം നല്കി,അവരുടെ യഥാര്‍ഥമോ കല്‍പിതമോ ആയ ശവക്കല്ലറകള്‍ പണിതുയര്‍ത്തി,ഉറൂസുകളും നേര്‍ച്ചകളും ഉത്സവങ്ങളും പൊടിപൊടിക്കുന്നവര്‍.,മരിച്ചുപോയ മഹാത്മാക്കളെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍-എല്ലാം സമകാലീന മുസ്ലിം സമുദായത്തില്‍ സുലഭമായിതീര്‍ന്നിരിക്കുന്നു.

അയ്യപ്പസേവകനായി അവതരിപ്പിക്കപെടുന്ന ഐതിഹ്യ കഥാപാത്രമായ വാവരുസ്വാമിവരെ 'വലിയ്യും'അദ്ദേഹത്തിന്‍റെ പള്ളി(?)തീര്‍ഥാടനകേന്ദ്രവും ആയി രൂപാന്തരപ്പെടാന്‍ മാത്രം വിശ്വാസപരമായ അധഃപതനം രൂക്ഷമായിത്തീര്‍ന്നിട്ടുണ്ട്.ജാറങ്ങളും ശവകുടീരങ്ങളും ഒരുപറ്റം പുരോഹിതന്‍മാരുടെയും പൂജാരിമാരുടെയും ഏറ്റവും ആദായകരമായ ഉപജീവനമാര്‍ഗങ്ങളായിത്തീര്‍ന്നതോടെ ശിര്‍ക്കിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുന്നു.സമുദായത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരിരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ യാഥാസ്ഥിതിക മതപണ്ഡിതന്‍മാര്‍,എത്ര ഗുരുതരമായ വ്യതിചലനത്തിനും അനുകൂലമായി മതവിധികള്‍ നല്കുകയും പ്രചാരണങ്ങള്‍ നടത്തുകയുമാണ്.
ശക്തമായ ആശയ സമരത്തിലൂടെയല്ലാതെ വിശ്വാസപരമായ ഈയധഃപതനത്തില്‍നിന്ന് സമുദായത്തെ മോചിപ്പിക്കാനാവില്ല.

പ്രാര്‍ത്ഥനയും സുന്നികളും



“മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കാം.അവര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാനും ഉത്തരം ചെയ്യാനും സാധിക്കും.കാരണം അല്ലാഹു അവര്‍ക്ക് പല ബഹുമതികളും നല്‍കിയിട്ടുണ്ട്.അതിനാല്‍ അവരോടുള്ള പ്രാര്‍ത്ഥന ശിര്‍ക്കോ കുഫ്റോ ആകുന്നില്ല.” ഇതാണ് കേരളത്തിലെ ഒരു കൂട്ടം മുസ്‌ലിംകളുടെ വാദം! അവരുടെ ചില ഉദ്ധരണികള്‍ കാണുക;-

ചോദ്യം 3: മുഹ്’യിദ്ധീന്‍ ശൈഖെ രക്ഷിക്കണേ,ബദ്രീങ്ങളെ കാക്കണേ എന്നിങ്ങനെ മരിച്ചു പോയവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് അനുവദനീയമാണോ?

ഉത്തരം: അനുവദനീയമാണ്.ഖുര്‍ആനിലും ഹദീസിലും ഇത് പറഞ്ഞിട്ടുണ്ട്.

(ഫതാവാ മുഹ്’യിസ്സുന്ന പേജ്;2/38.പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍)

നോക്കൂ,ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നില്ല സഹായം തേടുകയാണ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞു അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ത്ഥനയാകുന്ന ശിര്‍ക്കിനെ ഇവര്‍ ന്യായീകരിക്കാറുണ്ട്. എന്നാല്‍ പ്രാര്‍ത്ഥിക്കാന്‍ തന്നെ ഖുര്‍ആനിലും സുന്നത്തിലും തെളിവ് ഉണ്ടത്രേ?

ഖബര്‍ സിയാറത്ത് എന്ന പേരില്‍ മറമാടി കിടക്കുന്ന സ്ഥലത്ത് പോയി നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്നത് ശിര്‍ക്ക് ആണ് എന്ന് നാം പറയുമ്പോള്‍ ഇവര്‍ പറയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നില്ല എന്ന്. എന്നാല്‍ അവര്‍ തന്നെ എഴുതുന്നത് കാണുക;

“സുന്നികള്‍ മഹാത്മാക്കളുടെ ഖബര്‍ സന്ദര്‍ശന വേളയില്‍ അവരോട് നേരിട്ട് ഇസ്തിഗാസ (പ്രാര്‍ത്ഥന)നടത്തുക തന്നെ ചെയ്യാറുണ്ട്.അതും ശിര്‍ക്കോ പാപമോ അല്ല.ഇത് തുറന്നു പറയുന്നതില്‍ എന്താണിത്ര പേടിക്കാന്‍?”

(നുസ്രത്തുല്‍ അനാം മാസിക.സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ മുഖപത്രം.പേജ്:23.1993.ഒക്ടോബര്‍)

അല്ലാഹുവോട് മാത്രം ഉള്ള പ്രാര്‍ത്ഥന ഇബ്’ലീസിന്‍റെ ആണത്രേ!

“പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രം എന്ന പ്രമേയം സാക്ഷാല്‍ ഇബ്’ലീസിന്‍റെ പ്രമേയമാണെന്ന് സുന്നി പണ്ഡിതന്മാര്‍ വഹ്ഹാബികളെ തെര്യപ്പെടുത്തി.....................................സുജൂദ് ചെയ്യാന്‍ വിസമ്മതിച്ച ഇബ്’ലീസ് വലിയ ഒരു തൗഹീദ് പ്രമേയമാണ് മുന്നോട്ട് വെച്ചത്. ‘സുജൂദ് അല്ലാഹുവിന് മാത്രം’ അല്ലാഹുവിന്‍റെ മുമ്പില്‍ തൗഹീദിന്‍റെ സ്വന്തം വക പ്രമേയമവതരിപ്പിച്ചപ്പോള്‍ ഇബ്’ലീസ് അഭിശപ്തനായിത്തീര്‍ന്നു. അതേ ആ പ്രമേയത്തിന്‍റെ വര്‍ത്തമാന അനുകരണമാണ് പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രം എന്ന പ്രമേയമെന്ന്.....”

(വഴിപിരിഞ്ഞവര്‍ക്കെന്തുപറ്റി? ഹാഷിം നഈമി.പേജ്:37)

അപ്പോള്‍,അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കാം എന്ന് തന്നെയാണല്ലോ സുന്നി പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്നുള്ള മേല്‍ വരികള്‍ വ്യക്തമാക്കുന്നത്!

ഇനി ഖുര്‍ആന്‍ എന്ത് പറയുന്നു എന്ന് നോക്കാം.

“(ഓ മനുഷ്യരേ!) നിങ്ങളുടെ നാഥന്‍ പറയുന്നു;എന്നോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക.ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കുന്നതാണ്.തീര്‍ച്ചയായും എന്നെ ആരാധിക്കുന്ന കാര്യത്തില്‍ അഹങ്കരിക്കുന്നവര്‍ പിന്നീട് നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്.”

(പ്രാര്‍ത്ഥന ഒരു ആരാധനയാണ് എന്ന് മാത്രമല്ല. പ്രാര്‍ത്ഥനയില്ലാത്തതൊന്നും ആരാധനയാവുകയില്ല. പ്രാര്‍ത്ഥനയും ആരാധനയും അല്ലാഹുവോട് മാത്രമേ പാടുള്ളൂ.അതാണ് തൗഹീദിന്‍റെ താല്‍പര്യം.അല്ലാഹുവോട് മാത്രം പ്രാര്‍ത്ഥിക്കുക.അവന്‍ നമുക്കുത്തരം ചെയ്യും.അഹങ്കാരികള്‍ മാത്രമേ അല്ലാഹുവിനെ ആരാധിക്കാനും അവനോട് പ്രാര്‍ത്ഥിക്കാനും വിസമ്മതം കാണിക്കുകയുള്ളൂ.ശാശ്വതവും നിന്ദ്യവുമായ നരകീയ ജീവിതമാണവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്.)

(സൂറ.മുഅ്മിന്‍-60) പൊന്നാനി അബ്ദുറഹി

ഖബര്‍ കെട്ടിപ്പൊക്കല്‍ // സുന്നീ ഗ്രന്ഥങ്ങളില്

നബി(സ)യുടെ ഖബ്റിനെ കുറിച്ച് സമസ്തയുടെ പള്ളിദര്‍സുകളില്‍ ഓതിപ്പഠിപ്പിക്കുന്ന മഹല്ലിയില്‍ പറയുന്നു.
പിന്നെ മണ്‍വെട്ടികൊണ്ട് വേഗം മണ്ണിട്ടു തൂര്‍ക്കണം.ഒടുവില്‍ ഖബ്ര്‍ ഒരു ചാണ്‍ മാത്രം ഉയര്‍ത്തി നിര്‍ത്തണം.തിരിച്ചറിയാന്‍ വേണ്ടിയാണത്.സിയാറത്തു ചെയ്യാനും ഖബറിനെ ആദരിക്കാനും അതുപകരിക്കും.ജാബിര്‍(റ)ല്‍ നിന്നു ഇബ്നു ഹിബ്ബാന്‍ (റ)റിപ്പോര്‍ട്ട് ചെയ്യുന്നു-നബിതിരുമേനി(സ)യുടെ ഖബ്ര്‍ ഏകദേശം ഒരു ചാണ്‍ ഉയര്‍ത്തിയിരുന്നു. മഹല്ലി പരിഭാഷയ്ക്ക് മുസ്ലിയാര്‍ കൊടുത്ത അര്‍ത്ഥമാണ്.(മഹല്ലി. പേ.2/470,471)

ഇസ്ലാമിക വിശ്വാസ കോശം2/64.അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍.ഇബ്നുഅഖീല്‍(റ)പറയുന്നുഃജഅ്ഫറുബ്നു മുഹമ്മദ്(റ)പിതാവില്‍ നിന്നുദ്ധരിക്കുന്നു.നബി(സ)യുടെ ഖബ്ര്‍ ഭൂനിരപ്പില്‍ നിന്ന് ഒരു ചാണ്‍ ഉയര്‍ത്തുകയും മരു ഭൂമിയിലെ ചെമന്നമണ്ണ് പൂശുകയും അതിന്‍റെ മുകളില്‍ ചെറിയ കല്ലുകള്‍ വെക്കപ്പെടുകയും ചെയ്തിട്ടുണ്ട്.(ശര്‍ഹുല്‍ഖബീര്‍.2/393)

നബി(സ)യുടെ ഖബ്ര്‍ ഒരു ചാണിന്‍റടുത്ത് ഉയര്‍ത്ത പ്പെട്ടിട്ടുണ്ടെന്ന് ഇബ്നു ഹിബ്ബാന്‍ ഉദ്ധരിച്ചതാണ് തെളിവ്.നബി(സ)അവിടുത്തെ ഇബ്രഹിം എന്ന കുട്ടിയുടെ ഖബറിന്‍മേല്‍ അതിനെ വെച്ചുവെന്ന് ഇമാം ശാഫിഈ(റ)ഉദ്ധരിച്ചിരിക്കുന്നു.നബി(സ)യുടെയും അവിടുത്തെ സഹപാഠികളുയും അബൂബക്കര്‍(റ)ഉമര്‍(റ)ഖബറുകള്‍ ഇപ്രകാരം ചെയ്യപ്പെട്ടിട്ടുണ്‍ടെന്ന് അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്.(ഉംദ വ്യാഖ്യാനം2/434,മുഹമ്മദ് മുസ്ലിയാര്‍ മേല്‍മുറി)

പരിപാവനമായ ആപുണ്യദേഹത്തെ അലിയ്യുബ്നു അബീത്വാലീബ്(റ)അബ്ബാസ് എന്നവര്‍ ഹുളല്‍,ഖസമ്,ഔസിബ്നുവൗലി എന്നിവരുംകൂടി ഖബറിലേക്കിറക്കുകയും മറമാടപ്പെടുകയും ഖബറിനെ ഭൂമി നിരപ്പില്‍നിന്നും ഒരുചാണ്‍ ഉയര്‍ത്തുകയും അതിനുശേഷം ഖബറിന്‍മേല്‍ ബിലാല്‍ എന്നവര്‍ വെള്ളം തെളിക്കുകയും ചെയ്തു.(വഫാത്ത് റസൂല്‍.പേജ്28 ഫാതിത്തിമ ബുക്ക് സ്റ്റാള്‍ തലശ്ശേരി)

റസൂല്‍ വഫാത്തായ സ്ഥലത്തുണ്ടായിരുന്ന വിരിപ്പ് നീക്കി അവിടെ തന്നെ ഖബ്ര്‍ കുഴിച്ചു.അബുത്വല്‍ഹയും സയ്ദുബ്നുസഹ്ലില്‍ അന്‍സാരിയുമാണ് കുഴിച്ചത്.അബ്ബാസ്,അലി,അബ്ബാസ്(റ)മക്കളായ ഫള്ല് എന്നിവര്‍ ഖബറില്‍ ഇറങ്ങി.ബിലാല്‍(റ)ഒരു തോല്‍പാത്രം വെള്ളമെടുത്ത് ഖബറിന്‍റെ തലഭാഗത്ത് നിന്നു തുടങ്ങി വെള്ളം കുടഞ്ഞു ഖബറിന്‍റെ മീതെ ചുകന്നതും വെളുത്തുമായ ചരല്‍കല്ലുകള്‍ പാകി.ഭൂമിയില്‍ നിന്ന് ഒരുചാണ്‍ ഉയര്‍ത്തുകയും ചെയ്തു്(പൂങ്കാനം മാസിക.1994 സെപ്തബര്‍.പേജ്.27)

ഒരു ചാണ്‍ ഉയര്‍ത്ത പ്പെടാവുന്നതാണ്.നബി(സ)യുടെ ഖബ്ര്‍ ഒരുചാണ്‍ ഉയര്‍ത്ത പ്പെട്ടുവെന്ന് ജാബിര്‍(റ) തൊട്ട് ഇബ്നു ഹിബ്ബാന്‍ നിവേദനംചെയ്തിട്ടുണ്ട്(സുന്നി അഫ്കാര്‍ വാരിക 2000 നവംബര്‍ പുസ്തകം10,ലക്കം 7)

ഖബ്റടക്കിക്കഴിഞ്ഞപ്പോള്‍ ,ബിലാല്‍ (റ)തലയുടെ ഭാഗത്ത് നിന്ന് തുടങ്ങികാലിന്‍റെ ഭാഗം വരെ ഖബ്റിന്‍മേല്‍ വെള്ളം കുടഞ്ഞു. ചുകന്നതും വെളുത്തതുമായ ചരക്കല്ലുകള്‍ കൂട്ടി.ഖബറിനെ നിലവിതാനത്തില്‍ നിന്നു ഒരു ചാണ്‍ ഉയര്‍ത്തി.(സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്രം പേജ്.557.ആമിനാ ബുക്ക് സ്റ്റാള്‍)

പിന്നെ കൈക്കോട്ടു(മണ്‍വ്ട്ടി)കള്‍ കൊണ്ടു വേഗത്തില്‍ മണ്ണ് വെട്ടി മൂടണം ഖബറിന്‍റെ മഹത്വം നിലനിര്‍ത്താന്‍ വേണ്ടിയും അത് സിയാറത്ത് ചെയ്യാന്‍ ഖബ്റാണെന്ന് അറിയാന്‍ വേണ്ടിയും ഒരു ചാണ്‍ ഉയര്‍ത്ത പ്പെടാവുന്നതാണ്.നബി(സ)യുടെ ഖബ്റ് ഒരു ചാണ്‍ ഉയര്‍ത്ത പ്പെട്ടുവെന്ന് ജിബിര്‍(റ)നെ തൊട്ട് ഇബ്നു ഹിബ്ബാന്‍ നിവേദനം ചെയ്തിട്ടുണ്ട്.(രോഗം മരണംഅനന്തര ക്രിയകള്‍ കര്‍മ ശാസ്ത്ര വീക്ഷണത്തില്‍ പേജ്.69.അസ്ഗറലി ഫൈസി പട്ടിക്കാട്)

ജാബിര്‍ (റ)പ്രസ്താവിക്കുന്നു.നബി(സ)യുടെ ഖബര്‍ ഭൂമിയില്‍ നിന്നും ഏകദേശംഒരു ചാണ്‍ ഉയര്‍ത്തപ്പെട്ടതായിട്ടാണ് ഞാന്‍ കണ്ടത്(ബൈഹഖി)
ഇമാം നവവി(റ)പ്രസ്താവിക്കുന്നുഃനിശ്ചയം നബി(സ)യുടെ ചര്യയനുസരിച്ച് ഖബര്‍ ഭൂമിയില്‍ നിന്നും അധികമുയര്‍ത്താന്‍പാടില്ല.(ശറഹ് മുസ്ലിം.4-42)
ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)പ്രസ്താവിക്കുന്നുഃഖബര്‍ ഭൂമിയില്‍ നിന്നും ഒരു ചാണ്‍ മാത്രമേ ഉയര്‍ത്തപ്പെടാവു.(ഗുന്‍യഃ2-139)
ശാഫിഈമദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നുഹജറുല്‍ഹൈതമി രേഖപെടുത്തുന്നുഃകെട്ടിപ്പൊക്കിയ ഖബറുകളും അതിന്‍മേലുള്ള ഖുബ്ബകളുംപൊളിച്ചുനീക്കല്‍ നിര്‍ബന്ധമാണ് (സവാജീര്‍ 1-149)
ഇമാം നവവി(റ)പ്രസ്താവിക്കുന്നു.നിശ്ചയംനബി(സ)യുടേ ചര്യയനുസരിച്ചു ഖബ്ര്‍ ഭൂമിയില്‍നിന്നും അധികമുയര്‍ത്താന്‍പാടില്ല മുകള്ഭാഗം കൂര്‍പ്പിക്കാനുംപാടില്ല.ഒരുചാണ്‍ ഉയര്‍ത്തിയ ശേഷം പരത്തണം ഇമാംശാഫിഈ(റ)യുടെയും അദ്ദേഹത്തോട് യോജിക്കുന്നവരുടെയുംഅഭിപ്രായം ഇതാണ്.ശറഹ്മുസ്ലിം4/42)ജാബിര്‍(റ)നിവേദനംനബി(സ)യുടെ ഖബര്‍ ഏകദേശംഒരു ചാണ്‍ ഉയര്‍ത്തപ്പെട്ടനിലക്കാണ് ഞാന്‍ കണ്ടത്(ബൈഹഖിയുടെ സുനനുല്‍ കുബറാ,ഹദീസ്.നമ്പര്.‍6835 )ഖബര്‍ കൂടുതല് ഉയരം വരാതിരിക്കാന്‍ അതിന്‍റെ മണ്ണിനെക്കാള്‍അധികം പാടില്ല എന്ന അധ്യായം.ഇബ്നുഹിബ്ബാന്‍ ഹദീസ് നമ്പര്‍.2160,6635)ഖാസിം (റ)നിവേദനം.ഞാന്‍ ഓരിക്കല്‍ ആഇശാ(റ)യുടെ അടുത്തു ചെന്നുഇപ്രകാരം പറഞുഃപ്രിയപ്പെട്ട ഉമ്മാ റസൂല്‍ തിരുമേനിയുടെയും അവിടുത്തെ രണ്ടു അനുചരന്‍മാരുടെയും(അബൂബക്കര്‍(റ)ഉമര്‍(റ)എന്നിവരുടെ)ഖബറുകള്‍ എനിക്ക് കാണിച്ചു തരൂ അപ്പോള്‍ അവര്‍ മറനീക്കി ആ ഖബറുകള്‍ എനിക്ക് കാണിച്ചു തന്നു.അവ ഉയര്‍ത്ത പ്പെട്ടിട്ടില്ല.ഭൂമിയോടൊപ്പംനിരപ്പാക്കിയിട്ടുമില്ലാത്ത സ്ഥിതിയില്‍ ചുകന്ന ചിരല്‍ പൊടിയിട്ട് പരന്നുകിടക്കുന്നതായാണ് ഞാന്‍ കണ്ടത്(ഹാകിമിന്‍റെ മുസ്തദ്റക് ഹദീസ് നമ്പര്‍.1368.അബൂദാവൂദ്.ഹദീസ് നമ്പര്.‍3220.ബൈഹഖി.ഹദീസ് നമ്പര്‍.6858)
നബി(സ)യുടെ ഖബര്‍ ഭൂമിയില്‍ നിന്ന് ഏകദേശംഒരുചാണ്‍ ഉയര്‍ത്തി(ഇബ്നു ഹിബ്ബാന്‍ ഹദീസ്-2160,6635)
ആഇശ(റ)നിവേദനം നബി(സ)മരണപ്പെട്ട രോഗത്തില്‍ ഇപ്രകാരം അരുളി ജൂത- ക്രൈസ്തവരെ അല്ലാഹു ശപിക്കെട്ടെ അവര്‍ അവരുടെ പ്രവാചകന്‍ മാരുടെ ഖബറുഖള്‍ പ്രാര്‍ത്ഥനാ കേന്ദ്ര മാക്കി നബി(സ)യുടെആ ഉണര്‍ത്തല്‍ ഇല്ലായിരുന്നുവെങ്കില്‍ അവിടുത്തെ ഖബര്‍ പൊതു സ്ഥലത്ത് ആക്കുമായിരുന്നു.എന്നിട്ടും ഏതെങ്കിലും കാലത്ത് അവിടത്തെ ഖബര്‍ പ്രാര്‍ത്ഥനാ സ്ഥലമാക്കുമെന്ന് ഞാന്ഭയപ്പെടുന്നു.(ബുഖാരി.1390)

ഖബര്‍ കെട്ടിപ്പൊക്കല്‍

                          ക്വബ്‌റിനു മുകളില്‍ എടുപ്പുണ്ടാക്കുന്നത്­ മാത്രമല്ല, അത് കെട്ടിപ്പൊക്കുന്നതും­ ഇസ്‌ലാം വിരോധിച്ച കാര്യമാകുന്നു. മറമാടി മൂടുകല്ല് വെച്ച് മൂടിക്കഴിഞ്ഞാല്‍, ക്വബ്‌റാണെന്ന് തിരിച്ചറിയാത്ത വിധം ഭൂമിയോട് സമനിരപ്പാക്കി മായ്ച്ചു കളയരുത്. മറിച്ച്, ക്വബ്‌റാണെന്ന് തിരിച്ചറിയുമാറ് ഉയര്‍ത്തിയിരിക്കണം. ഏകദേശം, ഒരു ചാണോ അതിനോടടുത്തോ ഉയരാമെന്നാണ് പണ്ഡിതാഭിപ്രായം. അതില്‍ കുറഞ്ഞാലും കൂടിപ്പോകരുത്. അങ്ങനെ ഒരു ചാണ്‍ ഉയര്‍ത്തിക്കഴിഞ്ഞാല്­‍, ക്വബ്‌റിന്റെ മേല്‍ഭാഗം പരത്തിയിരിക്കണം. അതോ മുകള്‍ഭാഗം കൂര്‍ത്ത് ഉയര്‍ന്നിരിക്കണമോ എന്ന കാര്യത്തില്‍ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്.­ കൂര്‍ത്തിരിക്കണമെന്ന­് മദ്ഹബിന്റെ മൂന്ന് ഇമാമുമാരും പറയുമ്പോള്‍, പരന്നിരിക്കണമെന്നാണ്­ ഇമാം ശാഫിഈ(റഹി)യുടെ അഭിപ്രായം. ഇവിടെ ഇമാം ശാഫിഈ(റഹി)യുടെ കാഴ്ച്ചപ്പാടിനാണ് തെളിവിന്റെ പിന്‍ബലമുള്ളതെന്ന് ശേഷം വിവരിക്കാം. നബി(സ്വ), അലി(റ)വിനെ പറഞ്ഞേല്‍പ്പിച്ച് കൊണ്ട് ഉത്തരവാദപ്പെടുത്തി അയക്കുമ്പോള്‍ നിര്‍ദ്ദേശിച്ച അതേ കാര്യം, ശേഷം അലി(റ) തന്നെ അബുല്‍ ഹയ്യാജില്‍ അസദി(റ)വിനെ ഏല്‍പ്പിച്ചയക്കുമ്പോ­ള്‍ പറഞ്ഞതാണല്ലോ, ഉയര്‍ന്നിരിക്കുന്ന ക്വബ്‌റുകള്‍ നിരപ്പാക്കണമെന്ന്. ഇമാം മുസ്‌ലിം(റഹി) ഉദ്ധരിച്ച ഇതേ ഹദീസ് വിവരിച്ചു കൊണ്ട് ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ ഇമാം നവവി(റഹി) പറയുന്നു:  ”ക്വബ്ര്‍ ഭൂമിക്ക് മുകളില്‍ ഒരു ചാണില്‍ കൂടുതലായി ഉയര്‍ത്താതിരിക്കലാണ്­ സുന്നത്ത് എന്ന് ഈ ഹദീസില്‍ നിന്ന് കിട്ടുന്നു. (മുകള്‍ ഭാഗം) കൂര്‍ത്തതാകുകയും അരുത്. എന്നാല്‍, ഒരു ചാണ്‍ കണക്കെ ഉയര്‍ത്തുകയും മേല്‍ഭാഗം പരത്തുകയും വേണം. ഇതാണ് ശാഫിഈ ഇമാമിന്റെയും അതിനോടു യോജിക്കുന്നവരുടെയും മദ്ഹബ്.” (ശറഹ് മുസ്‌ലിം 4/42)

ഈ വിവരണത്തിന്റെ അവസാനമായി ഇമാം നവവി(റഹി) പറയുന്നു: ”എടുപ്പായി നിര്‍മ്മിക്കപ്പെട്ടത­ിനെ പൊളിച്ചു കളയാന്‍ ഇമാമുകള്‍ ആജ്ഞാപിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്ന് ഇമാം ശാഫിഈ ‘അല്‍ ഉമ്മില്‍’ എഴുതിയത്, ”ഉയര്‍ന്ന് നില്‍ക്കുന്ന ക്വബ്‌റിനെ തകര്‍ത്തു കളയാതെ വിടരുത്” എന്ന നബിവചനത്തെ ശക്തിപ്പെടുത്തുന്നു.­”

നബിവചനം സ്ഥിരീകരിക്കപ്പെട്ടത­് കൊണ്ടാണ് ഇമാമുകള്‍ അങ്ങനെ ആജ്ഞാപിച്ചതെന്ന് നവവി ഇമാമിന്റെ ഈ വിവരണത്തില്‍ നിന്നും വ്യക്തമായി.
ഇതേ കാര്യം ശാഫിഈ ഇമാം തന്നെ പറയുന്നത് കാണുക:

”ക്വബ്‌റിന്റെ മുകള്‍ ഭാഗം പരത്തപ്പെടണം. നബി(സ്വ) അവിടുത്തെ പുത്രന്‍ ഇബ്‌റാഹീമിന്റെ ക്വബ്ര്‍ പരത്തിയെന്നും മുകളില്‍ ആ പ്രദേശത്തുള്ള ചരല്‍ വെച്ചുവെന്നും നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനു മുകളില്‍ ചരല്‍ വെച്ചുവെന്ന വിവരം ഇബ്‌റാഹീം (ഹദീസ് ഉദ്ധരിക്കുന്ന ആള്‍) എന്നോട് പറഞ്ഞു. മുകള്‍ ഭാഗം പരന്ന ക്വബ്‌റിന്‍മേല്‍ അല്ലാതെ ചരല്‍ (ഉരുണ്ടു) വീഴാതെ നില കൊള്ളുകയില്ലല്ലോ. ചിലര്‍ പറയുന്നത് ക്വബ്ര്‍ കൂര്‍ത്തതായിരിക്കണമെ­ന്നാണ്. എന്നാല്‍, മുഹാജിറുകളുടെയും അന്‍സാറുകളുടെയും ക്വബ്‌റുകള്‍ മുകള്‍ ഭാഗം പരത്തപ്പെട്ടതായാണ് നാം മനസ്സിലാക്കിയിട്ടുള്­ളത്. അങ്ങനെ അത് ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ കണക്കെ ഉയര്‍ത്തണം. അതിനു മുകളില്‍ ചരല്‍ നിരത്തുകയും വേണം. മേല്‍ ഭാഗം കൂര്‍ത്തതായിരിക്കണമെ­ന്ന ഒരു രിവായത്ത് ആരില്‍ നിന്നും കാണുന്നില്ല. നബി(സ്വ)യുടെയും സിദ്ദീഖ്, ഫാറൂഖ്(റ) എന്നിവരുടെയും ക്വബ്‌റുകള്‍ പരത്തപ്പെട്ടതായി ഞാന്‍ കണ്ടുവെന്ന് ക്വാസിം ബിന്‍ മുഹമ്മദ് പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.” (അല്‍ ഉമ്മ് 2/275)

ക്വബ്ര്‍ കുഴിക്കാനായി കിളച്ചെടുത്ത മണ്ണുണ്ടല്ലോ? അതേ മണ്ണ് കൂടാതെ വേറെ മണ്ണ് കൊണ്ട് ക്വബ്ര്‍ മൂടരുത്. കാരണം, അങ്ങനെ കൂടുതലായി വേറെ മണ്ണ് ചേര്‍ന്നാല്‍ അതിന്റെ ഉയരം കൂടിപ്പോകും. ഇമാം ശാഫിഈ(റഹി) പറയുന്നത് കാണുക:

”മറ്റ് മണ്ണ് അവിടെ ക്വബ്‌റിന്‍മേല്‍ ചേര്‍ക്കാതിരിക്കലാണ്­ എനിക്കിഷ്ടം. വേറെ മണ്ണ് അതില്‍ ചേര്‍ന്നാല്‍, മറ്റു കുഴപ്പമുണ്ടാകുന്നത് കൊണ്ടല്ല ഞാനങ്ങനെ പറയുന്നത്. ക്വബ്‌റിന്റെ ഉയരം കൂടിപ്പോകുമോ എന്ന കാരണമാണ് വേറെ മണ്ണ് ചേര്‍ക്കരുത് എന്ന് പറയാന്‍ കാരണം. ഒരു ചാണോ അതിനടുത്തോ ക്വബ്ര്‍ ഉയര്‍ത്താനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ക്വബ്‌റിന്‍മേല്‍ എടുപ്പുണ്ടാക്കുന്നതോ­ തേപ്പ് നടത്തുന്നതോ എനിക്കിഷ്ടമല്ല. അങ്ങനെ ചെയ്യുന്നത് അലങ്കാരത്തിനോ അഹങ്കാരത്തിനോ ആണല്ലോ ഉപകരിക്കുക. മരണമെന്നത് അതിനൊന്നുമല്ലല്ലോ. മുഹാജിറുകളുടെയോ അന്‍സ്വാറുകളുടെയോ ക്വബ്‌റുകള്‍ തേപ്പ് നടത്തിയിരുന്നതായി ഞാന്‍ അറിയുന്നില്ല.” (അല്‍ ഉമ്മ് 2/277)

അടക്കം ചെയ്ത ശേഷം ക്വബ്ര്‍ മൂടുമ്പോള്‍ അവിടെ നിന്നും പുറത്തെടുത്ത മണ്ണില്‍ കൂടിപ്പോകരുത് എന്നും അങ്ങനെ കൂടിപ്പോയാല്‍ ക്വബ്‌റിന്റെ ഉയരം വര്‍ദ്ധിച്ച് പോകുമെന്നും ക്വബ്ര്‍ തേപ്പ് നടത്തിയാല്‍ അലങ്കാരം വഴി അഹങ്കാരം കടന്നു കൂടുമെന്നും മരണ ശേഷം അതൊന്നും വേണ്ടതല്ലാ എന്നും ഇമാം ശാഫിഈ(റഹി) ഇവിടെ സൂചിപ്പിച്ചത് കണ്ടുവല്ലോ.

ഇനി ഇവിടെ ചിന്തിക്കേണ്ടത്, നബി(സ്വ)യുടെ ക്വബ്‌റിന്റെ മുകള്‍ ഭാഗം കൂര്‍ത്തതായി കണ്ടുവെന്ന് സുഫിയാനുത്തമ്മാരി(റഹ­ി)യും പരന്നതായി കണ്ടുവെന്ന് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി)യും പറയുന്നു. ഇതെങ്ങനെ വന്നു? ഇതിനു കാരണം, മുഹമ്മദ് ബിന്‍ ക്വാസിം(റഹി) കണ്ടത് മുആവിയ(റ)വിന്റെ ഭരണകാലത്താണ്. അന്ന് ക്വബ്‌റിന്റെ മുകളിലോ ചുറ്റുഭാഗത്തോ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. കാലശേഷം വലീദിന്റെ ഭരണകാലത്താണ് പള്ളി വിപുലീകരണം നടന്നത്. വിശുദ്ധ ശരീരം അടക്കം ചെയ്യപ്പെട്ടത് നബി പത്‌നി ആയിശ(റ)യുടെ ഹുജ്‌റയിലാണല്ലോ? ആ ഹുജ്‌റയും മറ്റു പത്‌നിമാരുടെ ഹുജ്‌റകളും ചുമര്‍ നീങ്ങി പള്ളിക്കുള്ളില്‍ വന്നു. അതിന് ശേഷമാണ് സുഫ്‌യാനുത്തമ്മാരി(റ­ഹി) ആ ക്വബ്‌റുകള്‍ കണ്ടത്. മുആവിയ(റ)വിന്റെ ഭരണകാലത്താണ് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ പിതൃസഹോദരി ആയിശ(റ)യുടെ അടുത്ത് വെച്ച് മൂന്ന് ക്വബ്‌റുകളും കണ്ടത്. അത് സ്വഹാബികള്‍ അവിടെ പ്രവര്‍ത്തിച്ച കാര്യങ്ങളില്‍ മാറ്റം വരുന്നതിന് മുമ്പായിരുന്നു. ഇങ്ങനെയാണ് ആ രണ്ടു പേരുടെയും രിവായത്തുകള്‍ കൂട്ടി യോജിപ്പിച്ച് കൊണ്ട് ഹാഫിളുല്‍ അസ്‌ക്വലാനി പറഞ്ഞ മറുപടി.

അബൂബക്ര്‍ സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി) തന്റ അമ്മാവി ആയിശ(റ)യുടെ അടുത്തു ചെന്ന് നബി(സ്വ)യുടെയും രണ്ടു കൂട്ടുകാരുടെയും ക്വബ്‌റുകള്‍ കാണിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടതനുസരിച്­ച് വെളിവാക്കിക്കൊടുത്തപ­്പോള്‍ കണ്ട കാഴ്ച്ച അദ്ദേഹം വിവരിച്ചത്, അത് ഉയര്‍ന്ന് നില്‍ക്കുന്നതോ നിലം പറ്റിയതോ അല്ല എന്നാണ്.

നബി(സ്വ)യുടെ ‘ജാറം’ എന്ന് പറഞ്ഞ് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന­്‍ ശ്രമിക്കാറുണ്ട്. വാസ്തവത്തില്‍, അവിടുത്തെ ക്വബ്‌റിനു മുകളില്‍ ജാറം നിര്‍മ്മിക്കപ്പെട്ടി­ട്ടില്ല. മറിച്ച്, നബി(സ്വ)യെ മറമാടിയത് ആയിശ(റ)യുടെ വീട്ടിനുള്ളിലാണല്ലോ.­ എവിടെയാണോ നബി(സ്വ) വഫാത്തായത്, അവിടെത്തന്നെ മറമാടണം എന്നത് കൊണ്ടാണ് സ്വഹാബികള്‍ ആ ഹുജ്‌റയില്‍ തന്നെ വിശുദ്ധ ശരീരം അടക്കം ചെയ്തത്.
ക്വബ്ര്‍ കെട്ടിയുയര്‍ത്താനോ അതിന്‍മേല്‍ എടുപ്പുണ്ടാക്കുവാനോ സ്വഹാബികളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകയുമില്ല. ആയിശ(റ)ക്ക് ഒരു വീട് നല്‍കി അവരെ അവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ച­് കൊണ്ട് നബി(സ്വ)യുടെ ക്വബ്‌റിടം ഒരു സന്ദര്‍ശന സ്ഥലമാക്കി അവര്‍ മാറ്റിയിരുന്നോ? അതുമുണ്ടായില്ല. എന്തു കൊണ്ട്? അവിടുന്ന് പറഞ്ഞു: ”ജൂത-നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. തങ്ങളുടെ പ്രവാചകന്‍മാരുടെ ക്വബ്‌റിടം അവര്‍ പള്ളിയാക്കി മാറ്റി. അങ്ങനെ ആ തേട്ടം വഴി നബി(സ്വ) അക്കാര്യം വ്യക്തമാക്കിയില്ലെങ്­കില്‍ നബി(സ്വ)യുടെ ക്വബ്ര്‍ വെളിവാകുമായിരുന്നു” എന്ന് ആയിശ(റ) ഇവിടെ വ്യക്തമാക്കി. ആ ക്വബ്ര്‍ തുറന്ന സ്ഥലത്താകാതിരിക്കാന്­‍ ഇതും ഒരു കാരണമാണെന്ന് ആയിശ(റ) വ്യക്തമാക്കുന്നു.

അക്കാലത്ത് ആ മൂന്ന് ക്വബ്‌റുകളും ഉയര്‍ന്ന് നില്‍ക്കുന്നില്ല. സ്വഹാബികള്‍ ചെയ്ത പോലെ ഭൂമിയോട് ചേര്‍ന്ന് കുറഞ്ഞൊന്നു പൊങ്ങി നില്‍ക്കുന്നതായാണ് കാണപ്പെട്ടത്.

"പുതിയ മൊഹിയിദ്ധീന്‍ മാല"


പൊന്നാനിക്കാരന്‍ നാലകത്ത് കുഞ്ഞിമൊയ്തീന്‍ കുട്ടി എന്ന മൊല്ലാക്ക എഴുതി ഉണ്ടാക്കി പൊന്നാനി മഖ് ദൂം പുതിയകത്ത് കുഞ്ഞിബാവ മുസ്ലിയാരും കൂടിയാമ്മാക്കാനകത്ത് അബ്ദുള്ളക്കുട്ടി മുസ്ലിയാരും പരിശോധിച്ച് (ഖതഉകള്‍ ) തെറ്റ്കള്‍ തീര്‍ത്ത് എന്ന് പറഞ്ഞുകൊണ്ട് .കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ച "പുതിയ മൊഹിയിദ്ധീന്‍ മാല" യിലെ വരികള്‍ നോക്കൂ :
അര്‍ഥം :
ഒരിക്കൽ മുഹ്യദ്ദീൻ ശൈഖിന്റെ വലിയ ഒരു മുരീദിന്റെ റൂഹ്‌ മലക്കുൽ മൗത്ത്‌ പിടിച്ചുകൊണ്ടുപോയപ്പോള്‍ ആ മുരീദിന്റെ ഭാര്യ മോഹിയിദ്ധീന്‍ ശൈഖ് ന്‍റെ അടുത്ത്‌ വന്നു ഭര്‍ത്താവ് മരണപ്പെട്ട സങ്കടം പറഞ്ഞു :
അത് കേട്ടപ്പോള്‍ ജീലാനി മലക്കുല്‍ മൌത്തിനെ വിളിച്ചു വരുത്തി,ഈ പെണ്ണിന്റെ ഭർത്താവിന്റെ റൂഹ്‌ തിരിച്ച്‌ കൊടുക്കാൻ മലക്കുല്‍ മൌത്ത് നോട്‌ ആവശ്യപെട്ടൂ. അപ്പോൾ മലക്കുല്‍ മൌത്ത് പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ കൽപനപ്രകാരം പിടിച്ച റൂഹാണു.അത്‌ തിരിച്ചുകൊടുക്കാൻ പെറ്റില്ല.എന്ന് മലക്കുല്‍ മൌത്ത് മറുപടി പറഞ്ഞു കൊടുക്കില്ലേ എന്നു ദേഷ്യത്തോടേ ജീലാനി.കൊടുക്കില്ലന്ന് മലക്കുല്‍ മൌത്ത്
അങ്ങനെ വഴക്കായി,പിടിവലിയായി.അവസാനം നീ കൊടുക്കില്ലേ എന്നു ചോദിക്കലും മൊഹിയിദ്ധീന്‍ ശൈഖ് മലക്കുല്‍ മൌത്ത് അന്ന് പിടിച്ച റൂഹുകളെ നിറച്ച കൊട്ടയ്ക്ക്‌ ഒരു തട്ടു കൊടുത്തുവത്രേ ... എല്ലാ റൂ ഹുകളെയും പാറ്റി പറത്തി വിട്ടോവര്‍...!!!
എന്തുചെയ്യാൻ??? അന്നു അസ്‌ റായീൽ (?)പിടിച്ച റൂഹെല്ലാം പറന്നുപോയി
(അന്ന് മരിച്ചവർക്കെല്ലാം ജീവൻ കിട്ടിക്കാണും )
അങ്ങനെ അസ്‌ റായീൽ പരാതിയുമായി അല്ലാഹുവിന്റെ സന്നിധിയിൽ ചെന്നു പറഞ്ഞൂ: ഇന്ന് പിടിച്ച റൂഹെല്ലാം മുഹ്‌ യദ്ദീ ശൈഖ്‌ എന്റെ പക്കലിൽ നിന്നും തട്ടിപറിച്ചൂ.
അപ്പോൾ അല്ലാഹുവിന്റെ മറുപടീ:
"ജീലാനി ചോദിച്ചതല്ലാം ഞാൻ കൊടുക്കാമെന്നേറ്റതാണു,ഒന്നു ചോദിച്ചപോൾ അത്‌ കൊടുത്തിരുന്നെങ്കിൽ മറ്റുള്ളത്‌ പോവുമൊ?ഇപ്പോ എല്ലാം പോയില്ലേ"
എന്നു പറഞ്ഞു അല്ലാഹു അസ്‌ റായീലിനെ പഴിക്കുന്നു.
പ്രിയ സുഹൃത്തുക്കളെ
ഇത്‌ വിശ്വസിക്കാത്തവന്‍ സുന്നിയല്ല .. ഖാദി സ്ഥാനത്തിനും ഖത്തീബ്‌ സ്ഥാനത്തിനും കൊള്ളില്ല എന്നാണു സമസ്ത ഖുറാഫീ തിട്ടൂരം.
എങ്ങനെയുണ്ട്‌ ഈ ഫുതിയ മുഹ്‌ യദ്ദീൻ മാല ?

https://www.youtube.com/watch?v=FULROQl89oM

https://www.youtube.com/watch?v=PfWvuB4tTx8

സിഹിര്‍ ഫലിക്കും എന്ന് വിശ്വസിക്കുന്നവര്‍ പിഴച്ചവരോ"



أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِّنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا هَـٰؤُلَاءِ أَهْدَىٰ مِنَ الَّذِينَ آمَنُوا سَبِيلًا (النساء: ٥١)

അല്ലാഹു പറഞ്ഞു: “വേദത്തിൽ നിന്ന്‌ ഒരു വിഹിതം നൽകപ്പെട്ടവരെ നീ നോക്കിയില്ലേ? അവർ ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവർ പറയുന്നു; ഇക്കൂട്ടരാണ്‌ വിശ്വാസികളെക്കാൾ നേർമാർഗം പ്രാപിച്ചവരെന്ന്‌. എന്നാൽ അവരെയാണ്‌ അല്ലാഹു ശപിച്ചിരിക്കുന്നത്‌. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന്‌ ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല”. (4:51)

قال عمر رضي الله عنه : « الجبت هو السحر، والتاغوت هو الشيطان »

ഉമർ(റ) പറഞ്ഞു: ‘ജിബ്ത്‌ എന്നാൽ സിഹ്‌റും, ത്വാഗൂത്‌ എന്നാൽ ശൈത്വാനുമാണ്‌ ഉദ്ദേശ്യം.’ (ഇബ്നു കഥീർ:4/115)

സിഹ്‌റിലും ശ്വൈതാനിലും വിശ്വസിക്കുന്നു എന്ന്‌ അല്ലാഹു പറഞ്ഞത്‌ സിഹ്‌റും പിശാചുമെല്ലാം നിലനിൽക്കുന്നുണ്ടെന്ന്‌ യഹൂദന്മാർ വിശ്വസിക്കുന്നു എന്ന അർത്ഥത്തിലല്ല. മറിച്ച്‌, സിഹ്‌റും പൈശാചികബന്ധങ്ങളും യഹൂദന്മാർക്കിടയിൽ വ്യാപകമാണെന്ന്‌ അറിയിക്കാൻ വേണ്ടിയാണ്‌.

عَنْ أَبِي مُوسَى قَالَ : قَال َرَسُولُ اللَّهِ (صعلم): «لَا يَدْخُلُ الجَنَّةَ مُدْمِنُ خَمْرٍ وَلَا مُؤْمِنٌ بِسِحْرٍ وَلَا قَاطِعُ رَحِمٍ»

ഈ അർത്ഥത്തിൽ വന്നിട്ടുള്ള, നബി(സ്വ)യിലേക്ക്‌ ചേർക്കപ്പെട്ട ഹദീഥിനെയും മനസ്സിലാക്കേണ്ടത്‌ ഇപ്രകാരമാണ്‌. അവിടുന്ന്‌ പറഞ്ഞു: ‘മൂന്ന്‌ വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മദ്യത്തിന്‌ അടിമപ്പെട്ടവനും, സിഹ്‌റിൽ വിശ്വസിക്കുന്നവനും, കുടുംബബന്ധം വിച്ഛേദിക്കുന്നവനും”

സിഹ്‌റിൽ വിശ്വസിക്കുന്നവൻ എന്നത്‌ കൊണ്ട്‌ ഇവിടെയുള്ള ഉദ്ദേശ്യവും സിഹ്‌റിന്റെ അസ്തിത്വം അംഗീകരിക്കുന്നവൻ എന്നോ, അതിന്‌ സ്വാധീനമുണ്ടെന്ന്‌ അംഗീകരിക്കുന്നവൻ എന്നോ അല്ല. മറിച്ച്‌, സിഹ്‌റിലൂടെയും സിഹ്‌റിന്റെ ഇനങ്ങളായ ജ്യോതിഷം, കണക്കുനോക്കൽ പോലെയുള്ളവയിലൂടെയും അറിയിക്കപ്പെടുന്ന വിവരങ്ങൾ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്യുന്നവൻ എന്നാണ്‌ (അത്തംഹീദു ലിശർഹി കിതാബിത്തൗഹീദ്‌-സ്വാലിഹ്‌ ആലു ശൈഖ്‌:347-348.)

عَنْ أَبِي هُرَيْرَةَ قَالَ: قَال َرَسُولُ اللَّهِ (صعلم): «مَنْ أَتَى عَرَّافًا أَوْ كَاهِنًا فَصَدَّقَهُ فِيمَايَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ (صعلم)»

അത്തരക്കാർ ഇസ്ലാമിൽ നിന്ന്‌ പുറത്തു പോയവരാണെന്ന്‌ നബി(സ്വ) വിശദമാക്കിയിട്ടുണ്ട്‌. അവിടുന്ന്‌ പറഞ്ഞു: ‘ആരെങ്കിലും ജ്യോതിഷിയെയോ കണക്കുനോക്കുന്നവനെയോ സമീപിക്കുകയും, അവൻ പറയുന്നത്‌ സത്യപ്പെടുത്തുകയും ചെയ്താൽ മുഹമ്മദ്‌ നബി(സ്വ)യുടെ മേൽ അവതരിപ്പിക്കപ്പെട്ടതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു.’

ഇമാം സുയൂത്തി ഇസ്തിഖാസയെകുറിച്ച്

والصحابة رضي الله عنهم - وقد أجدبوا مرات - ودهمتهم نوائب بعد موته ، فهلا جاءوا فاستسقوا واستغاثوا عند قبر النبي وهو أكرم الخلق على الله عز وجل ، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي إلى المصلى فاستسقى به ، ولم يستسقوا عند قبر النبي صلى الله عليه وسلم

  الأمر بالاتباع والنهي عن الابتداع
للحافظ جلال الدين السيوطي

റസൂൽ(സ)യുടെ സ്വഹാബത്തുകൾ(റ) .അവർക്ക് റസൂൽ(സ)യുടെ വഫാത്തിനു ശേഷം ഒരുപാട് ബുദ്ധിമുട്ടുകളും,കഷ്ടപ്പാടുകളും ഉണ്ടായിട്ടുണ്ട്.നബി(സ)യുടെ കബ്റിന്റെ അടുത്ത് അവർ എന്ത് കൊണ്ട് പോയില്ല?അവർ എന്ത് കൊണ്ട് മഴയെ ചോദിച്ചില്ല?അവർ എന്ത് കൊണ്ട് ഇസ്തിഗാസ നടത്തിയില്ല?അല്ലാഹുവിന്റെ ഏറ്റവും സ്രേഷ്ടനായ സൃഷ്ടി അവിടുന്നാണല്ലൊ... എന്നാൽ ഉമർ(റ)  നബി(സ)യുടെ എളേപ്പയായ അബ്ബാസിനെയും കൂട്ടി കൊണ്ട്   മുസല്ലയിലേക്ക് പുറപ്പെട്ടു. അദ്ധേഹത്തെ കൊണ്ട് മഴയെ ചോദിപ്പിച്ചു.അവർ നബി(സ)യുടെ കബ്റിന്റെ അടുത്ത് പോയി മഴയെ ചോദിച്ചില്ല.!!!!

  അൽ ഹാഫിൾ ജലാലുദ്ധീൻ സുയൂത്തി(റ) (അൽ അംറു ബിൽ ഇത്തിബാഉ വന്നഹ്യി അനിൽ ഇബ്തിദാഉ


فأما إن قصد الإنسان الصلاة عندها، أو الدعاء لنفسه في مهماته وحوائجه متبركاً بها راجياً للإجابة عندها، فهذا عين المحادّة لله ولرسوله، والمخالفة لدينه وشرعه، وابتداع دين لم يأذن به الله ولا رسوله ولا أئمة المسلمين المتبعين آثاره وسننه.( الأمر بالإتباع والنهي عن الإبتداع- ص- 118)

സുയൂത്വി ഇമാം അദ്ദേഹത്തിന്റെ " അല്അംറു ബില് ഇത്തിബാഇ വന്നഹ്യു അനില് ഇബ്ത്തിദാഅ് " എന്ന ഗ്രന്ഥത്തില് പറയുന്നു:
"ഇനി ഒരാള് അതിന്റെ(ഖബറിന്റെ) അടുക്കല് നമസ്കാരം ഉദ്ദേശിച്ചാല്, അല്ലെങ്കില് അവന്റെ ആവശ്യങ്ങള്ക്ക് അതിന്റെ ബറക്കത്ത് കാംഷിച്ച് കൊണ്ടും അതിന്റെയടുക്കല് വെച്ച് ഉത്തരം പ്രതീക്ഷിച്ച് കൊണ്ടും തനിക്ക് വേണ്ടി പ്രാ൪ത്ഥിക്കാനുദ്ദേശിച്ചാല് , ഇത് അല്ലാഹുവിന്റെയും അവന്റ റസൂലിന്റെയും അതി൪ത്തികളെ മറികടക്കലാണ്, അവന്റെ ദീനിനും അവന്റെ മതനിയമങ്ങള്ക്കും എതിരാണ്,അല്ലാഹുവോ അവന്റെ റസൂലോ അദ്ദേഹത്തിന്റെ ചര്യകളും അസറുകളും പിന്പറ്റിയ മുസ്ലിം ഇമാമുമാരോ അനുവാദം നല്കാത്ത പുതിയൊരു ദീന് ഉണ്ടാക്കലാണ്".
( പേജ്:118)

الاستغاثةوالاستعاذة

والاستعاذة : طلب العياذ
ഇസ്തിആദത്ത് എന്നാൽ അഭയം (രക്ഷ)തേടുക
الاستغاثة : هي طلب الغوث
ഇസ്തിഗാസ എന്നാൽ സഹായം ചോദിക്കലാണു.
والاستعانة معناها : طلب الإعانة
ഇസ്തിആനത്ത് എന്നതും സഹായം തേടൽ എന്ന് തന്നെ അർഥം വെക്കാം എന്നാൽ ഇസ്തിആനയിൽ ഇസ്തിആത്തതും ഇസ്തിഗാസയും ഉൾപ്പെടുന്നൂ.
الاستعانة     =الاستعاذة +   الاستغاثة
എന്താണു ഇസ്തിആദത്തും , ഇസ്തിഗാസയും തമ്മിലുള്ള വിത്യാസം?
والفرق بينهما أن الاستعاذة دفع، والاستغاثة رفع.
അവർ തമ്മിലുള്ള(ഇസ്തിഗാസയും , ഇസ്തിആദയും) വിത്യാസം

فالاستعاذة: طلب دفع الشر قبل وقوعه،
والاستغاثة: طلب رفعه بعد نزوله.
ഇസ്തിആദത്ത് ദഫ്ഉൻ (അഥവാ ഒരു  ശർ  ഇല്ലാത്തിരിക്കാൻ വേണ്ടി തടയൽ) ഇസ്തിഗാസയ് എന്നത് രഫൂൻ(അഥവാ ഒരു  ആപത്ത്  ഉണ്ടായി കഴിഞ്ഞാൽ ആ പ്രയാസത്തെ ഉയർത്തൽ).

മുസ്ലിം പുരുഷന്മാർക്ക് തൊപ്പി സുന്നത്താണോ...?



പ്രവാചകന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സുന്നത്തിലെ മുഴുവന്‍ നിര്‍ദേശങ്ങളെയും നാം ഒരേപോലെയല്ല സമീപിക്കേണ്ടതും പ്രയോഗവത്കരിക്കേണ്ടത­ും. നിര്‍ബന്ധം (വാജിബ്), ഐഛികം (നഫ്ല്‍), പ്രബലമായ സുന്നത്ത് (സുന്നത്ത് മുഅക്കദ), ഹറാം (നിഷിദ്ധം), അനഭികാമ്യം (മക്‌റൂഹ്)തുടങ്ങി പലതലങ്ങളിലുള്ള വിഷയങ്ങളുണ്ട് സുന്നത്തില്‍. അപ്രകാരം സാമൂഹിക പശ്ചാത്തലവും നാടിന്റെ സമ്പ്രദായങ്ങളും അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. നബി(സ)ക്ക് മാത്രം പ്രത്യേകമായി അനുവദിക്കപ്പെട്ടതുണ്­ടാകാം. നബി(സ) ചെയ്തതാണെന്ന് വെച്ച് സുന്നത്തിലെ എല്ലാം ഒരേപോലെ നിര്‍ബന്ധമായും പിന്തുടരേണ്ടതാണെന്ന്­ വാദിക്കുന്നതിന് അര്‍ഥമില്ല.



ഉദാഹരണമായി നമസ്‌കാരം. അഞ്ചു സമയത്തെ നമസ്‌കാരം പ്രവാചക ചര്യയില്‍ പെട്ടതാണ്. തറാവീഹ് എന്നു വിളിക്കുന്ന ഖിയാമുല്ലൈലും നബിയുടെ സുന്നത്താണ്. ഈ രണ്ട് 'സുന്നത്തു'കളും ഒരുപോലെയല്ല. അഞ്ച് സമയത്തെ നമസ്‌കാരം നിര്‍ബന്ധമാണ്. ഉപേക്ഷിച്ചവന്‍ കുറ്റവാളിയാകും. എന്നാല്‍, തറാവീഹ് ഐഛിക കര്‍മമാണ്. അതുപേക്ഷിച്ചവര്‍ കുറ്റവാളിയാകുന്നില്ല­. നാട്ടിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും നബിയുടെ ജീവിതത്തില്‍ കാണാം. ഉദാഹരണത്തിന് തലപ്പാവ് ധരിക്കല്‍. അത് എല്ലാ കാലത്തും എല്ലാ ദേശത്തും എല്ലാ വിശ്വാസികളും പിന്തുടരേണ്ട പ്രവാചക ചര്യയല്ല. അത് അറേബ്യയിലെ സാമൂഹികാചാരമാണ്. ഹജ്ജിനിടയില്‍ അബ്ത്വഹ് താഴ്‌വരയില്‍ പ്രവാചകന്‍ വിശ്രമിക്കുകയുണ്ടായി­. അത് ഹജ്ജുമായി ബന്ധപ്പെട്ട ഒരു കര്‍മമല്ലെന്നും യാദൃഛികമായി പ്രവാചകന്‍ വിശ്രമിക്കാനിരുന്നതാ­ണെന്നും പല സ്വഹാബിമാരും അഭിപ്രായപ്പെട്ടിട്ടു­ണ്ട്. ചിലര്‍ അതിനെ സുന്നത്തായി ഗണിക്കുന്നു. അപ്പോഴും അത് ചെയ്യാതിരുന്നാല്‍ ഹജ്ജ് നിഷ്ഫലമാകുന്ന തെറ്റായി മാറുന്നില്ല. ഇങ്ങനെ ഒട്ടനവധി ഉദാഹരണങ്ങള്‍ കാണാനാകും.





ഇസ്‌ലാം ഒരു വസ്ത്രധാരണ രീതി കൊണ്ടുവന്നിട്ടില്ല. റസൂലിന്റെ കാലത്ത് സ്വഹാബികള്‍ പല വസ്ത്രങ്ങളും ധരിച്ചിരുന്നു. നബി(സ) ധരിച്ചപോലുള്ള വസ്ത്രങ്ങള്‍ എല്ലാവരും ധരിച്ചിരുന്നില്ല. ഒറ്റ വസ്ത്രവും രണ്ടു വസ്ത്രവും ധരിച്ചവരുണ്ടായിരുന്ന­ു. ശരീരം മുഴുവന്‍ മറയുന്നതും അല്ലാത്തതുമായ വസ്ത്രം ധരിക്കുന്നവരുണ്ടായിര­ുന്നു. 'നിങ്ങള്‍ ഉദ്ദേശിക്കുന്ന വസ്ത്രം ധരിക്കുക' എന്ന് ഇബ്‌നു അബ്ബാസ് പറഞ്ഞതുകാണാം. രണ്ട് കാര്യങ്ങള്‍ ഇല്ലാത്ത കാലത്തോളം; ഒന്ന്, ധൂര്‍ത്ത്. രണ്ട്, അഹങ്കാരം. ഇസ്‌ലാം പഠിപ്പിച്ച പ്രകാരം നഗ്നത മറക്കണമെന്നു മാത്രമേയുള്ളൂ, ഒരു യൂനിഫോം ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല.



ഇസ്‌ലാം പ്രകൃതി മതമാണ്. മനുഷ്യ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നതാണ്. വസ്ത്ര ധാരണത്തിലും മറ്റും പ്രാദേശികമായ വ്യത്യാസങ്ങള്‍, വൈവിധ്യതകള്‍ ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്.­ അമേരിക്കക്കാരന് അവിടുത്തെ വസ്ത്രം ധരിക്കാം. അറബി വസ്ത്രം തന്നെ ധരിക്കണമെന്നില്ല. സമൂഹത്തിന് ഇണങ്ങാത്ത വസ്ത്ര രീതി സ്വീകരിക്കുന്നത് ശരിയല്ല. നാടിന്റെ സമ്പ്രദായങ്ങള്‍ (ആദത്ത്-ഉര്‍ഫ്) ഇസ്‌ലാമിന് എതിരാകാത്ത കാലത്തോളം നാം പരിഗണിക്കണം. ഒരു സമൂഹത്തില്‍ അവരുടെ പൊതുരീതികള്‍ക്ക് എതിരായി ജീവിക്കുമ്പോള്‍ അത് പലതരം പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാന്‍ കാരണമാകും. ഉദാഹരണമായി തൊപ്പി ധരിക്കല്‍. മുസ്‌ലിം ആയാല്‍ തൊപ്പി ധരിക്കണം എന്ന് ആരാണ് പഠിപ്പിച്ചത്? അങ്ങനെയൊരു സുന്നത്തില്ല. സമൂഹത്തില്‍ നോട്ടപ്പുള്ളിയാകുന്ന­വിധം 'അന്യനായി' മാറി നില്‍ക്കുന്നതും ശരിയല്ല. ഇസ്‌ലാം അങ്ങനെ കല്‍പ്പിച്ചിട്ടില്ല.



Ibn 'Asakir related that the Prophet (saws) would sometimes remove his head cover (turban) and place it in front of him as a ‘sutrah’ for prayer.



ഇബ്നു അസാകിര്‍ നിവേദനം :"പ്രവാചകന്‍ ചില സമയങ്ങളില്‍ തലപ്പാവ് ഊറി "സൂത്ര " ആയി വെക്കുമായിരുന്നു.



ഖുറാനോ ഹദീസോ എവിടെയും വസ്ത്ര ധാരണ രീതി വിശധീകരിക്കുമ്പോള്‍ തല പുരുഷന്‍ മറക്കുന്നതിന്റെ പ്രാധാന്യം പറയുന്നില്ല,ഇതില്‍ നിന്നും ഇത് സംസ്കാരത്തിന്‍റെ ഭാഗം എന്നതില്‍ കവിയുന്ന പ്രാധാന്യം ഇല്ല .

അന്യ സ്ത്രീകളോടും പുരുഷന്മാരോടും "സലാം " പറയാമോ ?


സ്വഹീഹുല് ബുഖാരിയില് `പുരുഷന്മാര് സ്ത്രീകള്ക്കും സ്ത്രീകള് പുരുഷന്മാര്ക്കും സലാംചൊല്ലല്' എന്നൊരു അധ്യായമുണ്ട്.

ഇതില് അദ്ദേഹം രണ്ട് ഹദീസുകള്
ഉദ്ധരിച്ചിരിക്കുന്നു.

ഒന്ന്, ജുമുഅയ്ക്ക് ശേഷം സ്വഹാബികള് ഒരു
വൃദ്ദയുടെ അടുത്തുചെന്ന് അവർക്ക് ‌ സലാം പറയുകയും അവർ കൊടുക്കുന്ന
ഒരുതരം പാനീയം കുടിച്ച് സന്തുഷ്ടരാവുകയും ചെയ്യുമായിരുന്നുവെന്ന്
വ്യക്തമാക്കുന്ന ഹദീസ്.

രണ്ട്, `ജിബ്രീല് ഇതാ നിനക്ക് സലാം പറയുന്നു' എന്ന് നബി(സ) ആഇശ(റ)യോട്
പറയുകയും വ അലൈഹിസ്സലാം വറഹ്മത്തുല്ലാഹ് എന്ന് ആഇശ(റ)
സലാം മടക്കുകയും ചെയ്തതായി പറയുന്ന ഹദീസ്.

▪അസ്മാഉ(റ)ല് നിന്ന് നിവേദനം: റസൂല്(സ) ഒരിക്കല് മസ്ജിദുന്നബവിയി
ലൂടെ നടന്നുപോയി. ഒരുകൂട്ടം സ്ത്രീകള് അവിടെയിരിപ്പുണ്ടായിരുന്നു.
നബി(സ) അവരോട് സലാം പറഞ്ഞത് കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ടായിരുന്നു.
(തിര്മിദി)
(ആംഗ്യം കാണിക്കുകയും സലാം പറയുകയും ചെയ്തു)

▪ഉമ്മുഹാനിഇ(റ)ല്‍ നിന്ന് നിവേദനം: മക്കാ ഫത്ത്ഹ്ദിവസം ഞാന്
നബി(സ)യുടെ അടുത്ത് കടന്നുചെന്നു. അവിടുന്നപ്പോള് കുളിക്കുകയായിരുന്നു. മകള്
ഫാതിമ(റ) ഒരു വസ്ത്രംകൊണ്ട് നബി(സ)ക്ക് മറയുണ്ടാക്കിയിരുന്നു. ഞാന്
സലാം പറഞ്ഞു. ഉമ്മുഹാനിഅ്  (റ) ഈ ഹദീസ് വിവരിച്ചിട്ടുണ്ട്. (മുസ്ലിം)

▪അസ്മാഇ(റ)ല് നിന്ന് നിവേദനം: നബി(സ)
കുറേ സ്ത്രീകളുടെ അടുത്തുകൂടി നടന്നുപോയപ്പോള്‍ ഞങ്ങളോട് സലാം പറഞ്ഞു.
(അബൂദാവൂദ്, തിര്മിദി)

▪താനടക്കമുള്ള ഏതാനും സ്ത്രീകളുടെ അടുത്തുകൂടി കടന്നുപോയപ്പോള്‍ നബി(സ) തങ്ങള്ക്ക്ട
സലാം ചൊല്ലുകയുണ്ടായി എന്ന് യസീദ് മകള്
അസ്മാ പറഞ്ഞതായി തിര്മിദി റിപ്പോര്ട്ട് ‌ ചെയ്തിട്ടുണ്ടെന്ന് ഇബ്നുഹജര്
ഫത്ഹുല്ബാരിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

♦അന്യസ്ത്രീ പുരുഷന്മാര് പരസ്പരം സലാം പറയല് മക്റൂഹ് (അനഭിലഷണീയം) ആണെന്ന്
ചില പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അതിന്
പ്രമാണികമായ ഹദീസിന്റെയൊന്നും പിന്ബിലമില്ല .

Allah Says in the Holy Quran Chapter 4
Surah Nisaa verse 86:

ﻭَﺇِﺫَﺍ ﺣُﻴِّﻴﺘُﻢ ﺑِﺘَﺤِﻴَّﺔٍ ﻓَﺤَﻴُّﻮﺍ ﺑِﺄَﺣْﺴَﻦَ ﻣِﻨْﻬَﺎ ﺃَﻭْ ﺭُﺩُّﻭﻫَﺎ ۗﺇِﻥَّ ﺍﻟﻠَّﻪَ
ﻛَﺎﻥَ ﻋَﻠَﻰٰ ﻛُﻞِّ ﺷَﻲْﺀٍ ﺣَﺴِﻴﺒًﺎ

86 When a (courteous) greeting is offered
you meet it with a greeting still more
courteous, or (at least) of equal courtesy.
Allah takes careful account of all things.

86.നിങ്ങള്ക്ക്‌ അഭിവാദ്യം അര്പ്പിക്കപ്പെട്ടാല് അതിനെക്കാള്
മെച്ചമായി ( അങ്ങോട്ട് ) അഭിവാദ്യം അര്പ്പിക്കുക. അല്ലെങ്കില്
അതുതന്നെ തിരിച്ചുനല്കുക. തീര്ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്റെയും കണക്ക് നോക്കുന്നവനാകുന്നു.

Sahih Al-Bukhari Hadith 1.27 Narrated by
Abdullah bin Amr

A person asked Allah's Messenger (saws)
"What (sort of) deeds in or (what qualities
of) Islam are good?" He (saws) replied,
"To feed (the poor), and greet those whom
you know and those whom you don't
know."

അബ്ദുല്ലാഹിബ്നുല് അംറ്(റ) നിവേദനം: ഒരു മനുഷ്യന് തിരുമേനി(സ) യോട്
ചോദിച്ചു. ശ്രേഷ്ഠമായ ഇസ്ളാമിക കര്മ്മ മേതാണ്? നബി(സ) അരുളി:
ഭക്ഷണം നല്കേലും പരിചിതര്ക്കും അപരിചിതര്ക്കും സലാം പറയലും.

Al-Tirmidhi Hadith 849
Narrated by Abu Yusuf

Abdullah ibn Salam
Abdullah heard the Prophet (saws) say: ‘O
people! Spread the Salaams (greetings),
feed (the poor and needy), behave kindly to
your blood relations, offer prayer when
others are asleep, and (thus)
enterParadise in peace.

അബു യൂസഫ് അബ്ദുള്ള ഇബ്നു സലാം അബ്ദുള്ള നിവേദനം :പ്രവാചകന് പറയുന്നത് കേട്ടു
“ജനങ്ങളെ! “സലാം “ പ്രചരിപ്പിക്കുക ,ഭക്ഷണം നല്കു ക (ആവശ്യക്കാര്ക്ക്് ),രക്ത
ബന്ധങ്ങളോട് നന്നായി പെരുമാറുക , ജനങ്ങള് നിദ്രയിലാണ്ടിരിക്കുമ്പോള്
നമസ്കരിക്കുകയും ചെയ്തുകൊള്ളുക. അങ്ങനെ സുരക്ഷിതരായി നിങ്ങള് സ്വര്ഗ്ഗ ത്തില്
പ്രവേശിക്കും. (തിര്മിദി)

▪അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) അരുളി: നിങ്ങളാരെങ്കിലും ഏതെങ്കിലും സദസ്സിലെത്തിച്ചേരുമ്പോഴും അവിടെനിന്ന്
എഴുന്നേറ്റുപോകുമ്പോഴും സലാം പറയണം. എന്നാല് ആദ്യത്തേത്
അവസാനത്തേതിനേക്കാള് കടമപ്പെട്ടതല്ല.
(അബൂദാവൂദ്, തിര്മിുദി)

(ആദ്യത്തേതും രണ്ടാമത്തേതും തുല്യപ്രതിഫലമുള്ളതാണ്)
.

ഇതിന്റെ വെളിച്ചത്തില് പണ്ഡിതന്മാര്ക്കി ടയില് എകാബിപ്രായമാണ്
സലാം ചൊല്ലല് സുന്നത്ത് ആണെന്നെന്നുള്ളതില് ,അവരെ അറിയുന്നവരെകിലും,അറിയാത്തവര് ആണെങ്കിലും,”മഹ്റം (വിവാഹ
ബന്ധം നിഷിധമാക്കപ്പെട്ടവര്)
ആണെങ്കിലും അല്ലെങ്കിലും ,അതുപോലെ അതിനു മറുപടി നല്കല് ഫര്ദ്ര
(നിര്ബന്ധം) ആണെന്നുള്ളതില്.

⚠എന്നാല് ഇങ്ങനെ പുരുഷന്മാര് അന്യ സ്ത്രീകളോട് സലാം ചൊല്ലല് അവരോട് ഇടപഴുകാന്
വേണ്ടി ഒരു താക്കോല് ആയി കണക്ക് കൂട്ടരുത് ,അങ്ങനെ അന്യ സ്ത്രീകളോട്
സലാം പറയുന്നവര് അവര് അല്ലാഹുവേ ഭയക്കുകയും ,ഹിജാബിന്റെ നിയമത്തില്
(മാന്യമായി,മുഖം താഴ്ത്തി ) നിന്ന് കൊണ്ട്
തന്നെ സംഭാഷണം പൂര്ത്തി യാക്കുകയും വേണം. അങ്ങനെ നിങ്ങള്
നിങ്ങളുടെ ഹൃദയത്തെ ഭയക്കുന്ന പക്ഷം സംഭാഷണത്തില് നിന്ന്
പിന്മാറുകയും ചെയ്യുക. അത് പോലെ സ്ത്രീകള്
കൊഞ്ചി കുഴയാതെ സലാം മടക്കുകയും,പുരുഷന്റെ തുടര്ന്നു ള്ള
സംഭാഷണത്തെ ഭയക്കുന്ന പക്ഷം അതില് നിന്ന് പിന്മാറുകയും ചെയ്യുക. കണക്ക്
നന്നായി നോക്കുന്നവനാണ് അല്ലാഹു.


▪ഇംറാനി(റ)ല് നിന്ന് നിവേദനം: ഒരിക്കല് ഒരാള് നബി(സ)
യുടെ സവിധത്തില് വന്ന് അസ്സലാമു അലൈക്കും എന്നുപറഞ്ഞു. അയാള്ക്കു
സലാം മടക്കിക്കൊണ്ട് അവിടുന്ന് അവിടെയിരുന്ന് പറഞ്ഞു: പ്രതിഫലം പത്ത്.
പിന്നീട് വേറൊരാള് വന്ന് അസ്സലാമു അലൈക്കും വറഹ്മ ത്തുല്ലാഹി എന്നു
സലാം പറഞ്ഞപ്പോള് അവിടുന്ന് സലാം മടക്കിയിട്ടുപറഞ്ഞു: പ്രതിഫലം ഇതുപത്.
മൂന്നാമത് വേറൊരാള് വന്ന് അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു എന്നു
സലാം പറഞ്ഞപ്പോള് അവിടുന്ന് സലാം മടക്കി ഒരിടത്തിരുന്ന് പറഞ്ഞു:
പ്രതിഫലം മുപ്പത്.
(അബൂദാവൂദ്, തിര്മിരദി)

(സലാം, റഹ്മത്ത്, ബക്കര്ത്ത്ണ
ഇവകളോരോന്നും ഓരോ ഹസനത്താണ്. ഓരോ ഹസനത്തിനും ചുരുങ്ങിയത് പത്ത്
പ്രതിഫലം ലഭിക്കും)

Allah Says in the Holy Quran Chapter 24
Surah Noor verses 30-31:

. . ﻗُﻞ ﻟِّﻠْﻤُﺆْﻣِﻨِﻴﻦَ ﻳَﻐُﻀُّﻮﺍ ﻣِﻦْ ﺃَﺑْﺼَﺎﺭِﻫِﻢْ ﻭَﻳَﺤْﻔَﻈُﻮﺍ
ﻓُﺮُﻭﺟَﻬُﻢْ ۚﺫَٰﻟِﻚَ ﺃَﺯْﻛَﻰٰ ﻟَﻬُﻢْ ۗ ﺇِﻥَّ ﺍﻟﻠَّﻪَ ﺧَﺒِﻴﺮٌ ﺑِﻤَﺎ ﻳَﺼْﻨَﻌُﻮﻥَ
ﻭَﻗُﻞ ﻟِّﻠْﻤُﺆْﻣِﻨَﺎﺕِ ﻳَﻐْﻀُﻀْﻦَ ﻣِﻦْ ﺃَﺑْﺼَﺎﺭِﻫِﻦَّ ﻭَﻳَﺤْﻔَﻈْﻦَ
ﻓُﺮُﻭﺟَﻬُﻦَّ ﻭَﻟَﺎ ﻳُﺒْﺪِﻳﻦَ ﺯِﻳﻨَﺘَﻬُﻦَّ ﺇِﻟَّﺎ ﻣَﺎ ﻇَﻬَﺮَ ﻣِﻨْﻬَﺎ ۖﻭَﻟْﻴَﻀْﺮِﺑْﻦَ
ﺑِﺨُﻤُﺮِﻫِﻦَّ ﻋَﻠَﻰٰ ﺟُﻴُﻮﺑِﻬِﻦَّ ۖ
ﻭَﻟَﺎ ﻳُﺒْﺪِﻳﻦَ ﺯِﻳﻨَﺘَﻬُﻦَّ ﺇِﻟَّﺎ ﻟِﺒُﻌُﻮﻟَﺘِﻬِﻦَّ ﺃَﻭْ ﺁﺑَﺎﺋِﻬِﻦَّ ﺃَﻭْ ﺁﺑَﺎﺀِ
ﺑُﻌُﻮﻟَﺘِﻬِﻦَّ ﺃَﻭْ ﺃَﺑْﻨَﺎﺋِﻬِﻦَّ ﺃَﻭْ ﺃَﺑْﻨَﺎﺀِ ﺑُﻌُﻮﻟَﺘِﻬِﻦَّ ﺃَﻭْ ﺇِﺧْﻮَﺍﻧِﻬِﻦَّ ﺃَﻭْ ﺑَﻨِﻲ
ﺇِﺧْﻮَﺍﻧِﻬِﻦَّ ﺃَﻭْ ﺑَﻨِﻲ ﺃَﺧَﻮَﺍﺗِﻬِﻦَّ ﺃَﻭْ ﻧِﺴَﺎﺋِﻬِﻦَّ ﺃَﻭْ ﻣَﺎ ﻣَﻠَﻜَﺖْ
ﺃَﻳْﻤَﺎﻧُﻬُﻦَّ ﺃَﻭِ ﺍﻟﺘَّﺎﺑِﻌِﻴﻦَ ﻏَﻴْﺮِ ﺃُﻭﻟِﻲ ﺍﻟْﺈِﺭْﺑَﺔِ ﻣِﻦَ ﺍﻟﺮِّﺟَﺎﻝِ ﺃَﻭِ
ﺍﻟﻄِّﻔْﻞِ ﺍﻟَّﺬِﻳﻦَ ﻟَﻢْ ﻳَﻈْﻬَﺮُﻭﺍ ﻋَﻠَﻰٰ ﻋَﻮْﺭَﺍﺕِ ﺍﻟﻨِّﺴَﺎﺀِ ۖﻭَﻟَﺎ ﻳَﻀْﺮِﺑْﻦَ
ﺑِﺄَﺭْﺟُﻠِﻬِﻦَّ ﻟِﻴُﻌْﻠَﻢَ ﻣَﺎ ﻳُﺨْﻔِﻴﻦَ ﻣِﻦ ﺯِﻳﻨَﺘِﻬِﻦَّ ۚﻭَﺗُﻮﺑُﻮﺍ ﺇِﻟَﻰ ﺍﻟﻠَّﻪِ
ﺟَﻤِﻴﻌًﺎ ﺃَﻳُّﻪَ ﺍﻟْﻤُﺆْﻣِﻨُﻮﻥَ ﻟَﻌَﻠَّﻜُﻢْ ﺗُﻔْﻠِﺤُﻮﻥَ

30 (O Prophet (saws):) Say to the believing
men that they should lower their gaze and
guard their modesty: that will make for
greater purity for them: and Allah is well
acquainted with all that they do.

31 And say to the believing women that
they should lower their gaze and guard
their modesty….

30. ( നബിയേ, ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്
താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള് കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്ക്ക്
ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്ച്ചയായും അല്ലാഹു അവര് പ്രവര്ത്തിക്കു
ന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

31.സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്
താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള് കാത്തുസൂക്ഷിക്കുവാനും,
അവരുടെ ഭംഗിയില് നിന്ന് പ്രത്യക്ഷമായതൊഴിച്ച്
മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്
കുപ്പായമാറുകള്ക്ക് മീതെ അവര് താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്ത്താക്കന്മാര്, അവരുടെ പിതാക്കള്, അവരുടെ ഭര്തൃപിതാക്കള്‍, അവരുടെ പുത്രന്മാര്,
അവരുടെ ഭര്തൃപുത്രന്മാര്, അവരുടെ സഹോദരന്മാര്, അവരുടെ സഹോദരപുത്രന്മാര്,
അവരുടെ സഹോദരീ പുത്രന്മാര്, മുസ്ലിംകളില് നിന്നുള്ള സ്ത്രീകള്,
അവരുടെ വലംകൈകള് ഉടമപ്പെടുത്തിയവര് (അടിമകള് ) ,
ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാരായ പരിചാരകര്,
സ്ത്രീകളുടെ രഹസ്യങ്ങള് മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്
എന്നിവരൊഴിച്ച് മറ്റാര്ക്കും തങ്ങളുടെ ഭംഗി അവര് വെളിപ്പെടുത്തരുത്. തങ്ങള്
മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന് വേണ്ടി അവര്
കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും
അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള് വിജയം പ്രാപിച്ചേക്കാം.


☝"എല്ലാം അറിയുന്നവന് അല്ലാഹു "

എന്താണ് ബിദ്അത്ത് ?


‘ബിദ്അത്ത്’ എന്ന അറബി പദത്തിന്റ ഭാഷാപര മായ അര്‍ത്ഥം, പൂര്‍വ്വ മാതൃകയില്ലാതെ ഉണ്ടാകുന്നത് എന്നാണ്. എന്നാല്‍ മതപരമായി (സാങ്കേതികമായി) അതുകൊണ്ടുള്ള വിവക്ഷ നബി(സ)യുടെ മാതൃകയില്ലാതെ മതത്തില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങ ളാണ്. ഒന്നുകൂടി വ്യക്തമാക്കിപറഞ്ഞാല്‍, മതം പൂര്‍ ത്തിയായതിനു ശേഷം അതിന്റ പേരില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങളെല്ലാം ബിദ്അത്താണ്. പണ്ഡിത ന്മാരെല്ലാം ബിദ്അത്തിനെ നിര്‍വ്വചിച്ചിട്ടുള്ളതും അപ്രകാരമാണ്.ബിദ്‌അത്തിന്റെ നിർവ്വചനത്തിന്‌ ഇമാം ശാത്വിബിയുടെ വാക്കുകൾ നോക്കുക.

فالبدعة إذن عبارة عن: طريقة في الدين مخترعة تضاهي الشرعيّة، يُقصد بالسلوك عليها المبالغة في التعبد لله تعالى 
"അല്ലാഹുവിന്റെ പൊരുത്തവും  സാമീപ്യവും ആഗ്രഹിച്ച്‌, അവന്റെ നിയമത്തെ അനുകരിച്ച്‌ സമാനമായ വിശ്വാസങ്ങളോ, കർമ്മങ്ങളോ വ്യക്തമായ പ്രമാണങ്ങളുടെ അഭാവത്തിൽ യാതൊരടിസ്ഥാനവുമില്ലാതെ പുതുതായുണ്ടാക്കുന്നതിനെ ശറഇൽ ബിദ്‌അത്ത്‌ എന്ന്‌ പറയാം"
(الإعتصام (1/43)


അപ്പോള്‍ മതത്തിൽ ഇല്ലാതിരുന്ന ഒരു കാര്യം പുണ്യ കര്‍മമായി മതത്തിൽ കൂട്ടി ചേർക്കുന്ന പുത്തൻ ആചാരമാണു ബിദ്അത്ത്.
ഭൌതികമായ കാര്യങ്ങളും കണ്ട് പിടുത്തങ്ങളും അതിൽ പെടുകയില്ല. അതില്‍ മതത്തിന് വിരുദ്ധമല്ലാത്ത രൂപത്തില്‍ പുതിയത് ഉണ്ടാക്കുന്നത് വിലക്കിയിട്ടില്ല. ( കാർ, മൊബൈൽ, മുതലായവ...)


ഇസ്ലാമിന്റെ സമ്പൂര്‍ണ്ണത വിശുദ്ധ ഖുര്‍ആനും പ്രവാചക തിരുമേനി (സ)യും വ്യക്തമാക്കിയിട്ടുള്ളതാണ്. സന്ദേഹമില്ലാത്ത ഒരാദര്‍ശമെന്ന നിലക്ക് ആര്‍ക്കും സമീപിക്കാ വുന്ന ദീനാണ് ഇസ്ലാം. കാലഘട്ടങ്ങളുടെ മാറ്റത്തിനുസരിച്ച്, ഖണ്ഡിതമായി പഠിപ്പിക്കപ്പെട്ട ഒരൊറ്റ പാഠവും തിരുത്തേണ്ടതായൊ കൂട്ടിച്ചേര്‍ക്കേണ്ടതായൊ ഇസ്ലാമിലില്ല.

"ആരെങ്കിലും നല്ലതെന്ന പേരില്‍ ഒരു ബിദ്അത്ത് ചെയ്‌താല്‍ മുഹമ്മദ്‌ നബി(സ) തന്റെ രിസാലത്തില്‍ വഞ്ചന കാണിച്ചു എന്ന് അവന്‍ വാദിക്കുന്നുവെന്നാണ് അതിന്നര്‍ത്ഥം" 
 ഇമാം മാലിക് (റ)


വിശ്വാസിയുടെ ജീവിത ലക്ഷ്യം സ്വര്‍ഗപ്രവേശമാണ്. അതിനുതകുന്ന സകലതും പ്രവാചകന്റെ ജീവിതത്തില്‍ സമൃദ്ധവുമാണ്. വിശുദ്ധ ഖുര്‍ആന്‍ അത് ഇങ്ങനെ വ്യക്തമാക്കി:
"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹു വെയും അന്ത്യദിത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.''
(അഹ്സാബ്: 21)
ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും(സ)മടക്കുക.
 (സൂറത്ത് നിസാഅ്: 59 ) 

ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റുമാർഗ്ഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗ്ഗത്തിൽ നിന്ന് നിങ്ങളെ ചിതറിച്ച് കളയും.
 (സൂറ: അൻആം: 153)

(നബി(സ)യേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില് എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കു കയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. 
(സൂറ: ആലു ഇംറാൻ: 31)


ഖുര്‍ആന്‍ പറയുന്നു : "നബിയെ പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌."
( സൂറ: മാഇദ : 77 )

. "വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌."

( സൂറ: നിസാഅ്: 171 )

”തിരുദൂതന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നത് നിങ്ങള്‍ സ്വീകരിക്കുകയും വിരോധിച്ചത് വെടിയുകയും ചെയ്യുക.” 
(സൂറ : ഹശ്ര്‍ : 7)

ഇന്ന് ഞാന് നിങ്ങള്ക്ക് നിങ്ങളുടെ മതം പൂര്ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്ക്ക് ഞാന് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന് നിങ്ങള്ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.
 (സൂറത്ത് മാഇദ :3)
യാതൊരു വിശദീകരണത്തിനും പഴുതില്ലാത്ത വിധം മതത്തിന്റെ സമ്പൂര്‍ണത ഈ ആയത്തില്‍ നി ന്നും വ്യക്തമാണല്ലോ? എങ്കിലും, ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് പ്രസിദ്ധ സുന്നി പണ്ഡിതനായ കെ വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് അദ്ദേഹ ത്തിന്റെ ഖുര്‍ആന്‍  വ്യാഖ്യാനത്തിലെഴുതിയ വരികള്‍ സാന്ദര്‍ഭികമായി ഇവിടെ ഉദ്ധരിക്കട്ടെ:

”ദീന്‍ പൂര്‍ത്തിയാക്കി എന്നുവെച്ചാല്‍ ദീനില്‍ വിശ്വസിക്കേണ്ടതും ആചരിക്കേണ്ടതും എന്തൊക്കെ യാണോ അതെല്ലാം അറിയിച്ചുതന്നുകഴിഞ്ഞു, ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ള രൂപം ഇസ്‌ലാമിന്റെ പൂര്‍ണ രൂപമാണ് എന്നത്രെ. അതിനാല്‍ ഇനിമേല്‍ യാതൊരു കാരണവശാലും അതില്‍ യാതൊരു മാറ്റവും വരുത്തരുത്.” 
(ഫത്ഹുറഹ്മാന്‍  2/23)


മാത്രമല്ല, മതത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന കാര്യങ്ങള്‍ എത്ര ശ്രേഷ്ഠമായ ആരാധനകളാണെ ങ്കിലും-അത് ദിക്‌റാകട്ടെ, സ്വലാത്താകട്ടെ, നമസ്‌കാ രമാകട്ടെ-ബിദ്അത്തു തന്നെയാണ്. അതിനാല്‍ അവക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല! ഹദീസ് ഗ്രന്ഥങ്ങളിലും മേല്‍ ബാ ധ്യത ഓര്‍മിപ്പിക്കുന്ന നിരവധി വചനങ്ങള്‍ കാണാം.

ആയിശ(റ) നിവേദനം: നബി(സ) പറഞ്ഞു: ”നമ്മുടെ ഈ മതത്തില്‍, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ട താണ്.” 
(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 2697, സ്വഹീഹ് മുസ്‌ലിം. നമ്പര്‍: 1718)

അബൂഹുറൈറ(റ) നിവേദനം. നബി(സ) പറഞ്ഞു: ”എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും. വിസമ്മതിച്ചവര്‍ ഒഴികെ! അപ്പോള്‍ അവര്‍ (സ്വഹാബികള്‍) ചോദിച്ചു: ആരാണ് വിസമ്മതിച്ചവര്‍? നബി(സ) പറഞ്ഞു: ആര്‍ എന്നെ അനുസരിച്ചുവോ (എന്റെ കല്‍പ്പനകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയോ) അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആര്‍ എന്നോട് അനുസരണക്കേട് കാണിച്ചുവോ അവര്‍ എന്നെ വിസമ്മതിച്ചു.” 
(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7280)

അബൂഹുറൈറ(റ) നിവേദനം. നബി (സ) പറഞ്ഞു: ”ഞാന്‍ നിങ്ങള്‍ക്ക് വല്ല കാര്യവും നിരോധിച്ചാല്‍ അതു നിങ്ങള്‍ വര്‍ജിക്കുക. ഞാന്‍ നിങ്ങളോട് എന്തെങ്കിലും കല്‍പിച്ചാല്‍ പരമാവധി അത് പ്രവര്‍ത്തിക്കുകയും ചെയ്യുക.” 
(സ്വഹീഹുല്‍ ബുഖാരി : 8288, സ്വഹീഹ് മുസ്‌ലിം: 1337)

”കാര്യങ്ങളില്‍ വെച്ച് ഏറ്റവും മോശമായത് പുതു നിര്‍മ്മിതങ്ങളാണ്.(ബിദ്അത്തുകളാണ്), എല്ലാ ബിദ് അത്തുകളും വഴികേടുമാണ്.” 
(സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 867)
”നമ്മുടെ നിര്‍ദ്ദേശമില്ലാതെ ആരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിച്ചാല്‍ അത് തള്ളിക്കളയേണ്ടതാണ്.”
 (സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 1718)
നബി(സ)യുടെ പ്രഗത്ഭ സ്വഹാബിവര്യനായി രുന്ന ഇബ്‌നു ഉമര്‍(റ) ഇത്ര കൂടി പറഞ്ഞു: ”എല്ലാ ബിദ്അത്തുകളും വഴികേടാണ്. ആളുകള്‍ക്ക് അത് നല്ലതായി തോന്നിയാലും ശരി!”
 (ദാരിമി)
”നബി(സ) പറഞ്ഞു: എനിക്കുശേഷം നിങ്ങളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അപ്പോള്‍ എന്റെ ചര്യയും, സദ്‌വൃത്തരും വിവേകികളുമായ ഖലീഫമാരുടെ ചര്യയും നിങ്ങള്‍ പിന്തുടരുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളവ കടിച്ചു പിടിക്കുകയും ചെയ്യുവീന്‍. (കാരണം, മതത്തില്‍) പുതുതായി നിര്‍മിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്.” (അബൂദാവൂദ്. ഹദീസ് നമ്പര്‍: 4607, തിര്‍മുദി: 2676, ഇബ്‌നുമാജ: 42)

മുഹമ്മദ് നബി (സ)  പറഞ്ഞു: 

നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) ആരെങ്കിലും പുതുതായി എന്തെങ്കിലും കൂട്ടി ചേർത്താൽ അത് തള്ളപ്പെടേണ്ടതാണു.
( ബുഖാരി, മുസ്ലിം)
നമ്മുടെ നിർദ്ദേശമില്ലാതെ ആരെങ്കിലും ഒരു അമൽ ചെയ്താൽ അത് തള്ളപ്പെടേണ്ടതാണു 
( മുസ്ലിം)

ഏറ്റവും നല്ല വാക്കുകൾ അല്ലാഹുവിന്റെ ഗ്രന്ഥമാണ് ഏറ്റവും നല്ല ചര്യ മുഹമ്മദ്നബി(സ)യുടെ ചര്യയാണ്. ഏറ്റവും വലിയ തിന്മ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്. 
(മുസ്ലിം)
ഇബ്‌നുമസ്ഊദ്(റ) നിവേദനം: നബി(സ) പറ ഞ്ഞു:
 ”ഹേ ജനങ്ങളേ! നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്കടുപ്പിക്കുന്നതും നരകത്തില്‍നിന്നകറ്റുന്നതുമായ ഒരു സംഗതിയും നിങ്ങളോട് ഞാന്‍ കല്‍പിക്കാതെ വിട്ടുകളഞ്ഞിട്ടില്ല! അതുപോലെ, നിങ്ങളെ നരകത്തി ലേക്ക് അടുപ്പിക്കുന്നതും സ്വര്‍ഗ്ഗത്തില്‍നിന്നകറ്റുന്നതു മായ ഒരു സംഗതിയും നിങ്ങളോട് വിരോധിക്കാ തെയും വിട്ടുകളഞ്ഞിട്ടില്ല!” 
(മിശ്കാത്ത്. ഹദീസ് നമ്പ ര്‍: 5300)

അബൂദര്‍റ്(റ) നിവേദനം: നബി(സ) പറഞ്ഞു: ”സ്വര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കുകയും നരകത്തില്‍നിന്നകറ്റുകയും ചെയ്യുന്ന ഏതൊരു സംഗതിയും നിങ്ങ ള്‍ക്ക് വിവരിക്കപ്പെടാതെ ബാക്കിവെച്ചിട്ടില്ല!” 
(ത്വബ്‌റാനിയുടെ മുഅ്ജമുല്‍ കബീര്‍. ഹദീസ് നമ്പര്‍: 1647)

എത്ര വ്യക്തമാണ് നബി(സ)യുടെ പ്രഖ്യാപനം! മനുഷ്യരെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ നിസ്സാര സംഗതികള്‍ പോലും അവിടുന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട് എന്നര്‍ത്ഥം. ഇനി അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ നേരിയ ഒരു പഴുതുപോലും ബാക്കിവെച്ചിട്ടില്ല. എല്ലാ അര്‍ത്ഥത്തിലും അത് സമ്പൂര്‍ണ്ണമായി എന്ന് ചുരുക്കം.

 ഇതു സംബന്ധമായ നബി(സ)യുടെ ഗൗരവമേറിയ ചില താക്കീതുകള്‍ കൂടി കാണുക:
”നബി(സ) പറഞ്ഞു: ഞാന്‍ (വിചാരണാവേളയില്‍) ഹൗളുല്‍കൗസറിനടുത്ത് നിങ്ങളുടെ മുമ്പെത്തുന്നതാണ്. എന്റെ അരികെ വന്നവര്‍ അതില്‍ നിന്ന് കുടിക്കും. അതില്‍നിന്ന് കുടിച്ചവര്‍ക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുത്ത് ഹൗളിങ്കല്‍ വരും. അവരെ ഞാന്‍ അറിയും. അവര്‍ എന്നെയും അറിയും. പിന്നെ എന്റെയും അവരുടെയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എന്റെ ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരോപ്പോകൂ! ദൂരെപ്പോകൂ!!”

 (സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7583,7584, 7050,7051, സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 1718)

നോക്കൂ, പരലോകത്ത് വിചാരണക്കുമുമ്പു തന്നെ ബിദ്അത്തുകാരായ ആളുകളോടുള്ള നബി(സ)യുടെ വെറുപ്പും ദേഷ്യവുമാണിവിടെ കണ്ടത്!

ഇനി, ബിദ്അത്തിന്റെ ആളുകള്‍ക്ക് പരലോക ത്തുണ്ടാകുന്ന നിന്ദ്യമായ അവസ്ഥകള്‍ നബി(സ) തന്നെ വിശദീകരിക്കുന്നത് നോക്കൂ:


”ബിദ്അത്തിന്റെ ആളുകള്‍ സൃഷ്ടികളില്‍ ഏറ്റവും നികൃഷ്ടരാണ്.” (അബൂനഈം)




”ബിദ്അത്തിന്റെ ആളുകള്‍ നരകത്തിലെ പട്ടികളാണ്.” 
(അബൂഹാതിം)



മതത്തില്‍ പുതുതായ പലതും കടത്തിക്കൂട്ടുക യും ആ ബിദ്അത്തുകള്‍ അനുഷ്ഠിക്കുകയും ചെയ്യു ന്നവരെയും അതിന് മനസാ-വാചാ-കര്‍മണാ അംഗീ കാരം നല്‍കുന്നവരെയും എത്ര ഗൗരവത്തോടെയാണ് ഇസ്‌ലാം ശപിക്കുന്നത്! അവര്‍ക്ക് ഹൗളുല്‍ കൗസറില്‍ നിന്ന് പാനീയം നല്‍കാതെ, അവിടെ നിന്നും ആട്ടിക്കളയുമെന്നും, നരകത്തില്‍ പോലും വളരെ നിന്ദ്യമായ സ്ഥാനമാണ് അവര്‍ക്ക് ലഭിക്കുന്നതെന്നും പറയുമ്പോള്‍ ബിദ്അത്തുകളുടെ ഗൗരവമെത്രയാണ്?! മാത്രമല്ല, ബിദ്അത്തുകളോട് ഏതെങ്കിലും നിലക്ക് അനുഭാവം പുലര്‍ത്തിയാല്‍ പോലും അത് ഇസ്‌ലാമിക ദൃഷ്ടിയില്‍ ഭീകരമായ കുറ്റമാണെന്നും ബിദ്അത്തുകാരന്‍ അതുപേക്ഷിക്കുന്നതുവരെ അവന്റെ പശ്ചാത്താപം പോലും സ്വീകരിക്കുകയില്ലെന്നും ഹദീസുകളില്‍ കാണാം.

അല്ലാഹുവിന്റെ റസൂല്‍(സ) തന്റെ ഏതൊരു പ്രഭാഷണത്തിന്റെയും തുടക്കത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കാറുണ്ടാ യിരുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട് 
"നിങ്ങള്‍ മതത്തില്‍ പുതുതായുണ്ടാകുന്നകാര്യങ്ങളെ സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്അത്താകുന്നു. എല്ലാബിദ്അത്തുകളും വഴികേടാണ് (വഴികേടുകളൊക്കെ നരകത്തിലേക്കുമാണ്)''.
 (ബുഖാരി, മുസ്ലിം, അവസാന ഭാഗം. അബൂദാവൂദ്)

.നബി(സ)യുടെ രഹസ്യ സൂക്ഷിപ്പുകാരന്‍ ഹുദൈഫ(റ) ഒരിക്കല്‍ രണ്ടു കല്ലുകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് കൂടെയുള്ളവരോടായി ചോദിച്ചു. ഈ കല്ലുകള്‍ക്കിടയിലൂടെ .നിങ്ങള്‍ പ്രകാശം കാണുന്നുണ്ടോ ? അവര്‍ പറഞ്ഞു. അല്‍പം മാത്രം. അദ്ദേഹം പറഞ്ഞു. അാല്ലാഹുവാണ് സത്യം, ബിദ്അത്തുകള്‍ വ്യാപകമാകുകതന്നെ ചെയ്യും. ഈ കല്ലുകള്‍ക്കിടയിലൂടെ സൂര്യ പ്രകാശം കാണും പോലെയല്ലാതെ ബിദ്അത്തുകള്‍ക്കിടയില്‍നിന്ന് സുന്നത്തുകള്‍ കാണാത്ത അവസ്ഥയുണ്ടാകും. വല്ല ബിദ്അത്തുകളും ആരെങ്കിലും ഒഴിവാക്കിയാല്‍ സുന്നത്ത് ഒഴിവാക്കിയെന്ന് അന്ന് ആളുകള്‍ പറയും 
(അല്‍-ഇഅ്തിസ്വാം)

പ്രവാചക വചനങ്ങളില്‍ ധാരാളം ഉദ്ബോധനങ്ങള്‍ ബിദ്അത്തുകളെക്കുറിച്ച് കാണാന്‍ കഴിയും. ജാബിര്‍(റ) ഇബ്നു മസ്ഊദ്(റ) അബൂഹുറൈറ(റ) ഇബ്നു ഉമര്‍(റ) തുടങ്ങിയ സ്വഹാബിമാരൊക്കെ ബിദ്അത്തുകളെ കുറിച്ച് പറഞ്ഞതിന് കയ്യും കണക്കുമില്ല. കാരണം നബി(സ)യില്‍ നിന്ന് നേരിട്ട് മതം പഠിച്ചതിനാല്‍ കള്ള നാണയങ്ങള്‍ ഏതൊക്കെയാണെന്നും അത് തിരിച്ചറിയാുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം ആണെന്നും വളരെ കൃത്യമായി മനസ്സിലാക്കിയവരായിരുന്നു അവര്‍. 

അത്കൊണ്ടാണല്ലോ തുമ്മിയ വ്യക്തി "അല്‍ഹംദുലില്ലാഹ്'' എന്നതിന്റെ കൂടെ "വസ്സ്വലാത്തു വസ്സലാമു അലാ റസൂലുല്ലാഹ് '' എന്നുകൂടി കൂട്ടിപറഞ്ഞപ്പോഴേക്ക് ഇബ്നു ഉമര്‍(റ) അതി ചോദ്യം ചെയ്തത്. അത്കൊണ്ട് തന്നെയാണല്ലോ കയ്യില്‍ നൂലുകെട്ടിയ രോഗിയോട് താങ്കള്‍ ഈ അവസ്ഥയില്‍ മരണപ്പെട്ടാല്‍ താങ്കള്‍ക്ക് വിജയം ലഭ്യമല്ലെന്നും ഞാന്‍ താങ്കള്‍ക്ക് വേണ്ടി നമസ്കരിക്കുകപോലുമില്ലെന്നും ഹുദൈഫ(റ) പ്രഖ്യാപിച്ചത്. അത്കൊണ്ട് തന്നെയാണല്ലോ നമസ്കാരശേഷം വലതു ഭാഗത്തൂടെ പിരിഞ്ഞുപോയ ആളെ വിളിച്ച്കൊണ്ട് എന്തേ താങ്കള്‍ ഈ ഭാഗത്തൂടെ പോരുന്നു എന്ന് ഇബ്നു ഉമര്‍(റ) ചോദിച്ചത് . (അതെ വലത് ഭാഗത്ത് കൂടെ പോകുന്നതില്‍ പ്രത്യേക പുണ്യമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ബിദ്അത്തായാല്‍ തിരുത്തിക്കൊടുക്കാന്‍ ഉദ്ദേശിച്ച് കൊണ്ടാ യിരുന്നു അത്). അത്കൊണ്ട് തന്നെയാണല്ലോ പള്ളിയില്‍ നടക്കുന്ന ദിക്ര്‍ ഹല്‍ഖ ശ്രദ്ധയില്‍പെട്ടപ്പോള്‍ അബൂമൂസല്‍ അശ്അരി(റ) ഇബ്നു മസഊദ്(റ) നോട് പരാതിപ്പെട്ടതും അതിരൂക്ഷമായ ശൈലിയില്‍ അവരെ താക്കീതു ചെയ്തതും. ഇമാം ദാരിമി തന്റെ സുനനിലും ഇമാം നവവിയുടെ ഉസ്താദായ ഇമാം അബൂശാമ തന്റെ കിതാനുല്‍ ബാഇസിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്

നബി(സ)യുടെ ഭാര്യ വെള്ളിയാഴ്ച നോമ്പെടുത്തപ്പോള്‍ അത് മുറിക്കാന്‍ ആവശ്യപ്പെട്ടതും പ്രവാചകന്റെ ആരാധാ കര്‍മ്മത്തെ കേട്ടറിഞ്ഞ മൂന്നുപേര്‍ രാത്രി മുഴുവന്‍ നിസ്കരിക്കുവാനും പകല്‍ മുഴുവന്‍ നോമ്പെടുക്കുവാനും വിവാഹ ജീവിതത്തിലേക്ക്പോലും പ്രവേശിക്കാതെ ആരാധയില്‍ മാത്രം മുഴുകാനും തീരുമാനിച്ചപ്പോള്‍ ശക്തമായ ഭാഷയില്‍ നബി(സ) താക്കീതു ചെയതതും നബി(സ) പഠിപ്പിച്ച ഒരു പ്രാര്‍ത്ഥ കേട്ടുപഠിച്ച ബര്‍റാഅ് ബ്നു ആസിബ്(റ) അതേറ്റുചൊല്ലിയപ്പോള്‍ 'നബിയ്യിക' എന്ന പദത്തിന്റെ സ്ഥാത്ത് 'റസൂലിക' എന്നായി മാറിയപ്പോള്‍ നബി(സ) തിരുത്തി കൊടുത്തതും ഒന്നും മറ്റെന്തെങ്കിലും കാരണം കൊണ്ടായിരുന്നില്ല. ഇങ്ങയൈല്ലാം കണിശമായി പഠിപ്പിക്കപ്പെട്ടവരാണ് ഈ സമുദായമെങ്കിലും ജൂത-ക്രൈസ്തവ പാതയിലേക്ക് ഈ സമുദായം വഴിമാറിപോകുമെന്നും ചെരുപ്പുകള്‍ തമ്മില്‍ ജോഡി ഒക്കും പോലെ ഈ സമൂഹം ജൂത ക്രൈസതവരോട് ജോഡി ഒക്കുമെന്നും നബി(സ) പഠിപ്പിച്ചു (ബുഖാരി)

ഓര്‍ക്കുക! നബി(സ)യുടെ മാതൃകയില്ലാതെ മതത്തില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ ഇസ്‌ലാമിന് പുറത്താണെന്നും (ബിദ്അത്ത്) അതിനാല്‍ അവ ഉപേക്ഷിക്കണമെന്നും ഗൗരവപൂര്‍വ്വം താക്കീത് ചെയ്യുകയാണ് മേല്‍ ഹദീസുകള്‍ ചെയ്യുന്നത്. അപ്പോള്‍, പൂര്‍ത്തിയായ മതത്തിലേക്ക് പുതുതായി കടത്തിക്കൂട്ടുന്ന എല്ലാ സംഗതികളും ബിദ്അത്ത് തന്നെ. അതിനാല്‍, ആരെങ്കിലും മതത്തിന്റെ പേരില്‍ - മതപരിവേഷത്തോടെ - പുതുതായി എന്ത് കടത്തിക്കൂട്ടിയാലും അവ നിഷ്‌കരുണം തള്ളിക്കളയാന്‍ നാം ബാധ്യസ്ഥരാണ്. അത് എത്ര ശ്രേഷ്ഠമായ ആരാധനാകര്‍മ്മങ്ങളാണെങ്കിലും ശരി! അത് ദിക്‌റാകട്ടെ, സ്വലാത്താകട്ടെ, നമസ്‌കാരമാകട്ടെ, മറ്റെന്താകട്ടെ. ബിദ്അത്തുതന്നെ!! അവക്ക് എത്ര നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും, എത്ര ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കിലും അങ്ങനെ തന്നെ!


ബിദ്അത്തുകൾ എങ്ങനെ തിരിച്ചറിയും?
---------------------------------------------------------------

ഏതെങ്കിലും പ്രത്യേക സന്ദർഭത്തിലോ, സ്ഥലത്തോ, രീതിയിലോ, എണ്ണം നിശ്ചയിച്ചോ ഒരു പ്രത്യേക ആരാധന നമുക്ക്ചെയ്യണം എങ്കിൽ നമുക്ക് അതിനു ഖുർആനിലോ സ്വഹീഹായ ഹദീസിലോ തെളിവ് വേണം. അല്ലാത്തവ നിർമ്മിതമായ പുത്തൻ ആചാരങ്ങളാണു.




ബിദ്അത്തുകളുടെ അപകടങ്ങൾ
---------------------------------------------------


1. ഹൗളുൽ കൗസറിൽ നിന്ന് അകറ്റപ്പെടും
സഹ്ലുബ്നു സഅദ്( റ) വിൽ നിന്ന് നിവേദനം : നബി സ അ പറഞ്ഞു: ഞാൻ ഹൗളിങ്കൽ നിങ്ങളുടെ മുൻപെത്തുന്നതാണു. എന്റെ അരികൽ വരുന്നവർ അതിൽ നിന്ന് കുടിക്കും. അതിൽ നിന്ന് കുടിച്ചവർക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല.
ചില ആളുകൾ എന്റെയടുത്ത് ഹൗളിങ്കൽ വരും. അവരെ ഞാൻ അറിയും, അവർ എന്നെയും അറിയും. പിന്നെ അവരുടെയും എന്റെയും ഇടയിൽ മറ ഇടപ്പെടുന്നതാണു. അപ്പോൾ ഞാൻ പറയും, അവർ എന്റെ സമുദായത്തിൽ പെട്ടവരാണല്ലോ? അപ്പോൾ പറയപ്പെടും: താങ്കൾക്ക് ശേഷം അവർ പുതുതായി ഉണ്ടാക്കിയതിനെ താങ്കൾ അറിയില്ല. തത്സമയം ഞാൻ പറയും, എന്റെ മതത്തെ വ്യതിയാനപ്പെടുത്തിയവർ ദൂരെ പോകട്ടെ.!
 (സ്വഹീഹുൽ ബുഖാരി)


2. സുന്നത്തുകൾ നഷ്ടപ്പെടും
തങ്ങളുടെ പ്രവാചകനു ശേഷം ഒരു സുന്നത്തിൽ നിന്ന്  ഒന്നിനെ നഷ്ടപ്പെടുത്തി യിട്ടല്ലാതെ മതത്തിൽ പുതുതായി കൂട്ടിചേർക്കുന്ന ഒരു സമുദായവുമില്ല;
 ( ത്വബ് റാനി)

3 ബിദ് അത്ത് ചെയ്യുന്നയാൾ തൗബ ചെയ്യുകയില്ല
അല്ലാഹുവിന്റെയടുക്കൽ ഇഷ്ടമുള്ള ഒരു പുണ്യ കർമ്മം എന്ന നിലയി ലാണു ഒരാൾ ഒരു ബിദ് അത്ത് ചെയ്യുക.അത്കൊണ്ട് തന്നെ അയാൾക്ക് അതിൽ യാതൊരു കുറ്റബോധവും ഉണ്ടാവുകയില്ല. അയാൾ അതിൽ പശ്ചാത്തപിക്കുന്ന പ്രശ്നവും ഉദിക്കുന്നില്ല.
അത് കൊണ്ട് തന്നെ അത് സമൂഹത്തിൽ പാപങ്ങളായി അറിയപ്പെടുന്ന മദ്യപാനം, വ്യഭിചാരം പോലെയുള്ളവ ചെയ്യുന്നതിനേക്കാൾ ഇബ് ലീസ് ബിദ് അത്ത് ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നതായി പണ്ടിതന്മാർ പറയുന്നു.

4. സമുദായത്തിൽ ഭിന്നത ഉണ്ടാക്കും
ഇർബാളുബ്ൻ സാരിയ(റ) നിവേദനം: ഒരു ദിവസം നബി(സ) ഞങ്ങളെ ഉപദേശിക്കുവാൻ തുടങ്ങി. ....................... നിങ്ങളുടെ കൂട്ടത്തിൽ എനിക്കുശേഷം ജീവിക്കുന്നവർ ഒരുപാട് ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സൻമാർഗികളുമായ കലീഫമാരുടെയും ചര്യ മുറുകെ പിടിക്കുക. നിങ്ങൾ അത് അണപ്പല്ലുപയോഗിച്ച് കടിച്ച് പിടിക്കുക. പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങൾ കരുതിയിരിക്കുക.കാരണം മുഴുവൻ ബിദ്അത്തു കളും വഴികേടിലാകുന്നു.
 (അബൂ ദാവൂദ, തിർമിദി)
5 . മതത്തിൽ അതിരു കടക്കും
അനസ്(റ) പറയുന്നു: മൂന്നുപേര് നബി(സ)യുടെ ആരാധനാ സമ്പ്രദായ ങ്ങളന്വേഷിച്ചു കൊണ്ട് നബി(സ)യുടെ ഭാര്യമാരുടെ വീട്ടില് വന്നു.
നബി(സ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള് അവര്ക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവര് പറഞ്ഞു: നാമും നബിയും എവിടെ? നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ.ഒരാള് പറഞ്ഞു: ഞാന് എന്നും രാത്രി മുഴുവന് നമസ്കരിക്കും.മറ്റൊരാള് പറഞ്ഞു: എല്ലാ ദിവസവും ഞാന് നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല.മൂന്നാമന് പറഞ്ഞു: ഞാന് സ്ത്രീകളില് നിന്നകന്ന് നില്ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല.
നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള് അരുളി: നിങ്ങള് ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരുംഅവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്. ഞാന് ചിലപ്പോള് നോമ്പനുഷ്ഠിക്കുകയും ചിലപ്പോള് നോമ്പ് ഉപേക്ഷിക്കുകയുംചെയ്യും. രാത്രി നമസ്കരിക്കുകയുംഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന് എന്റെ സമൂഹത്തില്പ്പെട്ടവനല്ല തന്നെ.\
 (ബുഖാരി.)

6 ശിർക്കന്‍ വാദങ്ങള്‍ 
മിക്ക ബിദ്അത്തിന്റേയും ഗതി പരിശോധിച്ചാൽ അതിൽ ശിർക്കിന്റെ കാലൊച്ച കേൾക്കാവുന്നതാണു. ((ഉദാ: മാലമൗലിദുകളിലെ മഹാത്മക്കാളോടുള്ള പ്രാര്‍ഥനകള്‍ ))



സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നതും നരഗത്തില്‍ നിന്ന് അകറ്റുന്നതുമായ ഒരു കാര്യവും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാതെ വിട്ടിട്ടില്ല " എന്ന് പ്രവാചകന്‍ പറയുമ്പോള്‍ പിന്നെ നാമെന്തിനാണ്‌ മറ്റു പുതുനിര്‍മിതികളുടെ പിറകെ പോകുന്നത് . അങ്ങനെപോകുന്നവര്‍ക്ക് പ്രവാചകന്റെ ഈ വചനങ്ങളിലും ഖുര്‍ആനിലും വിശ്വാസമില്ല  എന്നല്ലേ മനസ്സിലാക്കേണ്ടത്..?