ഖബര്‍ കെട്ടിപ്പൊക്കല്‍

                          ക്വബ്‌റിനു മുകളില്‍ എടുപ്പുണ്ടാക്കുന്നത്­ മാത്രമല്ല, അത് കെട്ടിപ്പൊക്കുന്നതും­ ഇസ്‌ലാം വിരോധിച്ച കാര്യമാകുന്നു. മറമാടി മൂടുകല്ല് വെച്ച് മൂടിക്കഴിഞ്ഞാല്‍, ക്വബ്‌റാണെന്ന് തിരിച്ചറിയാത്ത വിധം ഭൂമിയോട് സമനിരപ്പാക്കി മായ്ച്ചു കളയരുത്. മറിച്ച്, ക്വബ്‌റാണെന്ന് തിരിച്ചറിയുമാറ് ഉയര്‍ത്തിയിരിക്കണം. ഏകദേശം, ഒരു ചാണോ അതിനോടടുത്തോ ഉയരാമെന്നാണ് പണ്ഡിതാഭിപ്രായം. അതില്‍ കുറഞ്ഞാലും കൂടിപ്പോകരുത്. അങ്ങനെ ഒരു ചാണ്‍ ഉയര്‍ത്തിക്കഴിഞ്ഞാല്­‍, ക്വബ്‌റിന്റെ മേല്‍ഭാഗം പരത്തിയിരിക്കണം. അതോ മുകള്‍ഭാഗം കൂര്‍ത്ത് ഉയര്‍ന്നിരിക്കണമോ എന്ന കാര്യത്തില്‍ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്.­ കൂര്‍ത്തിരിക്കണമെന്ന­് മദ്ഹബിന്റെ മൂന്ന് ഇമാമുമാരും പറയുമ്പോള്‍, പരന്നിരിക്കണമെന്നാണ്­ ഇമാം ശാഫിഈ(റഹി)യുടെ അഭിപ്രായം. ഇവിടെ ഇമാം ശാഫിഈ(റഹി)യുടെ കാഴ്ച്ചപ്പാടിനാണ് തെളിവിന്റെ പിന്‍ബലമുള്ളതെന്ന് ശേഷം വിവരിക്കാം. നബി(സ്വ), അലി(റ)വിനെ പറഞ്ഞേല്‍പ്പിച്ച് കൊണ്ട് ഉത്തരവാദപ്പെടുത്തി അയക്കുമ്പോള്‍ നിര്‍ദ്ദേശിച്ച അതേ കാര്യം, ശേഷം അലി(റ) തന്നെ അബുല്‍ ഹയ്യാജില്‍ അസദി(റ)വിനെ ഏല്‍പ്പിച്ചയക്കുമ്പോ­ള്‍ പറഞ്ഞതാണല്ലോ, ഉയര്‍ന്നിരിക്കുന്ന ക്വബ്‌റുകള്‍ നിരപ്പാക്കണമെന്ന്. ഇമാം മുസ്‌ലിം(റഹി) ഉദ്ധരിച്ച ഇതേ ഹദീസ് വിവരിച്ചു കൊണ്ട് ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ ഇമാം നവവി(റഹി) പറയുന്നു:  ”ക്വബ്ര്‍ ഭൂമിക്ക് മുകളില്‍ ഒരു ചാണില്‍ കൂടുതലായി ഉയര്‍ത്താതിരിക്കലാണ്­ സുന്നത്ത് എന്ന് ഈ ഹദീസില്‍ നിന്ന് കിട്ടുന്നു. (മുകള്‍ ഭാഗം) കൂര്‍ത്തതാകുകയും അരുത്. എന്നാല്‍, ഒരു ചാണ്‍ കണക്കെ ഉയര്‍ത്തുകയും മേല്‍ഭാഗം പരത്തുകയും വേണം. ഇതാണ് ശാഫിഈ ഇമാമിന്റെയും അതിനോടു യോജിക്കുന്നവരുടെയും മദ്ഹബ്.” (ശറഹ് മുസ്‌ലിം 4/42)

ഈ വിവരണത്തിന്റെ അവസാനമായി ഇമാം നവവി(റഹി) പറയുന്നു: ”എടുപ്പായി നിര്‍മ്മിക്കപ്പെട്ടത­ിനെ പൊളിച്ചു കളയാന്‍ ഇമാമുകള്‍ ആജ്ഞാപിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്ന് ഇമാം ശാഫിഈ ‘അല്‍ ഉമ്മില്‍’ എഴുതിയത്, ”ഉയര്‍ന്ന് നില്‍ക്കുന്ന ക്വബ്‌റിനെ തകര്‍ത്തു കളയാതെ വിടരുത്” എന്ന നബിവചനത്തെ ശക്തിപ്പെടുത്തുന്നു.­”

നബിവചനം സ്ഥിരീകരിക്കപ്പെട്ടത­് കൊണ്ടാണ് ഇമാമുകള്‍ അങ്ങനെ ആജ്ഞാപിച്ചതെന്ന് നവവി ഇമാമിന്റെ ഈ വിവരണത്തില്‍ നിന്നും വ്യക്തമായി.
ഇതേ കാര്യം ശാഫിഈ ഇമാം തന്നെ പറയുന്നത് കാണുക:

”ക്വബ്‌റിന്റെ മുകള്‍ ഭാഗം പരത്തപ്പെടണം. നബി(സ്വ) അവിടുത്തെ പുത്രന്‍ ഇബ്‌റാഹീമിന്റെ ക്വബ്ര്‍ പരത്തിയെന്നും മുകളില്‍ ആ പ്രദേശത്തുള്ള ചരല്‍ വെച്ചുവെന്നും നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനു മുകളില്‍ ചരല്‍ വെച്ചുവെന്ന വിവരം ഇബ്‌റാഹീം (ഹദീസ് ഉദ്ധരിക്കുന്ന ആള്‍) എന്നോട് പറഞ്ഞു. മുകള്‍ ഭാഗം പരന്ന ക്വബ്‌റിന്‍മേല്‍ അല്ലാതെ ചരല്‍ (ഉരുണ്ടു) വീഴാതെ നില കൊള്ളുകയില്ലല്ലോ. ചിലര്‍ പറയുന്നത് ക്വബ്ര്‍ കൂര്‍ത്തതായിരിക്കണമെ­ന്നാണ്. എന്നാല്‍, മുഹാജിറുകളുടെയും അന്‍സാറുകളുടെയും ക്വബ്‌റുകള്‍ മുകള്‍ ഭാഗം പരത്തപ്പെട്ടതായാണ് നാം മനസ്സിലാക്കിയിട്ടുള്­ളത്. അങ്ങനെ അത് ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ കണക്കെ ഉയര്‍ത്തണം. അതിനു മുകളില്‍ ചരല്‍ നിരത്തുകയും വേണം. മേല്‍ ഭാഗം കൂര്‍ത്തതായിരിക്കണമെ­ന്ന ഒരു രിവായത്ത് ആരില്‍ നിന്നും കാണുന്നില്ല. നബി(സ്വ)യുടെയും സിദ്ദീഖ്, ഫാറൂഖ്(റ) എന്നിവരുടെയും ക്വബ്‌റുകള്‍ പരത്തപ്പെട്ടതായി ഞാന്‍ കണ്ടുവെന്ന് ക്വാസിം ബിന്‍ മുഹമ്മദ് പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.” (അല്‍ ഉമ്മ് 2/275)

ക്വബ്ര്‍ കുഴിക്കാനായി കിളച്ചെടുത്ത മണ്ണുണ്ടല്ലോ? അതേ മണ്ണ് കൂടാതെ വേറെ മണ്ണ് കൊണ്ട് ക്വബ്ര്‍ മൂടരുത്. കാരണം, അങ്ങനെ കൂടുതലായി വേറെ മണ്ണ് ചേര്‍ന്നാല്‍ അതിന്റെ ഉയരം കൂടിപ്പോകും. ഇമാം ശാഫിഈ(റഹി) പറയുന്നത് കാണുക:

”മറ്റ് മണ്ണ് അവിടെ ക്വബ്‌റിന്‍മേല്‍ ചേര്‍ക്കാതിരിക്കലാണ്­ എനിക്കിഷ്ടം. വേറെ മണ്ണ് അതില്‍ ചേര്‍ന്നാല്‍, മറ്റു കുഴപ്പമുണ്ടാകുന്നത് കൊണ്ടല്ല ഞാനങ്ങനെ പറയുന്നത്. ക്വബ്‌റിന്റെ ഉയരം കൂടിപ്പോകുമോ എന്ന കാരണമാണ് വേറെ മണ്ണ് ചേര്‍ക്കരുത് എന്ന് പറയാന്‍ കാരണം. ഒരു ചാണോ അതിനടുത്തോ ക്വബ്ര്‍ ഉയര്‍ത്താനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ക്വബ്‌റിന്‍മേല്‍ എടുപ്പുണ്ടാക്കുന്നതോ­ തേപ്പ് നടത്തുന്നതോ എനിക്കിഷ്ടമല്ല. അങ്ങനെ ചെയ്യുന്നത് അലങ്കാരത്തിനോ അഹങ്കാരത്തിനോ ആണല്ലോ ഉപകരിക്കുക. മരണമെന്നത് അതിനൊന്നുമല്ലല്ലോ. മുഹാജിറുകളുടെയോ അന്‍സ്വാറുകളുടെയോ ക്വബ്‌റുകള്‍ തേപ്പ് നടത്തിയിരുന്നതായി ഞാന്‍ അറിയുന്നില്ല.” (അല്‍ ഉമ്മ് 2/277)

അടക്കം ചെയ്ത ശേഷം ക്വബ്ര്‍ മൂടുമ്പോള്‍ അവിടെ നിന്നും പുറത്തെടുത്ത മണ്ണില്‍ കൂടിപ്പോകരുത് എന്നും അങ്ങനെ കൂടിപ്പോയാല്‍ ക്വബ്‌റിന്റെ ഉയരം വര്‍ദ്ധിച്ച് പോകുമെന്നും ക്വബ്ര്‍ തേപ്പ് നടത്തിയാല്‍ അലങ്കാരം വഴി അഹങ്കാരം കടന്നു കൂടുമെന്നും മരണ ശേഷം അതൊന്നും വേണ്ടതല്ലാ എന്നും ഇമാം ശാഫിഈ(റഹി) ഇവിടെ സൂചിപ്പിച്ചത് കണ്ടുവല്ലോ.

ഇനി ഇവിടെ ചിന്തിക്കേണ്ടത്, നബി(സ്വ)യുടെ ക്വബ്‌റിന്റെ മുകള്‍ ഭാഗം കൂര്‍ത്തതായി കണ്ടുവെന്ന് സുഫിയാനുത്തമ്മാരി(റഹ­ി)യും പരന്നതായി കണ്ടുവെന്ന് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി)യും പറയുന്നു. ഇതെങ്ങനെ വന്നു? ഇതിനു കാരണം, മുഹമ്മദ് ബിന്‍ ക്വാസിം(റഹി) കണ്ടത് മുആവിയ(റ)വിന്റെ ഭരണകാലത്താണ്. അന്ന് ക്വബ്‌റിന്റെ മുകളിലോ ചുറ്റുഭാഗത്തോ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. കാലശേഷം വലീദിന്റെ ഭരണകാലത്താണ് പള്ളി വിപുലീകരണം നടന്നത്. വിശുദ്ധ ശരീരം അടക്കം ചെയ്യപ്പെട്ടത് നബി പത്‌നി ആയിശ(റ)യുടെ ഹുജ്‌റയിലാണല്ലോ? ആ ഹുജ്‌റയും മറ്റു പത്‌നിമാരുടെ ഹുജ്‌റകളും ചുമര്‍ നീങ്ങി പള്ളിക്കുള്ളില്‍ വന്നു. അതിന് ശേഷമാണ് സുഫ്‌യാനുത്തമ്മാരി(റ­ഹി) ആ ക്വബ്‌റുകള്‍ കണ്ടത്. മുആവിയ(റ)വിന്റെ ഭരണകാലത്താണ് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ പിതൃസഹോദരി ആയിശ(റ)യുടെ അടുത്ത് വെച്ച് മൂന്ന് ക്വബ്‌റുകളും കണ്ടത്. അത് സ്വഹാബികള്‍ അവിടെ പ്രവര്‍ത്തിച്ച കാര്യങ്ങളില്‍ മാറ്റം വരുന്നതിന് മുമ്പായിരുന്നു. ഇങ്ങനെയാണ് ആ രണ്ടു പേരുടെയും രിവായത്തുകള്‍ കൂട്ടി യോജിപ്പിച്ച് കൊണ്ട് ഹാഫിളുല്‍ അസ്‌ക്വലാനി പറഞ്ഞ മറുപടി.

അബൂബക്ര്‍ സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി) തന്റ അമ്മാവി ആയിശ(റ)യുടെ അടുത്തു ചെന്ന് നബി(സ്വ)യുടെയും രണ്ടു കൂട്ടുകാരുടെയും ക്വബ്‌റുകള്‍ കാണിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടതനുസരിച്­ച് വെളിവാക്കിക്കൊടുത്തപ­്പോള്‍ കണ്ട കാഴ്ച്ച അദ്ദേഹം വിവരിച്ചത്, അത് ഉയര്‍ന്ന് നില്‍ക്കുന്നതോ നിലം പറ്റിയതോ അല്ല എന്നാണ്.

നബി(സ്വ)യുടെ ‘ജാറം’ എന്ന് പറഞ്ഞ് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന­്‍ ശ്രമിക്കാറുണ്ട്. വാസ്തവത്തില്‍, അവിടുത്തെ ക്വബ്‌റിനു മുകളില്‍ ജാറം നിര്‍മ്മിക്കപ്പെട്ടി­ട്ടില്ല. മറിച്ച്, നബി(സ്വ)യെ മറമാടിയത് ആയിശ(റ)യുടെ വീട്ടിനുള്ളിലാണല്ലോ.­ എവിടെയാണോ നബി(സ്വ) വഫാത്തായത്, അവിടെത്തന്നെ മറമാടണം എന്നത് കൊണ്ടാണ് സ്വഹാബികള്‍ ആ ഹുജ്‌റയില്‍ തന്നെ വിശുദ്ധ ശരീരം അടക്കം ചെയ്തത്.
ക്വബ്ര്‍ കെട്ടിയുയര്‍ത്താനോ അതിന്‍മേല്‍ എടുപ്പുണ്ടാക്കുവാനോ സ്വഹാബികളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകയുമില്ല. ആയിശ(റ)ക്ക് ഒരു വീട് നല്‍കി അവരെ അവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ച­് കൊണ്ട് നബി(സ്വ)യുടെ ക്വബ്‌റിടം ഒരു സന്ദര്‍ശന സ്ഥലമാക്കി അവര്‍ മാറ്റിയിരുന്നോ? അതുമുണ്ടായില്ല. എന്തു കൊണ്ട്? അവിടുന്ന് പറഞ്ഞു: ”ജൂത-നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. തങ്ങളുടെ പ്രവാചകന്‍മാരുടെ ക്വബ്‌റിടം അവര്‍ പള്ളിയാക്കി മാറ്റി. അങ്ങനെ ആ തേട്ടം വഴി നബി(സ്വ) അക്കാര്യം വ്യക്തമാക്കിയില്ലെങ്­കില്‍ നബി(സ്വ)യുടെ ക്വബ്ര്‍ വെളിവാകുമായിരുന്നു” എന്ന് ആയിശ(റ) ഇവിടെ വ്യക്തമാക്കി. ആ ക്വബ്ര്‍ തുറന്ന സ്ഥലത്താകാതിരിക്കാന്­‍ ഇതും ഒരു കാരണമാണെന്ന് ആയിശ(റ) വ്യക്തമാക്കുന്നു.

അക്കാലത്ത് ആ മൂന്ന് ക്വബ്‌റുകളും ഉയര്‍ന്ന് നില്‍ക്കുന്നില്ല. സ്വഹാബികള്‍ ചെയ്ത പോലെ ഭൂമിയോട് ചേര്‍ന്ന് കുറഞ്ഞൊന്നു പൊങ്ങി നില്‍ക്കുന്നതായാണ് കാണപ്പെട്ടത്.

No comments:

Post a Comment

Note: only a member of this blog may post a comment.