പ്രാര്‍ത്ഥനയും സുന്നികളും



“മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കാം.അവര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാനും ഉത്തരം ചെയ്യാനും സാധിക്കും.കാരണം അല്ലാഹു അവര്‍ക്ക് പല ബഹുമതികളും നല്‍കിയിട്ടുണ്ട്.അതിനാല്‍ അവരോടുള്ള പ്രാര്‍ത്ഥന ശിര്‍ക്കോ കുഫ്റോ ആകുന്നില്ല.” ഇതാണ് കേരളത്തിലെ ഒരു കൂട്ടം മുസ്‌ലിംകളുടെ വാദം! അവരുടെ ചില ഉദ്ധരണികള്‍ കാണുക;-

ചോദ്യം 3: മുഹ്’യിദ്ധീന്‍ ശൈഖെ രക്ഷിക്കണേ,ബദ്രീങ്ങളെ കാക്കണേ എന്നിങ്ങനെ മരിച്ചു പോയവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് അനുവദനീയമാണോ?

ഉത്തരം: അനുവദനീയമാണ്.ഖുര്‍ആനിലും ഹദീസിലും ഇത് പറഞ്ഞിട്ടുണ്ട്.

(ഫതാവാ മുഹ്’യിസ്സുന്ന പേജ്;2/38.പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍)

നോക്കൂ,ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നില്ല സഹായം തേടുകയാണ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞു അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ത്ഥനയാകുന്ന ശിര്‍ക്കിനെ ഇവര്‍ ന്യായീകരിക്കാറുണ്ട്. എന്നാല്‍ പ്രാര്‍ത്ഥിക്കാന്‍ തന്നെ ഖുര്‍ആനിലും സുന്നത്തിലും തെളിവ് ഉണ്ടത്രേ?

ഖബര്‍ സിയാറത്ത് എന്ന പേരില്‍ മറമാടി കിടക്കുന്ന സ്ഥലത്ത് പോയി നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്നത് ശിര്‍ക്ക് ആണ് എന്ന് നാം പറയുമ്പോള്‍ ഇവര്‍ പറയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നില്ല എന്ന്. എന്നാല്‍ അവര്‍ തന്നെ എഴുതുന്നത് കാണുക;

“സുന്നികള്‍ മഹാത്മാക്കളുടെ ഖബര്‍ സന്ദര്‍ശന വേളയില്‍ അവരോട് നേരിട്ട് ഇസ്തിഗാസ (പ്രാര്‍ത്ഥന)നടത്തുക തന്നെ ചെയ്യാറുണ്ട്.അതും ശിര്‍ക്കോ പാപമോ അല്ല.ഇത് തുറന്നു പറയുന്നതില്‍ എന്താണിത്ര പേടിക്കാന്‍?”

(നുസ്രത്തുല്‍ അനാം മാസിക.സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ മുഖപത്രം.പേജ്:23.1993.ഒക്ടോബര്‍)

അല്ലാഹുവോട് മാത്രം ഉള്ള പ്രാര്‍ത്ഥന ഇബ്’ലീസിന്‍റെ ആണത്രേ!

“പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രം എന്ന പ്രമേയം സാക്ഷാല്‍ ഇബ്’ലീസിന്‍റെ പ്രമേയമാണെന്ന് സുന്നി പണ്ഡിതന്മാര്‍ വഹ്ഹാബികളെ തെര്യപ്പെടുത്തി.....................................സുജൂദ് ചെയ്യാന്‍ വിസമ്മതിച്ച ഇബ്’ലീസ് വലിയ ഒരു തൗഹീദ് പ്രമേയമാണ് മുന്നോട്ട് വെച്ചത്. ‘സുജൂദ് അല്ലാഹുവിന് മാത്രം’ അല്ലാഹുവിന്‍റെ മുമ്പില്‍ തൗഹീദിന്‍റെ സ്വന്തം വക പ്രമേയമവതരിപ്പിച്ചപ്പോള്‍ ഇബ്’ലീസ് അഭിശപ്തനായിത്തീര്‍ന്നു. അതേ ആ പ്രമേയത്തിന്‍റെ വര്‍ത്തമാന അനുകരണമാണ് പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രം എന്ന പ്രമേയമെന്ന്.....”

(വഴിപിരിഞ്ഞവര്‍ക്കെന്തുപറ്റി? ഹാഷിം നഈമി.പേജ്:37)

അപ്പോള്‍,അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കാം എന്ന് തന്നെയാണല്ലോ സുന്നി പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്നുള്ള മേല്‍ വരികള്‍ വ്യക്തമാക്കുന്നത്!

ഇനി ഖുര്‍ആന്‍ എന്ത് പറയുന്നു എന്ന് നോക്കാം.

“(ഓ മനുഷ്യരേ!) നിങ്ങളുടെ നാഥന്‍ പറയുന്നു;എന്നോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക.ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കുന്നതാണ്.തീര്‍ച്ചയായും എന്നെ ആരാധിക്കുന്ന കാര്യത്തില്‍ അഹങ്കരിക്കുന്നവര്‍ പിന്നീട് നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്.”

(പ്രാര്‍ത്ഥന ഒരു ആരാധനയാണ് എന്ന് മാത്രമല്ല. പ്രാര്‍ത്ഥനയില്ലാത്തതൊന്നും ആരാധനയാവുകയില്ല. പ്രാര്‍ത്ഥനയും ആരാധനയും അല്ലാഹുവോട് മാത്രമേ പാടുള്ളൂ.അതാണ് തൗഹീദിന്‍റെ താല്‍പര്യം.അല്ലാഹുവോട് മാത്രം പ്രാര്‍ത്ഥിക്കുക.അവന്‍ നമുക്കുത്തരം ചെയ്യും.അഹങ്കാരികള്‍ മാത്രമേ അല്ലാഹുവിനെ ആരാധിക്കാനും അവനോട് പ്രാര്‍ത്ഥിക്കാനും വിസമ്മതം കാണിക്കുകയുള്ളൂ.ശാശ്വതവും നിന്ദ്യവുമായ നരകീയ ജീവിതമാണവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്.)

(സൂറ.മുഅ്മിന്‍-60) പൊന്നാനി അബ്ദുറഹി

No comments:

Post a Comment

Note: only a member of this blog may post a comment.