സിഹിര്‍ ഫലിക്കും എന്ന് വിശ്വസിക്കുന്നവര്‍ പിഴച്ചവരോ"



أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِّنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا هَـٰؤُلَاءِ أَهْدَىٰ مِنَ الَّذِينَ آمَنُوا سَبِيلًا (النساء: ٥١)

അല്ലാഹു പറഞ്ഞു: “വേദത്തിൽ നിന്ന്‌ ഒരു വിഹിതം നൽകപ്പെട്ടവരെ നീ നോക്കിയില്ലേ? അവർ ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവർ പറയുന്നു; ഇക്കൂട്ടരാണ്‌ വിശ്വാസികളെക്കാൾ നേർമാർഗം പ്രാപിച്ചവരെന്ന്‌. എന്നാൽ അവരെയാണ്‌ അല്ലാഹു ശപിച്ചിരിക്കുന്നത്‌. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന്‌ ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല”. (4:51)

قال عمر رضي الله عنه : « الجبت هو السحر، والتاغوت هو الشيطان »

ഉമർ(റ) പറഞ്ഞു: ‘ജിബ്ത്‌ എന്നാൽ സിഹ്‌റും, ത്വാഗൂത്‌ എന്നാൽ ശൈത്വാനുമാണ്‌ ഉദ്ദേശ്യം.’ (ഇബ്നു കഥീർ:4/115)

സിഹ്‌റിലും ശ്വൈതാനിലും വിശ്വസിക്കുന്നു എന്ന്‌ അല്ലാഹു പറഞ്ഞത്‌ സിഹ്‌റും പിശാചുമെല്ലാം നിലനിൽക്കുന്നുണ്ടെന്ന്‌ യഹൂദന്മാർ വിശ്വസിക്കുന്നു എന്ന അർത്ഥത്തിലല്ല. മറിച്ച്‌, സിഹ്‌റും പൈശാചികബന്ധങ്ങളും യഹൂദന്മാർക്കിടയിൽ വ്യാപകമാണെന്ന്‌ അറിയിക്കാൻ വേണ്ടിയാണ്‌.

عَنْ أَبِي مُوسَى قَالَ : قَال َرَسُولُ اللَّهِ (صعلم): «لَا يَدْخُلُ الجَنَّةَ مُدْمِنُ خَمْرٍ وَلَا مُؤْمِنٌ بِسِحْرٍ وَلَا قَاطِعُ رَحِمٍ»

ഈ അർത്ഥത്തിൽ വന്നിട്ടുള്ള, നബി(സ്വ)യിലേക്ക്‌ ചേർക്കപ്പെട്ട ഹദീഥിനെയും മനസ്സിലാക്കേണ്ടത്‌ ഇപ്രകാരമാണ്‌. അവിടുന്ന്‌ പറഞ്ഞു: ‘മൂന്ന്‌ വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മദ്യത്തിന്‌ അടിമപ്പെട്ടവനും, സിഹ്‌റിൽ വിശ്വസിക്കുന്നവനും, കുടുംബബന്ധം വിച്ഛേദിക്കുന്നവനും”

സിഹ്‌റിൽ വിശ്വസിക്കുന്നവൻ എന്നത്‌ കൊണ്ട്‌ ഇവിടെയുള്ള ഉദ്ദേശ്യവും സിഹ്‌റിന്റെ അസ്തിത്വം അംഗീകരിക്കുന്നവൻ എന്നോ, അതിന്‌ സ്വാധീനമുണ്ടെന്ന്‌ അംഗീകരിക്കുന്നവൻ എന്നോ അല്ല. മറിച്ച്‌, സിഹ്‌റിലൂടെയും സിഹ്‌റിന്റെ ഇനങ്ങളായ ജ്യോതിഷം, കണക്കുനോക്കൽ പോലെയുള്ളവയിലൂടെയും അറിയിക്കപ്പെടുന്ന വിവരങ്ങൾ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്യുന്നവൻ എന്നാണ്‌ (അത്തംഹീദു ലിശർഹി കിതാബിത്തൗഹീദ്‌-സ്വാലിഹ്‌ ആലു ശൈഖ്‌:347-348.)

عَنْ أَبِي هُرَيْرَةَ قَالَ: قَال َرَسُولُ اللَّهِ (صعلم): «مَنْ أَتَى عَرَّافًا أَوْ كَاهِنًا فَصَدَّقَهُ فِيمَايَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ (صعلم)»

അത്തരക്കാർ ഇസ്ലാമിൽ നിന്ന്‌ പുറത്തു പോയവരാണെന്ന്‌ നബി(സ്വ) വിശദമാക്കിയിട്ടുണ്ട്‌. അവിടുന്ന്‌ പറഞ്ഞു: ‘ആരെങ്കിലും ജ്യോതിഷിയെയോ കണക്കുനോക്കുന്നവനെയോ സമീപിക്കുകയും, അവൻ പറയുന്നത്‌ സത്യപ്പെടുത്തുകയും ചെയ്താൽ മുഹമ്മദ്‌ നബി(സ്വ)യുടെ മേൽ അവതരിപ്പിക്കപ്പെട്ടതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു.’

No comments:

Post a Comment

Note: only a member of this blog may post a comment.