ശിര്‍ക്കന്‍ മാലകള്‍

 മുഹ്യിദ്ധീന്‍ മാലയില്‍
ശൈഖ് മുഹമ്മടദ് അബ്ദുൽ ഖാദിർ ജീലാനി (ഹിജ്റ - 470-561) ഇറാഖിൽ ജനിച്ചു 
വഫാത്ത് കഴിഞ്ഞ് 466 വർഷങ്ങൾക്കു ശേഷം കോഴിക്കോടുകാരനായ ഖാളി മുഹമ്മദ് (ഹിജ്റ 1027 ക്രി:1617) എഴുതിയുണ്ടാക്കിയ മുഹ്യിദ്ധീൻ മാലയിലെ ചില വരികൾ....
 ഈ ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും എത്രപേര്‍-ഏതു സമയത്തും-ഏതു ഭാഷയില്‍ വിളിച്ചുതേടിയാലും അതെല്ലാം ഒരേ സമയത്ത് കേള്‍ക്കാനും,അവരെ കാണാനും ഉത്തരം ചെയ്യാനുമുള്ള കഴിവ് അല്ലാഹു വിനു മാത്രമാണുള്ളത്.പ്രവാചകന്‍മാരുള്‍പ്പെടെ ഒരു സൃഷ്ടിക്കും ആ കഴിവില്ല.ഇക്കാര്യം ഇസ്ലാം ഖണ്ഡിതമായി പഠിപ്പിച്ചിട്ടുണ്ട്‌.
എന്നാല്‍ മുഹ്യിദ്ധീന്‍ മാലയില്‍ പറയുന്നത് നോക്കു.

ബല്ലെ നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് ബായ്കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവര്‍.""
(സാരം-
വല്ല നിലത്തീന്നും എന്നെ വിളിപ്പോര്‍ക്ക് വായ്കൂടാതുത്തരം ചെയ്യും ഞാനെന്നോവര്‍)

മുമ്പ്(വേഗത്തില്‍)ഞാന്‍ സഹായം എത്തിക്കുംഎന്ന് ശൈഖവര്‍കള്‍ പറഞ്ഞു.(സമ്പൂര്‍ണ മുഹ്യിദ്ദീന്‍മാല വ്യാഖ്യാനം-പേജ്-324-മുസ്തഫല്‍ ഫൈസി)

മുഹ്യിദ്ദീന്‍മാല വ്യാഖ്യാനം
ഇസ്തിഗാസ
(സഹായാഭ്യര്‍ഥന)



 (സാരം-ഏതു നാട്ടില്‍ നിന്നാകട്ടെ എന്നെ വിളിക്കുന്നവര്‍ക്ക് ഞാന്‍ ഉടനടി ഉത്തരം നല്‍കുമെന്ന് ഗൗസുല്‍അഅ്ളം(റ)പറയുന്നു.
(മുഹ്യിദ്ദീന്‍ മാല വ്യാഖ്യാനം 1/81,ദാറുസ്സലീം ബുക്ക് സ്റ്റാള്‍,നന്തി)



 (സാരം-ഏതു നാട്ടില്‍ നിന്നെ വിളിച്ചാലും ഞാന്‍ ഉടനെ ഉത്തരം ചെയ്യുമെന്നര്‍ത്ഥം.കാരണം ഗൗസുല്‍അഅ്ളമിനെ വിളിച്ചാല്‍ ഉത്തരം ചെയ്യുന്നതു അല്ലാഹു വാണ്.അല്ലാഹു വിനെ വിളിച്ചാല് ഉത്തരം ചെയ്യുന്നതു ഗൗസുല്‍ അഅ്ളമുമാണ്‌പിന്നെന്തു പ്രയാസം?
ഇതിലൊക്കെ അല്‍ഭുതം തോന്നുന്നതു ആര്‍ക്കാണെന്നോ ?
ഇതിന്‍റെ സ്വാദു തീരെ പരിചയമില്ലാത്തവര്‍ക്ക് അതിന്നവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ.
(വഹ്ദത്തുമാല വ്യാഖ്യാനം-പേജ്-1/42,കെ.വി.മു
ഹമ്മദ് മുസ്ലിയാര്‍)

ലോകത്തിന്റെ ഏതു ഭാഗത്തു നിന്നു ഏതു ഭാഷയിൽ എപ്പോൾ വിളിച്ചു പ്രാർത്ഥിച്ചാലും ആ പ്രാർത്ഥനക്ക് ശൈഖ് ഉത്തരം ചെയ്യുമെന്ന്.

എല്ലാം അറിയുകയും കേൾക്കുകയും ചെയ്യുകയെന്ന അല്ലാഹുവിന്റെ വിശേഷണം ശൈഖിന്നു നൽകുക വഴി അദ്ദേഹത്തെ അല്ലാഹുവിന്നു സമമാക്കുന്നു...


ഇസ്തിഗാസയുടെ പേര് പറഞ്ഞ് മുഹിയുദ്ദീന്‍ ശൈഖിനെ വിളിച്ച് തേടുന്നതിന്‍റെ കോലമാണിത്!

മുഹ്യിദ്ദീന്‍ ശൈഖിനെ അല്ലാഹുവിന് തുല്ല്യപ്പെടുത്തുന്നു.(ഗൗസുല്‍ അഅ്ളമിനെ വിളിച്ചാല്‍ ഉത്തരം ചെയ്യുന്നത് അല്ലാഹുവാണ്. അല്ലാഹു വിനെ വിളിച്ചാല്‍ ഉത്തരം ചെയ്യുന്നതു ഗൗസുല്‍ അഅ്ളം) എന്നാണ് എഴുതി വെച്ചിരിക്കുന്നത്.ഈ ഖൗമിനെ ഇവര്‍ എങ്ങോട്ടാണ് കൊണുപോകുന്നത്?
മഹാനായ മുഹ്യുദ്ദീന്‍ ശൈഖ്(റ)വിന്‍റെ കാല ശേഷം അദ്ദേഹത്തിന്‍റെ പേരില്‍ എഴുതിയുണ്ടാക്കിയതാണ്.ഈ മാലപ്പാട്ടുകള്‍.
അത് കൊണ്ട് മുഹ്യിദ്ദീന്‍ ശൈഖ്(റ) ഇത് അറിയാത്തത് കൊണ്ട് അദ്ദേഹം നിരപരാധിയാണ്. ഏതു പോലെ ക്രിസ്ത്യനികള്‍ ഈസാ(അ)യെ ആരാധിക്കുന്നതുപോലെ
ഇസ്തിഗാസയുടെ പേരില്‍ നടക്കുന്നത് പ്രാര്‍ത്ഥനയാണ്.


'കുപ്പിയകത്തുള്ള വസ്തുവിനെപ്പോലെ കാണും ഞാൻ നിങ്ങളെ ഖൽബകം എന്നോവർ.'
എല്ലാം കാണുന്നവനായ അല്ലാഹുവിന്നു മാത്രമേ കണ്ണിന്റെ കട്ടുനോട്ടവും മനസ്സിലിരിപ്പുമൊക്കെ അറിയാൻ കഴിയൂ. ആ വിശേഷണം ശൈഖിന്നു പതിച്ചു നൽകുക വഴി ശൈഖിനെ അല്ലാഹുവിന്നു സമമാക്കുന്നു.

 ശൈഖിനെ തവസ്സുലാക്കുന്നു
  يادل أركلم الله د تيدكل ينكند الله د تيدون ينوور
  യാദൽ ഒരിക്കലും  അല്ലാട് തേടുകിൽ, എന്നെ കൊണ്ടല്ലാട്  തേടുവിൻ എന്നോവർ'
[സമ്പൂർണ്ണ മുഹ്യിദ്ദീൻമാല വ്യാഖ്യാനം പേജ്: 314, മുസ്തൽഫൈസി]
(നിങ്ങൾ അല്ലാഹുവോട് വല്ലതും ചോദിക്കുന്നെങ്കിൽ ഞാൻ മുഖേന അവനോട് ചോദിക്കുവിൻ എന്ന് ശൈഖവർകൾ പറഞ്ഞു)
യാതൊരു വിധ ഇടയാളനും മധ്യവർത്തികളുമില്ലാെത നേർക്ക് നേരെ അല്ലാഹുവിനോട് തേടാനാണ് ഇസ്ലാമിന്റെ കൽപന.
ഇവിടെ ശൈഖിനെ കൊണ്ട് തവസ്സുലാക്കി പ്രാർത്ഥിക്കാനുള്ള വ്യക്തമായ ആഹ്വാനമാണ് നടത്തിയിട്ടുള്ളത്:എന്നാൽ ഈ ഇടയാളത്തവാദത്തെ ഇസ്ലാം തച്ച് തകർക്കുകയാണ് ചെയ്തിട്ടുള്ളത്.

വിശുദ്ധ ഖുർആനിലെ ചില വചനങ്ങൾ ശ്രദ്ധിക്കുക
[സൂറ: അൽബഖറ - 186] K. V മുഹമ്മദ് മുസ്ല്യാർ കൂറ്റനാട് നൽകിയ അർഥം:[ ഫത്ഹു റഹ്മാൻ:-259]
وإذا سألك عبادى عنى فإني قريب ٱجيب دعوة الداع إذا دعانى فليستجيبو الى وليؤمنو أبى لعلهم يرشدون (١٨٦ )
2:186. എന്റെ അടിമകൾ താങ്കളോട് എന്നെ കുറിച്ചു ചോദിച്ചാൽ, നിശ്ചയമായും ഞാൻ അവരുടെ സമീപസ്ഥനാണ്. പ്രാർത്ഥിക്കന്നവൻ എന്നോട് പ്രാർത്ഥിച്ചാൽ ഞാൻ അവന്റെ പ്രാർത്ഥനക്കുത്തരം ചെയ്യും. അതിനാൽ അവരെന്റെ വിളിക്ക് 
ഉത്തരം ചെയ്യുകയും എന്നിൽ വിശ്വസിക്കുകയും ചെയ്ത് കൊള്ളട്ടെ. അത് മൂലം അവർ സന്മാർഗികളാവുന്നതാണ്.

ശൈഖ് മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു

 മരണപ്പെട്ടവരെ ജീവിപ്പിക്കാനുള്ള കഴിവ് സൃഷ്ടികളുടെ കഴിവിന്നതീതമാണ്. അതു കൊണ്ടുതന്നെ അത് അല്ലാഹുവിന്റെ മാത്രം പരിധിയിൽ പെട്ടതുമാണ്.
എന്നാൽ ഈസാ നബി(അ) മരണപ്പെട്ടവരെ ജീവിപ്പിച്ചതായി ഖുർആനിൽതന്നെ കാണാം. അത് അല്ലാഹു അദ്ദേഹത്തിലൂടെ പരിമിതമായ സമയത്തേക്കു മാത്രം പ്രകടമാക്കിയ ഒരു മുഅജിസത്ത്(അമാനുഷിക ദൃഷ്ടാന്തം) മാത്രമാണ്.
 ഇക്കാര്യം ഇതു സംബന്ധമായ ആയത്തുകളിൽ(ബിഇദ്നില്ലാഹി,അഥവാ അല്ലാഹുവിന്റെ പ്രത്യേകമായ അനുമതി പ്രകാരം എന്ന്) പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. അതല്ലാതെ ഈ ലോകത്തുള്ള ഒരാൾക്കും ഒരു ഈച്ചയെപ്പോലും പുനർജീവിപ്പിക്കുവാൻ സാധിക്കുകയില്ല.
എന്നാൽ മാല-മൗലിദുകൾ പരിചയപ്പെടുത്തുന്ന മുഹ്യിദ്ദീൻ ശൈഖ് തന്റെ സ്വന്തം അനുമതിയോടെയും താൽപര്യപ്രകാരവും മരിച്ചവരെ ജീവിപ്പിക്കുമത്രെ
📙ഇതു സംബന്ധമായ മാലയുടെ്ചില വരികൾ ആദ്യം കാണുക:
"ചത്തചകത്തിനെ ജീവൻ ഇടിച്ചോവർ   ചാകും കിലശത്തെ നന്നാക്കി വിട്ടോവർ".
  [സമ്പൂർണ്ണമുഹ്യിദ്ധീൻമാല വ്യഖ്യാനം പേജ്: 612, മുസ്തഫൽ ഫൈസി]
 (ശൈഖവർകൾ ശവത്തിന് ജീവ് നൽകുകയും സാധാരണഗതിയിൽ മരണംവരെ നീണ്ടുനിൽക്കുന്ന മാറാരോഗങ്ങൾ സുഖമാക്കുകയും ചെയ്തു).

 കോഴീടെ മുള്ളോട്
 കൂകെന്നു ചൊന്നാരെ
 കൂശാതെ കൂകി -
 പറപ്പിച്ച് വിട്ടോവർ.(കോഴിയുടെ എല്ലുകൾ ചേർത്ത് വെച്ച് അതിനെ പുനർ ജീവിപ്പിക്കുകയും കൂകാൻ കൽപ്പിച്ചപ്പോൾ അത് കൂകി പറന്ന് പോവുകയും ചെയ്തു)


മൊഹിയുദ്ധീന്‍ മാലയിലെ തന്നെ മറ്റു ചില വരികള്‍ താഴെ കൊടുക്കുന്നു.

 



രിഫാഈ മാലയിലെ ചില വരികൾ,

എ.ഡി 1116 - 1182 കാലഘട്ടത്തിൽ ജീവിച്ച ശൈഖ് അഹ്മദുൽ കബീർ രിഫാഈ എന്ന മഹാനാണ് രിഫാഈ ശൈഖ് എന്ന് അറിയപ്പെടുന്നത്.

അദ്ദേഹത്തെ കുറിച്ചുള്ള സ്തുതിഗീതമായ രിഫാഈ മാലയിലെ ചില വരികൾ,

തുടിമുട്ടുമായി കഅബം ത്വവാഫ് ചെയാൻ പോയ രിഫാഈ ഷൈകിനെ മക്കക്കാർ തടഞ്ഞു ...
ഇതിൽ കുപിതനായ രിഫാഈ ആ തുടി കഅബയുടെ മതിലിൽ തൂക്കിയിട്ട് പറഞ്ഞു ..
 ഇനി ഞാൻ തവാഫ് ചെയുകയില്ല ..വേണമെങ്കിൽ കഅബ എന്നെ വന്ന് ത്വവാഫ് ചെയട്ടെ "!!!!
അത്ഭുതം !!!!ജനങ്ങൾ നോക്കി നിൽക്കെ കഅബം ഇളകാൻ തുടങ്ങി !!!
അങ്ങനെ രിഫാഈയെ കഅബ ഇങ്ങോട്ട് വന്ന് ത്വവാഫ് ചെയ്തു തുടങ്ങി .
ഇത് കണ്ട് ആകെ ബേജാറായ അല്ലാഹു ഉടനെ വിളിച്ചു ..
"ഓ രിഫാഈ ഒന്ന് നിർത്തൂ"
മാത്രമല്ല ..എഴ് ആകാശവും തുറന്നു മലക്കുകൾ മുഴുവൻ പുറത്ത് വന്നു ...എല്ലാവരും ഒന്നിച്ച് വിളിച്ചു അപേക്ഷിച്ച് ..
"ഒന്ന് ഇത് നിർത്തൂ"
അങ്ങനെ അദ്ദേഹം അത് നിർത്തിച്ചു .
📙( രിഫാഈ മാല )📙

മുന്നം തുടി മുട്ടി
കഹ്ബാനെ ചുറ്റുന്പോൾ 
മക്കികൾ ഇംബിദി 
വേണ്ടെന്നു ചൊന്നൊവർ
ഉടനെ രിഫാഈ മതിലുമ്മൽ 
കുളത്തിയാൻ 
അപ്പാൾ കഅബം 
ത്വവാഫെന്നു ചൊന്നൊവർ 
ഇളകീ കഅബം 
തുളങ്കുന്ന നേരത്ത് 
ഒളിവർ രിഫാഈ 
എന്നല്ലാഹ് വിളിചോവർ 
എഴ് ആകാശം ബാദിൽ 
ഒക്കെ തുറന്നോരെ 
ഇളകീ മലക്കുകൾ 
ഒക്കെ വിളിചോവർ  !!!
എങ്ങനെയുണ്ട് സംഭവം ❓❓
കഅബയുടെ ചരിത്രം വെള്ളിവെളിച്ചം പോലെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടു
കിടക്കുന്നുണ്ട് ..
ഇതിലെവിടെയും ഉധരിക്കാത്ത ഈ കെട്ടു കഥ വിശ്വസിക്കാൻ  ഒരു മുസ്ലിമിന്നു എങ്ങിനെ കഴിയും ❓❓
സൃഷ്ടിയിടെ മുന്പിൽ നിസ്സഹായനായി നില്ക്കുന്ന അല്ലാഹു ! !!
ഒടുവിൽ മലക്കുകൾ ഒന്നാകെ ഇളകി  വന്നു വിനീതമായി അഭ്യർഥിക്കുക ..
💥തനിച്ച കുഫ്ർ 💥....
ഈ വിശ്വാസവുമായി മരിച്ചാൽ പിന്നെ ചിന്തിക്കേണ്ടതില്ല ❗❗


'' നബി(സ)യെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അല്ലാഹുവിന്റെ മാത്രം വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുന്നതുമായ നിരവധി ശിര്‍ക്കന്‍ വരികള്‍ മൌലിദ് കിത്താബുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

 ഖുത്ബീയത്തില്‍
يَاسَيِّدِيْ سَنَدِيْ غَوْثٍيْ وَيَامَدَدِيْ ، كُنْ لٍّيْ ظَهِيْرًا عَلٰى الْاَعْدَآءِ بِالْمَدَدِ ۳
مُجِيْرَ عِرْضِيْ وَخُذْبِيَدِيْ مَدٰى مُدَدٍ ، خَلِيْفَةَ اللهِ فِيْنَا مُحْيِيَ الدِّيْنِ
"എന്റെ യാജമാനരെ, എന്റെ അവലംബമേ, എന്റെ രക്ഷകനെ, എന്റെ സഹായമേ, ശത്രുക്കള്‍ക്കെതിരെ എന്നെ അങ്ങ് സഹായിക്കേണമേ. എന്റെ അഭിമാനം മോചിപ്പിക്കുന്നവരെ  അങ്ങ് എന്റെ കൈ പിടിച്ചു രക്ഷപ്പെടുതെണമേ, 
ഞങ്ങളില്‍ അല്ലാഹുവിനെ പ്രതിനിധിയായ മുഹിയുദ്ധീനേ........."

അര്‍ത്ഥം അറിയാത്ത കൌമു മുഹിയുദ്ധീന്‍ ശൈഖിനെ വിളിക്കുന്ന കോലം ആണിത്....
بَصِّرْ فُؤَادِيْ صِرَاطاً اَنْتَ سَالٍكُهُ ، فَاللهُ اَعْطَاكَهُ فَاَنْتَ مَالِكُهُ

وَنَجِّهِ مِنْ لَّظٰى فِيْهَا مَهَالِكُهُ ، سُلْطَانَ كُلِّ وَلِيٍّ مُحْيِيَ الدِّيْنِ
"അങ്ങ് സഞ്ചരിച്ച സല്‍പാത എന്റെ മനസ്സില്‍ അങ്ങ് തെളിയിച്ചു കാണിക്കേണമെ. അല്ലാഹുവാണ്‌ അത് അങ്ങയ്ക്ക് നല്‍കിയത്, അങ്ങ് അതിന്റെ ഉടമയും ആകുന്നു.... എല്ലാ ഔലിയാക്കളുടെയും അധികാരിയായിട്ടുള്ള മുഹിയുദ്ധീനെ..... നാശകേന്ദ്രമായ നരകത്തില്‍ നിന്നും അങ്ങ് എന്നെ മോചിപ്പിക്കേണമേ....   "

ഒരു മുസ്ലിം ദുഅ ചെയ്യേണ്ടത് അല്ലാഹുവിനോടാണ്.... പക്ഷെ ഖുത്ബീയത്തില്‍ നേരിട്ട്
മുഹിയുദ്ധീന്‍ ശൈകിനോട് ദുഅ ചെയ്യുന്നു...... 

وَمَنْ يُّنَادِاسْمِيْ اَلْفًا بِخَلْوَبِهِ ، عَزْمً بِهِمَّتِهِ صَرْمً لِعَفْوَتَه ۳

اَجْبْتُهُ مُسْرِعًا مِّنْ اَجْلِ دَعْوَتِه ، فَالْيَدْعُ يَاعَبْدَ الْقَادِرِ مُحْيِيَ الدِّيْنِ

بَعْدَالصَّلاَةِ اثْنَتَيْ عَشْرَةَ مِنْ رَّكْعَة ، مَعَ الْفَوَاتِحِ وَالْاِخْلاَصِ بٍالْخَضْعَة

يَاغَوْثَ الْاَعْظَمَ عَبْدَ الْقَادِرِ السُّرْعَة ، يَاسَيِّدِيْ احْضُرْنِيْ يَا مُحْيِيَ الدِّيْنِ
 ആരെങ്കിലും മനക്കരുത്തോടും, തന്റെ വിഷമം മനസ്സിരുത്തികൊണ്ടും വിചനമായ സ്ഥലത്ത് വെച്ചുകൊണ്ട് മൊഹിയുദ്ധീന്‍ ശൈഖിന്റെ പേര് ആയിരം പ്രാവിശ്യം വിളിച്ചാല്‍, അവന്‍ തേടിയത് കാരണത്താല്‍ വേഗത്തില്‍ ഞാന്‍ അവന്നുത്തരം ചെയ്യും. അതിനാല്‍ "ഹേ അബ്ദുല്‍ ഖാദിര്‍  മൊഹിയുദ്ധീന്‍" എന്ന് അവന്‍ വിളിക്കട്ടെ. സൂറത്തുല്‍ ഫാതിഹയും, ഇഖ്‌ലാസും ഒതികൊണ്ട് വിനയത്തോടു കൂടി 12 റകാഅത്തു നമസ്ക്കരിച്ചതിന്നു ശേഷം ആയിരിക്കേണം......

ഇങ്ങനെ ചെയ്‌താല്‍ മൊഹിയുദ്ധീന്‍ ശൈഖിനെ ആവാഹിച്ചെടുക്കാം എന്ന്...... ഇതെവിടുത്തെ ദീന്‍ ആണ്.....

يَاقُطْبَ اَهْلِ السَّمَا وَالْاَرْضِ غَوْثَهُمَا ، يَافَيْضَ عَيْنَيْ وُجُوْدَيْهِمْ وَغَيْثَهُمَا
 "ആകാശ ഭൂമി നിവാസികളുടെ ഖുത്ബും (കേന്ദ്രബിന്ദു) ഗൌസുമായവരെ, വാനലോകത്തും ഭൂമിലോകത്തുമുള്ളവര്‍ക്ക് ഉപകരിക്കുന്ന നദിയും മഴയും വെളളവും ഒഴുകുന്ന മഹാനവര്‍കളെ".
ഖുറാനില്‍ അള്ളാഹു പറയുന്നത് മഴ പെയ്യിക്കുന്നത് അള്ളാഹു ആണ് എന്നാണ്..... അതിനു നേരെ വിവപരീതം ആണ് ഖുത്ബീയത്തില്‍....
ശര്‍റഫുല്‍ അനാം മൌലിദില്‍:
عبدك المسكين يرجوا فضلك الجم الغفير فيك قد أحسنت ظني يا يشير يانذير
فأغثني وأجرني يا مجير من السعير يا غياثي ياملاذي في ملمات الأمور
(നബിയേ, താങ്കളുടെ സാധുവായ ഈ അടിമ താങ്കളുടെ ഔദാര്യം കാംക്ഷിക്കുന്നു... അതിനാല്‍ നരകത്തില്‍ നിന്നു രക്ഷിക്കുന്ന നബിയേ അങ്ങെന്നെ സഹായിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്യേണമേ! ദുരിതങ്ങളില്‍ എന്റെ സഹായമേ അവലംബമേ!......)
അല്ലാഹുവോടു മാത്രമാണ് നരകമോചം ചോദിക്കേണ്ടത് എന്ന കാര്യത്തില്‍ സത്യവിശ്വാസി കള്‍ക്ക് സംശയമുണ്ടാ വുകയില്ലല്ലോ?
فجد يا رسول الله منك برجمة لعبد أسير بالذنوب مسربل
(അല്ലാഹുവിന്റെ റസൂലേ പാപങ്ങളില്‍ മുഴുകിയ ബന്ധിതനായ ഈ ദാസന്ന് അങ്ങയുടെ കാരുണ്യം കൊണ്ട് കനിഞ്ഞേകണേ!)
അല്ലാഹു മാത്രമാണ് പാപങ്ങള്‍ പൊറുക്കുന്നത് എന്ന വിശ്വാസത്തിന്നെതിരായി സുബ്ഹാന മൌലിദില്‍ മുഹമ്മദ് നബിയെക്കുറിച്ച് പറയുന്ന കുഫ്റിന്റെ വരികള്‍ നോക്കൂ:
أنت غفار الخطايا والذنوب الموبقات أنت ستار المساوي ................
(നബിയേ, താങ്കളാണ് വന്‍പാപങ്ങളും തെറ്റുകളും പൊറുക്കുന്നവന്‍. താങ്കളാണ് അഖിലദോഷങ്ങളും മൂടി വെക്കുന്നവന്‍)

സലാം ബൈത്തില്‍:
السلام عليك يا ماحي الذنوب السلام عليك يا جالي الكروب
(തെറ്റുകള്‍ മായ്ച്ചു കളയുന്ന നബിയേ, താങ്കള്‍ക്ക് സലാം. പ്രയാസങ്ങള്‍ നീക്കിത്തരുന്നവരേ താങ്കള്‍ക്ക് സലാം)

മങ്കൂസ് മൌലിദില്‍:
يا سيد السادات جئتك قاصدا أرجوا حماك فلا تخيب مقصدي
(തോക്കന്മാരുടെ തോവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട് ഞാന്‍ വന്നിരിക്കുകയാണ് അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം ടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ')

'ഇർതകബ്തു അലൽ ഖത്വാ
ഗൈറ ഹസ് രിൻ വഅദദ്,
ലക അശ്കൂ ഫീഹി
യാ സയ്യിദീ ഖൈറന്നബീ''  

 
 കണക്കില്ലാത്ത പാപങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എെൻറ നേതാവായ നബിയേ അത് അങ്ങയോട് ഞാൻ ആവലാതി പറയുന്നു]

പാപങ്ങൾ പൊറുക്കുന്നവൻ അല്ലാഹുവാണെന്നറിയാത്ത മുസ് ലിമില്ല.
നബി തങ്ങൾ പാപമോചനം തേടിയതും തേടാൻ പറഞ്ഞതും അല്ലാഹുവോടാണ്.
 
അവിടുന്നരുളി:
''മനുഷ്യരേ നിങ്ങൾ അല്ലാഹുവോട് പാപമോചനം തേടുവീൻ. തീർച്ചയായും ഞാൻ ദിവസം 100 തവണ പാപ മോചനം തേടാറുണ്ട്''
[മുസ് ലിം]
☝അല്ലാഹുവും നബി തങ്ങളും പഠിപ്പിച്ച നിരവധി പാപ മോചന പ്രാർഥനകളിൽ ഒന്നു പോലും അല്ലാഹുവല്ലാത്തവരെ ഉൾപെടുത്തുന്ന ലാഞ്ചന പോലുമില്ല......

ഇബ്രാഹീം നബി (അ) മിനെ തീയിലിട്ടപ്പോള്‍ എന്നെ (എന്റെ പ്രകാശത്തെ) അവരുടെ മുതുകിലാക്കി.  
ഇബ്രാഹീം നബി (അ) മിനെ തീയിലിട്ടപ്പോള്‍ എന്നെ (എന്റെ പ്രകാശത്തെ) അവരുടെ മുതുകിലാക്കി. ഇങ്ങനെ ലേശവും അസന്മാര്‍ഗ്ഗത്തില്‍ പ്രവേശിക്കാത്ത ബഹുമാനപ്പെട്ട മുതുകുകളില്‍ നിന്നും പരിപാപനമായ ഗര്‍ഭപാത്രങ്ങളിലേക്ക് നീക്കം ചെയ്തു കൊണ്ട് എന്നെ എന്റെ രക്ഷിതാവ്‌ എന്റെ മാതാപിതാക്കളുടെ ഇടയില്‍ യാത്രയാക്കി. 
 
ഇബ്രാഹിം നബി (അ) ആരുടെ മുതുകില്‍ നിന്നാണ് ജനിക്കുന്നത് അത് അസന്മാര്‍ഗ്ഗത്തില്‍ പ്രവേശിക്കാത്ത ബഹുമാനപ്പെട്ട മുതുകു ആയിരുന്നോ? എന്നൊരു ചോദ്യമുണ്ട് നമുക്ക്....  

നൂഹ് നബി (അ) കപ്പലിലായിരുന്നപ്പോള്‍ അവരുടെ മുതുകില്‍ എന്നെ ആക്കിയിരുന്നു
 

റസൂല്‍ (സ്വ) അരുള്‍ ചെയ്തതായി ഇങ്ങനെ പ്രസ്താവിച്ചിരുന്നു: ഞാന്‍ സര്‍വ്വശക്തനായ അല്ലാഹുവിന്റെ സന്നിധാനത്തില്‍ ആദം നബി (അ) മിനെ സൃഷ്ടിക്കുന്നതിനു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പ്രകാശമായിരുന്നു. ആ പ്രകാശം അല്ലാഹുവിനെ സ്തോത്രം ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു.അനന്തരം ആദം നബി (അ) മിനെ സൃഷ്ടിച്ചപ്പോള്‍ ആ പ്രകാശത്തെ ആ മണ്ണില്‍ ചേര്‍ത്തു. അവര്‍ വഴി എന്നെ എന്റെ അള്ളാഹു ഭൂമിയിലേക്ക് പുറപ്പെടുവിച്ചു. നൂഹ് നബി (അ) കപ്പലിലായിരുന്നപ്പോള്‍ അവരുടെ മുതുകില്‍ എന്നെ ആക്കിയിരുന്നു........

നൂഹ് നബി (അ) കപ്പലിലായിരുന്നപ്പോള്‍ നബി(സ) യോട് ഇസ്തിഗാസ ചെയ്തു എന്ന്.
 ഈ മൗലിദിൽ അള്ളാഹുവിന്റെ ഖുർആനെ പുഛ്ചിച്ച്‌ തള്ളുകയാണ് ചെയ്യുന്നത്‌. അതിനൊരു ഉദാഹരണം നോക്കാം.
👇
واستغاث به نوحٌ فنجى من الردى
(‘വതഗാസ ബിഹീ നൂഹൻ ഫ നജാ മിനര്റദാ’)
നൂഹ്‌ നബി(അ) മുഹമ്മദ്‌ നബി(സ) യോട്‌ സഹായാഭ്യർത്‌ഥന നടത്തി പ്രാർ ത്‌ഥിച്ചു. അതിനാൽ ജലപ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു. 

അള്ളാഹു പറയുന്നു:👇
📖 وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ. تَجْرِي بِأَعْيُنِنَا جَزَاءً لِمَنْ كَانَ كُفِرَ
നൂഹിനെ നാം പലകകളും കീലങ്ങളുമുള്ള കപ്പലില്‍ കയറ്റി.
അത് നമ്മുടെ മേല്‍നോട്ടത്തിലാണ് നീങ്ങിയിരുന്നത്. ജനം നിഷേധിച്ചു തള്ളിയവന്നുള്ള പ്രതിഫലമാണത്.
(അൽ ഖമർ 54:13,14)

📖وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ ۖ وَقِيلَ بُعْدًا لِلْقَوْمِ الظَّالِمِينَ
അപ്പോള്‍ കല്‍പനയുണ്ടായി: “ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്‍ക്കൂ. ആകാശമേ, മഴ നിര്‍ത്തൂ.” വെള്ളം വറ്റുകയും കല്‍പന നടപ്പാവുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വതത്തിന്മേല്‍ ചെന്നു നിന്നു. അപ്പോള്‍ ഇങ്ങനെ അരുളപ്പാടുണ്ടായി: “അക്രമികളായ ജനതക്കു നാശം!”
(ഹൂദ്‌ 11:44)
മാത്രവുമല്ല, നൂഹ്‌ നബി(അ) പ്രാർത്ഥിച്ചതും അള്ളാഹുവിനോടാണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നു.
👇
📖قَالَ رَبِّ انْصُرْنِي بِمَا كَذَّبُونِ
നൂഹ് പ്രാര്‍ഥിച്ചു: “എന്റെ റബ്ബേ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല്‍ നീയെനിക്കു തുണയായുണ്ടാകേണമേ.”

ആദം (അ) നബി(സ) യെ ഇടതേടി പ്രാര്‍ത്ഥിച്ചു എന്ന്.
وهوالذي نوسل به آدم عليه السلام
(‘വഹുവല്ലദീ തവസ്സല ബിഹീ കആദം അലൈഹിവസ്സലാം’)
മുഹമ്മദ്‌(സ)യെകൊണ്ട്‌ ആദം(അ) ഇടതേടി പ്രാർത്ഥിച്ചു.

എന്നാൽ അള്ളാഹു ഖുർഃആനിലൂടെ പറയുന്നു:
👇
📖فَتَلَقَّىٰ آدَمُ مِنْ رَبِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ
അപ്പോള്‍ ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള്‍ അഭ്യസിച്ചു. അതുവഴി പശ്ചാത്തപിച്ചു. അല്ലാഹു അതംഗീകരിച്ചു. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍.
(അൽ ബഖറ 2:37)
ആ വചനങ്ങൾ എന്തായിരുന്നു എന്ന് അള്ളാഹു വ്യ്ക്തമാക്കുന്നു
👇
📖قَالَا رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
ഇരുവരും പറഞ്ഞു: “ഞങ്ങളുടെ റബ്ബേ ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും
(അൽ അഅ്റാഫ്‌ 7:23)
ഇവിടെയും ഖുർഃആനെ കളവാക്കുകയാണ് മങ്കൂസ്‌ മൗലിദിൽ.


______________________________-
 മങ്കൂസ്‌ മൗലിദിൽ വീണ്ടും

ഹേ" നമ്മുടെ ഉത്സവത്തിന്റെ ദൈവമേ (ബിംബമേ) അതിന്റെ ചുറ്റു ഭാഗത്തും ഒരുമിച്ചു കൂടിയിട്ടുണ്ട്. വിദൂരത്തുള്ളതും അടുത്തുള്ളതുമായ ഒരുപാട് ആരാധകരും പ്രമാണിമാരും നിവേദിത സംഘങ്ങളും വന്നു നിന്നിട്ടുണ്ട് ആ സമയത്താണ് നീ തലയും കുത്തി വീണത്‌ ബിംബമേ ഒന്ന് എണീറ്റ്‌ നിന്നുകൂടെ. "ഹേ ദൈവമേ (ബിംബമേ)"  നീ ആരാധകരുടെ മുന്‍പില്‍ തല കുത്തി വീണത്‌ നമ്മള്‍ ചെയ്ത എന്തെങ്കിലും തെറ്റിന്റെ പേരില്‍ ആണോ? എങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ഇതാ ദൈവമേ പാപങ്ങളില്‍ മാപ്പ് ചോദിക്കുന്നു, ഞങ്ങളിതാ ഒഴിവാകുകയാണ്, ഒന്ന് എണീറ്റ്‌ നിന്നാലും ...
(അപ്പൊ സുന്നികള്‍  എന്ന പേരില്‍ അറിയപ്പെടുന്നവര്‍   ഇവിടെ ജവാബ് ചൊല്ലുന്നു.......)

സുബ്ഹാന മൗലിദിലെ വരികൾ
''അൻത ഗഫ്ഫാറുൽ ഖത്വായാ
വദ്ദുനൂബിൽ മൂബിഖാത്തി
അൻത സത്താറുൽ മസാവീ
വാമുക്വീലുൽ അസറാത്തി''

"നബിയേ താങ്കളാണ് വിനാശകരമായ പാപങ്ങൾ പൊറുക്കുന്നവൻ. താങ്കളാണ് ദോഷങ്ങൾ മൂടി വെക്കുന്നവൻ.."

പ്രവാചകന്മാരോടൊപ്പം മുഹ്യിദ്ദീൻ ഷൈഖും ഉണ്ടായിരുന്നുവത്രേ !!!!
ഇദ് രീസ് (അ), മൂസാ ( അ ), ഈസ (അ ), അയൂബ് ( അ )
തുടങ്ങിയ പ്രവാചകന്മാരോടൊപ്പം
മുഹ്യിദ്ദീൻ ഷൈഖും ഉണ്ടായിരുന്നുവത്രേ !!!!
انا كنت مع ادريس لماارتقى العلا
واقعدته الفردوس احسن جنتي
اناكنت مع موسى مناجاة ربه
وموسى عصاه من عصاي استمدت
ان كنت مع ايوب في زمن البلا
وما برءت بلواه الا بدعوتي
اناكنت مع عيسى وفي المهد ناطقا
واعطيت داودا حلاوة نغمتي

അർഥം :
  • " ഇദ് രീസ് നബിയെ ഉന്നത സ്ഥാനത്തെക്ക് ഉയർത്തിയപ്പോൾ ഞാൻ കൂടെ ഉണ്ടായിരുന്നു .ഫിർദൌസ് എന്ന് പറയുന്ന ഉത്തമമായ എന്റെ സ്വർഗത്തിൽ ഞാനാണ് അദ്ദേഹത്തെ ഇരുത്തിയത് "! !!
  •  "മൂസാ നബി അദ്ദേഹത്തിന്റെ റബ്ബുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു .!!
    അദ്ദേഹത്തിന്റെ ആ വടിയുടെ ദിവ്യത്വം എന്റെ വടിയിൽ നിന്നാണ് പകർത്തിയത്" .!!!
  •  " അയൂബ് നബിക്ക് രോഗം ബാധിച്ച കാലത്ത് ഞാൻ കൂടെ ഉണ്ടായിരുന്നു .
    എന്റെ പ്രാർത്ഥന കൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ രോഗം സുഖപ്പെട്ടത് "!!!
  •  ഈസാ നബിയുടെ കൂടെ ഞാൻ ഉണ്ടായിരുന്നു ..തൊട്ടിലിൽ വച്ച് അദ്ദേഹം സംസാരിക്കുന്പോൾ ഞാൻ കൂടെ ഉണ്ടായിരുന്നു ..
  •  ദാവൂദ് നബിക്ക് ആ സംഗീത ആലാപന മാധുര്യം ഞാൻ കൊടുത്തതാണ് ."!!!!!!
( അൽ ഫുയൂളാതു റബ്ബാനിയ : പേജ് :69)  

പ്രവാചകന്‍മാരുടെ എല്ലാം കൂടെ ഞാനുണ്ടായിരുന്നു  അവരെയെല്ലാം പ്രതിസന്ധി  ഘട്ടങ്ങളിൽ സഹായിച്ചത് മുഹ്യിദ്ധീൻ  ശൈഖാണന്ന് പാള കിത്താബുകളീൽ  കാണാം  
 

ബദര്‍ മൌലീദും ബദര്‍ മാലയും:

ബദരീങ്ങളുടെ പേരില്‍ രചിക്കപെട്ട പ്രകീര്‍ത്തനം ആണ് ബദര്‍ മൌലീദ്.അതുപോലെ തന്നെഅവരുടെ അവധാനങ്ങള്‍ പാടിപുകഴ്ത്തുന്നു എന്ന പേരില്‍ വിരചിതമായ കൃതിതന്നെ ആണ് ബദര്‍ മാലയും.ഈ രണ്ടു കൃതികളിലും അടങ്ങിയിട്ടുള്ള , നാം വിശ്വസിക്കുന്ന യഥാര്‍ഥമായ തൌഹീദിന്റെയും വിശ്വാസകാര്യങ്ങളുടെയും വിരുദ്ധമായി വരുന്ന പരാമര്‍ശങ്ങള്‍ എമ്പാടും കാണുവാന്‍ സാധിക്കും.ബദരീങ്ങളെ ഇകഴ്ത്തി കാണിക്കുവാനോ ബദരീങ്ങളുടെ കഴിവുകള്‍ കുറച്ചുകാണിക്കാനോ അല്ല ഇത്.ഏതു മഹാത്മാക്കളുടെ പ്രകീര്‍ത്തനങ്ങള്‍,അവയില്‍ അടങ്ങിയ മോശപെട്ട കാര്യങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ അത് മഹാത്മാക്കളെ കൊച്ചാക്കുകയാണ് എന്ന് ധാരണ എപ്പോഴും പ്രചരിപ്പിക്കുന്നുണ്ട് എന്ന് അറിയുന്നത് കൊണ്ടാണ്  ആമുഖമായി ഇത് സൂചിപ്പിക്കുന്നത്.

ഇവിടെ ബദരീങ്ങളെ അല്ല വിമര്‍ശിക്കുന്നത് അതിനുള്ള ഒരു ശ്രമവും ഇല്ല.മറിച്ച്ബദരീങ്ങളുടെ നേതാവ്പ്രവാചകന്‍ മുഹമ്മദ്‌(സ) ആണ്.പ്രവാചകന്‍അടക്കമുള്ള മുന്നൂറിലേറെ വരുന്ന സഹാബികള്‍ബദര്‍ രണാങ്കണത്തില്‍ ഏറ്റുമുട്ടി  അവരില്‍ പതിനാലോളം പേര്‍ ശുഹദാക്കളായി മരണപ്പെട്ടുപോയി.ആ മഹാത്മാക്കളായ ആളുകള്‍ ഏതൊരു അദര്‍ഷത്തിനു വേണ്ടി പടവെട്ടിയോ ഏതൊരു സത്യത്തിന്‍റെ  പ്രചാരണത്തിന് വേണ്ടി വിയര്‍പ്പ് ഒഴുക്കിയോ ആ സത്യവും ആദര്‍ശവും അവരെ പ്രകീര്‍ത്തിക്കാന്‍ വേണ്ടി വിരചിതമായ വരികളിലൂടെ കൊലചെയ്യപെട്ടിരിക്കുകയാണ്.അതാണിവിടെ വിമര്‍ഷിക്കപെടുന്നത്.ബദരീങ്ങള്‍ ആരായിരുന്നു എന്നും ശഹീദ് ആയവര്‍ ആരൊക്കെ ആണ് എന്ന് ഇവിടെ വിശദീകരിക്കുന്നില്ല.മുസ്ലിംകള്‍ എല്ലാവരും ബദരീങ്ങളെ വളരെ ആദരവ് കൂടിയാണ് ഓര്‍ക്കുന്നത്.

ഒന്നാമത്തെ കഥ-(ബദരീങ്ങളുടെ പേര് എഴുതി വെച്ചാല്‍ ഉണ്ടാകുന്ന അനുഗ്രഹങ്ങള്‍)  

ما روي بعضهم 

ചില  ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തു(ആരാ പറഞ്ഞത് കേട്ടത് ഒന്നും ഇല്ല)

 انه خرج يريد الحج الي بيت الله الحرام
ഒരാള്‍ ഹജ്ജിനു മസ്ജിദുല്‍ ഹറമിലേക്ക് പോകാന്‍ ഉദേശിച്ചു.

فكتب اسماء اهل بدر-رضي الله عنهم-في قرطاس  
ഒരു കടലാസ് കഷണത്തില്‍ ബദരീങ്ങളുടെ പേര് എഴുതി

وجعله في اسكفة الباب
എന്നിട്ട് വാതിലിന്‍റെ ഉമ്മറപടിയില്‍ ഒട്ടിച്ചുവച്ചു.

فجاءت اللصوص الي بيته لياخذوا ما فيه
ഇയാള്‍ ഹജ്ജിനു പോയ തക്കം നോക്കി വീട് കൊള്ളയടിക്കാന്‍ കള്ളന്മാര്‍ വന്നു.

فلما صعدوا الي السطح
അവര്‍ മേല്‍ക്കൂരയില്‍ അള്ളി പിടിച്ച് കയറി നോക്കുമ്പോള്‍

سمعوا حديثا وقعقعة السلاح
 സംസാരങ്ങളും വാളിന്‍റെയും ആയുധങ്ങളുടെയും മുഴക്കങ്ങളും കേള്‍ക്കുന്നു.(വീട്ടിന്‍റെ ഉള്ളില്‍ പൊരിഞ്ഞ ജിഹാദ് കേള്‍ക്കുന്നു)

فرجعوا واتوا الليلة الثانية والثالثة فسمعوا مثل ذلك
അപ്പോള്‍ അവര്‍ മടങ്ങിപോയി.രണ്ടാമത്തെയും മൂന്നാമത്തെയും രാത്രിയിലും അത് തന്നെ.അതുപോലെ തന്നെ അവര്‍ കേള്‍ക്കുന്നു.

فتعجبوا وانكفوا  
അവര്‍ അത്ഭുതപെട്ടുപോയി.അവര്‍ ആ പരിപാടിയില്‍ നിന്നും പിന്തിരിഞ്ഞു.

حتي جاء الرجل من الحج فجاء رئيس اللصوص 
അങ്ങനെ ഹജ്ജിനു പോയ വ്യക്തി തിരിച്ചു വന്നു.അപ്പോള്‍ കൊള്ളത്തലവന്‍ അയാളെ സമീപിച്ചു.

وقال له سالتك بالله ان تخبرني ما صنعته في بيتك من التحفظات
എന്നിട്ട് ചോതിച്ചു,"നിങ്ങള്‍ നിങ്ങളുടെ വീട്ടില്‍ ആരെയാണ് കാവല്‍ക്കാരായി ഏല്‍പ്പിചിരുന്നത്"

قال ما صنعت في بيتي شيئا غيرا
ആ വ്യക്തി പറഞ്ഞു "ഞാന്‍ ഒന്നും ചെയ്തിട്ടില്ല,ആരെയും എല്പിച്ചിട്ടില്ല,പക്ഷെ

اني كتبت قوله تعالي- ولا  يئوده حفظهما وهو العلي العظىم
ഞാന്‍ ഇങ്ങനെ ولا يئوده حفظهما وهو العلي العظىم (ആയത്തുല്‍ കുര്‍സിയുടെ അവസാന ഭാഗം) എഴുതി വച്ചിരുന്നു.

وكتبت اسماء اسماء اهل بدر-رضي الله عنهم
അതിന്‍റെ താഴെ ബദരീങ്ങളുടെ പേരും എഴുതി വച്ചു.

فهاذا ما جعلت في داري  
ഇതാണ് ഞാന്‍ എന്‍റെ വീട്ടില്‍ ചെയ്തത്

فقال اللص كفاني ذلك والحمد للله رب العالمين
അപ്പോള്‍ കള്ളന്‍ പറഞ്ഞു."അത് കേട്ടാല്‍ മതി എനിക്ക്,(സംഭവം എനിക്ക് മനസ്സിലായി),ലോകരക്ഷിതവിനാകുന്നു സര്‍വ്വസ്തുതിയും.
......................................................................................................................................................

വീട്ടില്‍ ബദരീങ്ങളുടെ പേര്‍ എഴുതിവെച്ചാല്‍ പിന്നെ കളവു നടക്കൂല,ഒരു ആപത്തും ബാധിക്കുകയില്ല  എന്ന ആശയം പ്രചരിപ്പിക്കുയാണിവിടെ.

ബദ്ര്‍ മാലയിലും സമാനമായി കാണാം.

"ഇതിനെ പുരയില്‍ എഴുതികരുതുകില്‍
ഇതമാകയില്ലാ കളവില്‍ അതെന്നോവര്‍
മതിലുകള്‍ പൊട്ടലും തിയ്യുകള്‍ കത്തലും
മറ്റും ഫിത്നാ വരവില്ലാ എന്നോവര്‍".


ഇത് വീട്ടില്‍ എഴുതി വെച്ചാല്‍ കളവുശല്യം ഉണ്ടാവില്ല.മതിലുകള്‍ പൊട്ടുകയില്ല,തീ കത്തുകയില്ല,മറ്റു ഫിത്നകള്‍ ഉണ്ടാവില്ല.ഈ ആശയമാണ് മാലക്കാരനും മൌലീദുകാരനും പ്രചരിപ്പിക്കുന്നത്.

ഇത് എന്തായാലും മുസ്ലിമീങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് സൂചിപ്പിക്കുന്നു.

 ബദര്‍ മൌലീദിലെ അടുത്ത നമുക്ക് വായിച്ച് നോക്കാം.ഇതൊരു സ്വപ്ന കഥ ആണ്.
സ്വപ്നകഥ  (അടുത്ത കഥ എന്താണ് എന്ന് നോക്കാം)
 
وذكر بعضهم 
 ചിലര്‍ പറയുന്നു
انه كان لي ولد من الخلق الي وكان ذا عفة وذيانة
എനിക്ക് ഇഷ്ടപെട്ട ഒരു മകന്‍ ഉണ്ടായിരുന്നു.അദേഹം വളരെ നല്ലവനായിരുന്നു.

فقتله ابن الوزيرة ظلما وعدوانا
മന്ത്രിയുടെ മകന്‍ അവനെ അന്യായമായി വധിച്ചു കളഞ്ഞു.

ففطلبت ثاره فلم ياخذه لي احد

ഇതിനു പ്രതിവിധി ചെയ്യാന്‍ ഞാന്‍ പലതവണ കേസ് കൊടുത്തു.ആരും പരിഗണിച്ചില്ല.

فجعلت اسال الله باهل بدر- رضي الله عنهم - صباحا ومساء
ബദരീങ്ങളുടെ പേരില്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിനോട് ചോതിച്ചു.

واستجير بهم في اخذ الثار

അവരെ വിളിച്ചു കൊണ്ട് ഈ കാര്യത്തില്‍ ഇങ്ങനെ കാവല്‍ തേടും

حتي ضاق صدري وايست من اخذ الثار
അങ്ങനെ ഈ കാര്യത്തില്‍ ഒരു പരിഹാരവും കാണാതെ ഞാന്‍ ദുഃഖം നിമിത്തം കഴിഞ്ഞു കൂടുമ്പോള്‍ .

فبينما انا نائم ليلة من الليالي اذ رايت في النوم رجالا في هيئة سنية وحالة مرضية
അങ്ങനെ രാത്രികളില്‍ പെട്ട ഒരു രാത്രിയില്‍ ഉറങ്ങി കിടക്കുമ്പോള്‍ സ്വപ്നത്തില്‍ അതാ കുറെ ആളുകളെ കാണുന്നു.വളരെ സംതൃപ്തമായ ഉന്നതന്മാരായ ആളുകള്‍
 وقائلا يقول هلموا يا اهل بدر - رضي الله عنهم
ഒരാള്‍ വിളിച്ചു പറയുന്നു 'ബദരീങ്ങളെ ' എന്ന്
 فتقدموا كلهم

എല്ലാവരും എന്‍റെ മുന്നില്‍ നില്‍ക്കുന്നു

فقلت في نفسي سبحان الله
ഞാന്‍ എന്‍റെ മനസ്സില്‍ പറഞ്ഞു سبحان الله എന്ന്


فهولاء اهل بدر - رضي الله عنهم - فو الله لياتبعنهم

"ഇവരാണോ ബദരീങ്ങള്‍ എന്ന്,എന്നാല്‍ ഞാന്‍ അവരെ പിന്‍പറ്റും
فجعلت اسير خلفهم

ഞാന്‍ അവരെ പിന്തുടര്‍ന്ന് കൊണ്ട് പിന്നാലെ പോയി 
الي ان وصلوا الي مكان مرتفع

 ഉയര്‍ന്ന ഒരു സ്ഥലത്ത് അവര്‍ എത്തി
فوجلس كل واحد منهم علي كرسي من النور

എല്ലാവരും പ്രകാശം കൊണ്ടുള്ള ഓരോ കസേരയില്‍ ഇരിപ്പുറപ്പിച്ചു
ورايت اقواما يدخلون عليهم

ആളുകള്‍ അവരുടെ അടുത്തേക്ക് പ്രവേശിക്കുന്നത് ഞാന്‍ കാണുന്നു.
ويشكون اليهم احوالهم

എല്ലാവരും അവരോടു ആവലാതികള്‍ പറയുന്നു
فقلت في نفسي مالي لا اشكو من قتل ولدي

അപ്പോള്‍ എനിക്ക് എന്‍റെ മനസ്സില്‍ തോന്നി,എന്‍റെ മകന്‍റെ കൊലപാതകത്തിന്‍റെ കാര്യം പറയാന്‍
فتقدمت اليهم واخبرتهم بقصتي

അങ്ങനെ അവരുടെ അടുത്ത് ഈ കാര്യം പറഞ്ഞു
فقال واحد منهم لا حول ولا قوة الا بالله العلي العظيم

അവരില്‍ ഒരാള്‍ പറഞ്ഞു لا حول ولا قوة الا بالله العلي العظيم എന്ന് 
ثم التفت الي من كان معه وقال ايكم ياتيني بخصم هذا

ആരാണ് ഇവരുടെ പ്രതിയോഗി എങ്കില്‍ അവനെ പിടിച്ച് കൊണ്ട് വരാന്‍ കല്‍പിച്ചു
فذهب واحد منهم لم يكن غير منهم هنيهة اذا به قد اقبل والغريم معه

കുറച്ചു സമയത്തിനു ശേഷം ഒരാള്‍ പോയി ആ വ്യക്തിയെ പിടിച്ചു കൊണ്ട് വന്നു
فقال له انت الذي قتلت ابن هذا رجل  قال نعم

എന്നിട്ട് അയാളോട് ചോതിച്ചു 'ഈ മനുഷ്യന്‍റെ മകനെ നീ ആണോ കൊന്നത്' 'അതെ' എന്ന് മറുപടി പറഞ്ഞു
قال وما حملك علي ذلك قال ظلما وعدوانا

എന്തിനാണ് കൊന്നത്,വെറുതെ കൊന്നതാണ്
فقال له اجلس علي الارض فجلس

'ഭൂമിയില്‍ അവിടെ ഇരിക്ക് എന്ന് കല്‍പിച്ചു.അങ്ങനെ അവന്‍ ഇരുന്നു
ثم اعطاني خنجرا فقال هذا غريمك فاقتله كما قتل ولدك

പിന്നീടു എനിക്ക് ഒരു കത്തി തന്നിട്ട് പറഞ്ഞു,ഇതാ നിന്‍റെ പ്രതിയോഗി,നിന്റെ മകന്‍റെ കൊന്നതുപോലെ കൊന്നോളൂ.    
فاخذته وذبحته

ഞാന്‍ അവനെ പിടിച്ചു,അവനെ അറുത്തു കളഞ്ഞു.
ثم انتبهت من نومي

പിന്നെ ഞാന്‍ ഉറക്കത്തില്‍ നിന്നും നോക്കുമ്പോള്‍
فلما اصبح الصباح سمعت صيحة عظيمة

നേരം വെളുത്തപ്പോള്‍ ,എന്‍റെ അയല്പക്കത്ത് നിന്ന് ഭയങ്കര അട്ടഹാസം കേള്‍ക്കുന്നു

ان ابن الوزير قد اصبح مذبوحا علي فراشه

മന്ത്രിയുടെ മകന്‍ ഇതാ അറുക്കപെട്ടു കൊണ്ട് വിരിപ്പില്‍ കിടക്കുന്നു
 ولم يعلم قاتله

 ആരാ കൊന്നത് എന്ന് ആര്‍ക്കും പിടുത്തമില്ല

ഇതാണ് കഥ.സ്വപ്നത്തിലാണോ എന്ന് ചോതിച്ചാല്‍ സ്വപ്നത്തില്‍ അല്ല.യഥാര്‍ഥത്തില്‍ ആണോ എന്ന് ചോതിച്ചാല്‍ അങ്ങനെയും അല്ല.പകര എപ്പഴും സ്വപ്നം കാണുന്നതിനു കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഇമ്മാതിരി അല്ലേ എപ്പഴും വായിക്കുന്നത്.

ഇതാണ് കൂലി കിട്ടും എന്ന് പറഞ്ഞു വായിക്കുന്ന അല്ലെങ്കില്‍ ചൊല്ലുന്ന ബദര്‍ മൌലീദിലെ രണ്ടാമത്തെ കഥ.ഈ കഥ എവിടെ നടന്നു എന്നൊന്നും ചോതിക്കരുത്.അതിനു വല്ല സനദുമുണ്ടോ എന്നൊന്നും ആരും ചോതിച്ചു പോകരുത്.ഈ കഥ വിശ്വസിച്ചില്ലെങ്കില്‍ ആയിരത്തി നാന്നൂറിന്റെ പാരമ്പര്യം ഉറപ്പായും നഷ്ടപ്പെടും.ഇത് ചൊല്ലിയില്ലെങ്കിലും പാരമ്പര്യം നഷ്ടപ്പെടും.ബദരീങ്ങളെ വിളിക്കാന്‍ഖുര്‍ആനിലും  സുന്നത്തിലും തെളിവില്ലാത്തത് കൊണ്ട് ഉണ്ടാക്കി എടുത്ത നല്ല കഥ.

...................................................................................................................................................................



ബദ്ർ മൗലിദുകാരന്റെ ആഹ്വാനം: 
يا من به حل الردى ومن بهم نكدا قل ناديا مستجدا يا اهل بدر الشهدا
"നഷ്ടം സംഭവിച്ചവനേ, ദു:ഖം കൊണ്ട് വിഷമിക്കുന്നവനേ, ബദ്റിലെ ശുഹദാക്കളേ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ച് കൊള്ളുക."
.............................................................
أنتمر لنا حصن حصين
من شر شيطان العين
وكل بلوع والسنين
يا اهل بدر الشهدا
 "ശപിക്കപ്പെട്ട പിശാചിന്റെ ഉപദ്രവത്തിൽ നിന്നും മറ്റെല്ലാ വിധ വിപത്തുകളിൽ നിന്നും, ക്ഷാമത്തിൽ നിന്നും ഞങ്ങളെ സുരക്ഷിതരാക്കുന്ന ഒരുകോട്ടയാണ് നിങ്ങൾ "
ബദ്ര്‍ തവസ്സുൽ ബൈത്ത്:
  •  "എല്ലാ ഗുണങ്ങള്‍ നേടുവാന്‍ കുറ്റങ്ങളെല്ലാം നീങ്ങുവാന്‍ സ്വര്‍ഗ്ഗത്തിലോന്നായി ചെരുവാന്‍ ബദ്രിരീങ്ങളാല്‍ തുണ റബ്ബനാ "
  • "കടം വീടി സന്തോഷിക്കുവന്‍ കുടുംബങ്ങളില്‍ ഗുണം ചെയുവാന്‍ ഖൈറായ പാതയില്‍ നീങ്ങുവാന്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
  •  ദിക്റും സ്വലാത്തും നിത്യമില്‍ ചെയ്ത ഖുശൂഹും സത്യമില്‍ സത്തായ ഈമനുള്ളതില്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
  •  "സന്താന സൗഭാഗ്യത്തിനും സൗകര്യ മുള്ളൊരു വീടിനും പ്രസവത്തിലേ എള്ളുപ്പത്തിനും ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
  •  "പ്രഷറും പ്രമേഹം കൊളസ്ട്രോളുമതും അറ്റാക്ക് കാന്‍സര്‍ മുഴുവനും ശിഫ തന്ന് ദീര്‍ഘായുസ്സിനും ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
  •  "കച്ചവടം കൃഷീ മുഴുവനും ചെയ്യുന്ന ജോലിയതൊക്കെയും ബദ്രിങ്ങളെ ബറക്കത്തിനാല്‍
    റഹ്മത്ത് താ യാ റബ്ബനാ"
  • "എല്ലാ ബലാലും ആഫത്തും
    എടങ്ങേറുകള്‍ മുസ്യിബത്തും
    ബദ്രിങ്ങളെ ബറക്കത്തിനാല്‍
    യമയ് കാക്കണം യാ റബ്ബനാ"
  • "ദണ്ണം വബാ വസൂരിയും മറ്റുള്ള ദീനമടംകലും ബദ്രിങ്ങളെ ബര്‍ക്കത്തിനാല്‍ ശിഫയാക്കണം യാ റബ്ബനാ"
  • "ദാഹം മൗത്തത് കൂട്ടിടും
    ഇബ്ലീസ് കൂസിനെ കാട്ടിടും നേരം ലഈനവനാട്ടുവാന്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
(മരണ സമയത്തു പോലും വിശ്വാസ ശിഥിലീകരണത്തിനു പ്രേരിപ്പിക്കുന്നു ഈ തല തിരിഞ്ഞ തവസ്സുൽ ബൈത്ത് )

 ബദ്ര്‍ മാലയിലും സമാനമായി കാണാം:
 "ഇതിനെ പുരയില്‍ എഴുതികരുതുകില്‍
ഇതമാകയില്ലാ കളവില്‍ അതെന്നോവര്‍
മതിലുകള്‍ പൊട്ടലും തിയ്യുകള്‍ കത്തലും
മറ്റും ഫിത്നാ വരവില്ലാ എന്നോവര്‍"

ഇത് വീട്ടില്‍ എഴുതി വെച്ചാല്‍ കളവുശല്യം ഉണ്ടാവില്ല.മതിലുകള്‍ പൊട്ടുകയില്ല,തീ കത്തുകയില്ല,മറ്റു ഫിത്നകള്‍ ഉണ്ടാവില്ല.ഈ ആശയമാണ് മാലക്കാരനും മൌലീദുകാരനും പ്രചരിപ്പിക്കുന്നത്.



നഫീസത്ത്‌ മാല
കേരളത്തിലെ യാഥാസ്ഥികരിലുള്ള  ഒരു  പ്രാധാന  അന്ധവിശ്വാസമായിരുന്നു പ്രസവസമയത്തു  നഫീസത്തു മാല പാടൽ.
📙പൊന്നാനിയിലെ നാലകത്ത്  കുഞ്ഞിമൊയ്തീൻ കുട്ടി മുസ്ലിയാർ രചിച്ചു ഹിജ്റ1323/1905 റജബ്10ന് പൊന്നാനിയിൽ പ്രിൻറ്ചെയ്ത നഫീസത്ത് മാലയിലെ ആദ്യ വരികള്‍ ഇങ്ങിനെ.....
☘''ബിസ്മിയും ഹംദും സ്വലാത്തും നല്‍ സലാമും മുന്നെ
ബെള്ളി നഫീസത്ത് മാല ഞാന്‍ തുടങ്ങീടുന്നേ..
മുശ്ഫിഉം മുഫള്ളലും മുഖദ്ദമും നൂറുള്ളാ
മൂസിലും മുഹയ്മിനും മുബല്ലിഗും സഅ്ദുള്ളാ”☘
🔳📦🔳📦🔳📦🔳📦🔳📦🔳
📙ക്രി.760ല്‍(ഹി145-208)
മക്കയില്‍ ജനിച്ച് മദീനയില്‍ വളര്‍ന്ന വനിതാ രത്നമാണ് നഫീസത്തുൽ മിസ്രിയ്യ.
📙ഇവരുടെ അപദാനങ്ങള്‍ വാഴ്ത്തുക എന്ന പേരിൽ സത്യവും മിഥ്യയും കൂട്ടിക്കലർത്തി,ശിർക്കും കുഫ്റും അന്ധവിശ്വാസവും അതിലുപരി അതിശയോക്തി നിറഞ്ഞതുമായ ഒരു മാലപ്പാട്ട് "നഫീസത്ത് മാല" എന്ന പേരിൽ അറബിമലയാളത്തില്‍ പ്രചാരത്തിലുണ്ട്.
📙അസുഖ വേളകളില്‍, പ്രത്യേകിച്ചും പ്രസവമടുക്കുന്ന സമയത്ത് ഇതു പാരായണം ചെയ്യുന്ന സമ്പ്രദായമുണ്ടായിരുന്നു ഏതാനും ദശകങ്ങള്‍ക്കു മുമ്പുവരെ മലബാറിലെ മുസ്ലിം ഭവനങ്ങളില്‍.
📙ഇന്ന് മിക്ക പ്രസവങ്ങളും  നടക്കുന്നത്  ഹോസ്പി റ്റലുകളിലാണ്.മുമ്പ് കാലത്ത്  വീടുകളിലായിരുന്നു പ്രസവം നടന്നിരുന്നത്. പ്രസവവേദന  അനുഭവിക്കുന്ന  സ്ത്രീയുടെ  വീട്ടിൽ  നഫീസത്ത്  മാലയും, ബദർ മാലയും പള്ളിയിലെ  ഉസ്താദുമാർ  വന്ന്  പാടിയാൽ സുഖപ്രസവം  നടക്കും എന്നാണ്  ഐതിഹ്യം !
🔳📦🔳📦🔳📦🔳📦🔳📦🔳
📙സുന്നി അഫ്കാർ തന്നെ പറയട്ടെ..
🍇“രോഗ പീഡകളില്‍ നിന്നുള്ള രക്ഷാകവചമായി അവര്‍ നിത്യവും ബദ്‌ര്‍ മൗലീദും റാതീബുകളും ശീലമാക്കിയിരുന്നു. ഹദ്ദാദ്‌ ചൊല്ലാത്ത വീടുകള്‍ നന്നേ കുറവായിരുന്നു അന്ന്‌. പ്രസവവേദനയനുഭവിക്കുന്ന സഹോദരിയുടെ വീട്ടിലിരുന്ന്‌ ''നഫീസത്ത്‌ മാല"ചൊല്ലിയിട്ട്‌ സുഖപ്രസവം നടക്കുന്ന കാലമായിരുന്നു അത്‌.”🍇
[2013 ഫെബ്രുവരി 20-ലെ സുന്നി അഫ്‌കാർ പേജ്ജ്‌-21]
🔳📦🔳📦🔳📦🔳📦🔳📦🔳
📙കേരളത്തിലെ വിശിഷ്യ മലബാറില്‍ ബിദ്അത്ത് ജമാഅത്തിലെ മുസ്ലിം സ്ത്രീകള്‍ അന്ന് നഫീസത്ത് മാല ഹൃദ്യസ്ഥമായിരുന്നുവെന്ന് സാരം.
📙ഗര്‍ഭിണിയായിരിക്കുന്നു എന്നതിന്‍റെ സൂചനകള്‍ ലഭിച്ചാല്‍ പിന്നെ അവരുടെ അധരങ്ങളില്‍ നഫീസത്ത് മാല പച്ചപിടിക്കും.
📙മനോഹരമമായ ഈണത്തിലായിരുന്നു അവരത് പാടിയിരുന്നത്.
📙പ്രസവിക്കാറാകു
മ്പോഴേക്ക്
മാല മനഃപാഠമായിട്ടുണ്ടാകും.
🔳📦🔳📦🔳📦🔳📦🔳📦🔳
📙എന്നാല്‍ ഇന്നത്തെ അവസ്ഥയെന്താണ്❓
📙നഫീസത്തുമാലപാടി പ്രസവിപ്പിക്കുന്നത്‌  സുന്നികൾക്കുപോലും വലിയ  നാണക്കെടായിട്ടാണുള്ളത്‌.
📙നിങ്ങളിപ്പോൾ സാധാരണക്കാരായ  സുന്നികളോട്‌
നഫീസത്തു മാലയിലെ  കുറാഫാത്തുകളും ശിർക്കുകളും എടുത്തുപറയുമ്പോൾ,
ആരാണു നഫീസത്തുമാല പാടുന്നവരുള്ളത്‌?
എന്നായിരിക്കും സുന്നികളിൽ ഭൂരിപക്ഷമാളുകളുടെയും പ്രതികരണം.
📙സാധാരണക്കാരായ സുന്നികള്‍ക്ക്‌ മുസ്‌ല്യാന്മാരെക്കാള്‍ വിവരം കൂടി വരുന്നു എന്നതാണിത് സൂചിപ്പിക്കുന്നത്.
🔳📦🔳📦🔳📦🔳📦🔳📦🔳
📙"ഇപ്പോൾ നഫീസത്ത് മാല പാടുന്നവരില്ല. അതു പാടാത്തതാണു  നമ്മുടെ ഉമ്മത്തിന്റെ  കുഴപ്പം" എന്നു ചില മുസ്ല്യാക്കൻമാർ ഇപ്പോഴും പറഞ്ഞു നടക്കുന്നുവെങ്കിലും, ഇന്ന്  അതേ   ഉസ്താദുമാരുടെ ഭാര്യമാരേയും  വേണ്ടപ്പെട്ടവരെയും   പ്രസവത്തിന്  ഹോസ്പിറ്റൽ  തന്നെ ആശ്രയിക്കുന്നത്  കാണുമ്പോൾ പഴയ  കാലത്ത്  നടത്തിയ തട്ടിപ്പിന്റെ   കാഠിന്യം നമുക്ക്  ഊഹിക്കാവുന്നതേയുള്ളൂ  !!
🔳📦🔳📦🔳📦🔳📦🔳📦🔳
📙പണ്ടുകാലത്ത്‌ സുന്നികള്‍ക്കുണ്ടായിരുന്ന ഈ വിശ്വാസാചാരങ്ങള്‍ നഷ്‌ടപ്പെട്ടുപോയത്‌ നഫീസത്ത്‌ മാലയുടെയൊക്കെ ശക്തി കുറഞ്ഞതു കൊണ്ടാകുമോ?
📙അതല്ലെങ്കില്‍ സുന്നികള്‍ക്ക്‌ മാലയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടതുകൊണ്ടാകുമോ?
🔳📦🔳📦🔳📦🔳📦🔳📦🔳
📙സത്യവും അസത്യവും വേർതിരിച്ച് മനസ്സിലാക്കി ഏത് സാഹചര്യത്തിലും സത്യത്തിന്റെ കൂടെ അടിയുറച്ചു നിൽക്കാൻ നാഥൻ അനുഗ്രഹിക്കുമാറാകട്ടെ.
🔹(ആമീൻ)🔹





വിശദീകരണങ്ങൾ ഒന്നും തന്നെ ആവശ്യമില്ലാത്ത അത്രയും വ്യക്തമാണ് കാര്യങ്ങൾ ..
സുഹ്ര്തുക്കളെ നിങ്ങൾ നെഞ്ചത്ത് കൈ വച്ച് ഒന്ന് ആലോചിച്ചു നോക്കൂ ..
എന്ത് മാത്രം ഗുരുതരമായ വാദങ്ങളാണ് ഈ പറഞ്ഞത് ???
മഹാനായ മുഹ്യിദ്ദീൻ ഷൈക് ജനിക്കുന്നത് ഹിജ് റ 470 റമദാൻ 1 ന് അതായത് എ ഡി. 1077 ൽ ..ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ നബി (സ) വഫാതായിട്ടു 460 വർഷത്തിനു ശേഷം ..
ആ വ്യക്തിയെ കുറിച്ചാണ് പറയുന്നത് നബിക്ക് നൂറ്റാണ്ടുകൾക്ക് മുന്പ് ജീവിച്ചു പോയ മുൻ പ്രവാചകരുടെ എല്ലാം ഒന്നിച്ചു അദ്ദേഹം ഉണ്ടായിരുന്നു എന്ന് ..
മാത്രമല്ല അവർക്കൊക്കെ ബാധിച്ച വിപത്തുക്കളിൽ നിന്ന് അവരെ രക്ഷിച്ചത് അവരുടെ കാലത്ത് ജനിച്ചിട്ടില്ലാത്ത മുഹ്യിദ്ദീൻ ഷൈക് !!!
എന്തൊരു വിരൊധാഭാസമാണിത് !!!
പ്രവാചകനോടും മഹാത്മാക്കളോടുമുള്ള അടങ്ങാത്ത നിങ്ങളുടെ സ്നേഹത്തെ പൗരോഹിത്യം അതി വിദഗ്ദ്ധമായി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ് ..
എനിക്കുറപ്പുണ്ട് ഇത് ചൊല്ലുന്ന സാധാരണക്കാർക്ക് ഇതിന്റെയൊന്നും അർഥം അറിയില്ലെന്ന് ..
ഇത്രയും വ്യക്തമായ നിലക്ക് കാര്യങ്ങൾ അറിഞ്ഞിട്ടും ഇനിയും നിങ്ങൾ ഇത് നിർത്തിയില്ലെങ്കിൽ നാളെ പരലോകത്ത് നിങ്ങൾക്ക് വരാനുള്ളത് കഠിന ശിക്ഷയായിരിക്കും എന്ന് എല്ലാവരെയും ഓർമ്മിപ്പിക്കുന്നു

പരലോകത്തിൽ വിശ്വാസമുളള മുസ്ലിമിന് മേൽ വരികൾ തൗഹീദാണോ ശിർക്കാണോ എന്ന് മനസിലാക്കാൻ കൂടുതൽ ചിന്തയോ കാടുകയറിയ അഭിപ്രായങ്ങളോ ആവശ്യമില്ല.🍀🌺🌼
➿🚸➿🚸➿🚸➿🚸➿🚸➿
🌷ഏതൊരു ദൗത്യം നിർവഹിക്കാനാണോ റസൂലുല്ലാഹി (സ്വ) നിയോഗിക്കപ്പെട്ടത് അതിനു നേരെ വിപരീതമാണ് ഈ മൗലിദ് കിതാബുകളിലുളളത്.🌷
🌵ഇത് ചൊല്ലാത്തവനും ചൊല്ലിക്കാത്തവനും 'സുന്നത്ത് ജമാഅത്തല്ല' എന്നാണ് സമസ്ത ഫത്വവയിറക്കിയത്🌵

മൌലീദിന്റെയും കുതുബീയത്തിന്റെയും ഒക്കെ മൂല ഗ്രന്ഥം എന്നറിയപ്പെടുന്നത് ബഹ്ജതുല്‍ അസ്റാര്‍ എന്ന ഗ്രന്ഥമാണ്. അത് രചിച്ചത് ശത്തനൗഫി എന്ന ഹിജ്റ 713-ല്‍ മരണമടഞ്ഞ  ഈജിപ്ത്കാരന്‍ ഉണ്ടാക്കിയതും.... ഇനി അദ്ദേഹത്തെ പറ്റിയും കിതാബിനെ പറ്റിയും ഇമാമുകള്‍ പറഞ്ഞത് എന്താണ് എന്നുകൂടി നോക്കാം......


أن الحافظ ابن الحجر العسقلاني سئل عن كتاب ( البهجة ) للشطنوفي كما في ( الجواهر والدرر ) فقال : ( ولا شك أنه ليست له بصيرة بنقد الرواة ثم قصد الإكثار ، فإنه يصير حاطب ليلٍ يجمع الغث والسمين وهو لا يدري وهذا حال جامع  البهجة).






ഖുർ ആൻ പറയട്ടെ ....
"സന്മാർഗം വ്യക്തമായതിന്നു ശേഷവും ആരെങ്കിലും റസൂലിന്ന് എതിര് പ്രവർത്തിക്കുകയും സത്യ വിശ്വാസികളുടെ മാർഗം അല്ലാത്ത ഒരു മാർഗം സ്വീകരിക്കുകയും ചെയ്‌താൽ അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുകയും
നരകത്തിൽ ഇട്ട് നാം അവനെ കരിക്കുകയും ചെയുന്നതാണ് .
അതെത്ര മോശമായ പര്യവസാനം !!!"
( സൂറ അന്നിസാ :115)
അല്ലാഹു കാക്കട്ടെ ......

No comments:

Post a Comment

Note: only a member of this blog may post a comment.