ഹുസൈന്‍ സലഫി ആരുടെ കൂടെ???

സഹോദരങ്ങളെ,എന്റെ സമയം തീര്‍ന്നു.ഒരു കാര്യം കൂടി പറഞ്ഞു ഞാന്‍ അവസാനിപ്പിക്കുകയാണ്.കെ.ജെ.യു.വിന്റെയും കെ.എന്‍.എമ്മിന്റെയും ഐ.എസ്.എമ്മിന്റെയും എം.എസ്.എമ്മിന്റെയും എം.ജി.എമ്മിന്റെയും അമരത്തിരിക്കുന്ന നേതൃത്വം നല്‍കുന്ന സമാദരണിയരായ എന്റെ പോന്നു നേതാക്കളോട്,അതെ ,മുജാഹിദ് സമ്മേളനമാണ്‌ വീട്ടിലിരിക്കാന്‍ ആവില്ല എന്ന മനസ്സോട് കൂടി അഷ്ടദിക്കുകളില്‍ നിന്ന് ഈ സലഫീനഗറിലേക്ക് പരന്നൊഴുകിയ എന്റെ പോന്നു മുജാഹിദ് പ്രവര്‍ത്തകരോട്,എനിക്ക് സ്നേഹത്തോടെ പറയാനുള്ളത് , ‘മുജാഹിദുകള്‍ കൂട്ടത്തോടെ ശിര്‍ക്കിലേക്ക് പോയിരിക്കുന്നു' എന്ന ഖുബൂരികളുടെ ആരോപണത്തിനു നമുക്കൊന്നായി മറുപടി കൊടുക്കാന്‍ സാധിക്കണം.ആ വിശയത്തില്‍ നമ്മുടെ ശബ്ദം ഭിന്നിച്ചു പോകരുത്.ഒരു മുജാഹിദും ശിര്‍ക്കിലേക്ക് പോയിട്ടില്ല എന്ന് പറയാന്‍ നമുക്ക് സാധിക്കണം.

അതിന്റെ മുമ്പില്‍ നമുക്ക് തടസ്സമായി നില്‍ക്കുന്ന ചില വിഷയങ്ങള്‍ ഇന്നുണ്ട്.'യാ ഇബാദല്ല' എന്ന് തുടങ്ങുന്ന ഒരു ദുര്‍ബലമായ ഹദീസിന്റെ പ്രശ്നത്തില്‍ അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ഖുബൂരികള്‍ അത് തെളിവായി കൊണ്ട് വന്നപ്പോള്‍ മുസ്ലിം ലോകം മുഴുവനും ഇന്നേവരെ അതിനു നല്‍കിയ ഒരു മറുപടിയുണ്ട്.ആ മറുപടിയില്‍ നാം ഒതുങ്ങി നില്‍ക്കുക.അതിനുമപ്പുറമുള്ള വ്യാഖ്യാനചര്‍ച്ചയില്‍ നിന്ന് നാം വിട്ടു നില്‍ക്കുക.ഇനിഅതല്ല സഹോദരങ്ങളെ,മറുപടിയില്‍ അപകടമുണ്ടെന്നാണോ നമുക്ക് പറയാനുള്ളത്,എങ്കില്‍ അത് മുഖവിലക്ക് എടുത്തുകൊണ്ട് നാം ഇനിയും ചര്‍ച്ചകള്‍ അവസാനിപ്പിക്കരുത്.കൂട്ടമായി ചര്‍ച്ചചെയ്യണം.ഇനിയും പഠനങ്ങള്‍ നടക്കണം.സാധാരണജനങ്ങളിലെക്കല്ല,പണ്ഡിതലോകത്ത് ചര്‍ച്ച നടക്കട്ടെ.നാം അംഗീകരിക്കുന്ന , നമ്മെ അംഗീകരിക്കുന്ന വിദേശരാജ്യങ്ങളിലുള്ള ഒട്ടേറെ പണ്ഡിതസഭകള്‍ നമ്മുടെ ഇന്നത്തെ പ്രശ്നങ്ങളില്‍ ആശങ്കാകുലരാണ്.അവര്‍ നമ്മോടു ഈ വിഷയം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.അവരുടെ മുമ്പില്‍ പോയിട്ടും നമുക്ക് ചര്‍ച്ച ചെയ്യാം.എന്തിനു വേണ്ടി,ഗള്‍ഫ്സലഫീപണ്ഡിതന്മാര്‍ പറയുന്നത് മുഴുവന്‍ അണ്ണാക്ക് തൊടാതെ തിരിച്ചു പോരാനല്ല.അത് തഖ്-ലീദു ചെയ്യാനല്ല.അവരുടെ മുമ്പില്‍,അവരുടെ കാല്‍ക്കീഴില്‍ നമ്മുടെ ആദര്‍ശം പണയപ്പെടുത്താനുമല്ല.മറിച്ചു പ്രമാണങ്ങള്‍ ഉദരിച്ചുകൊണ്ട്,ഞങ്ങളുടെ നാട്ടിലെ തര്‍ക്കങ്ങള്‍ എന്താണെന്നു മുഴുവനും ആ അറബ് സഹോദരങ്ങള്‍ക്ക് മനസ്സിലായിട്ടില്ല.അതുകൊണ്ടാണ് അവരില്‍ നിന്ന് ഫത്വകള്‍ പലപ്പോഴും വിഭിന്നങ്ങളായി മാറുന്നത്.നമുക്കിടയിലുള്ള പ്രശ്നങ്ങള്‍ എന്താണെന്നു കൂട്ടമായി നാം അവരെ അറിയിക്കണം.പ്രമാണങ്ങള്‍ ഉദരിച്ച് കൊണ്ട് അവര്‍ക്ക് പറയാനുള്ളത് പ്രമാണങ്ങള്‍ ഉദരിച്ചു അവരും പറയട്ടെ.എന്നിട്ട് ഒരു തീരുമാനത്തില്‍ നമുക്ക് എത്തിക്കൂടെ പ്രിയമുള്ളവരേ.എത്താന്‍ നമുക്ക് സാധിക്കുമെന്നാണ് ഈയുള്ളവന്‍ പ്രതീക്ഷിക്കുന്നത്.പ്രിയമുള്ളവരേ,ഒരു കാര്യം കൂടെ പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുകയാണ്.സഹോദരങ്ങളെ ,ഇത്തരത്തിലുള്ള നമ്മുടെ തര്‍ക്കങ്ങളും ചര്‍ച്ചകളും ഒക്കെ പൊതുജനങ്ങളില്‍ നിന്ന് മാറ്റിവെച്ചുകൊണ്ട് എല്ലാവരും സ്നേഹത്തോടെ ബഹുമാനത്തോടുകൂടി ഒന്നിച്ചുപോകണമെന്നതാണ് ആദര്‍ശശത്രുക്കള്‍ക്കെതിരെ നമുക്ക് സ്വീകരിക്കേണ്ട അജണ്ടയുമായി നാം മുന്നോട്ട് പോകണെയെന്നാണ് വിനീതമായി പറയാനുള്ളത്.

ഒരൊറ്റ കാര്യം കൂടി പറയുന്നു,എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനുവേണ്ടി മിത്രങ്ങളുടെ വേഷത്തില്‍ നമ്മുടെ മുന്നിലേക്ക് കടന്നുവരുന്നവരെ നാം കാണാതിരുന്നുകൂടാ.കരുതിയിക്കണം അവരെ കുറിച്ച്,നമുക്കിടയിലെ ഭിന്നതകളെ അവര്‍ ആളി കത്തിക്കുകയാണ്.നമ്മുടെ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത ഒരു മാന്യദേഹം നമുക്കിടയിലെ ഭിന്നതമുതലെടുത്ത്കൊണ്ട് 'ഇബ്ലീസുകളെന്നും ജാഹിലുകളെന്നും,ശൈതന്മാരെന്നും എന്തുവേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം,ഞങ്ങളും നിങ്ങലോടോപ്പം ഉണ്ട്' എന്ന് പറഞ്ഞുകൊണ്ട് പ്രോത്സാഹനം നല്‍കിയ ഒരു സാഹചര്യം ഇവിടെ ഉണ്ടായി.നമുക്ക് അവരോടു വിനയത്തോടെ പറയാനുള്ളത് നിങ്ങള്‍ നിങ്ങളുടെ മേഖലകളില്‍ ഒതുങ്ങി നിന്നുകൊണ്ട് അതും അത് പഠിച്ചിട്ടുള്ള പ്രമാണങ്ങള്‍ അറിയുന്ന പണ്ഡിതന്മാര്‍ പറയട്ടെ,ഡോക്ടര്‍മാര്‍ അവരുടെ ഡ്യുട്ടി നിര്വ്വഹിക്കട്ടെ.ആ നിലക്ക് ഓരോരുത്തരും അവരുടെതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകലായിരിക്കും ഇത്തരം വ്യക്തികള്‍ക്കും എല്ലാവര്ക്കും നല്ലത് എന്നതാണ് മിതമായ നിലക്ക് ഒരു മുസ്ലിമിന് ഒരു മുജാഹിദീനു പറയാനുള്ളത്.

അതുകൊണ്ട് പ്രിയമുള്ളവരേ,നമ്മുടെ ശബ്ദം ഭിന്നിച്ചു കൂടാ,ശിര്‍ക്കിനെതിരെയുള്ള പോരാട്ടം നിന്ന് കൂടാ,ബിദ്അത്തുകള്‍ക്കെതിരെയുള്ള സ്വരം ഒരിക്കലും തണുത്തുറഞ്ഞു കൂടാ,എന്ത് വിട്ടുവീഴ്ച ചെയ്താലും.ആരുടെ വാക്കുകളില്‍ വന്ന,അമിതാവേശത്താല്‍ ജനങ്ങളെ കണ്ടപ്പോള്‍ അഹന്തതോന്നിക്കുന്ന വര്‍ത്തമാനങ്ങള്‍ പ്രസങ്ങിച്ചവരുണ്ടെങ്കില്‍ അവരും തിരുത്തട്ടെ.മുഴുവന്‍ ആളുകളും തിരുത്തട്ടെ.നമ്മുടെ നേതാക്കല്ലേ കുറിച്ച് പറഞ്ഞുപോയെങ്കില്‍ അവരോടു മാപ്പ് ചോതിക്കട്ടെ,അങ്ങനെ പരസ്പരം അറിഞ്ഞും ഇണങ്ങിയും പോറുത്തും കൊണ്ടും കൊടുത്തും നമ്മള്‍ ഒന്നാകണം.ഒരു ശത്രുവിനെയും ഇതിനിടയിലേക്ക് കടന്നു വരാന്‍ നമ്മള്‍ സമ്മതിക്കരുത്.നമ്മള്‍ ശക്തമായി ശിര്‍ക്കിന്റെ കോ ട്ട കൊത്തളങ്ങള്‍ ഏതു രൂപത്തില്‍ ഇതുവരെ എങ്ങനെ ആഞ്ഞടിച്ചുവോ ആ ആഞ്ഞടിതന്നെ തുടര്‍ന്നുകൊണ്ട്, സ്നേഹമുണ്ടാക്കണേ, ബഹുമാനമുണ്ടാക്കണേ,ആദരവുണ്ടാക്കണേ എന്ന് മാത്രം വിനയത്തോടെ ഇവിടെ തടിച്ചു കൂടിയ മുജാഹിദുകലോട് നീറുന്ന മനസ്സോടെകൂടെയാണ് ഇവിടെ രാവിലെ മുതല്‍ ആളുകള്‍ ഇരിക്കുന്നത് എന്നരിയത്തവനല്ല ഞാന്‍.സന്തോഷിക്കുന്ന ഒരൊറ്റ മുജാഹിദുമില്ല.മനോവിഷമാത്ത്തോട് കൂടി തന്നെയാണ് നമ്മള്‍ എല്ലാവരും ഇരിക്കുന്നത്.പക്ഷെ 'അല്ലാഹു മഅനാ' അല്ല ഉണ്ട് നമ്മുടെ കൂടെ,ഒരു ശക്തിക്കും നമ്മെ ഭിന്നിപ്പിക്കാന്‍ സാധ്യമാകാത്ത നിലക്ക് നാം ഒന്നിക്കണം.അതിനു ഏതു അറ്റം അവരെ പോകേണ്ടി വന്നാലും.പടച്ചറബ്ബിന്റെ സഹായം നമുക്കുണ്ടാകും.
إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളെ സഹായിക്കും.നിങ്ങളുടെ പാദങ്ങള്‍ അവന്‍ ഉറപ്പിച്ചു നിര്‍ത്തും എന്ന് പറഞ്ഞിരിക്കുന്നു.ആ മുഖവിലക്കെടുത്ത് ആ വചനത്തെ നെഞ്ചില്‍ ഏറ്റികൊണ്ട് മുജാഹിദുകളെ ,وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا ആ ആദര്‍ശത്തിന്റെ പ്രഖ്യാപനത്തില്‍ ഭിന്നിക്കാതെ ഒറ്റകെട്ടായി നിലനില്‍ക്കുക."(ഇന്ന് കോഴിക്കോട് സമ്മേളന പന്തലില്‍ നിന്നും കേട്ട വേറിട്ട ശബ്ദം)സഹോദരങ്ങളെ,എന്റെ സമയം തീര്‍ന്നു.ഒരു കാര്യം കൂടി പറഞ്ഞു ഞാന്‍ അവസാനിപ്പിക്കുകയാണ്.കെ.ജെ.യു.വിന്റെയും കെ.എന്‍.എമ്മിന്റെയും ഐ.എസ്.എമ്മിന്റെയും എം.എസ്.എമ്മിന്റെയും എം.ജി.എമ്മിന്റെയും അമരത്തിരിക്കുന്ന നേതൃത്വം നല്‍കുന്ന സമാദരണിയരായ എന്റെ പോന്നു നേതാക്കളോട്,അതെ ,മുജാഹിദ് സമ്മേളനമാണ്‌ വീട്ടിലിരിക്കാന്‍ ആവില്ല എന്ന മനസ്സോട് കൂടി അഷ്ടദിക്കുകളില്‍ നിന്ന് ഈ സലഫീനഗറിലേക്ക് പരന്നൊഴുകിയ എന്റെ പോന്നു മുജാഹിദ് പ്രവര്‍ത്തകരോട്,എനിക്ക് സ്നേഹത്തോടെ പറയാനുള്ളത് , ‘മുജാഹിദുകള്‍ കൂട്ടത്തോടെ ശിര്‍ക്കിലേക്ക് പോയിരിക്കുന്നു' എന്ന ഖുബൂരികളുടെ ആരോപണത്തിനു നമുക്കൊന്നായി മറുപടി കൊടുക്കാന്‍ സാധിക്കണം.ആ വിശയത്തില്‍ നമ്മുടെ ശബ്ദം ഭിന്നിച്ചു പോകരുത്.ഒരു മുജാഹിദും ശിര്‍ക്കിലേക്ക് പോയിട്ടില്ല എന്ന് പറയാന്‍ നമുക്ക് സാധിക്കണം.

അതിന്റെ മുമ്പില്‍ നമുക്ക് തടസ്സമായി നില്‍ക്കുന്ന ചില വിഷയങ്ങള്‍ ഇന്നുണ്ട്.'യാ ഇബാദല്ല' എന്ന് തുടങ്ങുന്ന ഒരു ദുര്‍ബലമായ ഹദീസിന്റെ പ്രശ്നത്തില്‍ അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ഖുബൂരികള്‍ അത് തെളിവായി കൊണ്ട് വന്നപ്പോള്‍ മുസ്ലിം ലോകം മുഴുവനും ഇന്നേവരെ അതിനു നല്‍കിയ ഒരു മറുപടിയുണ്ട്.ആ മറുപടിയില്‍ നാം ഒതുങ്ങി നില്‍ക്കുക.അതിനുമപ്പുറമുള്ള വ്യാഖ്യാനചര്‍ച്ചയില്‍ നിന്ന് നാം വിട്ടു നില്‍ക്കുക.ഇനിഅതല്ല സഹോദരങ്ങളെ,മറുപടിയില്‍ അപകടമുണ്ടെന്നാണോ നമുക്ക് പറയാനുള്ളത്,എങ്കില്‍ അത് മുഖവിലക്ക് എടുത്തുകൊണ്ട് നാം ഇനിയും ചര്‍ച്ചകള്‍ അവസാനിപ്പിക്കരുത്.കൂട്ടമായി ചര്‍ച്ചചെയ്യണം.ഇനിയും പഠനങ്ങള്‍ നടക്കണം.സാധാരണജനങ്ങളിലെക്കല്ല,പണ്ഡിതലോകത്ത് ചര്‍ച്ച നടക്കട്ടെ.നാം അംഗീകരിക്കുന്ന , നമ്മെ അംഗീകരിക്കുന്ന വിദേശരാജ്യങ്ങളിലുള്ള ഒട്ടേറെ പണ്ഡിതസഭകള്‍ നമ്മുടെ ഇന്നത്തെ പ്രശ്നങ്ങളില്‍ ആശങ്കാകുലരാണ്.അവര്‍ നമ്മോടു ഈ വിഷയം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.അവരുടെ മുമ്പില്‍ പോയിട്ടും നമുക്ക് ചര്‍ച്ച ചെയ്യാം.എന്തിനു വേണ്ടി,ഗള്‍ഫ്സലഫീപണ്ഡിതന്മാര്‍ പറയുന്നത് മുഴുവന്‍ അണ്ണാക്ക് തൊടാതെ തിരിച്ചു പോരാനല്ല.അത് തഖ്-ലീദു ചെയ്യാനല്ല.അവരുടെ മുമ്പില്‍,അവരുടെ കാല്‍ക്കീഴില്‍ നമ്മുടെ ആദര്‍ശം പണയപ്പെടുത്താനുമല്ല.മറിച്ചു പ്രമാണങ്ങള്‍ ഉദരിച്ചുകൊണ്ട്,ഞങ്ങളുടെ നാട്ടിലെ തര്‍ക്കങ്ങള്‍ എന്താണെന്നു മുഴുവനും ആ അറബ് സഹോദരങ്ങള്‍ക്ക് മനസ്സിലായിട്ടില്ല.അതുകൊണ്ടാണ് അവരില്‍ നിന്ന് ഫത്വകള്‍ പലപ്പോഴും വിഭിന്നങ്ങളായി മാറുന്നത്.നമുക്കിടയിലുള്ള പ്രശ്നങ്ങള്‍ എന്താണെന്നു കൂട്ടമായി നാം അവരെ അറിയിക്കണം.പ്രമാണങ്ങള്‍ ഉദരിച്ച് കൊണ്ട് അവര്‍ക്ക് പറയാനുള്ളത് പ്രമാണങ്ങള്‍ ഉദരിച്ചു അവരും പറയട്ടെ.എന്നിട്ട് ഒരു തീരുമാനത്തില്‍ നമുക്ക് എത്തിക്കൂടെ പ്രിയമുള്ളവരേ.എത്താന്‍ നമുക്ക് സാധിക്കുമെന്നാണ് ഈയുള്ളവന്‍ പ്രതീക്ഷിക്കുന്നത്.പ്രിയമുള്ളവരേ,ഒരു കാര്യം കൂടെ പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുകയാണ്.സഹോദരങ്ങളെ ,ഇത്തരത്തിലുള്ള നമ്മുടെ തര്‍ക്കങ്ങളും ചര്‍ച്ചകളും ഒക്കെ പൊതുജനങ്ങളില്‍ നിന്ന് മാറ്റിവെച്ചുകൊണ്ട് എല്ലാവരും സ്നേഹത്തോടെ ബഹുമാനത്തോടുകൂടി ഒന്നിച്ചുപോകണമെന്നതാണ് ആദര്‍ശശത്രുക്കള്‍ക്കെതിരെ നമുക്ക് സ്വീകരിക്കേണ്ട അജണ്ടയുമായി നാം മുന്നോട്ട് പോകണെയെന്നാണ് വിനീതമായി പറയാനുള്ളത്.

ഒരൊറ്റ കാര്യം കൂടി പറയുന്നു,എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനുവേണ്ടി മിത്രങ്ങളുടെ വേഷത്തില്‍ നമ്മുടെ മുന്നിലേക്ക് കടന്നുവരുന്നവരെ നാം കാണാതിരുന്നുകൂടാ.കരുതിയിക്കണം അവരെ കുറിച്ച്,നമുക്കിടയിലെ ഭിന്നതകളെ അവര്‍ ആളി കത്തിക്കുകയാണ്.നമ്മുടെ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത ഒരു മാന്യദേഹം നമുക്കിടയിലെ ഭിന്നതമുതലെടുത്ത്കൊണ്ട് 'ഇബ്ലീസുകളെന്നും ജാഹിലുകളെന്നും,ശൈതന്മാരെന്നും എന്തുവേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം,ഞങ്ങളും നിങ്ങലോടോപ്പം ഉണ്ട്' എന്ന് പറഞ്ഞുകൊണ്ട് പ്രോത്സാഹനം നല്‍കിയ ഒരു സാഹചര്യം ഇവിടെ ഉണ്ടായി.നമുക്ക് അവരോടു വിനയത്തോടെ പറയാനുള്ളത് നിങ്ങള്‍ നിങ്ങളുടെ മേഖലകളില്‍ ഒതുങ്ങി നിന്നുകൊണ്ട് അതും അത് പഠിച്ചിട്ടുള്ള പ്രമാണങ്ങള്‍ അറിയുന്ന പണ്ഡിതന്മാര്‍ പറയട്ടെ,ഡോക്ടര്‍മാര്‍ അവരുടെ ഡ്യുട്ടി നിര്വ്വഹിക്കട്ടെ.ആ നിലക്ക് ഓരോരുത്തരും അവരുടെതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകലായിരിക്കും ഇത്തരം വ്യക്തികള്‍ക്കും എല്ലാവര്ക്കും നല്ലത് എന്നതാണ് മിതമായ നിലക്ക് ഒരു മുസ്ലിമിന് ഒരു മുജാഹിദീനു പറയാനുള്ളത്.

അതുകൊണ്ട് പ്രിയമുള്ളവരേ,നമ്മുടെ ശബ്ദം ഭിന്നിച്ചു കൂടാ,ശിര്‍ക്കിനെതിരെയുള്ള പോരാട്ടം നിന്ന് കൂടാ,ബിദ്അത്തുകള്‍ക്കെതിരെയുള്ള സ്വരം ഒരിക്കലും തണുത്തുറഞ്ഞു കൂടാ,എന്ത് വിട്ടുവീഴ്ച ചെയ്താലും.ആരുടെ വാക്കുകളില്‍ വന്ന,അമിതാവേശത്താല്‍ ജനങ്ങളെ കണ്ടപ്പോള്‍ അഹന്തതോന്നിക്കുന്ന വര്‍ത്തമാനങ്ങള്‍ പ്രസങ്ങിച്ചവരുണ്ടെങ്കില്‍ അവരും തിരുത്തട്ടെ.മുഴുവന്‍ ആളുകളും തിരുത്തട്ടെ.നമ്മുടെ നേതാക്കല്ലേ കുറിച്ച് പറഞ്ഞുപോയെങ്കില്‍ അവരോടു മാപ്പ് ചോതിക്കട്ടെ,അങ്ങനെ പരസ്പരം അറിഞ്ഞും ഇണങ്ങിയും പോറുത്തും കൊണ്ടും കൊടുത്തും നമ്മള്‍ ഒന്നാകണം.ഒരു ശത്രുവിനെയും ഇതിനിടയിലേക്ക് കടന്നു വരാന്‍ നമ്മള്‍ സമ്മതിക്കരുത്.നമ്മള്‍ ശക്തമായി ശിര്‍ക്കിന്റെ കോ ട്ട കൊത്തളങ്ങള്‍ ഏതു രൂപത്തില്‍ ഇതുവരെ എങ്ങനെ ആഞ്ഞടിച്ചുവോ ആ ആഞ്ഞടിതന്നെ തുടര്‍ന്നുകൊണ്ട്, സ്നേഹമുണ്ടാക്കണേ, ബഹുമാനമുണ്ടാക്കണേ,ആദരവുണ്ടാക്കണേ എന്ന് മാത്രം വിനയത്തോടെ ഇവിടെ തടിച്ചു കൂടിയ മുജാഹിദുകലോട് നീറുന്ന മനസ്സോടെകൂടെയാണ് ഇവിടെ രാവിലെ മുതല്‍ ആളുകള്‍ ഇരിക്കുന്നത് എന്നരിയത്തവനല്ല ഞാന്‍.സന്തോഷിക്കുന്ന ഒരൊറ്റ മുജാഹിദുമില്ല.മനോവിഷമാത്ത്തോട് കൂടി തന്നെയാണ് നമ്മള്‍ എല്ലാവരും ഇരിക്കുന്നത്.പക്ഷെ 'അല്ലാഹു മഅനാ' അല്ല ഉണ്ട് നമ്മുടെ കൂടെ,ഒരു ശക്തിക്കും നമ്മെ ഭിന്നിപ്പിക്കാന്‍ സാധ്യമാകാത്ത നിലക്ക് നാം ഒന്നിക്കണം.അതിനു ഏതു അറ്റം അവരെ പോകേണ്ടി വന്നാലും.പടച്ചറബ്ബിന്റെ സഹായം നമുക്കുണ്ടാകും.
إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളെ സഹായിക്കും.നിങ്ങളുടെ പാദങ്ങള്‍ അവന്‍ ഉറപ്പിച്ചു നിര്‍ത്തും എന്ന് പറഞ്ഞിരിക്കുന്നു.ആ മുഖവിലക്കെടുത്ത് ആ വചനത്തെ നെഞ്ചില്‍ ഏറ്റികൊണ്ട് മുജാഹിദുകളെ ,وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا ആ ആദര്‍ശത്തിന്റെ പ്രഖ്യാപനത്തില്‍ ഭിന്നിക്കാതെ ഒറ്റകെട്ടായി നിലനില്‍ക്കുക."(29.12.2012 കോഴിക്കോട് സമ്മേളന പന്തലില്‍ നിന്നും കേട്ട വേറിട്ട ശബ്ദം)
http://youtu.be/o1km8x6YvWI 
 
Haneen Bin Ashref

No comments:

Post a Comment

Note: only a member of this blog may post a comment.