" സഹായതേട്ടം അല്ലാഹുവിനോട് മാത്രം " ഇമാം നവവി (റ)

പ്രശസ്ഥ ശാഫി പണ്ഡിതനായ ഇമാം നവവി (റ ) അദ്ദേഹത്തിന്റെ നാല്പത് ഹദീസുകള്‍ എന്ന ഗ്രന്ഥത്തില്‍ കൊടുത്ത ഒരു ഹദീസ് കാണുക 


عن أبي العباس عبد الله بن عباس رضي الله عنهما قال: كنت خلف النبي (صلى الله عليه وسلم) يوماً، فقال لي: "يا غلام إني أعلّمك كلمات: احفظ الله يحفظك، احفـظ الله تجده تجاهك، إذا سألت فاسأل الله، وإذا استعنت فاستعن بالله، واعلم أن الأمة لو اجتمعت على أن ينفعوك بشيء لـم ينفعـوك إلا بشيء قـد كتبـه الله لك، وإن اجتمعوا على أن يضرّوك بشيء لم يضرّوك إلا بشيء قد كتبه الله عليك، رفعت الأقلام وجفّت الصحف
(رواه الترمذي وقال: حسن صحيح)

(   شرح أحاديث الأربعين النووية - حديث رقم 19  )


“ ഇബ്‌നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ പിറകില്‍ ഞാന്‍ വാഹനപ്പുറത്തിരുന്ന് സഞ്ചരിക്കുമ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: കുട്ടീ, ഞാന്‍ നിനക്ക് ചില വാചകങ്ങള്‍ പഠിപ്പിച്ച് തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ അല്ലാഹു നിന്നെയും സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ നിനക്കവനെ നിന്റെ മുമ്പില്‍ കണ്ടെത്താം. നീ വല്ലതും ചോദിക്കുന്നുവെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുന്നുവെങ്കില്‍ അല്ലാഹുവോട് സഹായം തേടുക. നിനക്കൊരു സഹായം ചെയ്യണമെന്ന് വിചാരിച്ച് ആളുകള്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിനക്ക് അവര്‍ സഹായിക്കില്ല. നിനക്കൊരു ദ്രോഹം ചെയ്യണമെന്ന് വിചാരിച്ച് അവര്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിന്നെ അവര്‍ ഉപദ്രവിക്കുകയില്ല. പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകളിലെ മഷി ഉണങ്ങുകയും ചെയ്തിരിക്കുന്നു.” 
( ഇമാം നവവി (റ ) യുടെ  നാല്പത് ഹദീസുകള് 
എന്ന ഗ്രന്ഥത്തിലെ 1 9 മത്തെ ഹദീസ് )

ഇമാം തിര്‍മിദി , അദ്ധേഹത്തിന്റെ ഹദീസ് ഗ്രന്ഥമായ സുനനുത്തിര്‍മിദിയില്‍   അഥവാ ജാമിഅത്തിര്‍മിദിയില്‍ 2516 മത്തെ ഹദീസായി ഇത് ഉദ്ധരിക്കുകയും സ്വഹീഹും ഹസനുമായ പരമ്പരയാണെന്ന് വിധിക്കുകയും  ചെയ്തു. 
“നീ അല്ലാഹുവിനെ സൂക്ഷിക്കുക, നീ വല്ലതും ചോദിക്കുന്നുവെങ്കില്‍അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുന്നുവെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക.”

 എന്ന ഈ ഹദീസിന്റെ ശര്‍ഹില്‍ ഇമാം നവവി (റ) പറയുന്നു :
قوله صلى الله عليه وسلم : (( إذا سألت فاسأل الله)) إشارة إلى أن العبد لا ينبغي له أن يعلق سره بغير الله ، بل يتوكل عليه في سائر أموره ، ثم إن كانت الحاجة التي يسألها لم تجر العادة بجريانها على أيدي خلقه : كطلب الهداية ، والعلم ، والفهم في القرآن والسنة ،وشفاء المرض ، وحصول العافية من بلاء الدنيا وعذاب الآخرة ، سأل ربه ذلك . وإن كانت الحاجة التي يسألها جرت العادة أن الله سبحانه وتعالى يجريها على أيدي خلقه ، كالحاجات المتعلقة بأصحاب الحرف والصنائع وولاة الأمور ، سأل الله تعالى أن يعطف عليه قلوبهم فيقول : اللهم حنن علينا قلوب عبادك وإمائك ، و ما أشبه ذلك ، ولا يدعو الله تعالى باستغنائه عن الخلق لأنه صلى الله عليه وسلم سمع علياً يقول : اللهم اغننا عن خلقك فقال : (( لا تقل هكذا فإنالخلق يحتاج بعضهم إلى بعض ، ولكن قل : اللهم اغننا عن شرار خلقك )) وأما سؤال الخلق والاعتماد عليهم فمذموم ، ويروى عن الله تعالى في الكتب المنزلة : أيقرع بالخواطر باب غيري وبابي مفتوح ؟ أم هل يؤمل للشدائد سواي وأنا الملك القادر ؟ لأكسونَّ من أمل غيري ثوب المذلة بين الناس ... الخ .


അര്‍ത്ഥം - 
“നീ വല്ലതും ചോദിക്കുന്നുവെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക” എന്ന നബിവചനം സൂചിപ്പിക്കുന്നത്, ഒരു അടിമ ഒരിക്കലും തന്റെ മനസ്സിനെ അല്ലാഹു അല്ലാത്തവരോട് ബന്ധിപ്പിച്ചുകൂടാ എന്നാണ്. മാത്രമല്ല, തന്റെ എല്ലാ കാര്യത്തിലും അവന്‍ അല്ലാഹുവിനെ അവലംബിക്കണം എന്നാണ്. അവന്‍ചോദിക്കുന്ന ആവശ്യം സാധാരണയായി സൃഷ്ടികളുടെ കൈകളിലൂടെ നേരിട്ട് നടക്കുന്നവയല്ലെങ്കില്‍ അത് അല്ലാഹുവിനോട് തന്നെ ചോദിക്കണം. ഹിദായത്ത്, ഇല്‍മ്, ഖുര്‍ആനിലും സുന്നത്തിലും വിജ്ഞാനം, രോഗശമനം ആരോഗ്യം, ഭൗതിക പരീക്ഷണങ്ങളില്‍ നിന്നും സൗഖ്യം, പരലോക ശിക്ഷയില്‍ നിന്നും മോക്ഷം  എന്നിവ  ഉദാഹരണങ്ങളാണ്.
 ഇനി അവന്റെ  ആവശ്യം, സാധാരണഗതിയില്‍ സൃഷ്ടികളുടെ കൈകളിലൂടെ നടക്കുന്ന കാര്യങ്ങളാണെങ്കില്‍, അഥവാ ഭരണാധികാരികള്‍,  തൊഴിലുടമകള്‍, നിര്‍മ്മാണശാലകളുടെ ഉടമസ്ഥര്‍, എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍, അവരുടെ മനസ്സുകളെഅവന്റെ ( ചോദിക്കുന്നവന്റെ ) മേല്‍ അനുകമ്പയുണ്ടാക്കാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം.”
ഇത്തരത്തില്‍ അല്ലാഹു അല്ലാത്ത സൃഷ്ടികളെ അവലംബിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി കൊണ്ട് ഇമാം നവവി (റ) തുടരുന്നു:  
“സൃഷ്ടികളോട് ചോദിക്കുന്നതും അവരെ അവലംഭിക്കുന്നതും അധിക്ഷേപാര്‍ഹമായ നടപടിയാണ്. വേദങ്ങളില്‍ അല്ലാഹുവിനെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “എന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നു കിടന്നിട്ടും അവന്‍ തന്റെ ഹൃദയവികാരങ്ങളുമായി അവരവരുടെ കവാടങ്ങള്‍ മുട്ടുകയാണോ, ? ഞാന്‍ എല്ലാറ്റിനും കഴിവുറ്റ രാജാധിരാജനായിരിക്കെ വിപല്‍ഘട്ടങ്ങളില്‍ മറ്റുള്ളവരിലാണോ അവന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്, ഇതരരില്‍ പ്രതീക്ഷയര്‍പ്പിച്ചവനെ ഞാന്‍ നിന്ദ്യതയുടെ മേലാടയണിയിക്കും; തീര്‍ച്ച! "


( ഇമാം നവവി (റ ) യുടെ  നാല്പത് ഹദീസുകള് 
എന്ന ഗ്രന്ഥത്തില്‍ നിന്ന് )
അല്ലാഹുവിനോട് മാത്രമേ സഹായതേട്ടം പാടുള്ളൂ എന്ന് പറയുമ്പോള്‍ ”അപ്പോള്‍ നിങ്ങള്‍ ഡോക്ടറെ കാണാറില്ലേ, കാശ് കടം ചോദിക്കാറില്ലേ “ എന്നൊക്കെ പറഞ്ഞു പരിഹസിക്കുന്നവര്‍ ഇമാം നവവി (റ) യുടെ ഈ വരികള്‍ ഒരൊറ്റ തവണ വായിച്ചാല്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാകും. അത്രക്കും വ്യക്തവും ലളിതവുമായാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചിരിക്കുന്നത്. എന്നിട്ടും സത്യം മനസ്സിലാക്കാന്‍ മടിക്കുന്നവര്‍ വ്യക്തമായ വഴികേടില്‍ തന്നെയാണ്. നാഥാ ..! കാര്യങ്ങള്‍ സത്യസന്ധമായി മനസ്സിലാക്കുന്നവരുടെ കൂട്ടത്തില്‍ നീ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ ..!

സഹായതേട്ടം അല്ലാഹുവിനോട് മാത്രം-ഇമാം സുയൂഥി (റ)

സഹായതേട്ടം അല്ലാഹുവിനോട് മാത്രം

-----------------------------------------------------

അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടത്തെ  പറ്റി പ്രശസ്ഥ ശാഫീ പണ്ഡിതനായ   ഇമാം സുയൂഥി (റ) അദ്ധേഹത്തിന്റെ ഗ്രന്ഥമായ അല്‍ അംറുബിന്‍ ഇത്തിബാഇല്‍ പറയുന്നു
والصحابة رضي الله عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته ، فهلا جاءوا فاستسقوا واستغاثوا عند قبر النبي . وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي  إلى المصلى فاستسقى به، ولم يستسقوا عند قبر النبي 
فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب

"നബി (സ) യുടെ കാലശേഷം സ്വഹാബികള്‍ക്ക് പലപ്പാഴും ക്ഷാമങ്ങളും വിപത്തുകളുണ്ടായിട്ടും അവര്‍ എന്ത് കൊണ്ട്  നബി (സ) യുടെ ഖബറിങ്ങല്‍ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ  ചെയ്തില്ല ? അവരായിരുന്നല്ലോ ഉത്തമ സമുധായക്കാര്‍ ? എന്നാല്‍ ഉമര്‍ (റ) അവരെയുമായി മൈതാനിയില്‍ ചെന്ന് അബ്ബാസ് (റ) വിന്റെ തേൃത്വത്തില്‍ മഴയെ തേടുകയാണുണ്ടായത്. നബി (സ) ഖബറിന്നരികില്‍ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!


അതിനാല്‍ ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ നിന്റെ സച്ചരിതരായ മുന്‍ഗാമികളെ നീ പിന്തുടരുക. യഥാര്‍ത്ഥ തൗഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാല്‍ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. “എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍ “ എന്ന് അല്ലാഹു കല്‍പ്പിച്ചുവല്ലോ ? ” തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ “ എന്ന് അല്ലാഹു പറഞ്ഞുവല്ലോ? അതിനാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത്, അവാനോടെല്ലാതെ പ്രാര്‍ത്ഥിക്കരുത്, അവാനോടല്ലാതെ നീ സഹായം തേടരുത്. നല്‍കാനും തടയാനും ഉപകാരോപദ്രവങ്ങള്‍ ചെയ്യാനും അവനല്ലാതെയാരുമില്ല.”
(അല്‍ അംറു ബിന്‍ ഇത്തിബാഅ് : 47)


അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടത്തിനായി പല ദുര്‍ബല സംഭവങ്ങളെയും തെളിവാക്കുമ്പോള്‍, അത്തരം സംഭവങ്ങളെ പാടെ നിഷേധിക്കുകയും, സഹായതേട്ടം   അല്ലാഹുവിനോട് മാത്രമേ പാടുള്ളുവെന്നും ഇമാം സുയൂഥി (റ) പറയുന്നു. മാത്രമല്ല, അതാണ് യഥാര്‍ത്ഥ തൗഹീദെന്നും,സലഫുസ്വാലിഹീങ്ങളുടെ പാതയെന്നും, നീ   അല്ലാഹുവിന്റെ അടിമയാണെങ്കില്‍ അതാണ്  പിന്‍പറ്റണ്ടതെന്നും ഇമാം സുയൂഥി (റ) നമ്മോട്  പറയുന്നു.

ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ (റ) വിന്റെ ഖബര്‍ കെട്ടിപ്പോക്കിയിട്ടുണ്ടോ .?

തങ്ങള്‍ ചെറുപ്രായക്കാരായിരുന്ന കാലം ഉസ്മാനു ബ്‌നു മദ്ഊന്‍(റ)വിന്റെ ഖബര്‍ ചാടുന്നവരായിരുന്നു ഞങ്ങളില്‍ വലിയ ചാട്ടക്കാരന്‍ എന്ന് താബിഉകളില്‍ പെട്ട ഖാരിജ (റ) പറഞ്ഞതാണ് ഖബര്‍ കെട്ടിപ്പൊക്കാന്‍ ചിലര്‍ തെളിവാക്കുന്നത്.
 വാസ്തവത്തില്‍, ‘ഖബറിന് മുകളില്‍ ഈത്തപ്പന മട്ടല്‍’ എന്ന ബാബ് കൊടുത്തു കൊണ്ടാണ് ഇമാം ബുഖാരി (റഹി) ഈ സംഭവം ഉദ്ധരിച്ചിട്ടുള്ളത്. മറിച്ച്, ഖബര്‍  കെട്ടിയുയര്‍ത്താമെന്ന ഒരദ്ധ്യായം നല്‍കിക്കൊണ്ടല്ല. ഉടനെ അവിടെ ഹദീസായി ഉദ്ധരിക്കുന്നത് ഖബറിനുള്ളില്‍ ശിക്ഷ അനുഭവിക്കുന്ന, രണ്ട് ഖബറിന് അരികിലൂടെ നബി(സ്വ) നടന്നു പോകുമ്പോള്‍ ഒരു ഈന്തപ്പന മട്ടല്‍ രണ്ടായി പകുത്ത് രണ്ട് ക്വബ്‌റിന് മേലും ഊന്നി എന്നതാണ് അദ്ദേഹം ഉദ്ധരിച്ചത്. അത് ഉണങ്ങാതെ പച്ചയായി ഇരിക്കുമ്പോള്‍ ശിക്ഷ ലഘൂകരിക്കപ്പെടുമെന്നാണ് അവിടുന്ന് കാരണം പറഞ്ഞത്.
ഇനി  ഉസ്മാന്‍ ഇബ്നു മദ് ഹൂന്‍ (റ) യുടെ ഖബര്‍ കെട്ടി പ്പൊക്കിയിട്ടുണ്ടോ
ഇല്ലെങ്കില്‍ പിന്നെ ചാടിക്കടന്നത് എന്താണെന്നറിയാനും  അതുമായി ബന്ധപ്പെട്ട മറ്റു ഹദീസുകള്‍ പരിശോധിച്ചാല്‍ നിസ്സംശയം മനസ്സിലാകും .

അബുദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം 

حَدَّثَنَا عَبْدُ الْوَهَّابِ بْنُ نَجْدَةَ حَدَّثَنَا سَعِيدُ بْنُ سَالِمٍ ح و حَدَّثَنَا يَحْيَى بْنُ الْفَضْلِ السِّجِسْتَانِيُّ حَدَّثَنَا حَاتِمٌ يَعْنِي ابْنَ إِسْمَعِيلَ بِمَعْنَاهُ عَنْ كَثِيرِ بْنِ زَيْدٍ الْمَدَنِيِّ عَنْ الْمُطَّلِبِ قَالَ لَمَّا مَاتَ عُثْمَانُ بْنُ مَظْعُونٍ أُخْرِجَ بِجَنَازَتِهِ فَدُفِنَ فَأَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلًا أَنْ يَأْتِيَهُ بِحَجَرٍ فَلَمْ يَسْتَطِعْ حَمْلَهُ فَقَامَ إِلَيْهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحَسَرَ عَنْ ذِرَاعَيْهِ قَالَ كَثِيرٌ قَالَ الْمُطَّلِبُ قَالَ الَّذِي يُخْبِرُنِي ذَلِكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ كَأَنِّي أَنْظُرُ إِلَى بَيَاضِ ذِرَاعَيْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ حَسَرَ عَنْهُمَا ثُمَّ حَمَلَهَا فَوَضَعَهَا عِنْدَ رَأْسِهِ وَقَالَ أَتَعَلَّمُ بِهَا قَبْرَ أَخِي وَأَدْفِنُ إِلَيْهِ مَنْ مَاتَ مِنْ أَهْلِي
ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ മരണപ്പെട്ട സമയത്ത് ഞങ്ങള്‍ അദ്ദേഹത്തിന്റെ ജനാസയുമായി പുറപ്പെട്ടു .അങ്ങനെ നബി (സ) അദ്ദേഹത്തെ മറമാടുകയും ശേഷം  ഒരു കല്ല്‌ എടുത്തുകൊണ്ടുവരാന്‍ ഒരാളോട് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അയാള്‍ക്ക് ആ കല്ല്‌ എടുത്തുകൊണ്ട് വരാന്‍ കഴിഞ്ഞില്ല .അപ്പോള്‍ നബി (സ) അവിടേക്ക് നടന്നു പോയി ആ കല്ല്‌ തന്‍റെ കയ്യിന്റെ വെളുപ്പ് കാണും വിധത്തില്‍ പൊക്കിയെടുത്ത് അവിടെ കൊണ്ട് വന്നു വെച്ചു . എന്നിട്ട് പറഞ്ഞു : ഇത് എന്റെ സഹോദരന്റെ ഖ്ബരാണെന്ന് അറിയിക്കാന്‍ വേണ്ടിയാണ് "

( سنن أبي داود » كتاب الجنائز » باب في جمع الموتى في قبر والقبر يعلم )

ഇമാം അബു ദാവൂദ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മരണപ്പെട്ടവരെ ഒരുമിച്ച് മറമാടലും ഖബറിനെ അറിയിക്കലും എന്ന അധ്യായത്തിലാണ് 

ഇബ്നുമാജയാകട്ടെ ഖബറിന്റെ മേല്‍ അടയാളംവെക്കല്‍ എന്ന അധ്യായത്തിലും
حَدَّثَنَا الْعَبَّاسُ بْنُ جَعْفَرٍ حَدَّثَنَا مُحَمَّدُ بْنُ أَيُّوبَ أَبُو هُرَيْرَةَ الْوَاسِطِيُّ حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ عَنْ كَثِيرِ بْنِ زَيْدٍ عَنْ زَيْنَبَ بِنْتِ نُبَيْطٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَعْلَمَ قَبْرَ عُثْمَانَ بْنِ مَظْعُونٍ بِصَخْرَةٍ
"ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ (റ) ന്‍റെ ഖബര്‍ ഒരു പാറ കൊണ്ട് അറിയിച്ചിരുന്നു '.

( سنن ابن ماجه » كتاب الجنائز » باب ما جاء في العلامة في القبر )

മറ്റൊരു റിപ്പോര്‍ട്ട് നോക്കൂ
حدثنا أبو بكر قال ثنا أبو بكر الحنفي عن كثير بن زيد عن المطلب بن عبد الله بن حنطب قال لما مات عثمان بن مظعون دفنه رسول الله صلى الله عليه وسلم بالبقيع وقال لرجل اذهب إلى تلك الصخرة فآتني بها حتى أضعها عند قبره حتى أعرفه بها
"ഉസ്മാന്‍ ഇബ്നു 
മദ്ഹൂന്‍ (റ) വിന്‍റെ മയ്യിത്ത്  മറമാടിയപ്പോള്‍, അവിടെ ഖബര്‍  ഉണ്ടെന്നറിയിക്കാന്‍ വേണ്ടി  ഒരു പാറ കൊണ്ട് വന്നു വെക്കാന്‍ നബി (സ ഒരാളോട്  കല്‍പ്പിച്ചു " 

( مصنف ابن أبي شيبة )

നോക്കൂ ..ഈ ഹദീസുകളെല്ലാം ഖബര്‍ ആണെന്നു അറിയിക്കാന്‍ വേണ്ടി  ഒരു വലിയ കല്ല്‌ അല്ലെങ്കില്‍ പാറ ഖ്ബരിന്നടുത്ത്  വെക്കാന്‍ നബി (സ) കല്‍പ്പിച്ചതായി കാണുന്നു. ഏല്‍പ്പിച്ച ആള്‍ക്ക് അത് എടുത്ത് കൊണ്ട് വരാന്‍ കഴിയാത്തത് അതിന്റെ ഭാരം കൊണ്ടോ അല്ലങ്കില്‍ വലിപ്പം കൊണ്ടോ ആണല്ലോ..??
ഈ സംഭവം ഉദ്ധരിച് പ്രശസ്ഥ പണ്ഡിതനായ ഇമാം ത്വര്‍ത്തൂശി (റ) പറയുന്നു :



قال الطرطوشي: واعلم أنه روى البخاري أن النبي صلى الله عليه وسلم جعل حجرا عند قبر عثمان بن مظعون، وقال أتعلم به قبر أخي، وأدفن إليه من مات من أهلي. وهذا دليل على استحسان جعل الأحجار على القبور علامة، وحمل قول مالك على ظاهره، وأن لا تبنى على القبور بالحجارة، لأنه قد ثبت أن قبر رسول الله صلى الله عليه وسلم وصاحبيه مبطوحة ببطحاء العرصة الحمراء

"ഇതില്‍ നിന്നും തെളിവ് പിടിക്കാവുന്നത് ഒരു കല്ല്‌  അടയാളത്തിന് വേണ്ടി ഖബറിന്നു മുകളില്‍ വെക്കാം എന്നാണ്.
ഇമാം മാലിക് (റ) അതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെയാണ് മനസ്സിലാക്കിയത് .എന്നാല്‍ കല്ല് കൊണ്ട് ഒരിക്കലും ഉയര്‍ത്തി കെട്ടാന്‍ ഇത് തെളിവാകുകയില്ല .കാരണം നബി (സ) യുടെയും കൂട്ടുകാരുടെയും ഖബറുകള്‍ ഉയര്‍ത്തപെടുകയോ ഭൂമിയോട് നിരത്തപെടുകയോ ചെയ്യാതെ പരത്തപ്പെട്ട നിലയിലായിരുന്നു."
 ( الحوادث والبدع )
മുആവിയ (റ) വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഇതിനോട് ചേര്‍ത്ത് വായിക്കാം,
حدثنا الحسين بن إسحاق التستري, ثنا وهب بن بقية , أنا خالد بن عبد الله , عن عمران بن حدير , عن أبي مجلز, أن معاوية قال :
« إن تسوية القبور من السنة , وقد رفعت اليهود والنصارى فلا تشبهوا بهما » 

 "ഖബര്‍ പരത്തലാണ് സുന്നത്ത്.നിശ്ചയം അത് ഉയര്‍ത്തുക എന്നത് ജൂത ക്രിസ്ത്യാനികളുടെ ചര്യയാകുന്നു .നിങ്ങള്‍ അവരോട് സാദ്രിശ്യപെടരുത് ."
ലോകനേതാക്കളായ നബി (സ) യുടെയും കൂട്ടുകാരുടെയും ഖബറിന്റെ കാര്യമിതാണെങ്കില്‍ മറ്റുള്ള ഖബറുകളുടെ കാര്യം പ്രത്യാകം പറയണോ..?
അതിനാല്‍ "തങ്ങള്‍ ചെറുപ്രായക്കാരായിരുന്ന കാലം ഉസ്മാനു ബ്‌നു മദ്ഊന്‍(റ)വിന്റെ ഖബര്‍ ചാടുന്നവരായിരുന്നു ഞങ്ങളില്‍ വലിയ ചാട്ടക്കാരന്‍ " എന്ന് താബിഉകളില്‍ പെട്ട ഖാരിജ (റ) പറഞ്ഞത് ഖബര്‍ കെട്ടിപ്പൊക്കാന്‍ തെളിവല്ല.അത് പരിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും ആശയങ്ങള്‍ക്ക് ഘടകവിരുദ്ധമാണ് .

ഖബറും അനാചാരങ്ങളും - ഇമാം സുയൂഥി (റ)

പ്രശസ്ഥ ശാഫിഈ പണ്ഡിതനും ജലൈലാനി തഫ്സീറിന്റെ രചയിതാക്കളില്‍ ഒരാളുമായ ജലാലുദ്ധീന്‍ സുയൂഥിയുടെ വാക്കുകള്‍ ക്വുബൂരികളെ ഒന്നാകെ തൂത്തെറിയുന്ന രൂപത്തിലാണ്. അദ്ദേഹം തന്റെ അല്‍ അംറു ബില്‍ ഇത്തിബാഅ്... എന്ന ഗ്രന്ഥത്തില്‍ ക്വുബൂരികളെയും അവരുടെ ക്വബ്റാരാധയെയും കുറിച്ച് പറയാന്‍ പന്ത്രണ്ട് പേജുകളാണ് നീക്കിവെച്ചത്. അതില്‍ പ്രവാചകന്മാരുടെ ക്വബ്റുകള്‍ മുതല്‍ നാട്ടിവെച്ച കല്ലുകളും മരങ്ങളും അടക്കമുള്ള മുഴുവന്‍ ക്വുബൂരി ആരാധ്യന്മാരെയും അദ്ദേഹം പരാമര്‍ശിക്കുന്നു. അവയുടെയെല്ലാം പിന്നാലെ എണ്ണയും തിരിയും മെഴുകും തുണിയുമായി ഓടി അവക്കുമീതെ കമിഴ്ന്നടിച്ചുവീഴുന്ന ക്വുബൂരികളെ മുശ്രിക്കുകളായും ജൂത ക്രൈസ്തവരായും ഒരു വേള വിഗ്രഹാരാധകരായി പോലും അദ്ദേഹം പരിചയപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വാചകങ്ങള്‍ മുഴുവായും ഇവിടെ പകര്‍ത്താനാണ് ആഗ്രഹം. ലേഖന ദൈര്‍ഘ്യം ഭയപ്പെടുന്നതിനാല്‍ ഏറ്റവും പ്രസക്ത ഭാഗങ്ങള്‍ മാത്രം കൊടുക്കട്ടെ.

"പല നാടുകളിലും കാണപ്പെടുന്ന ഒരു ബിദ്അത്താണ് ചില പ്രത്യേകസ്ഥലങ്ങളില്‍ ചുമരുകള്‍, മരങ്ങള്‍, അരുവികള്‍, തൂണുകള്‍ തുടങ്ങിയവ വിളക്കുകള്‍ കത്തിച്ചും പനിനീരും കുങ്കുമവും പൂശിയും മറ്റുമായി ആദരിക്കപ്പെടുന്നു. അവിടേക്ക് നേര്‍ച്ച നേര്‍ന്നാല്‍ രോഗ ശമനം ലഭിക്കുമെന്നും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമെന്നും ഒക്കെ ധരിക്കുകയുംചെയ്യുന്നു. ഹദീസില്‍ വന്ന ദാതു അന്‍വാത്വിനോട് തുല്യമാകുന്നിതാണെല്ലാം.''

ശേഷം അദ്ദേഹം ആ ഹദീസ് പൂര്‍ണ്ണമായും ഉദ്ധരിക്കുന്നു. ഇമാം തുര്‍മുദി, അഹ്മദ്(റ) തുടങ്ങിയവര്‍ ഉദ്ധരിച്ച പ്രസ്തുത സംഭവം പ്രസിദ്ധമായതിാല്‍ ഇവിടെ കൊടുക്കുന്നില്ല. ഇത്തരം ആദരിക്കപ്പെടുന്ന സ്ഥലങ്ങള്‍ എവിടെയെല്ലാം ഉണ്ട് അതെല്ലാം ദാതു അന്‍വാത്വ് ആണെന്നും അതെല്ലാം മുറിച്ച് കളയുകയോ പിഴുതെറിയുകയോ ചെയ്യണമെന്നും ഇമാം ത്വര്‍തൂശി പറഞ്ഞിട്ടുള്ളത് സുയൂഥി എടുത്തുദ്ധരിക്കുകയും ചെയ്യുന്നു.
അദ്ദേഹം തുടരുന്നു

 "ഈ ചെയ്തികള്‍ വിഗ്രഹാരാധനയോട് സാദൃശ്യമുള്ളതും അതിലേക്ക് എത്തിക്കുന്നതുമാണ് എന്നല്ല ഒരു തരം വിഗ്രഹാരാധന തന്നെയാണ്. കാരണം വിഗ്രഹാരാധകര്‍ ഒരു പ്രത്യേക സ്ഥലത്ത് രൂപമുണ്ടാക്കിയോ അല്ലാതെയോ പുണ്യം കല്‍പിച്ചുകൊണ്ട് അവിടേക്ക് ലക്ഷ്യം വെക്കലാണ് പതിവ്. എന്നാല്‍ ഇസ്ലാം അത് നിയമാക്കിയിട്ടില്ല. അതെല്ലാം വിലക്കപ്പെട്ട കാര്യങ്ങളുമാണ്. അത്തരം സ്ഥലങ്ങളില്‍ നമസ്കാരമോ പ്രാര്‍ത്ഥയോ ക്വുര്‍ആന്‍ പാരയണമോ ദിക്റോ അറവോ മറ്റേതെങ്കിലും ആരാധനകളോ ഉദ്ദേശിച്ചാണ് പോകുന്നതെങ്കിലും ശരി."
അദ്ദേഹം തുടരുന്നു:
"അതിനേക്കോള്‍ നീചമായതാണ് അത്തരം സ്ഥലങ്ങളില്‍ വെളിച്ചമുണ്ടാക്കാനായി എണ്ണയോ മെഴുകോ നേര്‍ച്ച നേരുന്നത്. ചില വഴിപിഴച്ചവര്‍ പറയുന്നു അവ നേര്‍ച്ച സ്വീകരിക്കമെന്ന്. ക്വബ്റുകള്‍ക്ക് നേര്‍ച്ച നേരുന്നതും അത് പോലെതന്നെ. അത് ഏത് ക്വബ്റാണെങ്കിലും ശരി. ഇത്തരം നേര്‍ച്ചകളെല്ലാം തെറ്റായ നേര്‍ച്ചയാണെന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുണ്ട് . ആ നേര്‍ച്ച വീട്ടല്‍ അുവദിനീയമല്ല. എന്ന് മാത്രമല്ല അങ്ങിനെ നേര്‍ന്നതിന് പ്രായശ്ചിത്തം ചെയ്യണമെന്നാണ് ഇമാം അഹ്മദും മറ്റു ധാരാളം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. മത്സ്യങ്ങള്‍, കിണറുകള്‍, അരുവികള്‍ എന്നിവക്ക് പത്തിരിയും മറ്റും നേര്‍ച്ചയാക്കുന്നതും അത്പോ ലെതന്നെയാണ്. ഇത്തരം കേന്ദ്രങ്ങളുടെ അടുത്തും ക്വബ്റുകളുടെ സമീപവും ചുറ്റിപ്പറ്റി കൂടുന്ന ഖദ്ദാമികളായ ആളുകള്‍ക്ക് ആട്, ഒട്ടകം, പശു, സ്വര്‍ണ്ണം, തുടങ്ങിയ ഏത് വസ്തുവും നേര്‍ച്ചയാക്കുന്നതും ഇത്പോലെതന്നെയാണ്. ഇത് വിഗ്രഹസേവകര്‍ക്ക് നേര്‍ച്ചയാക്കുന്നതിന് സമമാണ്."

അദ്ദേഹം തുടരുന്നു:

" ഇത്തരം സ്ഥലങ്ങളില്‍ പലതും നബിയുടെയോ, വലിയ്യിന്റെയോ ക്വബ്റാണെന്നും മഖാമാണെന്നുമൊക്കെ വിചാരിക്കപ്പെടുന്നതാണ്. യഥാര്‍ത്ഥത്തില്‍ അതായിരിക്കില്ലതാനും. ഇത്തരം ധാരാളം കേന്ദ്രങ്ങള്‍ ഡമാസ്കസിലുണ്ട് . ഉബയ്യ്ബ്നു കഅിബിന്റെ ഖബറാണെന്നും ഹൂദ് നബിയുടെ ഖബ്റാണെന്നുമൊക്കെ പറയപ്പെടുന്ന കേന്ദ്രങ്ങള്‍ അവിടെയുമുണ്ട്. എന്നാല്‍ ഹൂദ് നബി(അ) മരിച്ചത് യമനിലോ മക്കയിലോ ആണ്. ഉബയ്യ്ബിനുകഅ്ബാകട്ടെ മദീനയിലുമാണ് വഫാത്തായത്. അത് പോലെ ഹെബ്രോണ്‍ കവാടത്തിങ്കല്‍ അഹ്ലുബൈത്തില്‍ പെട്ട പലരുടെയും ക്വബ്റാണെന്ന് പറയപ്പെടുന്ന സ്ഥലങ്ങളുണ്ട് . അത് ശരിയല്ല. സുലൈമാന്‍ നബി(അ)യോ ദുല്‍ഖര്‍നൈനിയോ മറ്റോ നിര്‍മ്മിച്ച ഒരു പുരാത കവാടമാണത്. അത് അഹ്ലുബൈതിന്റെ ക്വബ്റാണെന്ന് വിശ്വാസയോഗ്യരല്ലാത്ത ചിലര്‍ ഹിജറ 636-ല്‍ സ്വപ്ം കണ്ടു എന്ന് പലരും പറഞ്ഞ് പ്രചരിപ്പിച്ചതാണ്. ഉവൈസുല്‍ ഖര്‍നിയുടെ പള്ളി എന്നറിയപ്പെടുന്ന ഒരു പള്ളി ജാബിയ കവാട ത്തിനു പുറത്തുണ്ട്. എന്നാല്‍ ഉവൈസ്(റ) ഡമസ്കസിലാണ് മരിച്ചതെന്ന് ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല. ബാബുസ്സഗീറില്‍ ഉമ്മുസല്‍മ(റ)യുടെ ക്വബ്ര്‍ എന്ന് പറയപ്പടുന്ന ഒന്നുണ്ട് . എന്നാല്‍ അവര്‍ മരണപ്പെട്ടത് മദീയിലാണെന്ന കാര്യത്തില്‍ അഭിപ്രായവിത്യാസം പോലുമില്ല.


അത് പോലെ ഈജിപ്തിലെ കെയ്റോവില്‍ ഹുസൈന്‍(റ)വിന്റെ തല മറവ് ചെയ്യപ്പെട്ടുവെന്ന് പറയപ്പടുന്ന ക്വബ്റുണ്ട് എന്നാല്‍ പണ്ഡിതന്‍മാരില്‍ ഒരാള്‍ക്ക് പോലും അഭിപ്രായവിത്യാസമില്ല. അദ്ദേഹത്തിന്റെ തല അസ്കലാനിലാണ് എന്നതില്‍. ഇത് പോലെ അറിയപ്പെട്ട പലരുടെയും പേരില്‍ പല ക്വബ്റുകളുമുണ്ട് . അവയൊന്നും അവരുടേതല്ല എന്ന് പ്രസിദ്ധവുമാണ്. ഈ സ്ഥലങ്ങള്‍ക്കൊന്നും യാതൊരു സവിശേഷതയുമില്ല. അത് പോലെ നബി(സ)യുടെ ശേഷിപ്പുകള്‍ ഉണ്ട് എന്ന് പറയപ്പെടുന്ന സ്ഥലങ്ങളും ഇത് പോലെതന്നെയാണ്. ബൈതുല്‍ മുഖദ്ദസിലെ ഒരു പാറക്കല്ലില്‍ ബി(സ) ചവിട്ടിയ അടയാളമുണ്ടെന്ന് ചില ജാഹിലീങ്ങള്‍ പറയുന്നു. ഡമാസ്കസിലെ ഒരു പള്ളിയില്‍ മൂസ നബി(അ)യുടെ പാദസ്പശമേറ്റതെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഒരു സ്ഥലമുണ്ട്. ഇതെല്ലാം അടിസ്ഥാമില്ലാത്ത കളവുകളാണ്. മൂസ നബി(അ) ഡമാസ്കസിലോ പരിസരങ്ങളിലോ വന്നിട്ടേ ഇല്ല. ഇത്തരം ധാരാളം സ്ഥലങ്ങള്‍ അധിക നാടുകളിലുമുണ്ട്. ഈ സ്ഥലങ്ങള്‍ക്കൊന്നും യാതൊരു സവിശേഷതയുമില്ല. അല്ലാഹുവും റസൂലും ബഹുമാിക്കാത്ത ഒരു സ്ഥലം ആദരിക്കപ്പെടുന്നുവെങ്കില്‍ അത് ഏറ്റവും നീചമായ സ്ഥലമാണ്. ഇതൊക്കെ അല്ലാഹുവിനെമാത്രം ആരാധിക്കുകയും അവനില്‍ പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുന്ന ദൈവിക മാര്‍ഗ്ഗത്തില്‍ നിന്ന് ജനങ്ങളെ തടയാനുള്ളതാണ്. ഇത്തരം സ്ഥലങ്ങളില്‍ വെച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ ഉത്തരം കിട്ടിയെന്നും അവിടേക്ക് നേര്‍ന്നപ്പോള്‍ ആവശ്യങ്ങള്‍ നിറവേറിയെന്നുമൊക്കെയുള്ള പല കഥകളും പ്രചരിപ്പിക്കാറുണ്ട്. ഇങ്ങിതെന്നെയാണ് വിഗ്രഹാരാധ ഉടലെടുക്കുന്നത്. ഭൂമിയില്‍ ആദ്യമായി ശിര്‍ക്ക് വന്നതും ഇത്തരം പ്രചാരണങ്ങളിലൂടെയാണ്."


നമ്മുടെ നാടുകളിലുള്ള ക്വുബൂരികള്‍ പലരും പറയുന്നതാണല്ലോ, അവിടെയെല്ലാം പോയി പ്രാര്‍ത്ഥിച്ചിട്ട് ഉത്തരം കിട്ടുന്നു−ല്ലോയെന്ന്. അതിന് സുയൂഥി(റ) മറുപടി പറയുന്നു.

"അവിടെ വെച്ചുള്ള പ്രാര്‍ത്ഥക്ക് ഉത്തരം ലഭിക്കപ്പെടുന്നത് ഒരുപക്ഷേ പ്രതിസന്ധി ഘട്ടത്തിലുള്ള പ്രാര്‍ത്ഥയായതിനാലോ കേവലം ഒരു അനുഗ്രഹമായിട്ടോ അതുമല്ലെങ്കില്‍ തമ്പുരാന്റെ മുന്‍കൂട്ടിയുള്ള തീരുമാപ്രകാരമോ ആകാം. പ്രാര്‍ത്ഥയുടെ ഫലമായിത്തന്നെയാവണമെന്നില്ല. സത്യിഷേധികള്‍ അവരുടെ വിഗ്രഹങ്ങളുടെ സമീപത്ത് വെച്ച് അവയെ ഇടയാളന്മാരാക്കി പ്രാര്‍ത്ഥിച്ചിട്ട് അവര്‍ക്കും പലപ്പോഴും ഉത്തരം ലഭിക്കുകയും തല്‍ഫലമായി അവര്‍ക്ക് മഴ ലഭിക്കുകയും സഹായം ലഭ്യമാകുകയും രോഗം ശമിക്കുകയുമെല്ലാം ഉണ്ടായിട്ടുണ്ടല്ലോ. മാത്രമല്ല, അല്ലാഹു പറയുകയും ചെയ്തിട്ടുണ്ട് "ഇക്കൂട്ടരേയും അക്കൂട്ടരേയും എല്ലാം തന്നെ (ഇവിടെവെച്ച്) നാം സഹായിക്കുന്നതാണ്. നിന്റെ രക്ഷിതാവിന്റെ ദാനത്തില്‍പെട്ടതത്രെ അത്. നിന്റെ രക്ഷിതാവിന്റെ ദാനം തടഞ്ഞുവെക്കപ്പെടുന്നതല്ല'' (ഇസ്റാഅ് 20)


സുയൂഥിയുടെ മേല്‍വാചകങ്ങളെല്ലാം അജ്ഞാതമായതോ അഡ്രസ്സില്ലാത്തതോ ആയകേന്ദ്രങ്ങ ളെക്കുറിച്ചാണ് എന്നുപറഞ്ഞ് സമസ്ത മുസ്ലിയാക്കള്‍ക്ക് രക്ഷപ്പെടാന്‍ സാധ്യമല്ല. കാരണം തുടര്‍ന്ന് വരുന്ന പേജുകള്‍ അഡ്രസുള്ള കേന്ദ്രങ്ങളെ കുറിച്ചാണ്. അല്ലെങ്കിലും കേരളത്തിലും പുറത്തുമൊക്കെ അഡ്രസുള്ളവയെക്കാളേറെ അഡ്രസില്ലാത്ത ജാറങ്ങളാണല്ലോ കൂടുതല്‍. അഡ്രസുള്ളതാവട്ടെ മിക്കവാറും മാനസിക രോഗികളുടേതും. സുയൂഥി(റ)യുടെ വാചകങ്ങളിലേക്ക് തന്നെ നമുക്ക് മടങ്ങാം.

 അദ്ദേഹം തുടര്‍ന്നെഴുതുന്നു.

"ഇത്തരം സ്ഥലങ്ങളില്‍ സവിശേഷതയുള്ള സ്ഥലങ്ങളുമുണ്ട് . പ്രവാചകര്‍, മഹത്തുകള്‍ തുടങ്ങിയ വരുടെ ക്വബ്റുകള്‍ അതില്‍ പെട്ടതാണ്. എന്നാല്‍ സവിശേഷതയുണ്ടെന്നതിാല്‍ അവിടെ ആഘോഷ കേന്ദ്രമാക്കാവുന്നതോ അതിന്റെ സമീപം പ്രാര്‍ത്ഥയോ നിസ്ക്കാരമോ മറ്റു ആരാധകളോ നിര്‍വ്വഹിക്കപ്പെടാവുന്നതോ അല്ല. നബി(സ) തങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ. "നിങ്ങളുടെ വീടുകള്‍ നിങ്ങള്‍ ക്വബ്റുകള്‍ (പോലെ മൂക) മാക്കരുത്. എന്റെ ക്വബ്ര്‍ ആഘോഷ കേന്ദ്രമാക്കുകയുമരുത്. നിങ്ങള്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എിക്കെത്തും'' എന്ന്. അലി(റ)വിന്റെ പേരകുട്ടി അലിയ്യിബ്നു ഹുസൈന്‍(റ), ഒരാള്‍ നബി(സ)യുടെ ക്വബ്രിന്റെ സമീപമുള്ള ഒരു വിടവിലൂടെ ഉള്ളില്‍ പ്രവേശിച്ച്പ്രാ ര്‍ത്ഥിക്കുന്നതായി കണ്ടപ്പോള്‍ അദ്ദേഹത്തെ വിളിച്ച് ഉപദേശിക്കുകയും മുകളില്‍ ഉദ്ധരിച്ച ഹദീസ് ഓര്‍മ്മപ്പെടുത്തുകയും ചെയ്തത് ഇമാം അഹ്മദും മറ്റും ഉദ്ധരിച്ചിട്ടുമുണ്ട് . (ഇമാം അഹ്മദ് ഇബ്നു അബീശൈ, അബ്ദുറസാഖ് തുടങ്ങിയവരും ഇമാം ബുഖാരി തന്റെ തശീഖിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .)"
ശേഷം സുയൂഥി(റ) ക്വബ്ര്‍ കെട്ടിഉയര്‍ത്തരുതെന്നും അത് ജൂതക്രൈസ്തവ സംസ്കാരമാണെന്നും അവര്‍ ശപിക്കപ്പെടാുള്ള കാരണം അതാണെന്നും വ്യക്തമാക്കപ്പെടുന്ന ഹദീസുകള്‍ പത്തോളം വഴിക്ക് ഉദ്ധരിക്കപ്പെട്ടത് എടുത്തുദ്ധരിക്കുന്നു. അങ്ങ ക്വബ്റിനു മീതെ ഉണ്ടാക്കപ്പെട്ട ആരാധാലയങ്ങള്‍ പൊളിച്ചു നീക്കണമെന്നും അവിടെ നമസ്കരിക്കല്‍ അുവദീയമല്ലെന്നും നമസ്കരിച്ചാല്‍ അത് സ്വീകാര്യമല്ലെന്നും അവിടെ വിളക്കും മറ്റും കത്തിക്കുന്നവന്‍ ശപിക്കപ്പെട്ടവാണെന്നും അവിടേക്ക് നേര്‍ച്ചയാക്കിയാല്‍ അത് നിറവേറ്റേണ്ട തില്ലെന്നും ഒക്കെമുന്‍ഗാമികളായ പണ്ഡിതന്‍മാരെ ഉദ്ധരിച്ച്കൊണ്ട് വ്യക്തമാക്കുന്നു. ക്വബ്ര്‍സ്ഥാില്‍ നിസ്കരിക്കാന്‍ പാടില്ലെന്ന് പറഞ്ഞത് അത് നജസ് കലര്‍ന്ന സ്ഥലമായിരിക്കാമെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടതി ബന്ധിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പറയുന്നു.
അത് മാത്രമല്ല അതിന്റെ ഉദ്ദേശം. മറിച്ച് ഏറ്റവും വലിയ ഉദ്ദേശം അത് വിഗ്രഹമാക്കപ്പെടുമെന്ന ധാരണ തന്നെയാണ്.'എന്റെ ക്വബ്ര്‍ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കല്ലെ റബ്ബേ' എന്ന് ബി(സ) പ്രാര്‍ത്ഥിച്ചതില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, സ്റ്, ലാത തുടങ്ങിയവരൊക്കെ മഹാന്‍മാരായിരുന്നു എന്നും അവരുടെയൊക്കെ ക്വബ്റുകളെ ആദരിച്ചതായിരുന്നു അവര്‍ ആരാധ്യന്‍മാരായി മാറിയതിന്റെ തുടക്കം എന്നും അദ്ദേഹം തുടര്‍ന്ന് വ്യക്തമാക്കുന്നുണ്ട് .

പിന്നീടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.
"വഴി പിഴച്ചു പോയ ധാരാളം ആളുകള്‍ സജ്ജനങ്ങളുടെ സമീപത്ത് ഭക്ത്യാദരവുകള്‍ പ്രകടിപ്പിക്കുകയും അല്ലാഹുവിന്റെ പള്ളികളിലോ പാതിരാസമയങ്ങളിലോ പോലും കാണിക്കാത്ത ആരാധാകര്‍മ്മങ്ങള്‍ മാനസികമായി ഇവര്‍ക്ക് അര്‍പ്പിക്കുന്നു. അവിടെവെച്ച് പ്രാര്‍ത്ഥയും നമസ്കാരവും നിര്‍വ്വഹിക്കപ്പെടുന്നതിനാല്‍ വിശുദ്ധമായ മൂന്ന് പള്ളികളില്‍ നിന്ന്പ്ര തീക്ഷിക്കപ്പെടുന്നതിക്കോള്‍ ഫലം അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.ഇനി ഒരാള്‍ തന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി ക്വബ്റിങ്ങലെ ബര്‍കത് പ്രതീക്ഷിച്ച് നിസ്കാരവും പ്രാര്‍ത്ഥയുമൊക്കെ നിര്‍വഹിക്കാനായി ക്വബ്റി സമീപിച്ചാല്‍ അത് തന്നെയാണ് അല്ലാഹുവോടും റസൂലിനോടും എതിര് പ്രവര്‍ത്തിക്കല്‍. അല്ലാഹുവിന്റെ മതത്തിന് വിരുദ്ധവും അള്ളാഹുവോ, റസൂലോ, ഇമാമീങ്ങളോ അനുമതി നല്‍കിയിട്ടില്ലാത്ത പുതിയൊരു ദീന്‍ ഉണ്ടാക്കലുമാകുന്നു."
“ഉത്തരം കിട്ടാനായി പ്രാര്‍ത്ഥനക്ക് ഖബറുകളെ സമീപിക്കുന്നതും വിലക്കപ്പെട്ടതാണ്. ഹറാമാവാന്‍ ഏറ്റവും സാധ്യതയുള്ളതുമാണത്. നബി (സ) യുടെ കാലശേഷം സ്വഹാബികള്‍ക്ക് പലപ്പാഴും ക്ഷാമങ്ങളും വിപത്തുകളുണ്ടായിട്ടും അവര്‍ എന്ത് കൊണ്ട്  നബി (സ) യുടെ ഖബറിങ്ങല്‍ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ  ചെയ്തില്ല ? അവരായിരുന്നല്ലോ ഉത്തമ സമുധായക്കാര്‍ ? എന്നാല്‍ ഉമര്‍ (റ) അവരെയുമായി മൈതാനിയില്‍ ചെന്ന് അബ്ബാസ് (റ) വിന്റെ തേൃത്വത്തില്‍ മഴയെ തേടുകയാണുണ്ടായത്. നബി (സ) ഖബറിന്നരികില്‍ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!"
അവസാനമായി സുയൂഥി മുസ്ലിം സമുദായത്തോട് ഒരുപദേശം കൂടി ല്‍കി കൊണ്ട് തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്. അതിപ്രകാരമാണ്.


"ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ നിന്റെ സച്ചരിതരായ മുന്‍ഗാമികളോട് നീ പിന്തുടരുക. യഥാര്‍ത്ഥ തൌഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാല്‍ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. അല്ലാഹു കല്‍പ്പിച്ചുവല്ലോ. "എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍'' അന്‍കബൂത്ത്‌ /65 എന്ന്. അല്ലാഹു പറഞ്ഞുവല്ലോ "തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ (അല്‍കഹ്ഫ്-110) എന്ന്. അതിാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത് അവാനോടെല്ലാതെ പ്രാര്‍ത്ഥിക്കരുത് അവാനോടെല്ലാതെ സഹായമര്‍ത്ഥിക്കരുത്. നല്‍കാനും തടയാനും ഉപകാരോപദ്രവങ്ങള്‍ ചെയ്യാും അവല്ലാതെയാരുമില്ല''. (അല്‍ അംറു ബിന്‍ ഇത്തിബാഅ്-36-47)

റബീഉല്‍ അവ്വല്‍ മാസം പന്ത്രണ്ടിന് ഒരാള്‍ പ്രത്യേകമായ ക്വുര്‍ആന്‍ പാരായണം നടത്തിയാല്‍ അത് ബിദ്അതാണെങ്കിലും കൂലി കിട്ടുന്ന നല്ല ബിദ്അതാണ് എന്ന് ഒരു പ്രയോഗം സയൂഥി(റ) നടത്തിയപ്പോഴേക്ക് കിട്ടിപ്പോയി ബിദിഅത്തിന് തെളിവ് എന്ന് കരുതി സുയൂതി(റ)യെ തങ്ങളുടെ ഇമാമായി കൊണ്ടു നടക്കുന്ന മുസ്ള്യാക്കളേ, ആ ഇമാമിന്റെ ഈ അധ്യാപങ്ങളെങ്കിലും നിങ്ങളൊന്ന് മുഖവിലക്കെടുത്തിരുന്നുവെങ്കില്‍!!

ഖബര്‍ കെട്ടിപ്പൊക്കല്‍ - ഇമാം നവവി (റ)

ഖബറുകള്‍ മഹാന്മാരുടെതാണെങ്കിലും സാധാരണക്കാരുടെതാണെങ്കിലും ഭൂമിയുടെ വിതാനത്തില്‍ നിന്നും ഒരു ചാണ്‍ മാത്രമേ ഉയര്‍ത്താന്‍ പാടുള്ളൂ. അതില്‍ കൂടുതല്‍ ഉയര്‍ത്തുന്നതും അലങ്കരിക്കുന്നതും അതിന്മേല്‍ തേപ്പ് നടത്തുന്നതും ഖുബ്ബയുണ്ടാക്കുന്നതും എഴുതുന്നതും, ഖബര്‍ ചുറ്റുന്നതും അത് തൊടുന്നതും ചുംബിക്കുന്നതുമെല്ലാം ഇസ്‌ലാം ശക്തിയായി വിരോധിച്ചിട്ടുണ്ട്. ഇക്കാര്യം ശാഫീ മദ്ഹബിലെ ആധികാരിക ശബ്ദമായ 
ഇമാം നവവി (റ) തന്നെ ധീരമായി പ്രഖ്യാപിക്കുന്നത് കാണുക:
ഉയര്‍ത്തപ്പെട്ട ഖബറുകളെല്ലാം നിരപ്പാകാന്‍ നബി (സ) കല്‍പ്പിച്ചിരുന്നു എന്ന ഇമാം മുസ്‌ലിം (റഹി) ഉദ്ധരിച്ച  ഹദീസ് വിവരിച്ചു കൊണ്ട് ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ ഇമാം നവവി (റഹി) പറയുന്നു:

قَوْلُهُ : ( يَأْمُرُ بِتَسْوِيَتِهَا ) وَفِي الرِّوَايَةِ الْأُخْرَى : ( وَلَا قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ ) . فِيهِ أَنَّ السُّنَّةَ أَنَّ الْقَبْرَ لَا يُرْفَعُ عَلَى الْأَرْضِ رَفْعًا 
كَثِيرًا ، وَلَا يُسَنَّمُ ، بَلْ يُرْفَعُ نَحْوَ شِبْرٍ وَيُسَطَّحُ ، وَهَذَا مَذْهَبُ الشَّافِعِيِّ وَمَنْ وَافَقَهُ 

"ഖബര്‍ ഭൂമിക്ക് മുകളില്‍ ഒരു ചാണില്‍ കൂടുതലായി ഉയര്‍ത്താതിരിക്കലാണ് സുന്നത്ത് എന്ന് ഈ ഹദീസില്‍ നിന്ന് കിട്ടുന്നു. (മുകള്‍ ഭാഗം) കൂര്‍ത്തതാകുകയും അരുത്. എന്നാല്‍, ഒരു ചാണ്‍ കണക്കെ ഉയര്‍ത്തുകയും മേല്‍ഭാഗം പരത്തുകയും വേണം. ഇതാണ് ശാഫിഈ ഇമാമിന്റെയും അതിനോടു യോജിക്കുന്നവരുടെയും മദ്ഹബ്.” 
 (صحيح مسلم » كتاب الجنائز » باب الأمر بتسوية القبر )
ഇതുപോലെ മറ്റൊരു ഹദീസിനെ (ഫളാലത്തുബ്നു ഉബൈദ് (റ) റിപ്പോര്‍ട്ട് :അദ്ദേഹം പറഞ്ഞു: ‘ഖബര്‍ നിരപ്പാക്കാന്‍ നബി(സ) കല്‍പ്പിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട് ‘സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍:968 ) ഇതിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) എഴുതുന്നു:



وَفِي هَذَا الْحَدِيثِ كَرَاهَةُ تَجْصِيصِ الْقَبْرِ وَالْبِنَاءِ عَلَيْهِ وَتَحْرِيمُ الْقُعُودُ ، وَالْمُرَادُ بِالْقُعُودِ الْجُلُوسُ عَلَيْهِ . هَذَا مَذْهَبُ الشَّافِعِيِّ وَجُمْهُورِ الْعُلَمَاءِ 



“ഈ ഹദീസില്‍ ഖബറിന്മേല്‍ എന്തെങ്കിലും നിര്‍മ്മിക്കലും ഖബറിന്മേല്‍ കുമ്മായം തേക്കലും കറാഹത്താണെന്നും അതിന്മേല്‍ ഇരിക്കല്‍ ഹറാമാണെന്നുമുണ്ട്. ഇത് ശാഫീ(റ)യുടെയും മുസ്ലിം ഭൂരിപക്ഷ പണ്ഡിതരുടെയും മദ്ഹബാണ് "

ഇമാം നവവി (റ) വീണ്ടും പറയുന്നു :





قَالَ أَصْحَابُنَا : تَجْصِيصُ الْقَبْرِ مَكْرُوهٌ ، وَالْقُعُودُ عَلَيْهِ حَرَامٌ ، وَكَذَا الِاسْتِنَادُ إِلَيْهِ وَالِاتِّكَاءُ عَلَيْهِ  

وَأَمَّا الْبِنَاءُ عَلَيْهِ فَإِنْ كَانَ فِي مِلْكِ الْبَانِي فَمَكْرُوهٌ ، وَإِنْ كَانَ فِي مَقْبَرَةٍ مُسَبَّلَةٍ فَحَرَامٌ . نَصَّ عَلَيْهِ الشَّافِعِيُّ وَالْأَصْحَابُ


"നമ്മുടെ അസ്വഹാബ് പറഞ്ഞത് ഖബര്‍ കുമ്മായമിടല്‍ കറാഹത്തും അതിന്മേല്‍ ഇരിക്കല്‍ ഹറാമുമാണെന്നാണ്. ഇതു പോലെ ഖബറിന്മേല്‍ ഊന്നുകയോ ചാരുകയോ ചെയ്യുന്നതും ഹറാമാണ്. എന്നാല്‍, ഖബറിന്മേല്‍ വല്ലതും നിര്‍മ്മിക്കല്‍, നിര്‍മ്മിക്കുന്നവന്റെ അധീനതയിലുള്ള സ്ഥലത്താണ് ഖബറെങ്കില്‍ അത് കറാഹത്താണ്. പൊതു ഖബര്‍ സ്ഥാനിയിലാണെങ്കില്‍ ഹറാമുമാണ്. ഈ കാര്യം ഇമാം ശാഫീ (റ) യും അസ്ഹാബും വ്യക്തമായി പറഞ്ഞിട്ടുണ്ട്."
ഇമാം നവവി (റ) തുടരുന്നു 
.( قَالَ الشَّافِعِيُّ فِي الْأُمِّ : وَرَأَيْتُ الْأَئِمَّةَ بِمَكَّةَ يَأْمُرُونَ بِهَدْمِ مَا يُبْنَى ، وَيُؤَيِّدُ الْهَدْمَ قَوْلُهُ : ( وَلَا قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ
"അല്‍ ഉമ്മി’ല്‍ ഇമാം ശാഫീ(റ) പറഞ്ഞു: ‘മക്കയിലെ ഇമാമീങ്ങള്‍ ഖബറിന്മേല്‍ നിര്‍മ്മിക്കപെട്ടവയെല്ലാം പൊളിച്ചുകളയാന്‍ കല്‍പ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ‘ഖബറിന്മേല്‍ നിര്‍മ്മിക്കപെട്ടവയെല്ലാം പൊളിച്ചുകളയണം എന്ന് ഇമാം ശാഫീ(റ) പറഞ്ഞതിന് നബി(സ)യുടെ വചനം തെളിവാകുന്നു. (‘ഉയര്‍ത്തപ്പെട്ട ഖബറുകളെല്ലാം നീ നിരപ്പാക്കണം’എന്നാണു ആ നബിവചനം.)"

 ( صحيح مسلم » كتاب الجنائز » باب النهي عن تجصيص القبر والبناء عليه )

എടുപ്പായി നിര്‍മ്മിക്കപ്പെട്ടതിനെ പൊളിച്ചു കളയാന്‍ ഇമാമുകള്‍ ആജ്ഞാപിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്ന് ഇമാം ശാഫിഈ ‘അല്‍ ഉമ്മില്‍’ എഴുതിയത്, ”ഉയര്‍ന്ന് നില്‍ക്കുന്ന ക്വബ്‌റിനെ തകര്‍ത്തു കളയാതെ വിടരുത്” എന്ന നബിവചനത്തെ ശക്തിപ്പെടുത്തുന്നു എന്നാണ് ഇമാം നവവി (റ) പറയുന്നത്.നബിവചനം സ്ഥിരീകരിക്കപ്പെട്ടത് കൊണ്ടാണ് ഇമാമുകള്‍ അങ്ങനെ ആജ്ഞാപിച്ചതെന്ന് നവവി ഇമാമിന്റെ ഈ വിവരണത്തില്‍
നിന്നും വ്യക്തമാണ്. 
എന്നാല്‍ ബര്‍ക്കത്തിന്റെയും പുണ്യത്തിന്റെയും പേരുപറഞ്ഞ് ഇന്ന് ജനങ്ങള്‍ ഖബറിന് സമീപം എന്തല്ലാമാണ് കാണിച്ചുക്കൂട്ടുന്നത് ?
പട്ട വിരിക്കലും പൂമാല ചാര്‍ത്തലും നിലവിളക്ക് കത്തിക്കലും തൊടലും മുത്തലും സുജൂദ് വരെയും നടക്കുന്നു . ആരാണ് സമൂഹത്തെ ഇത്തരം ദുരാചാരങ്ങളിലേക്ക് തള്ളിവിട്ടത് ?
ഇമാം നവവി (റ) പറയുന്നു
________



قَالَ أَبُو مُوسَى : وَقَالَ الْإِمَامُ أَبُو الْحَسَنِ مُحَمَّدُ بْنُ مَرْزُوقٍ الزَّعْفَرَانِيُّ : وَكَانَ مِنْ الْفُقَهَاءِ الْمُحَقِّقِينَ فِي كِتَابِهِ فِي الْجَنَائِزِ : 

وَلَا يَسْتَلِمُ الْقَبْرَ بِيَدِهِ ، وَلَا يُقَبِّلُهُ قَالَ : وَعَلَى هَذَا مَضَتْ السُّنَّةُ 

قَالَ أَبُو الْحَسَنِ : وَاسْتِلَامُ الْقُبُورِ وَتَقْبِيلُهَا الَّذِي يَفْعَلُهُ الْعَوَامُّ الْآنَ مِنْ الْمُبْتَدَعَاتِ الْمُنْكَرَةِ شَرْعًا ، يَنْبَغِي تَجَنُّبُ فِعْلِهِ وَيُنْهَى فَاعِلُهُ ، قَالَ فَمَنْ قَصَدَ السَّلَامَ عَلَى مَيِّتٍ سَلَّمَ عَلَيْهِ مِنْ قِبَلِ وَجْهِهِ ، وَإِذَا أَرَادَ الدُّعَاءَ تَحَوَّلَ عَنْ مَوْضِعِهِ وَاسْتَقْبَلَ الْقِبْلَةَ ، قَالَ أَبُو مُوسَى : وَقَالَ الْفُقَهَاءُ الْمُتَبَحِّرُونَ الْخُرَاسَانِيُّونَ : الْمُسْتَحَبُّ فِي زِيَارَةِ الْقُبُورِ أَنْ يَقِفَ مُسْتَدْبِرَ الْقِبْلَةِ مُسْتَقْبِلًا وَجْهَ الْمَيِّتِ ، يُسَلِّمُ وَلَا يَمْسَحُ الْقَبْرَ وَلَا يُقَبِّلُهُ وَلَا يَمَسُّهُ ، فَإِنَّ ذَلِكَ عَادَةُ النَّصَارَى ( قَالَ ) : وَمَا ذَكَرُوهُ صَحِيحٌ لِأَنَّهُ قَدْ صَحَّ النَّهْيُ عَنْ تَعْظِيمِ الْقُبُورِ ، وَلِأَنَّهُ إذَا لَمْ يُسْتَحَبَّ اسْتِلَامُ الرُّكْنَيْنِ الشَّامِيَّيْنِ مِنْ أَرْكَانِ الْكَعْبَةِ لِكَوْنِهِ لَمْ يُسَنَّ ، مَعَ اسْتِحْبَابِ اسْتِلَامِ الرُّكْنَيْنِ الْآخَرَيْنِ ، فَلَأَنْ لَا يُسْتَحَبَّ مَسُّ الْقُبُورِ أَوْلَى 
“(തെളിവുകളുടെ അടിസ്ഥാനത്തില്‍) സത്യം ശരിക്കും മനസ്സിലാക്കിയ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാരില്‍പെട്ട ഇമാം അബൂഹസന്‍ അല്‍ സഅഫറാനി തന്‍റെ ‘അല്‍ജനാഇസ്’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഖബര്‍ കൈകൊണ്ട് തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യാന്‍ പാടില്ല. ഇപ്രകാരമാണ് നബിചര്യ കഴിഞ്ഞുപോയിട്ടുള്ളത്. സഅഫറാനി പറഞ്ഞു: ഇന്ന് സാധാരണക്കാര്‍ ചെയ്യുന്നതുപോലെ ഖബറിനെ തൊട്ടുമുത്തലും ചുംബിക്കലും ശറഇല്‍ വെറുക്കപ്പെട്ട ബിദ്അത്തുകളില്‍ ഉള്‍പ്പെട്ടതാണ്. ഇത് വര്‍ജ്ജിക്കല്‍ നിര്‍ബന്ധമാണ്‌. ഇത് ചെയ്യുന്നവരെ വിരോധിക്കല്‍ അനിവാര്യവുമാണ്‌. ഇമാം സഅഫറാനി പറഞ്ഞു: വല്ലവനും സലാം പറയാന്‍ ഉദ്ദേശിച്ചാല്‍ മയ്യിത്തിന്‍റെ മുഖത്തിന്‍റെ നേരെ നില്‍ക്കണം. പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടെനിന്ന് തെറ്റി ഖിബലക്ക് അഭിമുഖമായി നിന്ന് പ്രാര്‍ഥിക്കണം.

അബൂമൂസ(റ) പറയുന്നു: ഖുറാസാനിലെ അഗാധ പാണ്ഡിത്യമുള്ള പണ്ഡിതന്മാര്‍ പറഞ്ഞു: ഖബര്‍ സിയാറത്ത് ചെയ്യുമ്പോള്‍ ഖിബ്‌ലക്ക് പിന്നിട്ടു മയ്യിത്തിനെ അഭിമുഖീകരിച്ചു അവന്‍ സലാം പറയണം.എന്നാല്‍ ഖബറിനെ തൊടുകയോ മുത്തുകയോ ചെയ്യരുത്. നിശ്ചയം അത് ക്രിസ്ത്യാനികളുടെ ചര്യയാണ്. അദ്ദേഹം പറഞ്ഞു: അവര്‍ പ്രസ്താവിച്ചത് വളരെ യാഥാര്‍ത്യമാണ്. തീര്‍ച്ചയായും നബിചര്യയുടെ അഭാവം കാരണം കഅബയുടെ രണ്ട് ശാമീമൂലകളെ ചുംബിക്കല്‍ നല്ലതല്ല. എന്നാല്‍ മറ്റു രണ്ട് മൂലകള്‍ ചുംബിക്കല്‍ സുന്നത്തുമാണ്. എന്നിരിക്കെ ഖബറിനെ തൊടല്‍ പോലും സുന്നത്തല്ല.”
( المجموع شرح المهذب » كتاب الجنائز » زيارة القبور للرجال )
ഇമാം നവവി(റ) തന്നെ ഇതേ ഗ്രന്ഥത്തില്‍ മറ്റൊരു സ്ഥലത്ത് എഴുതുന്നത് കാണുക:
--------

لَا يَجُوزُ أَنْ يُطَافَ بِقَبْرِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَيُكْرَهُ إلْصَاقُ الظُّهْرِ وَالْبَطْنِ بِجِدَارِ الْقَبْرِ ، قَالَهُ أَبُو عُبَيْدِ اللَّهِ الْحَلِيمِيُّ وَغَيْرُهُ ، قَالُوا : وَيُكْرَهُ مَسْحُهُ بِالْيَدِ وَتَقْبِيلُهُ ، بَلْ الْأَدَبُ أَنْ يَبْعُدَ مِنْهُ كَمَا يَبْعُدُ مِنْهُ لَوْ حَضَرَهُ فِي حَيَاتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . هَذَا هُوَ الصَّوَابُ الَّذِي قَالَهُ الْعُلَمَاءُ وَأَطْبَقُوا عَلَيْهِ ، وَلَا يُغْتَرُّ بِمُخَالَفَةِ كَثِيرِينَ مِنْ الْعَوَامّ وَفِعْلِهِمْ ذَلِكَ ، فَإِنَّ الِاقْتِدَاءَ وَالْعَمَلَ إنَّمَا يَكُونُ بِالْأَحَادِيثِ الصَّحِيحَةِ وَأَقْوَالِ الْعُلَمَاءِ ، وَلَا يُلْتَفَتُ إلَى مُحْدَثَاتِ الْعَوَامّ وَغَيْرِهِمْ وَجَهَالَاتِهِمْ . 

وَقَدْ ثَبَتَ فِي الصَّحِيحَيْنِ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { مَنْ أَحْدَثَ فِي دِينِنَا مَا لَيْسَ مِنْهُ فَهُوَ رَدٌّ } وَفِي رِوَايَةٍلِمُسْلِمٍ { مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ } وَعَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { لَا تَجْعَلُوا قَبْرِي عِيدًا وَصَلُّوا عَلَيَّ ، فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ } رَوَاهُ أَبُو دَاوُد بِإِسْنَادٍ صَحِيحٍ . وَقَالَ الْفُضَيْلُ بْنُ عِيَاضٍ رَحِمَهُ اللَّهُ مَا مَعْنَاهُ : اتَّبِعْ طُرُقَ الْهُدَى وَلَا يَضُرُّك قِلَّةُ السَّالِكِينَ وَإِيَّاكَ وَطُرُقَ الضَّلَالَةِ ، وَلَا تَغْتَرَّ بِكَثْرَةِ الْهَالِكِينَ . وَمَنْ خَطَرَ بِبَالِهِ أَنَّ الْمَسْحَ بِالْيَدِ [ ص: 258 ] وَنَحْوَهُ أَبْلَغُ فِي الْبَرَكَةِ ، فَهُوَ مِنْ جَهَالَتِهِ وَغَفْلَتِهِ ، لِأَنَّ الْبَرَكَةَ إنَّمَا هِيَ فِيمَا وَافَقَ الشَّرْعَ وَكَيْفَ يُبْتَغَى الْفَضْلُ فِي مُخَالَفَةِ الصَّوَابِ 
“നബി(സ) യുടെ ഖബറിനെ ത്വവാഫ് (ചുറ്റല്‍) ചെയ്യാന്‍ പാടില്ല. തന്ടെ വയറുകൊണ്ടോ മുതുകുകൊണ്ടോ ഖബറിന്റെ

ചുമരിനെ സ്പര്‍ശിക്കല്‍ വെറുക്കപ്പെട്ടതാണ്‌. ഇപ്രകാരം അബൂഉബൈദുല്‍ ഹലീമിയും മറ്റും പറയുന്നു. അവര്‍ വീണ്ടും പറയുന്നു: ഖബറിനെ കൈകൊണ്ട് തൊടലും ചുംബിക്കലും വെറുക്കപ്പെട്ട കറാഹത്താണ്. തിരുമേനി (സ) ജീവിച്ചിരുന്ന കാലത്ത് അകന്നു നില്‍ക്കുന്നത്പോലെ അകന്നു നില്‍ക്കണം. ഈ പറഞ്ഞതാണ് യാഥാര്‍ത്ഥ്യം. പണ്ഡിതന്മാര്‍ ഇപ്രകാരം ഏകോപിച്ച് പ്രസ്താവിക്കുന്നുണ്ട് ‌. സാധാരണക്കാരായ ധാരാളം മനുഷ്യര്‍ ഇതിനെതിരായി പ്രവര്‍ത്തിക്കുന്നത് കണ്ട് നീ വഞ്ചിതനാകരുത്. നിശ്ചയം പ്രവര്‍ത്തിയും പിന്തുടരലും സ്വഹീഹായ ഹദീസുകളും (അതുമായി യോജിച്ച) പണ്ഡിതഭിപ്രായങ്ങളുമാണ്. സാധാരണക്കാരായ ജനങ്ങള്‍ നിര്‍മ്മിച്ചു ണ്ടാക്കിയ അനാചാരങ്ങളിലേക്കും അവരുടെ വിഡ്ഡിത്തത്തിലേക്കും നീ തിരിഞ്ഞു നോക്കരുത്. ബുഖാരിയിലും മുസ്ലിമിലും ആയിഷ(റ)യില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു: നബി(സ)പറഞ്ഞു: ‘നമ്മുടെ മതത്തില്‍ അതിലില്ലാത്തത് ആരെങ്കിലും നീര്‍മ്മിച്ചാല്‍ അത് ഉപേക്ഷിക്കപ്പെടണം. ‘മുസ്ലിമിന്റെ നിവേദനത്തില്‍ പറയുന്നു: ‘നമ്മുടെ നീര്‍ദ്ദേശമില്ലാതെ എന്തെങ്കിലും പ്രവര്‍ത്തി ആരെങ്കിലും ചെയ്‌താല്‍ അത് വര്‍ജ്ജിക്കപ്പെടണം’. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി(സ) അരുളി :’എന്റെ ഖബറിനെ നിങ്ങള്‍ ആഘോഷസ്ഥലമാക്കരുത്.

നിങ്ങള്‍ എനിക്ക് സ്വലാത്ത് ചൊല്ലുക; നിങ്ങളെവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തിക്കപ്പെടും.’(അബൂദാവൂദ് ഇത് സ്വഹീഹായി ഉദ്ധരിക്കുന്നു) ഫുളൈല്ബ്നു ഇയാള് (റ) പറയുന്നു:- നീ സന്മാര്‍ഗ്ഗത്തിന്റെ വഴി പിന്തുടരുക. അതില്‍ പ്രവേശിക്കുന്നവര്‍ കുറവാണെന്നത് നിനക്ക് ഉപദ്രവം ചെയ്യുകയില്ല. ദുര്‍മാര്‍ഗ്ഗത്തിന്റെ വഴിയെ നീ സൂക്ഷിക്കുക. അതില്‍ പ്രവേശിക്കുന്നവരുടെ വര്‍ദ്ദനവ് നിന്നെ വഞ്ചനയില്‍ ചാടിക്കരുത്. ആരെങ്കിലും കൈകൊണ്ടും മറ്റും നബി(സ)യുടെ ഖബറിനെ സ്പര്‍ശിക്കലാണ് തബര്‍റുക്‌ എടുക്കുന്നതില്‍ ഏറ്റവും അനുയോജ്യമായതെന്നു വിശ്വസിക്കുകയാണെങ്കില്‍ അത് അജ്ഞതയും അശ്രദ്ധയുമാണ്‌. നിശ്ചയം തബര്‍റുക്‌ (നന്മ) എടുക്കല്‍ മതനിയമങ്ങളുമായി യോജിക്കുന്നതിലാണ്. സത്യത്തിനു എതിര്‍ പ്രവര്‍ത്തിക്കുന്നതില്‍ എങ്ങിനെയാണ് നന്മ പ്രതീക്ഷിക്കുക?”.
(ശറഹുല്‍ മുഹദ്ദബ്‌ :8 / 275
ഇമാം നവവി(റ)തന്നെ വീണ്ടും വ്യക്തമാക്കുനത് നോക്കൂ:


لِمَا رَوَى أَبُو مَرْثَدٍ الْغَنَوِيُّ رَضِيَ اللَّهُ عَنْهُ { أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَى أَنْ يُصَلَّى إلَيْهِ وَقَالَ : لَا تَتَّخِذُوا قَبْرِي وَثَنًا ، فَإِنَّمَا هَلَكَتْ بَنُو إسْرَائِيلَ لِأَنَّهُمْ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ } قَالَ الشَّافِعِيُّ رَحِمَهُ اللَّهُ : وَأَكْرَهُ أَنْ يُعَظَّمَ مَخْلُوقٌ حَتَّى يُجْعَلَ قَبْرُهُ مَسْجِدًا 



مَخَافَةَ الْفِتْنَةِ عَلَيْهِ ، وَعَلَى مَنْ بَعْدَهُ مِنْ النَّاسِ


 “ഖബറിന്മേല്‍ പള്ളി നിര്‍മിക്കുന്നത് വെറുക്കപ്പെടും. അബൂമര്‍സദ്‌(റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങള്‍ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യര്‍ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ അവര്‍ പ്രാര്‍ത്ഥനാസ്ഥലമാക്കിയത് കൊണ്ടാണ്. ഇമാം ശാഫി (റ) പറഞ്ഞു : ഒരു സൃഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബര്‍ പള്ളിയാക്കുന്നത് ഞാന്‍ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യര്‍ക്കും ഫിത്നയാവുമെന്നു ഭയപ്പെടേണ്ടതാണ്.”
(ശറഹുല്‍ മുഹദ്ദബ്: 5/314 ).

ഇമാം നവവി(റ) തന്നെ തന്ടെ ‘മിന്ഹാജുത്ത്വാലിബീനി’ ല്‍ പറയുന്നു:

 “ഖബര്‍ (ഒരു ചാണിലധികം) ഉയര്‍ത്തുന്നതും അതിന്മേല്‍ തേപ്പു നടത്തുന്നതും അതിന്മേല്‍ എഴുതുന്നതും വെറുക്കപ്പെട്ടതാണ്.”
(മിന്ഹാജുത്ത്വാലിബീന്‍ പേജ് :29 )
ഇനിയും ഇമാം നവവി(റ)തന്നെ തന്‍റെ ‘അല്‍ ഈളാഹി’ല്‍ രേഖപ്പെടുത്തുന്നത് കാണുക:
“നബി(സ)യുടെ ഖബര്‍ ത്വവാഫ് ചെയ്യാന്‍ പാടില്ല. വയറും മുതുകും അതിന്റെ ചുമരില്‍ ചേര്‍ക്കാനും പാടില്ല. ഇക്കാര്യം ഹലീമി എന്നവരും മറ്റും പറഞ്ഞിട്ടുണ്ട്. (ആ ഖബറിനെ) കൈകൊണ്ട് തടവലും മുത്തലും കറാഹത്താകുന്നു. ജീവിതകാലത്ത്‌ ഹാജറായാല്‍ എങ്ങനെ സമീപിക്കുമോ അത്പോലെ അകന്നു നില്‍ക്കണം. ഇതാണ് പണ്ഡിതന്മാര്‍ പറഞ്ഞതും ഏകോപിച്ചതും. പൊതുജനം ഇതിന്നെതിരില്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ട് വഞ്ചിതരായിപ്പോകരുത്. വിവരം കേട്ടവരും സാധാരണക്കാരുമായ ആളുകള്‍ പുതുതായി ഉണ്ടാക്കിയ കാര്യങ്ങള്‍ നോക്കുകതന്നെ വേണ്ട. പിന്‍പറ്റലും കര്‍മവും വിവരമുള്ളവര്‍ പറഞ്ഞതനുസരിച്ചാണ് വേണ്ടത്. സന്മാര്‍ഗ്ഗം നീ പിന്തുടരുക; ആ വഴിയില്‍ പ്രവേശിക്കുന്നവര്‍ കുറവാകുന്നു എന്നത് നിനക്ക് പ്രയാസമാവരുത്. വഴികേടിന്റെ മാര്‍ഗ്ഗം നീ സൂക്ഷിക്കണം. ആ വഴിയില്‍ കടക്കുന്നവരുടെ ആള്‍പെരുപ്പം കണ്ട് നീ വഞ്ചിതനാവരുത് എന്ന് ‘ഫുളയ്‌ലുബ്നു ഇയാള്’ പറഞ്ഞത് വളരെ മനോഹരമാണ്.”
(അല്‍ ഈളാഹ്,പേജ്:919 )
നോക്കൂ ഇന്ന് നമ്മുടെ സമൂഹത്തില്‍ സമസ്തക്കാരായ മുസ്ല്യാക്കന്മാരുടെ പിന്തുണയോടെ ചെയ്യുന്നതും അംഗീകരിച്ചു വരുന്നതുമായ ഖബര്‍ കെട്ടി ഉയര്‍ത്തല്‍, അതിന്മേല്‍ ഖുബ്ബ നിര്‍മ്മിക്കല്‍, പേരെഴുതിവെക്കല്‍, കുമ്മായമിടല്‍ അത് ചുറ്റല്‍, തൊടല്‍, ചുംബിക്കല്‍ മാലയിടല്‍ , അലങ്കരിക്കല്‍ ,വിളക്ക് കത്തിച്ചു വെക്കല്‍ ….തുടങ്ങിയ എല്ലാ സമ്പ്രദായങ്ങളെയും ശക്തിയുക്തം എതിര്‍ക്കുകയും വിരോധിക്കുകയുമാണ് ശാഫീ മദ്ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ) ഇവിടെ ചെയ്യുന്നത്. നബി(സ)യുടെ ഹദീസുദ്ധരിച്ചുകൊണ്ടാണീ ആഹ്വാനമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അപ്പോള്‍ ഇവര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം പേക്കൂത്തുകള്‍ക്ക് സ്വന്തം മദ്ഹബിന്റെ പോലും പിന്ബലമില്ലെന്നും അത് ജൂത-ക്രിസ്ത്യാനികളുടെ ചര്യയാണെന്നും ഇതോടെ കൂടുതല്‍ വ്യക്തമായി.

ഖബര്‍ കെട്ടിപ്പൊക്കല്‍ - ഇമാം ശാഫി (റ)

ഖബറുകള്‍ ഭൂമിയില്‍ നിന്ന് ഒരു ചാണിലധികം ഉയര്‍ത്തുകയോ അതിനുമുകളില്‍ എന്തെങ്കിലും കെട്ടിയുണ്ടാക്കുകയോ കുമ്മായം പൂശുകയോ പാടില്ല എന്നതാണ് ഇസ്ലാമിക അധ്യാപനം . ശാഫി മദ്ഹബും ഇത് തന്നെയാണ് പഠിപ്പിക്കുന്നത് .ഇതേ കാര്യം ശാഫിഈ ഇമാം തന്നെ പറയുന്നത് കാണുക:
-------------

وَأُحِبُّ أَنْ لَا يُزَادَ فِي الْقَبْرِ تُرَابٌ مِنْ غَيْرِهِ وَلَيْسَ بِأَنْ يَكُونَ فِيهِ تُرَابٌ مِنْ غَيْرِهِ بَأْسٌ إذًا إذَا زِيدَ فِيهِ تُرَابٌ مِنْ غَيْرِهِ ارْتَفَعَ جِدًّا ، وَإِنَّمَا أُحِبُّ أَنْ يُشَخِّصَ عَلَى وَجْهِ الْأَرْضِ شِبْرًا أَوْ نَحْوَهُ وَأُحِبُّ أَنْ لَا يُبْنَى ، وَلَا يُجَصَّصَ فَإِنَّ ذَلِكَ يُشْبِهُ الزِّينَةَ وَالْخُيَلَاءَ ، وَلَيْسَ الْمَوْتُ مَوْضِعَ وَاحِدٍ مِنْهُمَا ، وَلَمْ أَرَ قُبُورَ الْمُهَاجِرِينَ وَالْأَنْصَارِ مُجَصَّصَةً ( قَالَ الرَّاوِي ) : عَنْ طَاوُسٍ : { إنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَى أَنْ تُبْنَى الْقُبُورُ أَوْ تُجَصَّصَ } ( قَالَ الشَّافِعِيُّ ) : وَقَدْ رَأَيْت مِنْ الْوُلَاةِ مَنْ يَهْدِمَ بِمَكَّةَمَا يُبْنَى فِيهَا فَلَمْ أَرَ الْفُقَهَاءَ يَعِيبُونَ ذَلِكَ
" മറ്റ് മണ്ണ് അവിടെ ഖബറിന്‍മേല്‍ ചേര്‍ക്കാതിരിക്കലാണ് എനിക്കിഷ്ടം. വേറെ മണ്ണ് അതില്‍ ചേര്‍ന്നാല്‍, മറ്റു കുഴപ്പമുണ്ടാകുന്നത് കൊണ്ടല്ല ഞാനങ്ങനെ പറയുന്നത്. ഖബറിന്റെ ഉയരം കൂടിപ്പോകുമോ എന്ന കാരണമാണ് വേറെ മണ്ണ് ചേര്‍ക്കരുത് എന്ന് പറയാന്‍ കാരണം. ഒരു ചാണോ അതിനടുത്തോ ഖബര്‍  ഉയര്‍ത്താനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.  ഖബറിന്‍മേല്‍ എടുപ്പുണ്ടാക്കുന്നതോ തേപ്പ് നടത്തുന്നതോ എനിക്കിഷ്ടമല്ല. അങ്ങനെ ചെയ്യുന്നത് അലങ്കാരത്തിനോ അഹങ്കാരത്തിനോ ആണല്ലോ ഉപകരിക്കുക. മരണമെന്നത് അതിനൊന്നുമല്ലല്ലോ. മുഹാജിറുകളുടെയോ അന്‍സ്വാറുകളുടെയോ ഖബറുകള്‍ തേപ്പ് നടത്തിയിരുന്നതായി ഞാന്‍ അറിയുന്നില്ല.”

ത്വാവൂസ് (റ) ല്‍ നിന്ന് നിവേദനം : ഖബ്‌റുകള്‍ കുമ്മായമിടുക, അതിന്മേല്‍ വല്ലതും നിര്‍മിക്കുക എന്നിവ നബി(സ) നിരോധിച്ചിരിക്കുന്നു.''

ഇമാം ശാഫി വീണ്ടും പറയുന്നു :

"മക്കയിലെ ഭരണാധികാരികള്‍ ഖബറിന്മേല്‍ നിര്‍മ്മിക്കപ്പെട്ടവയെല്ലാം തകര്‍ത്തുകളയുന്നതായി ഞാന്‍ കണ്ടിട്ടുണ്ട് . ഫുഖ്‌ഹാക്കള്‍ ആരും തന്നെ അതിനെ എതിര്‍ക്കുന്നതായി ഞാന്‍ കണ്ടില്ല "

( الأم للشافعي » كتاب الجنائز » باب الدفن » باب ما يكون بعد الدفن )
( قَالَ الشَّافِعِيُّ ) : وَيُسَطَّحُ الْقَبْرُ ، وَكَذَلِكَ بَلَغَنَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { أَنَّهُ سَطَّحَ قَبْرَ إبْرَاهِيمَ ابْنِهِ ، وَوَضَعَ عَلَيْهِ حَصًى مِنْ حَصَى الرَّوْضَةِ } ، وَأَخْبَرَنَا إبْرَاهِيمُ بْنُ مُحَمَّدٍ عَنْ جَعْفَرِ بْنِ مُحَمَّدٍعَنْ أَبِيهِ { أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَشَّ عَلَى قَبْرِ إبْرَاهِيمَ ابْنِهِ ، وَوَضَعَ عَلَيْهِ حَصْبَاءَ } ، وَالْحَصْبَاءُ لَا تَثْبُتُ إلَّا عَلَى قَبْرٍ مُسَطَّحٍ ، وَقَالَ بَعْضُ النَّاسِ : يُسَنَّمُ الْقَبْرُ ، وَمَقْبَرَةُ الْمُهَاجِرِينَ ، وَالْأَنْصَارِ عِنْدَنَا مُسَطَّحٌ قُبُورُهَا ، وَيُشْخَصُ مِنْ الْأَرْضِ نَحْوٌ مِنْ شِبْرٍ ، وَيَجْعَلُ عَلَيْهَا الْبَطْحَاءَ مَرَّةً وَمَرَّةً تُطَيَّنُ ، وَلَا أَحْسِبُ هَذَا مِنْ الْأُمُورِ الَّتِي يَنْبَغِي أَنْ يَنْقُلَ فِيهَا أَحَدٌ عَلَيْنَا ، وَقَدْ بَلَغَنِي عَنْ الْقَاسِمِ بْنِ مُحَمَّدٍ قَالَ : رَأَيْت قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَأَبِي بَكْرٍ ، وَعُمَرَ مُسَطَّحَةً  

ഖബറിന്റെ മുകള്‍ ഭാഗം പരത്തപ്പെടണം. നബി(സ്വ) അവിടുത്തെ പുത്രന്‍ ഇബ്‌റാഹീമിന്റെ ഖബര്‍  പരത്തിയെന്നും മുകളില്‍ ആ പ്രദേശത്തുള്ള ചരല്‍ വെച്ചുവെന്നും നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനു മുകളില്‍ ചരല്‍ വെച്ചുവെന്ന വിവരം ഇബ്‌റാഹീം (ഹദീസ് ഉദ്ധരിക്കുന്ന ആള്‍) എന്നോട് പറഞ്ഞു. മുകള്‍ ഭാഗം പരന്ന ഖബറിന്‍മേല്‍ അല്ലാതെ ചരല്‍ (ഉരുണ്ടു) വീഴാതെ നില കൊള്ളുകയില്ലല്ലോ. 
ചിലര്‍ പറയുന്നത് ഖബര്‍  കൂര്‍ത്തതായിരിക്കണമെന്നാണ്. എന്നാല്‍, മുഹാജിറുകളുടെയും അന്‍സാറുകളുടെയും ഖബറുകള്‍ മുകള്‍ ഭാഗം പരത്തപ്പെട്ടതായാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെ അത് ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ കണക്കെ ഉയര്‍ത്തണം. അതിനു മുകളില്‍ ചരല്‍ നിരത്തുകയും വേണം. മേല്‍ ഭാഗം കൂര്‍ത്തതായിരിക്കണമെന്ന ഒരു രിവായത്ത് ആരില്‍ നിന്നും കാണുന്നില്ല. നബി(സ്വ)യുടെയും സിദ്ദീഖ്, ഫാറൂഖ്(റ) എന്നിവരുടെയും ഖബറുകള്‍ പരത്തപ്പെട്ടതായി ഞാന്‍ കണ്ടുവെന്ന് ക്വാസിം ബിന്‍ മുഹമ്മദ്
 പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.”

( الأم للشافعي » كتاب الجنائز » باب الخلاف في إدخال الميت القبر )


ഇനി  അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥമായ മുക്തസര്‍ മുസ്നിയില്‍ പറയുന്നത് നോക്കൂ 


وَلَا أُحِبُّ أَنْ يُرَدَّ فِي الْقَبْرِ أَكْثَرُ مِنْ تُرَابِهِ لِئَلَّا يَرْتَفِعَ جِدًّا، وَيُشْخَصُ عَنْ وَجْهِ الْأَرْضِ قَدْرَ شِبْرٍ وَيُرَشُّ عَلَيْهِ الْمَاءُ وَيُوضَعُ عَلَيْهِ الْحَصْبَاءُ وَيُوضَعُ عِنْدَ رَأْسِهِ صَخْرَةٌ، أَوْ عَلَامَةٌ مَا كَانَتْ فَإِذَا فَرَغَ مِنْ الْقَبْرِ فَقَدْ أَكْمَلَ وَيَنْصَرِفُ مَنْ شَاءَ وَمَنْ أَرَادَ أَنْ يَنْصَرِفَ إذَا وُورِيَ فَذَلِكَ لَهُ وَاسِعٌ (قَالَ) : وَبَلَغَنَا «عَنْ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ سَطَّحَ قَبْرَ ابْنِهِ إبْرَاهِيمَ - عَلَيْهِ السَّلَامُ - وَوَضَعَ عَلَيْهِ حَصْبَاءَ مِنْ حَصْبَاءِ الْعَرْصَةِ وَأَنَّهُ - عَلَيْهِ السَّلَامُ - رَشَّ عَلَى قَبْرِهِ» وَرُوِيَ عَنْ الْقَاسِمِ قَالَ رَأَيْت قَبْرَ النَّبِيِّ - صَلَّى اللَّهُ عَلَيْهِ 



وَسَلَّمَ - وَأَبِي بَكْرٍ وَعُمَرَ مُسَطَّحَةً (قَالَ) : وَلَا تُبْنَى الْقُبُورُ وَلَا تُجَصَّصُ


ഇമാം ശാഫി (റ) പറഞ്ഞു : 
"ഖബര്‍ ഭൂമിയുടെ വിതാനത്തില്‍ നിന്നും ഒരു ചാണ്‍ ഉയര്‍ത്തണം .അതിനേക്കാള്‍ കൂടുതല്‍ ഉയരാതിരിക്കാന്‍ ഖബറിന് വേണ്ടി കുഴിച്ചെടുത്ത മണ്ണല്ലാതെ മറ്റു മണ്ണ് ഖബറിലേക്ക് മടക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നില്ല "

അദ്ദേഹം തുടരുന്നു :

"നബി (സ) യുടെ മകന്‍ ഇബ്രാഹീമിന്റെ ഖബര്‍ പരത്തിയതായും ശേഷം നബി (സ)  അവരുടെ ഖബരിന്നു മുകളില്‍  ആ പ്രദേശത്ത് നിന്നുള്ള ചരല്‍ നിരത്തിയതായും നമുക്ക് വിവരം ലഭിച്ചിട്ടുണ്ട് "

"നബി (സ) യുടെയും അബൂബക്കര്‍ (റ) യുടെയും ഉമര്‍ (റ) യുടെയും ഖബറുകളും പരത്തിയതായി ഖാസിം ബിന്‍ മുഹമ്മദ്‌ പറഞ്ഞതായും എനിക്ക് വിവരം ലഭിച്ചിട്ടുണ്ട് ."

ഇമാം ശാഫി തുടരുന്നു :

"ഖബറുകള്‍ തേപ്പ് നടത്തുകയോ കെട്ടിയുണ്ടാക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല "
( مختصر المزني - كِتَابُ الْجَنَائِزِ - بَابُ عَدَدِ الْكَفَنِ وَكَيْفَ الْحَنُوطُ )


നോക്കൂ ..ഇമാം ഷാഫി (റ) യുടെ ഈ വരികളില്‍ നിന്ന് നമുക്കെന്താണ് മനസ്സിലാക്കാന്‍ കഴിയുന്നത് ?


ഖബറിന്റെ ഉയരം കൂടിപ്പോകുമോ എന്ന ഭയത്താല്‍ പുറത്ത് നിന്നുള്ള മണ്ണുപോലും ഖബറിന്നു  മുകളിലേക്ക് ഇടരുതെന്നാണ് ഇമാം പറയുന്നത് .

മാത്രവുമല്ല  മഹാന്മാരുടെ ഖബറുകള്‍ കെട്ടിപ്പൊക്കാമെന്ന വാദവും ഇമാം ശാഫി (റ) തകര്‍ത്തുകളഞ്ഞു . അദ്ദേഹം പറയുന്നത് നബി (സ) യുടെയും അബൂബക്കര്‍ (റ) യുടെയും ഉമര്‍ (റ) യുടെയും ഖബറുകളും പരത്തിയിട്ടാണെന്നും അദ്ദേഹം പറയുന്നു.


മാത്രവുമല്ല മുഹാജിറുകളുടെയും അന്സാരുകളുടെയും ഖബറുകളും 
നബി (സ) യുടെ മകന്‍ ഇബ്രാഹീമിന്റെ ഖബര്‍ പോലും ഇപ്രകാരമാണ് ചെയ്തിട്ടുള്ളത് എന്നും ഇമാം ശാഫി (റ) പറയുന്നു.

ചിന്തിക്കുക .ലോകത്ത് ഇവരെക്കാളും വലിയ മഹാന്മാരും ഔലിയാകളുമുണ്ടോ ..?

നബി (സ) യുടെ കല്‍പ്പനക്ക് എതിരായി നിര്‍മ്മിക്കപ്പെട്ട ഖബരുകലെല്ലാം അവിടത്തെ ഭരണാധികാരികളും ഫുഖ്‌ഹാക്കളും പൊളിച്ചു കളഞ്ഞതായും ഇമാം ശാഫി (റ) നമ്മെ ഓര്‍മ്മപെടുത്തുന്നു .

മാത്രമല്ല അത്തരം കാര്യങ്ങള്‍ അഹങ്കാരന്ത്തിന്റെ  അടയാളമാനെന്നും , എന്നാല്‍ ഖബര്‍ അതിനുള്ളതല്ല എന്നും ഇമാം പഠിപ്പിക്കുന്നു .

ഇനി നമ്മള്‍ കേരളത്തിലെയും മറ്റും കെട്ടിപ്പോക്കിയതും കുമ്മായമിട്ടതും പട്ടുവിരിച്ചതും പൂമാലയിട്ടതും വിളക്ക് കത്തിച്ചു വെച്ചതുമായ ഖബറുകളെ, ഇമാം ഷാഫി (റ) യുടെ ഈ വരികളുമായി ഒന്ന് താരതമ്യം ചെയ്ത് നോക്കുക. 
  
സത്യം മനസ്സിലാക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ !





സ്ത്രീ പള്ളിപ്രവേശം - ഇമാം നവവി (റ)

ശാഫീ മദ്ഹബിലെ പ്രശസ്ത പണ്ഡിതനും രണ്ടാം ശാഫി എന്നറിയപ്പെടുന്ന ഇമാം നവവി(റ) സ്ത്രീകള്‍ പള്ളികളിലെ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കുന്നതിനെ പറ്റി അദ്ദേഹത്തിന്റെ ഗ്രന്ഥമായ ശറഹുല്‍ മുഹദ്ധബില്‍ പറയുന്നത് നോക്കുക.
وَقَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَّتْ الْجُمُعَةَ جَازَ ، وَقَدْ ثَبَتَتْ الْأَحَادِيثُ الصَّحِيحَةُ الْمُسْتَفِيضَةُ أَنَّ النِّسَاءَ كُنَّ يُصَلِّينَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي مَسْجِدِهِ خَلْفَ الرِّجَالِ وَلِأَنَّ اخْتِلَاطَ النِّسَاءِ بِالرِّجَالِ إذَا لَمْ يَكُنْ خَلْوَةً لَيْسَ بِحَرَامٍ 

"തീര്‍ച്ചയായും സ്ത്രീകള്‍ ജുമുഅക്ക് പങ്കെടുക്കുകയും അവളത് നമസ്‌ക്കരിക്കുകയും ചെയ്താല്‍ അനുവദനീയമാകുമെന്നതില്‍ ഇജ്മാഅ് ഉണ്ടെന്ന് ഇബ്‌നു മുന്‍ദിറും മററും ഉദ്ധരിച്ചിട്ടുണ്ട്. നബി(സ) യുടെ പള്ളിയില്‍ നബി(സ) യുടെയും പുരുഷന്‍മാരുടെയും പിന്നില്‍ നിന്നു കൊണ്ട് സ്ത്രീകള്‍ നമസ്‌ക്കരിച്ചിരുന്നു എന്നത് സഹീഹായ ധാരാളം ഹദീസുകളാല്‍ സ്ഥിരപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല സ്ത്രീകളും പുരുഷന്‍മാരും ഇടകലരുക എന്നത് ഏകാന്തതയിലല്ലെങ്കില്‍ ഒരിക്കലും ഹറാമാകുന്നുമില്ല."

 ( المجموع شرح المهذب »  كتاب الصلاة  »  باب صلاة الجمعة )



ഇമാം നവവി (റ) തുടരുന്നു: 


 ذَكَرْنَا أَنَّ الْمَعْذُورِينَ كَالْعَبْدِ وَالْمَرْأَةِ وَالْمُسَافِرِ وَغَيْرِهِمْ فَرْضُهُمْ الظُّهْرُ ، فَإِنْ صَلَّوْهَا صَحَّتْ ، وَإِنْ تَرَكُوا الظُّهْرَ وَصَلَّوْا الْجُمُعَةَ أَجْزَأَتْهُمْ بِالْإِجْمَاعِ ، نَقَلَ الْإِجْمَاعَ فِيهِ ابْنُ الْمُنْذِرِ وَإِمَامُ الْحَرَمَيْنِ وَغَيْرُهُمَا ( فَإِنْ قِيلَ ) : إذَا كَانَ فَرْضُهُمْ الظُّهْرَ أَرْبَعًا فَكَيْفَ سَقَطَ الْفَرْضُ عَنْهُمْ بِرَكْعَتَيْ الْجُمُعَةِ ( فَجَوَابُهُ ) : أَنَّ الْجُمُعَةَ وَإِنْ كَانَتْ رَكْعَتَيْنِ فَهِيَ أَكْمَلُ مِنْ الظُّهْرِ بِلَا شَكٍّ 
“ജുമുഅയില്‍ നിന്ന് ഒഴിവാക്കപെട്ട സ്ത്രീകള്‍, അടിമകള്‍, യാത്രക്കാര്‍ എന്നിവര്‍ക്ക് ലുഹര്‍ നമസ്‌കരിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അവര്‍ ജുമുഅ നമസ്‌കരിച്ചാല്‍ ശരിയാകുന്നതാണ് . അവര്‍ ലുഹര്‍ ഉപേക്ഷിക്കുകയും ജുമുഅ നമസ്‌കരിക്കുകയും ചെയ്താല്‍ അത് അനുവധിനീയമാണെന്നതില്‍ ഇജ്മാഅ് ഉണ്ട്. ഇതില്‍ ഇബ്‌നു മുന്‍ദിര്‍ (റ), ഇമാമുല്‍ ഹറമൈനി (റ) പോലെയുവര്‍ ഇജ്മാഅ് ഉദധരിച്ചിട്ടുണ്ട്. ‘നാലു റകഅത്ത് ളുഹര്‍ നമസ്‌ക്കരിക്കല്‍ ഇവര്‍ക്ക് നിര്‍ബ്ബന്ധമല്ലേ ? അപ്പോള്‍ ജുമുഅ രണ്ടു റകഅത്ത് നമസ്‌ക്കരിച്ചാല്‍ എങ്ങനെയാണ് നിര്‍ബ്ബന്ധം അവരില്‍ നിന്ന് ഇല്ലാതാവുക?’ എന്ന് ഒരാള്‍ ചോദിച്ചാല്‍ അതിനുള്ള മറുപടി ഇപ്രകാരമാണ്.  ജുമുഅ രണ്ടു റക്അത്താണെങ്കിലും ളുഹറിനേക്കാള്‍ ഏററവുംപരിപൂര്‍ണമായത് ജുമുഅയാണ്. അതില്‍ യാതൊരു സംശയവുമില്ല."

ഇമാം നവവി (റ) തുടരുന്നു: 

إذَا أَرَادَتْ الْمَرْأَةُ حُضُورَ الْجُمُعَةِ فَهُوَ كَحُضُورِهَا لِسَائِرِ الصَّلَوَاتِ 



"ഒരു സ്ത്രീ ജുമുഅക്ക് പോകാന്‍  ഉദ്ദേശിച്ചാല്‍ മറ്റു നമസ്കാരങ്ങള്‍ക്ക് പോകുന്നത്  പോലെതന്നെയാണ് അവള്‍ ജുമുഅക്കും ഹാജറാകേണ്ടത് "
( المجموع شرح المهذب »  كتاب الصلاة  »  باب صلاة الجمعة » المعذور في ترك الجمعة )
നോക്കൂ! ഇവിടെ രണ്ടാം ശാഫീ എന്നറിയപ്പെടുന്ന സാക്ഷാല്‍ ഇമാം നവവി(റ), സ്ത്രീകള്‍ക്ക് പള്ളിയില്‍ വെച്ച്  ജുമുഅ നമസ്‌കരിക്കാമെന്ന കാര്യത്തില്‍  ഇജ്മാഉണ്ടെന്നും, അനുവദനീയവും, ഹറാം അല്ല എന്നുമാണ് പ്രഖ്യാപിക്കുന്നത്. അതിനദ്ദേഹം തെളിവ് പറയുന്നതാകട്ടെ, നബി (സ) യുടെ പിന്നില്‍, പുരുഷന്മാരുടെ പിന്നിലായി സ്ത്രീകള്‍ നമസ്‌കരിച്ചിരുന്നു എന്ന പ്രസിദ്ധമായ ഹദീസുകളുണ്ടെന്നും! മാത്രവുമല്ല സ്ത്രീകളടക്കമുള്ള ജുമുഅ നിര്‍ബന്ധമില്ലാത്തവര്‍ക്ക് ജുമുഅയാണ് ളുഹറിനേക്കാളും പരിപൂര്‍ണമായതെന്നും ഇമാം നവവി (റ) പറയുന്നു ..! 
എന്നാല്‍ ശാഫി മദ്ഹബുകാരായ സമസ്തക്കാര്‍  പറയുന്നു സ്ത്രീകള്‍ക്ക് ജുമുഅ ഹറാമാണെന്നും പുണ്യമില്ല എന്നും ..! 
എന്തൊരു വിരോദാഭാസം..!

പള്ളിയില്‍ സ്ത്രീകളുടെ സ്വഫ്
------------------------------------------------
പുരുഷന്മാരുടെ അണികളില്‍ ഏറ്റവും ഉത്തമമായത് ആദ്യത്തേതും ചീത്തയായത് അവസാനത്തേതുമാകുന്നു. സ്ത്രീകളുടെ അണികളില്‍ കൂടുതല്‍ ഉത്തമം അവസാനത്തേതും ചീത്തയായത് ആദ്യത്തേതുമാകുന്നു.'ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി(റ) തന്നെ ശറഹ് മുഹദ്ദബില്‍ പറയുന്ന സംഗതികള്‍ പ്രത്യേകം ശ്രദ്ധിക്കുക:

قَدْ ذَكَرْنَا أَنَّهُ يُسْتَحَبُّ الصَّفُّ الْأَوَّلُ ، ثُمَّ الَّذِي يَلِيه ، ثُمَّ الَّذِي يَلِيه إلَى آخِرِهَا ; وَهَذَا الْحُكْمُ مُسْتَمِرٌّ فِي صُفُوفِ الرِّجَالِ بِكُلِّ حَالٍ ، وَكَذَا فِي صُفُوفِ النِّسَاءِ الْمُنْفَرِدَاتِ بِجَمَاعَتِهِنَّ عَنْ جَمَاعَةِ الرِّجَالِ أَمَّا إذَا صَلَّتْ النِّسَاءُ مَعَ الرِّجَالِ جَمَاعَةً وَاحِدَةً وَلَيْسَ بَيْنَهُمَا حَائِلٌ فَأَفْضَلُ صُفُوفِ النِّسَاءِ آخِرُهَا لِحَدِيثِ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ ( صَلَّى اللَّهُ عَلَيْهِ وَسَلَّمَ ) 
{ خَيْرُ صُفُوفِ الرِّجَالُ أَوَّلُهَا وَشَرُّهَا آخِرُهَا ، وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا ، وَشَرُّهَا أَوَّلُهَا } 

“സ്വഫുകളില്‍ ഏറ്റവും ഉത്തമം ആദ്യത്തേതാണ്. പിന്നെ അതിന്റെ പിറകിലേത്. പിന്നെ അതിന്റെ പിറകിലേത്. അങ്ങനെ അവസാനം വരെ. ഇത് എല്ലാ നിലക്കും പുരുഷന്മാരുടെ സ്വഫിന്റെ നിയമമാണ്. പുരുഷന്മാരുടെ കൂടെയല്ലാതെ പ്രത്യേകം  ജമാഅത്തായി നമസ്‌കരിക്കുന്ന സ്ത്രീകളുടെ സ്വഫുകള്‍ക്കും ഇത് ബാധകമാണ്. .എന്നാല്‍ സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെ ഒരു ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ അവരുടെ ഇടയില്‍ യാതൊരു മറയും ഇല്ലാതിരുന്നാല്‍ സ്ത്രീകളുടെ സ്വഫുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് അവസാനത്തെ വരിയാണ്. അബൂ ഹുറൈറ(റ)യുടെ ഹദീസിന്റെ അടിസ്ഥാനത്തില്‍.! നബി(സ) പറഞ്ഞു: പുരുഷന്മാരുടെ അണികളില്‍ ഏറ്റവും ഉത്തമമായത് ആദ്യത്തേതും ചീത്തയായത് അവസാനത്തേതും ആകുന്നു. സ്ത്രീകളുടെ അണികളില്‍ കൂടുതല്‍ ഉത്തമം അവസാനത്തേതും ചീത്തയായത് ആദ്യത്തേതും ആകുന്നു.”
( المجموع شرح المهذب» كتاب الصلاة » فصل الصلاة خلف المحدث » باب موقف الإمام )


 ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കായി പള്ളിയില്‍ ഹാജരായ സ്ത്രീകള്‍ എപ്രകാരമാണ് സ്വഫ് നില്‍ക്കേണ്ടതെന്ന് കുറച്ചുകൂടി വിശദമായി പറഞ്ഞിട്ടുള്ളത് ഇമാം നവവിയുടെ  മറ്റൊരു ഗ്രന്ഥമായ സഹീഹ് മുസ്ലിമിന്റെ വ്യാഖ്യാനമായ ശറഹുല്‍ മുസ്ലിമിലാണ്. അതില്‍ അദ്ദേഹം ‘പുരുഷന്‍മാരുടെ സ്വഫില്‍ ഏററവും ഉത്തമമായത് ആദ്യത്തേതും മോശമായിട്ടുള്ളത് അവസാനത്തേതുമാണ്. സ്ത്രീകളുടെ സ്വഫില്‍ ഏററവും ഉത്തമമായത് അവസാനത്തേതും മോശമായിട്ടുള്ളത് ആദ്യത്തേതുമാണ് ’ എന്ന മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത 440 മത്തെ ഹദീസ് ഉദ്ധരിച്ചു പറയുന്നത് കാണുക:


أَمَّا صُفُوفُ الرِّجَالِ فَهِيَ عَلَى عُمُومِهَا فَخَيْرُهَا أَوَّلُهَا أَبَدًا وَشَرُّهَا آخِرُهَا أَبَدًا أَمَّا صُفُوفُ النِّسَاءِ فَالْمُرَادُ بِالْحَدِيثِ صُفُوفُ النِّسَاءِ اللَّوَاتِي يُصَلِّينَ مَعَ الرِّجَالِ ، وَأَمَّا إِذَا صَلَّيْنَ مُتَمَيِّزَاتٍ لَا مَعَ الرِّجَالِ فَهُنَّ كَالرِّجَالِ خَيْرُ صُفُوفِهِنَّ أَوَّلُهَا وَشَرُّهَا آخِرُهَا ، وَالْمُرَادُ بِشَرِّ الصُّفُوفِ فِي الرِّجَالِ وَالنِّسَاءِ أَقَلُّهَا ثَوَابًا وَفَضْلًا وَأَبْعَدُهَا مِنْ مَطْلُوبِ الشَّرْعِ ، وَخَيْرُهَا بِعَكْسِهِ ، وَإِنَّمَا فَضَّلَ آخِرَ صُفُوفِ النِّسَاءِ الْحَاضِرَاتِ مَعَ الرِّجَالِ لِبُعْدِهِنَّ مِنْ مُخَالَطَةِ الرِّجَالِ وَرُؤْيَتِهِمْ وَتَعَلُّقِ الْقَلْبِ بِهِمْ عِنْدَ رُؤْيَةِ حَرَكَاتِهِمْ وَسَمَاعِ كَلَامِهِمْ وَنَحْوِ ذَلِكَ ، وَذَمَّ أَوَّلَ صُفُوفِهِنَّ لِعَكْسِ ذَلِكَ

“ പുരുഷന്മാരുടെ അണികളില്‍ എപ്പോഴും ശ്രേഷ്ഠം ആദ്യത്തെ വരിയാണ്. മോശം അവസാനത്തേതും. എന്നാല്‍ ഹദീസില്‍ പരാമര്‍ശിച്ച സ്ത്രീകളുടെ വരി എന്നതിന്റെ ഉദ്ദേശ്യം പുരുഷന്മാരുടെ പിന്നില്‍ നമസ്‌കരിക്കുന്ന സ്ത്രീകളുടെ വരികളാണ്. എന്നാല്‍ സ്ത്രീകള്‍, പുരുഷന്മാരുടെ പിന്നിലല്ലാതെ  പ്രത്യേകമായി നമസ്‌കരിക്കുകയാണെങ്കില്‍ സ്ത്രീകളുടെ വരികള്‍ പുരുഷന്മാരുടെതുപോലെയാണ്. അതായത് നല്ലത് ആദ്യത്തേതും ചീത്ത അവസാനത്തേതും. പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വഫുകളില്‍ മോശമായത് എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്, ശ്രേഷ്ടതയിലും പ്രതിഫലത്തിലും കുറവുള്ളതെന്നാണ്. ശറഇന്റെ തേട്ടം അതില്‍നിന്ന് അകന്നു നില്ക്കാനാണ്. അതിനെതിരാകലാണ് നന്മ. തീര്‍ച്ചയായും സ്ത്രീകളുടെ അണികളില്‍ അവസാനത്തേതിനു നബി(സ) ശ്രേഷ്ഠത കല്പിച്ചത് പുരുഷന്മാരുമായി അകന്നത് കൊണ്ടും അവരെ കാണുന്നതില്‍ നിന്നും അവര്‍ വിദൂരമായത് കൊണ്ടും, പുരുഷന്മാരുടെ ചലനം കാണുമ്പോഴും കേള്‍ക്കുമ്പോഴും സ്ത്രീകളുടെ മനസ്സ് പുരുഷന്മാരുമായി ബന്ധമുള്ള അവസ്ഥ കുറയുന്നതുകൊണ്ടുമാണ്. "

 (شرح مسلم »  كتاب الصلاة »  باب تسوية الصفوف وإقامتها وفضل الأول فالأول منها والازدحام على الصف الأول )

ഇനി അദ്ദേഹം  സ്വഹീഹ് മുസ്ലിമില്‍  ഈ വിഷയമായി വന്ന ചില ഹദീസുകളെ വിശദീകരിച്ചുകൊണ്ട് പറയുന്നത് പ്രത്യേകം ശ്രദ്ധിക്കുക.

സ്ത്രീകള്‍ പള്ളിയില്‍ രാത്രിയിലെ നമസ്‌കാരങ്ങളില്‍


-------------------------



ആയിശ(റ) നിവേദനം: “ഒരിക്കല്‍ തിരുമേനി(സ) ഇശാ നമസ്‌കാരം പിന്തിച്ചു. സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി എന്ന് ഉമര്‍(റ) വിളിച്ചു പറയുന്നതുവരെ. അപ്പോള്‍ അവിടുന്ന് നമസ്‌കരിക്കാന്‍ വന്നു. അവിടുന്ന് അനന്തരം അരുളി: ഭൂമിയിലെ ആളുകളില്‍ നിങ്ങളല്ലാതെ ഇപ്പോള്‍ ഇതിനെ ആരും പ്രതീക്ഷിക്കുന്നില്ല.”(സ്വഹീഹ് മുസ്ലിം : 219)



പള്ളിയില്‍ ഇശാ ജമാഅത്തിനായി കൂടിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഉറക്കം ബാധിക്കുന്നത്ര സമയം നമസ്‌കാരം നബി (സ) വൈകിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന സ്വഹീഹ് മുസ്ലിമിലെ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:
قَوْلُهُ : ( نَامَ النِّسَاءُ وَالصِّبْيَانُ ) أَيْ مَنْ يَنْتَظِرُ الصَّلَاةَ مِنْهُمْ فِي الْمَسْجِدِ 
“ സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി എന്നതുകൊണ്ട് ഉദ്ദേശ്യംഅവര്‍ പള്ളിയില്‍ നമസ്‌കാരത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ് എന്നതാണ്. "


(شرح مسلم » كتاب المساجد ومواضع الصلاة » باب وقت العشاء وتأخيرها)

ഇമാം നവവിയുടെ മറ്റൊരു ഉദ്ധരണി കാണുക
----------------------------------------------------------------------
അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ) അരുളി: “നമസ്‌കാരം ദീര്‍ഘിപ്പിക്കല്‍ ഉദ്ദേശിച്ചുകൊണ്ട് ചിലപ്പോള്‍ ഞാന്‍ നമസ്‌കാരത്തില്‍ പ്രവേശിക്കും. അന്നേരം ശിശുക്കളുടെ കരച്ചില്‍ ഞാന്‍ കേള്‍ക്കും. അപ്പോള്‍ ആ കുട്ടികളുടെ മാതാക്കള്‍ക്ക് വിഷമം നേരിടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ നമസ്‌കാരം ലഘൂകരിക്കും.”(സ്വഹീഹ് മുസ്ലിം : 230 )
നബി (സ) യുടെ പിറകില്‍ നമസ്‌കരിക്കുന്ന സ്ത്രീകളുടെ കൂടെയുള്ള ചെറിയ കുട്ടികള്‍, കരഞ്ഞു ശല്യപ്പെടുത്തുമ്പോള്‍ നബി(സ) നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം ചുരുക്കി അവരെകൂടി പരിഗണിച്ചിരുന്നു എന്ന് പറയുന്ന ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:
وَفِيهِ جَوَازُ صَلَاةِ النِّسَاءِ مَعَ الرِّجَالِ فِي الْمَسْجِدِ ، وَأَنَّ الصَّبِيَّ يَجُوزُ إِدْخَالُهُ الْمَسْجِدَ

“ ഈ ഹദീസില്‍ സ്ത്രീകള്‍ പള്ളിയില്‍ വെച്ച് പുരുഷന്മാരുടെ നമസ്‌കാരത്തിന്റെ കൂടെ നമസ്‌കരിക്കലും കുട്ടികളെ പള്ളിയില്‍ പ്രവേശിപ്പിക്കലും അനുവദനീയമാണെന്നുണ്ട് .”

( شرح مسلم » كتاب الصلاة » باب أمر الأئمة بتخفيف الصلاة في تمام )


ഇമാം നവവിയുടെ മറ്റൊരു ഉദ്ധരണി കാണുക

----------------------------------------------------------------------
നബി (സ) യുടെ ഭാര്യയായ സൈനബ (റ) രാത്രിയിലെ സുന്നത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുകയും ക്ഷീണം ഉണ്ടാകുമ്പോള്‍ കയറില്‍ പിടിച്ചു നില്‍ക്കുകയും ചെയ്യുമായിരുന്നു എന്ന 784 ാം ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം നവവി (റ) പറയുന്നു:

 وَفِيهِ : جَوَازُ التَّنَفُّلِ فِي الْمَسْجِدِ فَإِنَّهَا كَانَتْ تُصَلِّي النَّافِلَةَ فِيهِ فَلَمْ يُنْكِرْ عَلَيْهَا . 
“ഈ ഹദീസില്‍ സ്ത്രീകള്‍ സുന്നത്ത് നമസ്‌ക്കാരങ്ങള്‍ പള്ളിയില്‍ വെച്ച് നമസ്‌ക്കരിക്കല്‍ അനുവദനീയമാണെന്നുണ്ട്. കാരണം അവര്‍  സൈനബ് (റ)  സുന്നത്ത് നമസ്‌ക്കരിച്ചിരുന്നത് പള്ളിയില്‍ വെച്ചായിരുന്നു. നബി (സ) തടഞ്ഞിട്ടില്ല.”



 (...شرح مسلم » كتاب صلاة المسافرين وقصرها »  باب أمر من نعس في صلاته )




ഇമാം നവവിയുടെ മറ്റൊരു ഉദ്ധരണി കാണുക

----------------------------------------------------------------------


ആയിശ(റ)നിവേദനം: സത്യവിശ്വാസിനികളായ സ്ത്രീകള്‍ നബി (സ) യുടെ കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപ്പുതച്ചുകൊണ്ട് സുബ്ഹ് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്‌ക്കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അവരവരുടെ വീടുകളിലെക്ക് പിരിഞ്ഞു പോകും. ഇരുട്ടുകാരണം അവരെ ആരും തിരിച്ചറിയുകയില്ല.     (ബുഖാരി ഹദീസ് നമ്പര്‍ 578, മുസ്‌ളിം 230)

ഈ ഹദീസിനെ വ്യാഖാനിച്ചു കൊണ്ട് ഇമാം നവവി (റ) പറയുന്നു


وَفِيهَا : جَوَازُ حُضُورِ النِّسَاءِ الْجَمَاعَةَ فِي الْمَسْجِدِ وَهُوَ إِذَا لَمْ يُخْشَ فِتْنَةٌ عَلَيْهِنَّ أَوْ بِهِنَّ 





"ഈ ഹദീസില്‍ പള്ളികളിലെ ജഅമാത്തുകളില്‍ സ്ത്രീകള്‍ക്ക് ഹാജരാകല്‍ അനുവദിനീയമാണ് എന്നുണ്ട്. അവരില്‍ നിന്നോ അവരുടെ മേലിലോ കുഴപ്പങ്ങളൊന്നും ഭയപ്പെടുന്നില്ലെങ്കില്‍ അപ്രകാരം".



ഈ ഹദീസിലുള്ള (ِ نِسَاءُ الْمُؤْمِنَاتِ) ‘സത്യവിശ്വാസിനികളായ സ്ത്രീകള്‍’ എന്ന പദത്തിന് ഇമാം നവവി (റ) അര്‍ത്ഥം പറയുന്നത് വിശ്വാസിനികളായ മഹതികള്‍ അല്ലെങ്കില്‍ ശ്രേഷ്ഠ വനിതകള്‍ എന്നാണ്.




نِسَاءُ الْأَنْفُسِ الْمُؤْمِنَاتِ ، وَقِيلَ : نِسَاءُ الْجَمَاعَاتِ الْمُؤْمِنَاتِ وَقِيلَ : إِنَّ نِسَاءَ هُنَا بِمَعْنَى الْفَاضِلَاتِ ، أَيْ فَاضِلَاتِ الْمُؤْمِنَاتِ

( شرح مسلم » كتاب المساجد ومواضع الصلاة )





പള്ളികളിലെ ജഅമാത്തുകളില്‍ സ്ത്രീകള്‍ക്ക് ഒരു പുണ്യവുമില്ല എങ്കില്‍ സത്യവിശ്വാസിനികളായ ഈ മഹതികള്‍ എന്തിനു രാത്രിയില്‍ പോലും പള്ളികളില്‍ പോകണം. വീട്ടില്‍ നിന്ന് നമസ്‌കരിച്ചാല്‍ പോരേ ..?? അന്യപുരുഷന്മാര്‍ പങ്കെടുക്കുന്ന ജഅമാത്തുകളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നത് ഹറാമാണെങ്കില്‍ ആ മഹതികള്‍ നബി (സ) കല്‍പനകള്‍ ലംഘിച്ച് ഹറാം ചെയ്തുവെന്നാണോ സമസ്തക്കാരുടെ വാദം ..?!
( അല്ലാഹുവില്‍ ശരണം ! )





സ്ത്രീകള്‍ ഗ്രഹണ നമസ്‌ക്കാരത്തില്‍ പങ്കെടുക്കല്‍
-------------------------------------------------------------------------

ജാബിര്‍(റ) പറയുന്നു: “പ്രവാചകന്റെ പുത്രന്‍ ഇബ്‌റാഹീം മരണപ്പെട്ട ദിവസം സൂര്യന്ന് ഗ്രഹണം ബാധിച്ചു. സൂര്യഗ്രഹണം ഉണ്ടായത് ഇബ്‌റാഹീം മരണപ്പെട്ടതുകൊണ്ടാണെന്ന് ജനങ്ങള്‍ പറഞ്ഞു. നബി(സ) ജനങ്ങളെയും കൊണ്ട് നമസ്‌കരിക്കാന്‍ നിന്നു. ശേഷം നബി (സ) പിന്നിലേക്കു മാറി. അപ്പോള്‍ വരികള്‍ തന്റെ അടുത്തുള്ള വരികളിലേക്കു മാറി. അബൂബക്കര്‍ പറയുന്നു: സ്ത്രീകളുടെ വരികളിലേക്ക് ഞങ്ങള്‍ എത്തുന്നതുവരെ. പിന്നീട് നബി(സ) മുന്നിലേക്ക് തന്നെ നിന്നു. ജനങ്ങളും അദ്ദേഹത്തിന്റെ മുന്നിലേക്ക് നിന്നു.”  (സ്വഹീഹ് മുസ്‌ലിം : 904).

സ്ത്രീകള്‍ നബി (സ) യോടൊപ്പം ഗ്രഹണനമസ്‌കാരത്തില്‍ പങ്കെടുത്തുവെന്നുള്ള സ്വഹീഹ് മുസ്ലിമിലെ ഈ ഹദീസില്‍, ‘സ്ത്രീകളുടെ വരികളിലേക്ക് ഞങ്ങള്‍ എത്തുന്നതു വരെ’ എന്നതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു:

قَوْلَهُ : ( انْتَهَيْنَا إِلَى النِّسَاءِ ) يُخَالِفُهُ 
 وَفِيهِ اسْتِحْبَابُ صَلَاةِ الْكُسُوفِ لِلنِّسَاءِ ، وَفِيهِ حُضُورُهُنَّ وَرَاءَ الرِّجَالِ 


 ഗ്രഹണ നമസ്‌കാരം സ്ത്രീകള്‍ക്കും സുന്നത്തുണ്ട്.   അവര്‍ പുരുഷന്മാരുടെ പിറകിലായാണ്  ഹാജറാകേണ്ടത്.
(شرح مسلم »  كتاب الكسوف )

സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയുന്നവരെ പറ്റി ഇമാം നവവി (റ) പറയുന്നു
---------------------------------

“നിങ്ങളുടെ സ്ത്രീകള്‍ പള്ളികളിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ നിങ്ങള്‍അവരെ തടയരുത് എന്ന് നബിസ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്ന് ഇബ്‌നു ഉമര്‍ (റ) പറഞ്ഞപ്പോള്‍ ബിലാല്‍ എന്ന് പേരുള്ള അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു:“അല്ലാഹുവാണെ സത്യം, നിശ്ചയം ഞങ്ങളവരെ തടയുന്നതാണ്.” അപ്പോള്‍ ഇബ്‌നു ഉമര്‍ (റ), മകന്റെ നേരെ തിരിഞ്ഞ് അവനെ വളരെ മ്‌ളേഛമായ നിലക്ക് ശകാരിച്ചു. ഇതുപോലെ അദ്ദേഹം ശകാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. ശേഷം അദ്ദേഹം പറഞ്ഞു. ഞാന്‍ നബി (സ) യില്‍ നിന്ന് ഹദീസ് ഉദ്ധരിച്ച് സംസാരിക്കുന്നു., നീയാകട്ടെ, അല്ലാഹുവാണെ സത്യം, ഞങ്ങളവരെ തടയുമെന്ന് പറയുന്നൂ “ ( മുസ്ലിം 135 )

മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസിന്റെ ശര്‍ഹില്‍ ഇമാം നവവി (റ) പറയുന്നു:

قَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : ( لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ ) هَذَا وَشَبَهُهُ مِنْ أَحَادِيثِ الْبَابِ ظَاهِرٌ فِي أَنَّهَا لَا تُمْنَعُ الْمَسْجِدَ لَكِنْ بِشُرُوطٍ ذَكَرَهَا الْعُلَمَاءُ مَأْخُوذَةً مِنَ الْأَحَادِيثِ ، وَهُوَ أَلَّا تَكُونَ مُتَطَيِّبَةً ، وَلَا مُتَزَيِّنَةً ، وَلَا ذَاتَ خَلَاخِلَ يُسْمَعُ صَوْتُهَا ، وَلَا ثِيَابٍ فَاخِرَةٍ ، وَلَا مُخْتَلِطَةً بِالرِّجَالِ ، وَلَا شَابَّةً وَنَحْوَهَا مِمَّنْ يُفْتَتَنُ بِهَا ، وَأَنْ لَا يَكُونَ فِي الطَّرِيقِ مَا يَخَافُ بِهِ مَفْسَدَةً وَنَحْوَهَا . وَهَذَا النَّهْيُ عَنْ مَنْعِهِنِّ مِنَ الْخُرُوجِ مَحْمُولٌ عَلَى كَرَاهَةِ التَّنْزِيهِ إِذَا كَانَتِ الْمَرْأَةُ ذَاتَ زَوْجٍ أَوْ سَيِّدٍ وَوُجِدَتِ الشُّرُوطُ الْمَذْكُورَةُ ، فَإِنْ لَمْ يَكُنْ لَهَا زَوْجٌ وَلَا سَيِّدٌ حَرُمَ الْمَنْعُ إِذَا وُجِدَتِ الشُّرُوطُ 


“സ്ത്രീകളെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുത് എന്ന റസൂല്‍ തിരുമേനി (സ) യുടെ വചനത്തിന്റെ അടിസ്ഥാനത്തില്‍ പള്ളികളിലേക്ക് പോകുന്ന സ്ത്രീകളെ തടയരുത് എന്നത് വ്യക്തമാണ്. ഹദീസുകളില്‍ നിന്ന് പണ്ഡിതന്മാര്‍ മനസ്സിലാക്കിയ ശര്‍തുകള്‍ അവര്‍ അനുസരിച്ചായിരിക്കണം പോകേണ്ടത്. അവര്‍ സുഗന്ധ ദ്രവ്യങ്ങള്‍ പൂശരുത്, ഭംഗി പ്രദര്‍ശിപ്പിക്കരുത,് ശബ്ദം ഉണ്ടാക്കരുത്, പുരുഷന്മാരോട് ഇടകലരരുത്, ആടംഭര വസ്ത്രങ്ങള്‍ ധരിക്കരുത്. കുഴപ്പം ഉണ്ടാകാന്‍ സാദ്യതയുള്ള യുവതികളോ മറ്റോ ആകരുത്, വഴിയില്‍ പേടിക്കേണ്ട കാര്യങ്ങള്‍ ഒന്നും ഉണ്ടാകരുത് എന്നിവയാണ് ആ നിബന്ധനകള്‍. ഈ നിബന്ധനകളോടെ പോകുന്ന സ്ത്രീകളെ തടയല്‍ ഭര്‍ത്താവിനും, യജമാനനും കറാഹത്തും, മറ്റുള്ളവര്‍ക്ക് തടയല്‍ ഹറാമും ആണ് ”
(شرح مسلم »   كتاب الصلاة  )

 സ്ത്രീകളെ പള്ളിയില്‍ നിന്നും തടയും എന്ന് പറഞ്ഞ ബിലാല്‍ എന്ന മകനെഇബ്‌നു ഉമര്‍ (റ) വളരെ മ്ലേച്ചമായ രീതിയില്‍ ശകാരിക്കുകയും നെഞ്ചില്‍ ഇടിക്കുകയും ചെയ്ത സംഭവത്തില്‍ നിന്ന് ആ വിഷയത്തിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.ചുരുക്കത്തില്‍ കേരളത്തിലെ ശാഫി മദ്ഹബുകാരാണെന്ന് വെറുതെ ബറക്കത്തും പറഞ്ഞ് നടക്കുന്ന സമസ്തക്കാര്‍ക്ക് സ്ത്രീ ജുമുഅ ജമാഅത്തിന്റെ കാര്യത്തില്‍ പ്രവാചാകനോടും, സഹാബത്തിനോടും ശാഫി മദ്ഹബിനോടും, അവരുടെ ഇമാമുമാരോടും എത്രത്തോളം ബന്ധമുണ്ടെന്നു ഊഹിക്കാവുന്നതേയുള്ളൂ...!