Showing posts with label ഖബര്‍ കെട്ടിപ്പൊക്കല്‍. Show all posts
Showing posts with label ഖബര്‍ കെട്ടിപ്പൊക്കല്‍. Show all posts

ഖബര്‍ കെട്ടിപ്പൊക്കല്‍ // സുന്നീ ഗ്രന്ഥങ്ങളില്

നബി(സ)യുടെ ഖബ്റിനെ കുറിച്ച് സമസ്തയുടെ പള്ളിദര്‍സുകളില്‍ ഓതിപ്പഠിപ്പിക്കുന്ന മഹല്ലിയില്‍ പറയുന്നു.
പിന്നെ മണ്‍വെട്ടികൊണ്ട് വേഗം മണ്ണിട്ടു തൂര്‍ക്കണം.ഒടുവില്‍ ഖബ്ര്‍ ഒരു ചാണ്‍ മാത്രം ഉയര്‍ത്തി നിര്‍ത്തണം.തിരിച്ചറിയാന്‍ വേണ്ടിയാണത്.സിയാറത്തു ചെയ്യാനും ഖബറിനെ ആദരിക്കാനും അതുപകരിക്കും.ജാബിര്‍(റ)ല്‍ നിന്നു ഇബ്നു ഹിബ്ബാന്‍ (റ)റിപ്പോര്‍ട്ട് ചെയ്യുന്നു-നബിതിരുമേനി(സ)യുടെ ഖബ്ര്‍ ഏകദേശം ഒരു ചാണ്‍ ഉയര്‍ത്തിയിരുന്നു. മഹല്ലി പരിഭാഷയ്ക്ക് മുസ്ലിയാര്‍ കൊടുത്ത അര്‍ത്ഥമാണ്.(മഹല്ലി. പേ.2/470,471)

ഇസ്ലാമിക വിശ്വാസ കോശം2/64.അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍.ഇബ്നുഅഖീല്‍(റ)പറയുന്നുഃജഅ്ഫറുബ്നു മുഹമ്മദ്(റ)പിതാവില്‍ നിന്നുദ്ധരിക്കുന്നു.നബി(സ)യുടെ ഖബ്ര്‍ ഭൂനിരപ്പില്‍ നിന്ന് ഒരു ചാണ്‍ ഉയര്‍ത്തുകയും മരു ഭൂമിയിലെ ചെമന്നമണ്ണ് പൂശുകയും അതിന്‍റെ മുകളില്‍ ചെറിയ കല്ലുകള്‍ വെക്കപ്പെടുകയും ചെയ്തിട്ടുണ്ട്.(ശര്‍ഹുല്‍ഖബീര്‍.2/393)

നബി(സ)യുടെ ഖബ്ര്‍ ഒരു ചാണിന്‍റടുത്ത് ഉയര്‍ത്ത പ്പെട്ടിട്ടുണ്ടെന്ന് ഇബ്നു ഹിബ്ബാന്‍ ഉദ്ധരിച്ചതാണ് തെളിവ്.നബി(സ)അവിടുത്തെ ഇബ്രഹിം എന്ന കുട്ടിയുടെ ഖബറിന്‍മേല്‍ അതിനെ വെച്ചുവെന്ന് ഇമാം ശാഫിഈ(റ)ഉദ്ധരിച്ചിരിക്കുന്നു.നബി(സ)യുടെയും അവിടുത്തെ സഹപാഠികളുയും അബൂബക്കര്‍(റ)ഉമര്‍(റ)ഖബറുകള്‍ ഇപ്രകാരം ചെയ്യപ്പെട്ടിട്ടുണ്‍ടെന്ന് അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്.(ഉംദ വ്യാഖ്യാനം2/434,മുഹമ്മദ് മുസ്ലിയാര്‍ മേല്‍മുറി)

പരിപാവനമായ ആപുണ്യദേഹത്തെ അലിയ്യുബ്നു അബീത്വാലീബ്(റ)അബ്ബാസ് എന്നവര്‍ ഹുളല്‍,ഖസമ്,ഔസിബ്നുവൗലി എന്നിവരുംകൂടി ഖബറിലേക്കിറക്കുകയും മറമാടപ്പെടുകയും ഖബറിനെ ഭൂമി നിരപ്പില്‍നിന്നും ഒരുചാണ്‍ ഉയര്‍ത്തുകയും അതിനുശേഷം ഖബറിന്‍മേല്‍ ബിലാല്‍ എന്നവര്‍ വെള്ളം തെളിക്കുകയും ചെയ്തു.(വഫാത്ത് റസൂല്‍.പേജ്28 ഫാതിത്തിമ ബുക്ക് സ്റ്റാള്‍ തലശ്ശേരി)

റസൂല്‍ വഫാത്തായ സ്ഥലത്തുണ്ടായിരുന്ന വിരിപ്പ് നീക്കി അവിടെ തന്നെ ഖബ്ര്‍ കുഴിച്ചു.അബുത്വല്‍ഹയും സയ്ദുബ്നുസഹ്ലില്‍ അന്‍സാരിയുമാണ് കുഴിച്ചത്.അബ്ബാസ്,അലി,അബ്ബാസ്(റ)മക്കളായ ഫള്ല് എന്നിവര്‍ ഖബറില്‍ ഇറങ്ങി.ബിലാല്‍(റ)ഒരു തോല്‍പാത്രം വെള്ളമെടുത്ത് ഖബറിന്‍റെ തലഭാഗത്ത് നിന്നു തുടങ്ങി വെള്ളം കുടഞ്ഞു ഖബറിന്‍റെ മീതെ ചുകന്നതും വെളുത്തുമായ ചരല്‍കല്ലുകള്‍ പാകി.ഭൂമിയില്‍ നിന്ന് ഒരുചാണ്‍ ഉയര്‍ത്തുകയും ചെയ്തു്(പൂങ്കാനം മാസിക.1994 സെപ്തബര്‍.പേജ്.27)

ഒരു ചാണ്‍ ഉയര്‍ത്ത പ്പെടാവുന്നതാണ്.നബി(സ)യുടെ ഖബ്ര്‍ ഒരുചാണ്‍ ഉയര്‍ത്ത പ്പെട്ടുവെന്ന് ജാബിര്‍(റ) തൊട്ട് ഇബ്നു ഹിബ്ബാന്‍ നിവേദനംചെയ്തിട്ടുണ്ട്(സുന്നി അഫ്കാര്‍ വാരിക 2000 നവംബര്‍ പുസ്തകം10,ലക്കം 7)

ഖബ്റടക്കിക്കഴിഞ്ഞപ്പോള്‍ ,ബിലാല്‍ (റ)തലയുടെ ഭാഗത്ത് നിന്ന് തുടങ്ങികാലിന്‍റെ ഭാഗം വരെ ഖബ്റിന്‍മേല്‍ വെള്ളം കുടഞ്ഞു. ചുകന്നതും വെളുത്തതുമായ ചരക്കല്ലുകള്‍ കൂട്ടി.ഖബറിനെ നിലവിതാനത്തില്‍ നിന്നു ഒരു ചാണ്‍ ഉയര്‍ത്തി.(സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്രം പേജ്.557.ആമിനാ ബുക്ക് സ്റ്റാള്‍)

പിന്നെ കൈക്കോട്ടു(മണ്‍വ്ട്ടി)കള്‍ കൊണ്ടു വേഗത്തില്‍ മണ്ണ് വെട്ടി മൂടണം ഖബറിന്‍റെ മഹത്വം നിലനിര്‍ത്താന്‍ വേണ്ടിയും അത് സിയാറത്ത് ചെയ്യാന്‍ ഖബ്റാണെന്ന് അറിയാന്‍ വേണ്ടിയും ഒരു ചാണ്‍ ഉയര്‍ത്ത പ്പെടാവുന്നതാണ്.നബി(സ)യുടെ ഖബ്റ് ഒരു ചാണ്‍ ഉയര്‍ത്ത പ്പെട്ടുവെന്ന് ജിബിര്‍(റ)നെ തൊട്ട് ഇബ്നു ഹിബ്ബാന്‍ നിവേദനം ചെയ്തിട്ടുണ്ട്.(രോഗം മരണംഅനന്തര ക്രിയകള്‍ കര്‍മ ശാസ്ത്ര വീക്ഷണത്തില്‍ പേജ്.69.അസ്ഗറലി ഫൈസി പട്ടിക്കാട്)

ജാബിര്‍ (റ)പ്രസ്താവിക്കുന്നു.നബി(സ)യുടെ ഖബര്‍ ഭൂമിയില്‍ നിന്നും ഏകദേശംഒരു ചാണ്‍ ഉയര്‍ത്തപ്പെട്ടതായിട്ടാണ് ഞാന്‍ കണ്ടത്(ബൈഹഖി)
ഇമാം നവവി(റ)പ്രസ്താവിക്കുന്നുഃനിശ്ചയം നബി(സ)യുടെ ചര്യയനുസരിച്ച് ഖബര്‍ ഭൂമിയില്‍ നിന്നും അധികമുയര്‍ത്താന്‍പാടില്ല.(ശറഹ് മുസ്ലിം.4-42)
ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)പ്രസ്താവിക്കുന്നുഃഖബര്‍ ഭൂമിയില്‍ നിന്നും ഒരു ചാണ്‍ മാത്രമേ ഉയര്‍ത്തപ്പെടാവു.(ഗുന്‍യഃ2-139)
ശാഫിഈമദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നുഹജറുല്‍ഹൈതമി രേഖപെടുത്തുന്നുഃകെട്ടിപ്പൊക്കിയ ഖബറുകളും അതിന്‍മേലുള്ള ഖുബ്ബകളുംപൊളിച്ചുനീക്കല്‍ നിര്‍ബന്ധമാണ് (സവാജീര്‍ 1-149)
ഇമാം നവവി(റ)പ്രസ്താവിക്കുന്നു.നിശ്ചയംനബി(സ)യുടേ ചര്യയനുസരിച്ചു ഖബ്ര്‍ ഭൂമിയില്‍നിന്നും അധികമുയര്‍ത്താന്‍പാടില്ല മുകള്ഭാഗം കൂര്‍പ്പിക്കാനുംപാടില്ല.ഒരുചാണ്‍ ഉയര്‍ത്തിയ ശേഷം പരത്തണം ഇമാംശാഫിഈ(റ)യുടെയും അദ്ദേഹത്തോട് യോജിക്കുന്നവരുടെയുംഅഭിപ്രായം ഇതാണ്.ശറഹ്മുസ്ലിം4/42)ജാബിര്‍(റ)നിവേദനംനബി(സ)യുടെ ഖബര്‍ ഏകദേശംഒരു ചാണ്‍ ഉയര്‍ത്തപ്പെട്ടനിലക്കാണ് ഞാന്‍ കണ്ടത്(ബൈഹഖിയുടെ സുനനുല്‍ കുബറാ,ഹദീസ്.നമ്പര്.‍6835 )ഖബര്‍ കൂടുതല് ഉയരം വരാതിരിക്കാന്‍ അതിന്‍റെ മണ്ണിനെക്കാള്‍അധികം പാടില്ല എന്ന അധ്യായം.ഇബ്നുഹിബ്ബാന്‍ ഹദീസ് നമ്പര്‍.2160,6635)ഖാസിം (റ)നിവേദനം.ഞാന്‍ ഓരിക്കല്‍ ആഇശാ(റ)യുടെ അടുത്തു ചെന്നുഇപ്രകാരം പറഞുഃപ്രിയപ്പെട്ട ഉമ്മാ റസൂല്‍ തിരുമേനിയുടെയും അവിടുത്തെ രണ്ടു അനുചരന്‍മാരുടെയും(അബൂബക്കര്‍(റ)ഉമര്‍(റ)എന്നിവരുടെ)ഖബറുകള്‍ എനിക്ക് കാണിച്ചു തരൂ അപ്പോള്‍ അവര്‍ മറനീക്കി ആ ഖബറുകള്‍ എനിക്ക് കാണിച്ചു തന്നു.അവ ഉയര്‍ത്ത പ്പെട്ടിട്ടില്ല.ഭൂമിയോടൊപ്പംനിരപ്പാക്കിയിട്ടുമില്ലാത്ത സ്ഥിതിയില്‍ ചുകന്ന ചിരല്‍ പൊടിയിട്ട് പരന്നുകിടക്കുന്നതായാണ് ഞാന്‍ കണ്ടത്(ഹാകിമിന്‍റെ മുസ്തദ്റക് ഹദീസ് നമ്പര്‍.1368.അബൂദാവൂദ്.ഹദീസ് നമ്പര്.‍3220.ബൈഹഖി.ഹദീസ് നമ്പര്‍.6858)
നബി(സ)യുടെ ഖബര്‍ ഭൂമിയില്‍ നിന്ന് ഏകദേശംഒരുചാണ്‍ ഉയര്‍ത്തി(ഇബ്നു ഹിബ്ബാന്‍ ഹദീസ്-2160,6635)
ആഇശ(റ)നിവേദനം നബി(സ)മരണപ്പെട്ട രോഗത്തില്‍ ഇപ്രകാരം അരുളി ജൂത- ക്രൈസ്തവരെ അല്ലാഹു ശപിക്കെട്ടെ അവര്‍ അവരുടെ പ്രവാചകന്‍ മാരുടെ ഖബറുഖള്‍ പ്രാര്‍ത്ഥനാ കേന്ദ്ര മാക്കി നബി(സ)യുടെആ ഉണര്‍ത്തല്‍ ഇല്ലായിരുന്നുവെങ്കില്‍ അവിടുത്തെ ഖബര്‍ പൊതു സ്ഥലത്ത് ആക്കുമായിരുന്നു.എന്നിട്ടും ഏതെങ്കിലും കാലത്ത് അവിടത്തെ ഖബര്‍ പ്രാര്‍ത്ഥനാ സ്ഥലമാക്കുമെന്ന് ഞാന്ഭയപ്പെടുന്നു.(ബുഖാരി.1390)

ഖബര്‍ കെട്ടിപ്പൊക്കല്‍

                          ക്വബ്‌റിനു മുകളില്‍ എടുപ്പുണ്ടാക്കുന്നത്­ മാത്രമല്ല, അത് കെട്ടിപ്പൊക്കുന്നതും­ ഇസ്‌ലാം വിരോധിച്ച കാര്യമാകുന്നു. മറമാടി മൂടുകല്ല് വെച്ച് മൂടിക്കഴിഞ്ഞാല്‍, ക്വബ്‌റാണെന്ന് തിരിച്ചറിയാത്ത വിധം ഭൂമിയോട് സമനിരപ്പാക്കി മായ്ച്ചു കളയരുത്. മറിച്ച്, ക്വബ്‌റാണെന്ന് തിരിച്ചറിയുമാറ് ഉയര്‍ത്തിയിരിക്കണം. ഏകദേശം, ഒരു ചാണോ അതിനോടടുത്തോ ഉയരാമെന്നാണ് പണ്ഡിതാഭിപ്രായം. അതില്‍ കുറഞ്ഞാലും കൂടിപ്പോകരുത്. അങ്ങനെ ഒരു ചാണ്‍ ഉയര്‍ത്തിക്കഴിഞ്ഞാല്­‍, ക്വബ്‌റിന്റെ മേല്‍ഭാഗം പരത്തിയിരിക്കണം. അതോ മുകള്‍ഭാഗം കൂര്‍ത്ത് ഉയര്‍ന്നിരിക്കണമോ എന്ന കാര്യത്തില്‍ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്.­ കൂര്‍ത്തിരിക്കണമെന്ന­് മദ്ഹബിന്റെ മൂന്ന് ഇമാമുമാരും പറയുമ്പോള്‍, പരന്നിരിക്കണമെന്നാണ്­ ഇമാം ശാഫിഈ(റഹി)യുടെ അഭിപ്രായം. ഇവിടെ ഇമാം ശാഫിഈ(റഹി)യുടെ കാഴ്ച്ചപ്പാടിനാണ് തെളിവിന്റെ പിന്‍ബലമുള്ളതെന്ന് ശേഷം വിവരിക്കാം. നബി(സ്വ), അലി(റ)വിനെ പറഞ്ഞേല്‍പ്പിച്ച് കൊണ്ട് ഉത്തരവാദപ്പെടുത്തി അയക്കുമ്പോള്‍ നിര്‍ദ്ദേശിച്ച അതേ കാര്യം, ശേഷം അലി(റ) തന്നെ അബുല്‍ ഹയ്യാജില്‍ അസദി(റ)വിനെ ഏല്‍പ്പിച്ചയക്കുമ്പോ­ള്‍ പറഞ്ഞതാണല്ലോ, ഉയര്‍ന്നിരിക്കുന്ന ക്വബ്‌റുകള്‍ നിരപ്പാക്കണമെന്ന്. ഇമാം മുസ്‌ലിം(റഹി) ഉദ്ധരിച്ച ഇതേ ഹദീസ് വിവരിച്ചു കൊണ്ട് ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ ഇമാം നവവി(റഹി) പറയുന്നു:  ”ക്വബ്ര്‍ ഭൂമിക്ക് മുകളില്‍ ഒരു ചാണില്‍ കൂടുതലായി ഉയര്‍ത്താതിരിക്കലാണ്­ സുന്നത്ത് എന്ന് ഈ ഹദീസില്‍ നിന്ന് കിട്ടുന്നു. (മുകള്‍ ഭാഗം) കൂര്‍ത്തതാകുകയും അരുത്. എന്നാല്‍, ഒരു ചാണ്‍ കണക്കെ ഉയര്‍ത്തുകയും മേല്‍ഭാഗം പരത്തുകയും വേണം. ഇതാണ് ശാഫിഈ ഇമാമിന്റെയും അതിനോടു യോജിക്കുന്നവരുടെയും മദ്ഹബ്.” (ശറഹ് മുസ്‌ലിം 4/42)

ഈ വിവരണത്തിന്റെ അവസാനമായി ഇമാം നവവി(റഹി) പറയുന്നു: ”എടുപ്പായി നിര്‍മ്മിക്കപ്പെട്ടത­ിനെ പൊളിച്ചു കളയാന്‍ ഇമാമുകള്‍ ആജ്ഞാപിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്ന് ഇമാം ശാഫിഈ ‘അല്‍ ഉമ്മില്‍’ എഴുതിയത്, ”ഉയര്‍ന്ന് നില്‍ക്കുന്ന ക്വബ്‌റിനെ തകര്‍ത്തു കളയാതെ വിടരുത്” എന്ന നബിവചനത്തെ ശക്തിപ്പെടുത്തുന്നു.­”

നബിവചനം സ്ഥിരീകരിക്കപ്പെട്ടത­് കൊണ്ടാണ് ഇമാമുകള്‍ അങ്ങനെ ആജ്ഞാപിച്ചതെന്ന് നവവി ഇമാമിന്റെ ഈ വിവരണത്തില്‍ നിന്നും വ്യക്തമായി.
ഇതേ കാര്യം ശാഫിഈ ഇമാം തന്നെ പറയുന്നത് കാണുക:

”ക്വബ്‌റിന്റെ മുകള്‍ ഭാഗം പരത്തപ്പെടണം. നബി(സ്വ) അവിടുത്തെ പുത്രന്‍ ഇബ്‌റാഹീമിന്റെ ക്വബ്ര്‍ പരത്തിയെന്നും മുകളില്‍ ആ പ്രദേശത്തുള്ള ചരല്‍ വെച്ചുവെന്നും നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനു മുകളില്‍ ചരല്‍ വെച്ചുവെന്ന വിവരം ഇബ്‌റാഹീം (ഹദീസ് ഉദ്ധരിക്കുന്ന ആള്‍) എന്നോട് പറഞ്ഞു. മുകള്‍ ഭാഗം പരന്ന ക്വബ്‌റിന്‍മേല്‍ അല്ലാതെ ചരല്‍ (ഉരുണ്ടു) വീഴാതെ നില കൊള്ളുകയില്ലല്ലോ. ചിലര്‍ പറയുന്നത് ക്വബ്ര്‍ കൂര്‍ത്തതായിരിക്കണമെ­ന്നാണ്. എന്നാല്‍, മുഹാജിറുകളുടെയും അന്‍സാറുകളുടെയും ക്വബ്‌റുകള്‍ മുകള്‍ ഭാഗം പരത്തപ്പെട്ടതായാണ് നാം മനസ്സിലാക്കിയിട്ടുള്­ളത്. അങ്ങനെ അത് ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ കണക്കെ ഉയര്‍ത്തണം. അതിനു മുകളില്‍ ചരല്‍ നിരത്തുകയും വേണം. മേല്‍ ഭാഗം കൂര്‍ത്തതായിരിക്കണമെ­ന്ന ഒരു രിവായത്ത് ആരില്‍ നിന്നും കാണുന്നില്ല. നബി(സ്വ)യുടെയും സിദ്ദീഖ്, ഫാറൂഖ്(റ) എന്നിവരുടെയും ക്വബ്‌റുകള്‍ പരത്തപ്പെട്ടതായി ഞാന്‍ കണ്ടുവെന്ന് ക്വാസിം ബിന്‍ മുഹമ്മദ് പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.” (അല്‍ ഉമ്മ് 2/275)

ക്വബ്ര്‍ കുഴിക്കാനായി കിളച്ചെടുത്ത മണ്ണുണ്ടല്ലോ? അതേ മണ്ണ് കൂടാതെ വേറെ മണ്ണ് കൊണ്ട് ക്വബ്ര്‍ മൂടരുത്. കാരണം, അങ്ങനെ കൂടുതലായി വേറെ മണ്ണ് ചേര്‍ന്നാല്‍ അതിന്റെ ഉയരം കൂടിപ്പോകും. ഇമാം ശാഫിഈ(റഹി) പറയുന്നത് കാണുക:

”മറ്റ് മണ്ണ് അവിടെ ക്വബ്‌റിന്‍മേല്‍ ചേര്‍ക്കാതിരിക്കലാണ്­ എനിക്കിഷ്ടം. വേറെ മണ്ണ് അതില്‍ ചേര്‍ന്നാല്‍, മറ്റു കുഴപ്പമുണ്ടാകുന്നത് കൊണ്ടല്ല ഞാനങ്ങനെ പറയുന്നത്. ക്വബ്‌റിന്റെ ഉയരം കൂടിപ്പോകുമോ എന്ന കാരണമാണ് വേറെ മണ്ണ് ചേര്‍ക്കരുത് എന്ന് പറയാന്‍ കാരണം. ഒരു ചാണോ അതിനടുത്തോ ക്വബ്ര്‍ ഉയര്‍ത്താനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ക്വബ്‌റിന്‍മേല്‍ എടുപ്പുണ്ടാക്കുന്നതോ­ തേപ്പ് നടത്തുന്നതോ എനിക്കിഷ്ടമല്ല. അങ്ങനെ ചെയ്യുന്നത് അലങ്കാരത്തിനോ അഹങ്കാരത്തിനോ ആണല്ലോ ഉപകരിക്കുക. മരണമെന്നത് അതിനൊന്നുമല്ലല്ലോ. മുഹാജിറുകളുടെയോ അന്‍സ്വാറുകളുടെയോ ക്വബ്‌റുകള്‍ തേപ്പ് നടത്തിയിരുന്നതായി ഞാന്‍ അറിയുന്നില്ല.” (അല്‍ ഉമ്മ് 2/277)

അടക്കം ചെയ്ത ശേഷം ക്വബ്ര്‍ മൂടുമ്പോള്‍ അവിടെ നിന്നും പുറത്തെടുത്ത മണ്ണില്‍ കൂടിപ്പോകരുത് എന്നും അങ്ങനെ കൂടിപ്പോയാല്‍ ക്വബ്‌റിന്റെ ഉയരം വര്‍ദ്ധിച്ച് പോകുമെന്നും ക്വബ്ര്‍ തേപ്പ് നടത്തിയാല്‍ അലങ്കാരം വഴി അഹങ്കാരം കടന്നു കൂടുമെന്നും മരണ ശേഷം അതൊന്നും വേണ്ടതല്ലാ എന്നും ഇമാം ശാഫിഈ(റഹി) ഇവിടെ സൂചിപ്പിച്ചത് കണ്ടുവല്ലോ.

ഇനി ഇവിടെ ചിന്തിക്കേണ്ടത്, നബി(സ്വ)യുടെ ക്വബ്‌റിന്റെ മുകള്‍ ഭാഗം കൂര്‍ത്തതായി കണ്ടുവെന്ന് സുഫിയാനുത്തമ്മാരി(റഹ­ി)യും പരന്നതായി കണ്ടുവെന്ന് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി)യും പറയുന്നു. ഇതെങ്ങനെ വന്നു? ഇതിനു കാരണം, മുഹമ്മദ് ബിന്‍ ക്വാസിം(റഹി) കണ്ടത് മുആവിയ(റ)വിന്റെ ഭരണകാലത്താണ്. അന്ന് ക്വബ്‌റിന്റെ മുകളിലോ ചുറ്റുഭാഗത്തോ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. കാലശേഷം വലീദിന്റെ ഭരണകാലത്താണ് പള്ളി വിപുലീകരണം നടന്നത്. വിശുദ്ധ ശരീരം അടക്കം ചെയ്യപ്പെട്ടത് നബി പത്‌നി ആയിശ(റ)യുടെ ഹുജ്‌റയിലാണല്ലോ? ആ ഹുജ്‌റയും മറ്റു പത്‌നിമാരുടെ ഹുജ്‌റകളും ചുമര്‍ നീങ്ങി പള്ളിക്കുള്ളില്‍ വന്നു. അതിന് ശേഷമാണ് സുഫ്‌യാനുത്തമ്മാരി(റ­ഹി) ആ ക്വബ്‌റുകള്‍ കണ്ടത്. മുആവിയ(റ)വിന്റെ ഭരണകാലത്താണ് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ പിതൃസഹോദരി ആയിശ(റ)യുടെ അടുത്ത് വെച്ച് മൂന്ന് ക്വബ്‌റുകളും കണ്ടത്. അത് സ്വഹാബികള്‍ അവിടെ പ്രവര്‍ത്തിച്ച കാര്യങ്ങളില്‍ മാറ്റം വരുന്നതിന് മുമ്പായിരുന്നു. ഇങ്ങനെയാണ് ആ രണ്ടു പേരുടെയും രിവായത്തുകള്‍ കൂട്ടി യോജിപ്പിച്ച് കൊണ്ട് ഹാഫിളുല്‍ അസ്‌ക്വലാനി പറഞ്ഞ മറുപടി.

അബൂബക്ര്‍ സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി) തന്റ അമ്മാവി ആയിശ(റ)യുടെ അടുത്തു ചെന്ന് നബി(സ്വ)യുടെയും രണ്ടു കൂട്ടുകാരുടെയും ക്വബ്‌റുകള്‍ കാണിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടതനുസരിച്­ച് വെളിവാക്കിക്കൊടുത്തപ­്പോള്‍ കണ്ട കാഴ്ച്ച അദ്ദേഹം വിവരിച്ചത്, അത് ഉയര്‍ന്ന് നില്‍ക്കുന്നതോ നിലം പറ്റിയതോ അല്ല എന്നാണ്.

നബി(സ്വ)യുടെ ‘ജാറം’ എന്ന് പറഞ്ഞ് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന­്‍ ശ്രമിക്കാറുണ്ട്. വാസ്തവത്തില്‍, അവിടുത്തെ ക്വബ്‌റിനു മുകളില്‍ ജാറം നിര്‍മ്മിക്കപ്പെട്ടി­ട്ടില്ല. മറിച്ച്, നബി(സ്വ)യെ മറമാടിയത് ആയിശ(റ)യുടെ വീട്ടിനുള്ളിലാണല്ലോ.­ എവിടെയാണോ നബി(സ്വ) വഫാത്തായത്, അവിടെത്തന്നെ മറമാടണം എന്നത് കൊണ്ടാണ് സ്വഹാബികള്‍ ആ ഹുജ്‌റയില്‍ തന്നെ വിശുദ്ധ ശരീരം അടക്കം ചെയ്തത്.
ക്വബ്ര്‍ കെട്ടിയുയര്‍ത്താനോ അതിന്‍മേല്‍ എടുപ്പുണ്ടാക്കുവാനോ സ്വഹാബികളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകയുമില്ല. ആയിശ(റ)ക്ക് ഒരു വീട് നല്‍കി അവരെ അവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ച­് കൊണ്ട് നബി(സ്വ)യുടെ ക്വബ്‌റിടം ഒരു സന്ദര്‍ശന സ്ഥലമാക്കി അവര്‍ മാറ്റിയിരുന്നോ? അതുമുണ്ടായില്ല. എന്തു കൊണ്ട്? അവിടുന്ന് പറഞ്ഞു: ”ജൂത-നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. തങ്ങളുടെ പ്രവാചകന്‍മാരുടെ ക്വബ്‌റിടം അവര്‍ പള്ളിയാക്കി മാറ്റി. അങ്ങനെ ആ തേട്ടം വഴി നബി(സ്വ) അക്കാര്യം വ്യക്തമാക്കിയില്ലെങ്­കില്‍ നബി(സ്വ)യുടെ ക്വബ്ര്‍ വെളിവാകുമായിരുന്നു” എന്ന് ആയിശ(റ) ഇവിടെ വ്യക്തമാക്കി. ആ ക്വബ്ര്‍ തുറന്ന സ്ഥലത്താകാതിരിക്കാന്­‍ ഇതും ഒരു കാരണമാണെന്ന് ആയിശ(റ) വ്യക്തമാക്കുന്നു.

അക്കാലത്ത് ആ മൂന്ന് ക്വബ്‌റുകളും ഉയര്‍ന്ന് നില്‍ക്കുന്നില്ല. സ്വഹാബികള്‍ ചെയ്ത പോലെ ഭൂമിയോട് ചേര്‍ന്ന് കുറഞ്ഞൊന്നു പൊങ്ങി നില്‍ക്കുന്നതായാണ് കാണപ്പെട്ടത്.

ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ (റ) വിന്റെ ഖബര്‍ കെട്ടിപ്പോക്കിയിട്ടുണ്ടോ .?

തങ്ങള്‍ ചെറുപ്രായക്കാരായിരുന്ന കാലം ഉസ്മാനു ബ്‌നു മദ്ഊന്‍(റ)വിന്റെ ഖബര്‍ ചാടുന്നവരായിരുന്നു ഞങ്ങളില്‍ വലിയ ചാട്ടക്കാരന്‍ എന്ന് താബിഉകളില്‍ പെട്ട ഖാരിജ (റ) പറഞ്ഞതാണ് ഖബര്‍ കെട്ടിപ്പൊക്കാന്‍ ചിലര്‍ തെളിവാക്കുന്നത്.
 വാസ്തവത്തില്‍, ‘ഖബറിന് മുകളില്‍ ഈത്തപ്പന മട്ടല്‍’ എന്ന ബാബ് കൊടുത്തു കൊണ്ടാണ് ഇമാം ബുഖാരി (റഹി) ഈ സംഭവം ഉദ്ധരിച്ചിട്ടുള്ളത്. മറിച്ച്, ഖബര്‍  കെട്ടിയുയര്‍ത്താമെന്ന ഒരദ്ധ്യായം നല്‍കിക്കൊണ്ടല്ല. ഉടനെ അവിടെ ഹദീസായി ഉദ്ധരിക്കുന്നത് ഖബറിനുള്ളില്‍ ശിക്ഷ അനുഭവിക്കുന്ന, രണ്ട് ഖബറിന് അരികിലൂടെ നബി(സ്വ) നടന്നു പോകുമ്പോള്‍ ഒരു ഈന്തപ്പന മട്ടല്‍ രണ്ടായി പകുത്ത് രണ്ട് ക്വബ്‌റിന് മേലും ഊന്നി എന്നതാണ് അദ്ദേഹം ഉദ്ധരിച്ചത്. അത് ഉണങ്ങാതെ പച്ചയായി ഇരിക്കുമ്പോള്‍ ശിക്ഷ ലഘൂകരിക്കപ്പെടുമെന്നാണ് അവിടുന്ന് കാരണം പറഞ്ഞത്.
ഇനി  ഉസ്മാന്‍ ഇബ്നു മദ് ഹൂന്‍ (റ) യുടെ ഖബര്‍ കെട്ടി പ്പൊക്കിയിട്ടുണ്ടോ
ഇല്ലെങ്കില്‍ പിന്നെ ചാടിക്കടന്നത് എന്താണെന്നറിയാനും  അതുമായി ബന്ധപ്പെട്ട മറ്റു ഹദീസുകള്‍ പരിശോധിച്ചാല്‍ നിസ്സംശയം മനസ്സിലാകും .

അബുദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം 

حَدَّثَنَا عَبْدُ الْوَهَّابِ بْنُ نَجْدَةَ حَدَّثَنَا سَعِيدُ بْنُ سَالِمٍ ح و حَدَّثَنَا يَحْيَى بْنُ الْفَضْلِ السِّجِسْتَانِيُّ حَدَّثَنَا حَاتِمٌ يَعْنِي ابْنَ إِسْمَعِيلَ بِمَعْنَاهُ عَنْ كَثِيرِ بْنِ زَيْدٍ الْمَدَنِيِّ عَنْ الْمُطَّلِبِ قَالَ لَمَّا مَاتَ عُثْمَانُ بْنُ مَظْعُونٍ أُخْرِجَ بِجَنَازَتِهِ فَدُفِنَ فَأَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلًا أَنْ يَأْتِيَهُ بِحَجَرٍ فَلَمْ يَسْتَطِعْ حَمْلَهُ فَقَامَ إِلَيْهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحَسَرَ عَنْ ذِرَاعَيْهِ قَالَ كَثِيرٌ قَالَ الْمُطَّلِبُ قَالَ الَّذِي يُخْبِرُنِي ذَلِكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ كَأَنِّي أَنْظُرُ إِلَى بَيَاضِ ذِرَاعَيْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ حَسَرَ عَنْهُمَا ثُمَّ حَمَلَهَا فَوَضَعَهَا عِنْدَ رَأْسِهِ وَقَالَ أَتَعَلَّمُ بِهَا قَبْرَ أَخِي وَأَدْفِنُ إِلَيْهِ مَنْ مَاتَ مِنْ أَهْلِي
ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ മരണപ്പെട്ട സമയത്ത് ഞങ്ങള്‍ അദ്ദേഹത്തിന്റെ ജനാസയുമായി പുറപ്പെട്ടു .അങ്ങനെ നബി (സ) അദ്ദേഹത്തെ മറമാടുകയും ശേഷം  ഒരു കല്ല്‌ എടുത്തുകൊണ്ടുവരാന്‍ ഒരാളോട് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അയാള്‍ക്ക് ആ കല്ല്‌ എടുത്തുകൊണ്ട് വരാന്‍ കഴിഞ്ഞില്ല .അപ്പോള്‍ നബി (സ) അവിടേക്ക് നടന്നു പോയി ആ കല്ല്‌ തന്‍റെ കയ്യിന്റെ വെളുപ്പ് കാണും വിധത്തില്‍ പൊക്കിയെടുത്ത് അവിടെ കൊണ്ട് വന്നു വെച്ചു . എന്നിട്ട് പറഞ്ഞു : ഇത് എന്റെ സഹോദരന്റെ ഖ്ബരാണെന്ന് അറിയിക്കാന്‍ വേണ്ടിയാണ് "

( سنن أبي داود » كتاب الجنائز » باب في جمع الموتى في قبر والقبر يعلم )

ഇമാം അബു ദാവൂദ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മരണപ്പെട്ടവരെ ഒരുമിച്ച് മറമാടലും ഖബറിനെ അറിയിക്കലും എന്ന അധ്യായത്തിലാണ് 

ഇബ്നുമാജയാകട്ടെ ഖബറിന്റെ മേല്‍ അടയാളംവെക്കല്‍ എന്ന അധ്യായത്തിലും
حَدَّثَنَا الْعَبَّاسُ بْنُ جَعْفَرٍ حَدَّثَنَا مُحَمَّدُ بْنُ أَيُّوبَ أَبُو هُرَيْرَةَ الْوَاسِطِيُّ حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ عَنْ كَثِيرِ بْنِ زَيْدٍ عَنْ زَيْنَبَ بِنْتِ نُبَيْطٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَعْلَمَ قَبْرَ عُثْمَانَ بْنِ مَظْعُونٍ بِصَخْرَةٍ
"ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ (റ) ന്‍റെ ഖബര്‍ ഒരു പാറ കൊണ്ട് അറിയിച്ചിരുന്നു '.

( سنن ابن ماجه » كتاب الجنائز » باب ما جاء في العلامة في القبر )

മറ്റൊരു റിപ്പോര്‍ട്ട് നോക്കൂ
حدثنا أبو بكر قال ثنا أبو بكر الحنفي عن كثير بن زيد عن المطلب بن عبد الله بن حنطب قال لما مات عثمان بن مظعون دفنه رسول الله صلى الله عليه وسلم بالبقيع وقال لرجل اذهب إلى تلك الصخرة فآتني بها حتى أضعها عند قبره حتى أعرفه بها
"ഉസ്മാന്‍ ഇബ്നു 
മദ്ഹൂന്‍ (റ) വിന്‍റെ മയ്യിത്ത്  മറമാടിയപ്പോള്‍, അവിടെ ഖബര്‍  ഉണ്ടെന്നറിയിക്കാന്‍ വേണ്ടി  ഒരു പാറ കൊണ്ട് വന്നു വെക്കാന്‍ നബി (സ ഒരാളോട്  കല്‍പ്പിച്ചു " 

( مصنف ابن أبي شيبة )

നോക്കൂ ..ഈ ഹദീസുകളെല്ലാം ഖബര്‍ ആണെന്നു അറിയിക്കാന്‍ വേണ്ടി  ഒരു വലിയ കല്ല്‌ അല്ലെങ്കില്‍ പാറ ഖ്ബരിന്നടുത്ത്  വെക്കാന്‍ നബി (സ) കല്‍പ്പിച്ചതായി കാണുന്നു. ഏല്‍പ്പിച്ച ആള്‍ക്ക് അത് എടുത്ത് കൊണ്ട് വരാന്‍ കഴിയാത്തത് അതിന്റെ ഭാരം കൊണ്ടോ അല്ലങ്കില്‍ വലിപ്പം കൊണ്ടോ ആണല്ലോ..??
ഈ സംഭവം ഉദ്ധരിച് പ്രശസ്ഥ പണ്ഡിതനായ ഇമാം ത്വര്‍ത്തൂശി (റ) പറയുന്നു :



قال الطرطوشي: واعلم أنه روى البخاري أن النبي صلى الله عليه وسلم جعل حجرا عند قبر عثمان بن مظعون، وقال أتعلم به قبر أخي، وأدفن إليه من مات من أهلي. وهذا دليل على استحسان جعل الأحجار على القبور علامة، وحمل قول مالك على ظاهره، وأن لا تبنى على القبور بالحجارة، لأنه قد ثبت أن قبر رسول الله صلى الله عليه وسلم وصاحبيه مبطوحة ببطحاء العرصة الحمراء

"ഇതില്‍ നിന്നും തെളിവ് പിടിക്കാവുന്നത് ഒരു കല്ല്‌  അടയാളത്തിന് വേണ്ടി ഖബറിന്നു മുകളില്‍ വെക്കാം എന്നാണ്.
ഇമാം മാലിക് (റ) അതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെയാണ് മനസ്സിലാക്കിയത് .എന്നാല്‍ കല്ല് കൊണ്ട് ഒരിക്കലും ഉയര്‍ത്തി കെട്ടാന്‍ ഇത് തെളിവാകുകയില്ല .കാരണം നബി (സ) യുടെയും കൂട്ടുകാരുടെയും ഖബറുകള്‍ ഉയര്‍ത്തപെടുകയോ ഭൂമിയോട് നിരത്തപെടുകയോ ചെയ്യാതെ പരത്തപ്പെട്ട നിലയിലായിരുന്നു."
 ( الحوادث والبدع )
മുആവിയ (റ) വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഇതിനോട് ചേര്‍ത്ത് വായിക്കാം,
حدثنا الحسين بن إسحاق التستري, ثنا وهب بن بقية , أنا خالد بن عبد الله , عن عمران بن حدير , عن أبي مجلز, أن معاوية قال :
« إن تسوية القبور من السنة , وقد رفعت اليهود والنصارى فلا تشبهوا بهما » 

 "ഖബര്‍ പരത്തലാണ് സുന്നത്ത്.നിശ്ചയം അത് ഉയര്‍ത്തുക എന്നത് ജൂത ക്രിസ്ത്യാനികളുടെ ചര്യയാകുന്നു .നിങ്ങള്‍ അവരോട് സാദ്രിശ്യപെടരുത് ."
ലോകനേതാക്കളായ നബി (സ) യുടെയും കൂട്ടുകാരുടെയും ഖബറിന്റെ കാര്യമിതാണെങ്കില്‍ മറ്റുള്ള ഖബറുകളുടെ കാര്യം പ്രത്യാകം പറയണോ..?
അതിനാല്‍ "തങ്ങള്‍ ചെറുപ്രായക്കാരായിരുന്ന കാലം ഉസ്മാനു ബ്‌നു മദ്ഊന്‍(റ)വിന്റെ ഖബര്‍ ചാടുന്നവരായിരുന്നു ഞങ്ങളില്‍ വലിയ ചാട്ടക്കാരന്‍ " എന്ന് താബിഉകളില്‍ പെട്ട ഖാരിജ (റ) പറഞ്ഞത് ഖബര്‍ കെട്ടിപ്പൊക്കാന്‍ തെളിവല്ല.അത് പരിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും ആശയങ്ങള്‍ക്ക് ഘടകവിരുദ്ധമാണ് .

ഖബര്‍ കെട്ടിപ്പൊക്കല്‍ - ഇമാം നവവി (റ)

ഖബറുകള്‍ മഹാന്മാരുടെതാണെങ്കിലും സാധാരണക്കാരുടെതാണെങ്കിലും ഭൂമിയുടെ വിതാനത്തില്‍ നിന്നും ഒരു ചാണ്‍ മാത്രമേ ഉയര്‍ത്താന്‍ പാടുള്ളൂ. അതില്‍ കൂടുതല്‍ ഉയര്‍ത്തുന്നതും അലങ്കരിക്കുന്നതും അതിന്മേല്‍ തേപ്പ് നടത്തുന്നതും ഖുബ്ബയുണ്ടാക്കുന്നതും എഴുതുന്നതും, ഖബര്‍ ചുറ്റുന്നതും അത് തൊടുന്നതും ചുംബിക്കുന്നതുമെല്ലാം ഇസ്‌ലാം ശക്തിയായി വിരോധിച്ചിട്ടുണ്ട്. ഇക്കാര്യം ശാഫീ മദ്ഹബിലെ ആധികാരിക ശബ്ദമായ 
ഇമാം നവവി (റ) തന്നെ ധീരമായി പ്രഖ്യാപിക്കുന്നത് കാണുക:
ഉയര്‍ത്തപ്പെട്ട ഖബറുകളെല്ലാം നിരപ്പാകാന്‍ നബി (സ) കല്‍പ്പിച്ചിരുന്നു എന്ന ഇമാം മുസ്‌ലിം (റഹി) ഉദ്ധരിച്ച  ഹദീസ് വിവരിച്ചു കൊണ്ട് ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ ഇമാം നവവി (റഹി) പറയുന്നു:

قَوْلُهُ : ( يَأْمُرُ بِتَسْوِيَتِهَا ) وَفِي الرِّوَايَةِ الْأُخْرَى : ( وَلَا قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ ) . فِيهِ أَنَّ السُّنَّةَ أَنَّ الْقَبْرَ لَا يُرْفَعُ عَلَى الْأَرْضِ رَفْعًا 
كَثِيرًا ، وَلَا يُسَنَّمُ ، بَلْ يُرْفَعُ نَحْوَ شِبْرٍ وَيُسَطَّحُ ، وَهَذَا مَذْهَبُ الشَّافِعِيِّ وَمَنْ وَافَقَهُ 

"ഖബര്‍ ഭൂമിക്ക് മുകളില്‍ ഒരു ചാണില്‍ കൂടുതലായി ഉയര്‍ത്താതിരിക്കലാണ് സുന്നത്ത് എന്ന് ഈ ഹദീസില്‍ നിന്ന് കിട്ടുന്നു. (മുകള്‍ ഭാഗം) കൂര്‍ത്തതാകുകയും അരുത്. എന്നാല്‍, ഒരു ചാണ്‍ കണക്കെ ഉയര്‍ത്തുകയും മേല്‍ഭാഗം പരത്തുകയും വേണം. ഇതാണ് ശാഫിഈ ഇമാമിന്റെയും അതിനോടു യോജിക്കുന്നവരുടെയും മദ്ഹബ്.” 
 (صحيح مسلم » كتاب الجنائز » باب الأمر بتسوية القبر )
ഇതുപോലെ മറ്റൊരു ഹദീസിനെ (ഫളാലത്തുബ്നു ഉബൈദ് (റ) റിപ്പോര്‍ട്ട് :അദ്ദേഹം പറഞ്ഞു: ‘ഖബര്‍ നിരപ്പാക്കാന്‍ നബി(സ) കല്‍പ്പിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട് ‘സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍:968 ) ഇതിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) എഴുതുന്നു:



وَفِي هَذَا الْحَدِيثِ كَرَاهَةُ تَجْصِيصِ الْقَبْرِ وَالْبِنَاءِ عَلَيْهِ وَتَحْرِيمُ الْقُعُودُ ، وَالْمُرَادُ بِالْقُعُودِ الْجُلُوسُ عَلَيْهِ . هَذَا مَذْهَبُ الشَّافِعِيِّ وَجُمْهُورِ الْعُلَمَاءِ 



“ഈ ഹദീസില്‍ ഖബറിന്മേല്‍ എന്തെങ്കിലും നിര്‍മ്മിക്കലും ഖബറിന്മേല്‍ കുമ്മായം തേക്കലും കറാഹത്താണെന്നും അതിന്മേല്‍ ഇരിക്കല്‍ ഹറാമാണെന്നുമുണ്ട്. ഇത് ശാഫീ(റ)യുടെയും മുസ്ലിം ഭൂരിപക്ഷ പണ്ഡിതരുടെയും മദ്ഹബാണ് "

ഇമാം നവവി (റ) വീണ്ടും പറയുന്നു :





قَالَ أَصْحَابُنَا : تَجْصِيصُ الْقَبْرِ مَكْرُوهٌ ، وَالْقُعُودُ عَلَيْهِ حَرَامٌ ، وَكَذَا الِاسْتِنَادُ إِلَيْهِ وَالِاتِّكَاءُ عَلَيْهِ  

وَأَمَّا الْبِنَاءُ عَلَيْهِ فَإِنْ كَانَ فِي مِلْكِ الْبَانِي فَمَكْرُوهٌ ، وَإِنْ كَانَ فِي مَقْبَرَةٍ مُسَبَّلَةٍ فَحَرَامٌ . نَصَّ عَلَيْهِ الشَّافِعِيُّ وَالْأَصْحَابُ


"നമ്മുടെ അസ്വഹാബ് പറഞ്ഞത് ഖബര്‍ കുമ്മായമിടല്‍ കറാഹത്തും അതിന്മേല്‍ ഇരിക്കല്‍ ഹറാമുമാണെന്നാണ്. ഇതു പോലെ ഖബറിന്മേല്‍ ഊന്നുകയോ ചാരുകയോ ചെയ്യുന്നതും ഹറാമാണ്. എന്നാല്‍, ഖബറിന്മേല്‍ വല്ലതും നിര്‍മ്മിക്കല്‍, നിര്‍മ്മിക്കുന്നവന്റെ അധീനതയിലുള്ള സ്ഥലത്താണ് ഖബറെങ്കില്‍ അത് കറാഹത്താണ്. പൊതു ഖബര്‍ സ്ഥാനിയിലാണെങ്കില്‍ ഹറാമുമാണ്. ഈ കാര്യം ഇമാം ശാഫീ (റ) യും അസ്ഹാബും വ്യക്തമായി പറഞ്ഞിട്ടുണ്ട്."
ഇമാം നവവി (റ) തുടരുന്നു 
.( قَالَ الشَّافِعِيُّ فِي الْأُمِّ : وَرَأَيْتُ الْأَئِمَّةَ بِمَكَّةَ يَأْمُرُونَ بِهَدْمِ مَا يُبْنَى ، وَيُؤَيِّدُ الْهَدْمَ قَوْلُهُ : ( وَلَا قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ
"അല്‍ ഉമ്മി’ല്‍ ഇമാം ശാഫീ(റ) പറഞ്ഞു: ‘മക്കയിലെ ഇമാമീങ്ങള്‍ ഖബറിന്മേല്‍ നിര്‍മ്മിക്കപെട്ടവയെല്ലാം പൊളിച്ചുകളയാന്‍ കല്‍പ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ‘ഖബറിന്മേല്‍ നിര്‍മ്മിക്കപെട്ടവയെല്ലാം പൊളിച്ചുകളയണം എന്ന് ഇമാം ശാഫീ(റ) പറഞ്ഞതിന് നബി(സ)യുടെ വചനം തെളിവാകുന്നു. (‘ഉയര്‍ത്തപ്പെട്ട ഖബറുകളെല്ലാം നീ നിരപ്പാക്കണം’എന്നാണു ആ നബിവചനം.)"

 ( صحيح مسلم » كتاب الجنائز » باب النهي عن تجصيص القبر والبناء عليه )

എടുപ്പായി നിര്‍മ്മിക്കപ്പെട്ടതിനെ പൊളിച്ചു കളയാന്‍ ഇമാമുകള്‍ ആജ്ഞാപിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്ന് ഇമാം ശാഫിഈ ‘അല്‍ ഉമ്മില്‍’ എഴുതിയത്, ”ഉയര്‍ന്ന് നില്‍ക്കുന്ന ക്വബ്‌റിനെ തകര്‍ത്തു കളയാതെ വിടരുത്” എന്ന നബിവചനത്തെ ശക്തിപ്പെടുത്തുന്നു എന്നാണ് ഇമാം നവവി (റ) പറയുന്നത്.നബിവചനം സ്ഥിരീകരിക്കപ്പെട്ടത് കൊണ്ടാണ് ഇമാമുകള്‍ അങ്ങനെ ആജ്ഞാപിച്ചതെന്ന് നവവി ഇമാമിന്റെ ഈ വിവരണത്തില്‍
നിന്നും വ്യക്തമാണ്. 
എന്നാല്‍ ബര്‍ക്കത്തിന്റെയും പുണ്യത്തിന്റെയും പേരുപറഞ്ഞ് ഇന്ന് ജനങ്ങള്‍ ഖബറിന് സമീപം എന്തല്ലാമാണ് കാണിച്ചുക്കൂട്ടുന്നത് ?
പട്ട വിരിക്കലും പൂമാല ചാര്‍ത്തലും നിലവിളക്ക് കത്തിക്കലും തൊടലും മുത്തലും സുജൂദ് വരെയും നടക്കുന്നു . ആരാണ് സമൂഹത്തെ ഇത്തരം ദുരാചാരങ്ങളിലേക്ക് തള്ളിവിട്ടത് ?
ഇമാം നവവി (റ) പറയുന്നു
________



قَالَ أَبُو مُوسَى : وَقَالَ الْإِمَامُ أَبُو الْحَسَنِ مُحَمَّدُ بْنُ مَرْزُوقٍ الزَّعْفَرَانِيُّ : وَكَانَ مِنْ الْفُقَهَاءِ الْمُحَقِّقِينَ فِي كِتَابِهِ فِي الْجَنَائِزِ : 

وَلَا يَسْتَلِمُ الْقَبْرَ بِيَدِهِ ، وَلَا يُقَبِّلُهُ قَالَ : وَعَلَى هَذَا مَضَتْ السُّنَّةُ 

قَالَ أَبُو الْحَسَنِ : وَاسْتِلَامُ الْقُبُورِ وَتَقْبِيلُهَا الَّذِي يَفْعَلُهُ الْعَوَامُّ الْآنَ مِنْ الْمُبْتَدَعَاتِ الْمُنْكَرَةِ شَرْعًا ، يَنْبَغِي تَجَنُّبُ فِعْلِهِ وَيُنْهَى فَاعِلُهُ ، قَالَ فَمَنْ قَصَدَ السَّلَامَ عَلَى مَيِّتٍ سَلَّمَ عَلَيْهِ مِنْ قِبَلِ وَجْهِهِ ، وَإِذَا أَرَادَ الدُّعَاءَ تَحَوَّلَ عَنْ مَوْضِعِهِ وَاسْتَقْبَلَ الْقِبْلَةَ ، قَالَ أَبُو مُوسَى : وَقَالَ الْفُقَهَاءُ الْمُتَبَحِّرُونَ الْخُرَاسَانِيُّونَ : الْمُسْتَحَبُّ فِي زِيَارَةِ الْقُبُورِ أَنْ يَقِفَ مُسْتَدْبِرَ الْقِبْلَةِ مُسْتَقْبِلًا وَجْهَ الْمَيِّتِ ، يُسَلِّمُ وَلَا يَمْسَحُ الْقَبْرَ وَلَا يُقَبِّلُهُ وَلَا يَمَسُّهُ ، فَإِنَّ ذَلِكَ عَادَةُ النَّصَارَى ( قَالَ ) : وَمَا ذَكَرُوهُ صَحِيحٌ لِأَنَّهُ قَدْ صَحَّ النَّهْيُ عَنْ تَعْظِيمِ الْقُبُورِ ، وَلِأَنَّهُ إذَا لَمْ يُسْتَحَبَّ اسْتِلَامُ الرُّكْنَيْنِ الشَّامِيَّيْنِ مِنْ أَرْكَانِ الْكَعْبَةِ لِكَوْنِهِ لَمْ يُسَنَّ ، مَعَ اسْتِحْبَابِ اسْتِلَامِ الرُّكْنَيْنِ الْآخَرَيْنِ ، فَلَأَنْ لَا يُسْتَحَبَّ مَسُّ الْقُبُورِ أَوْلَى 
“(തെളിവുകളുടെ അടിസ്ഥാനത്തില്‍) സത്യം ശരിക്കും മനസ്സിലാക്കിയ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാരില്‍പെട്ട ഇമാം അബൂഹസന്‍ അല്‍ സഅഫറാനി തന്‍റെ ‘അല്‍ജനാഇസ്’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഖബര്‍ കൈകൊണ്ട് തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യാന്‍ പാടില്ല. ഇപ്രകാരമാണ് നബിചര്യ കഴിഞ്ഞുപോയിട്ടുള്ളത്. സഅഫറാനി പറഞ്ഞു: ഇന്ന് സാധാരണക്കാര്‍ ചെയ്യുന്നതുപോലെ ഖബറിനെ തൊട്ടുമുത്തലും ചുംബിക്കലും ശറഇല്‍ വെറുക്കപ്പെട്ട ബിദ്അത്തുകളില്‍ ഉള്‍പ്പെട്ടതാണ്. ഇത് വര്‍ജ്ജിക്കല്‍ നിര്‍ബന്ധമാണ്‌. ഇത് ചെയ്യുന്നവരെ വിരോധിക്കല്‍ അനിവാര്യവുമാണ്‌. ഇമാം സഅഫറാനി പറഞ്ഞു: വല്ലവനും സലാം പറയാന്‍ ഉദ്ദേശിച്ചാല്‍ മയ്യിത്തിന്‍റെ മുഖത്തിന്‍റെ നേരെ നില്‍ക്കണം. പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടെനിന്ന് തെറ്റി ഖിബലക്ക് അഭിമുഖമായി നിന്ന് പ്രാര്‍ഥിക്കണം.

അബൂമൂസ(റ) പറയുന്നു: ഖുറാസാനിലെ അഗാധ പാണ്ഡിത്യമുള്ള പണ്ഡിതന്മാര്‍ പറഞ്ഞു: ഖബര്‍ സിയാറത്ത് ചെയ്യുമ്പോള്‍ ഖിബ്‌ലക്ക് പിന്നിട്ടു മയ്യിത്തിനെ അഭിമുഖീകരിച്ചു അവന്‍ സലാം പറയണം.എന്നാല്‍ ഖബറിനെ തൊടുകയോ മുത്തുകയോ ചെയ്യരുത്. നിശ്ചയം അത് ക്രിസ്ത്യാനികളുടെ ചര്യയാണ്. അദ്ദേഹം പറഞ്ഞു: അവര്‍ പ്രസ്താവിച്ചത് വളരെ യാഥാര്‍ത്യമാണ്. തീര്‍ച്ചയായും നബിചര്യയുടെ അഭാവം കാരണം കഅബയുടെ രണ്ട് ശാമീമൂലകളെ ചുംബിക്കല്‍ നല്ലതല്ല. എന്നാല്‍ മറ്റു രണ്ട് മൂലകള്‍ ചുംബിക്കല്‍ സുന്നത്തുമാണ്. എന്നിരിക്കെ ഖബറിനെ തൊടല്‍ പോലും സുന്നത്തല്ല.”
( المجموع شرح المهذب » كتاب الجنائز » زيارة القبور للرجال )
ഇമാം നവവി(റ) തന്നെ ഇതേ ഗ്രന്ഥത്തില്‍ മറ്റൊരു സ്ഥലത്ത് എഴുതുന്നത് കാണുക:
--------

لَا يَجُوزُ أَنْ يُطَافَ بِقَبْرِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَيُكْرَهُ إلْصَاقُ الظُّهْرِ وَالْبَطْنِ بِجِدَارِ الْقَبْرِ ، قَالَهُ أَبُو عُبَيْدِ اللَّهِ الْحَلِيمِيُّ وَغَيْرُهُ ، قَالُوا : وَيُكْرَهُ مَسْحُهُ بِالْيَدِ وَتَقْبِيلُهُ ، بَلْ الْأَدَبُ أَنْ يَبْعُدَ مِنْهُ كَمَا يَبْعُدُ مِنْهُ لَوْ حَضَرَهُ فِي حَيَاتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . هَذَا هُوَ الصَّوَابُ الَّذِي قَالَهُ الْعُلَمَاءُ وَأَطْبَقُوا عَلَيْهِ ، وَلَا يُغْتَرُّ بِمُخَالَفَةِ كَثِيرِينَ مِنْ الْعَوَامّ وَفِعْلِهِمْ ذَلِكَ ، فَإِنَّ الِاقْتِدَاءَ وَالْعَمَلَ إنَّمَا يَكُونُ بِالْأَحَادِيثِ الصَّحِيحَةِ وَأَقْوَالِ الْعُلَمَاءِ ، وَلَا يُلْتَفَتُ إلَى مُحْدَثَاتِ الْعَوَامّ وَغَيْرِهِمْ وَجَهَالَاتِهِمْ . 

وَقَدْ ثَبَتَ فِي الصَّحِيحَيْنِ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { مَنْ أَحْدَثَ فِي دِينِنَا مَا لَيْسَ مِنْهُ فَهُوَ رَدٌّ } وَفِي رِوَايَةٍلِمُسْلِمٍ { مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ } وَعَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { لَا تَجْعَلُوا قَبْرِي عِيدًا وَصَلُّوا عَلَيَّ ، فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ } رَوَاهُ أَبُو دَاوُد بِإِسْنَادٍ صَحِيحٍ . وَقَالَ الْفُضَيْلُ بْنُ عِيَاضٍ رَحِمَهُ اللَّهُ مَا مَعْنَاهُ : اتَّبِعْ طُرُقَ الْهُدَى وَلَا يَضُرُّك قِلَّةُ السَّالِكِينَ وَإِيَّاكَ وَطُرُقَ الضَّلَالَةِ ، وَلَا تَغْتَرَّ بِكَثْرَةِ الْهَالِكِينَ . وَمَنْ خَطَرَ بِبَالِهِ أَنَّ الْمَسْحَ بِالْيَدِ [ ص: 258 ] وَنَحْوَهُ أَبْلَغُ فِي الْبَرَكَةِ ، فَهُوَ مِنْ جَهَالَتِهِ وَغَفْلَتِهِ ، لِأَنَّ الْبَرَكَةَ إنَّمَا هِيَ فِيمَا وَافَقَ الشَّرْعَ وَكَيْفَ يُبْتَغَى الْفَضْلُ فِي مُخَالَفَةِ الصَّوَابِ 
“നബി(സ) യുടെ ഖബറിനെ ത്വവാഫ് (ചുറ്റല്‍) ചെയ്യാന്‍ പാടില്ല. തന്ടെ വയറുകൊണ്ടോ മുതുകുകൊണ്ടോ ഖബറിന്റെ

ചുമരിനെ സ്പര്‍ശിക്കല്‍ വെറുക്കപ്പെട്ടതാണ്‌. ഇപ്രകാരം അബൂഉബൈദുല്‍ ഹലീമിയും മറ്റും പറയുന്നു. അവര്‍ വീണ്ടും പറയുന്നു: ഖബറിനെ കൈകൊണ്ട് തൊടലും ചുംബിക്കലും വെറുക്കപ്പെട്ട കറാഹത്താണ്. തിരുമേനി (സ) ജീവിച്ചിരുന്ന കാലത്ത് അകന്നു നില്‍ക്കുന്നത്പോലെ അകന്നു നില്‍ക്കണം. ഈ പറഞ്ഞതാണ് യാഥാര്‍ത്ഥ്യം. പണ്ഡിതന്മാര്‍ ഇപ്രകാരം ഏകോപിച്ച് പ്രസ്താവിക്കുന്നുണ്ട് ‌. സാധാരണക്കാരായ ധാരാളം മനുഷ്യര്‍ ഇതിനെതിരായി പ്രവര്‍ത്തിക്കുന്നത് കണ്ട് നീ വഞ്ചിതനാകരുത്. നിശ്ചയം പ്രവര്‍ത്തിയും പിന്തുടരലും സ്വഹീഹായ ഹദീസുകളും (അതുമായി യോജിച്ച) പണ്ഡിതഭിപ്രായങ്ങളുമാണ്. സാധാരണക്കാരായ ജനങ്ങള്‍ നിര്‍മ്മിച്ചു ണ്ടാക്കിയ അനാചാരങ്ങളിലേക്കും അവരുടെ വിഡ്ഡിത്തത്തിലേക്കും നീ തിരിഞ്ഞു നോക്കരുത്. ബുഖാരിയിലും മുസ്ലിമിലും ആയിഷ(റ)യില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു: നബി(സ)പറഞ്ഞു: ‘നമ്മുടെ മതത്തില്‍ അതിലില്ലാത്തത് ആരെങ്കിലും നീര്‍മ്മിച്ചാല്‍ അത് ഉപേക്ഷിക്കപ്പെടണം. ‘മുസ്ലിമിന്റെ നിവേദനത്തില്‍ പറയുന്നു: ‘നമ്മുടെ നീര്‍ദ്ദേശമില്ലാതെ എന്തെങ്കിലും പ്രവര്‍ത്തി ആരെങ്കിലും ചെയ്‌താല്‍ അത് വര്‍ജ്ജിക്കപ്പെടണം’. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി(സ) അരുളി :’എന്റെ ഖബറിനെ നിങ്ങള്‍ ആഘോഷസ്ഥലമാക്കരുത്.

നിങ്ങള്‍ എനിക്ക് സ്വലാത്ത് ചൊല്ലുക; നിങ്ങളെവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തിക്കപ്പെടും.’(അബൂദാവൂദ് ഇത് സ്വഹീഹായി ഉദ്ധരിക്കുന്നു) ഫുളൈല്ബ്നു ഇയാള് (റ) പറയുന്നു:- നീ സന്മാര്‍ഗ്ഗത്തിന്റെ വഴി പിന്തുടരുക. അതില്‍ പ്രവേശിക്കുന്നവര്‍ കുറവാണെന്നത് നിനക്ക് ഉപദ്രവം ചെയ്യുകയില്ല. ദുര്‍മാര്‍ഗ്ഗത്തിന്റെ വഴിയെ നീ സൂക്ഷിക്കുക. അതില്‍ പ്രവേശിക്കുന്നവരുടെ വര്‍ദ്ദനവ് നിന്നെ വഞ്ചനയില്‍ ചാടിക്കരുത്. ആരെങ്കിലും കൈകൊണ്ടും മറ്റും നബി(സ)യുടെ ഖബറിനെ സ്പര്‍ശിക്കലാണ് തബര്‍റുക്‌ എടുക്കുന്നതില്‍ ഏറ്റവും അനുയോജ്യമായതെന്നു വിശ്വസിക്കുകയാണെങ്കില്‍ അത് അജ്ഞതയും അശ്രദ്ധയുമാണ്‌. നിശ്ചയം തബര്‍റുക്‌ (നന്മ) എടുക്കല്‍ മതനിയമങ്ങളുമായി യോജിക്കുന്നതിലാണ്. സത്യത്തിനു എതിര്‍ പ്രവര്‍ത്തിക്കുന്നതില്‍ എങ്ങിനെയാണ് നന്മ പ്രതീക്ഷിക്കുക?”.
(ശറഹുല്‍ മുഹദ്ദബ്‌ :8 / 275
ഇമാം നവവി(റ)തന്നെ വീണ്ടും വ്യക്തമാക്കുനത് നോക്കൂ:


لِمَا رَوَى أَبُو مَرْثَدٍ الْغَنَوِيُّ رَضِيَ اللَّهُ عَنْهُ { أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَى أَنْ يُصَلَّى إلَيْهِ وَقَالَ : لَا تَتَّخِذُوا قَبْرِي وَثَنًا ، فَإِنَّمَا هَلَكَتْ بَنُو إسْرَائِيلَ لِأَنَّهُمْ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ } قَالَ الشَّافِعِيُّ رَحِمَهُ اللَّهُ : وَأَكْرَهُ أَنْ يُعَظَّمَ مَخْلُوقٌ حَتَّى يُجْعَلَ قَبْرُهُ مَسْجِدًا 



مَخَافَةَ الْفِتْنَةِ عَلَيْهِ ، وَعَلَى مَنْ بَعْدَهُ مِنْ النَّاسِ


 “ഖബറിന്മേല്‍ പള്ളി നിര്‍മിക്കുന്നത് വെറുക്കപ്പെടും. അബൂമര്‍സദ്‌(റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങള്‍ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യര്‍ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ അവര്‍ പ്രാര്‍ത്ഥനാസ്ഥലമാക്കിയത് കൊണ്ടാണ്. ഇമാം ശാഫി (റ) പറഞ്ഞു : ഒരു സൃഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബര്‍ പള്ളിയാക്കുന്നത് ഞാന്‍ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യര്‍ക്കും ഫിത്നയാവുമെന്നു ഭയപ്പെടേണ്ടതാണ്.”
(ശറഹുല്‍ മുഹദ്ദബ്: 5/314 ).

ഇമാം നവവി(റ) തന്നെ തന്ടെ ‘മിന്ഹാജുത്ത്വാലിബീനി’ ല്‍ പറയുന്നു:

 “ഖബര്‍ (ഒരു ചാണിലധികം) ഉയര്‍ത്തുന്നതും അതിന്മേല്‍ തേപ്പു നടത്തുന്നതും അതിന്മേല്‍ എഴുതുന്നതും വെറുക്കപ്പെട്ടതാണ്.”
(മിന്ഹാജുത്ത്വാലിബീന്‍ പേജ് :29 )
ഇനിയും ഇമാം നവവി(റ)തന്നെ തന്‍റെ ‘അല്‍ ഈളാഹി’ല്‍ രേഖപ്പെടുത്തുന്നത് കാണുക:
“നബി(സ)യുടെ ഖബര്‍ ത്വവാഫ് ചെയ്യാന്‍ പാടില്ല. വയറും മുതുകും അതിന്റെ ചുമരില്‍ ചേര്‍ക്കാനും പാടില്ല. ഇക്കാര്യം ഹലീമി എന്നവരും മറ്റും പറഞ്ഞിട്ടുണ്ട്. (ആ ഖബറിനെ) കൈകൊണ്ട് തടവലും മുത്തലും കറാഹത്താകുന്നു. ജീവിതകാലത്ത്‌ ഹാജറായാല്‍ എങ്ങനെ സമീപിക്കുമോ അത്പോലെ അകന്നു നില്‍ക്കണം. ഇതാണ് പണ്ഡിതന്മാര്‍ പറഞ്ഞതും ഏകോപിച്ചതും. പൊതുജനം ഇതിന്നെതിരില്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ട് വഞ്ചിതരായിപ്പോകരുത്. വിവരം കേട്ടവരും സാധാരണക്കാരുമായ ആളുകള്‍ പുതുതായി ഉണ്ടാക്കിയ കാര്യങ്ങള്‍ നോക്കുകതന്നെ വേണ്ട. പിന്‍പറ്റലും കര്‍മവും വിവരമുള്ളവര്‍ പറഞ്ഞതനുസരിച്ചാണ് വേണ്ടത്. സന്മാര്‍ഗ്ഗം നീ പിന്തുടരുക; ആ വഴിയില്‍ പ്രവേശിക്കുന്നവര്‍ കുറവാകുന്നു എന്നത് നിനക്ക് പ്രയാസമാവരുത്. വഴികേടിന്റെ മാര്‍ഗ്ഗം നീ സൂക്ഷിക്കണം. ആ വഴിയില്‍ കടക്കുന്നവരുടെ ആള്‍പെരുപ്പം കണ്ട് നീ വഞ്ചിതനാവരുത് എന്ന് ‘ഫുളയ്‌ലുബ്നു ഇയാള്’ പറഞ്ഞത് വളരെ മനോഹരമാണ്.”
(അല്‍ ഈളാഹ്,പേജ്:919 )
നോക്കൂ ഇന്ന് നമ്മുടെ സമൂഹത്തില്‍ സമസ്തക്കാരായ മുസ്ല്യാക്കന്മാരുടെ പിന്തുണയോടെ ചെയ്യുന്നതും അംഗീകരിച്ചു വരുന്നതുമായ ഖബര്‍ കെട്ടി ഉയര്‍ത്തല്‍, അതിന്മേല്‍ ഖുബ്ബ നിര്‍മ്മിക്കല്‍, പേരെഴുതിവെക്കല്‍, കുമ്മായമിടല്‍ അത് ചുറ്റല്‍, തൊടല്‍, ചുംബിക്കല്‍ മാലയിടല്‍ , അലങ്കരിക്കല്‍ ,വിളക്ക് കത്തിച്ചു വെക്കല്‍ ….തുടങ്ങിയ എല്ലാ സമ്പ്രദായങ്ങളെയും ശക്തിയുക്തം എതിര്‍ക്കുകയും വിരോധിക്കുകയുമാണ് ശാഫീ മദ്ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ) ഇവിടെ ചെയ്യുന്നത്. നബി(സ)യുടെ ഹദീസുദ്ധരിച്ചുകൊണ്ടാണീ ആഹ്വാനമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അപ്പോള്‍ ഇവര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം പേക്കൂത്തുകള്‍ക്ക് സ്വന്തം മദ്ഹബിന്റെ പോലും പിന്ബലമില്ലെന്നും അത് ജൂത-ക്രിസ്ത്യാനികളുടെ ചര്യയാണെന്നും ഇതോടെ കൂടുതല്‍ വ്യക്തമായി.

ഖബര്‍ കെട്ടിപ്പൊക്കല്‍ - ഇമാം ശാഫി (റ)

ഖബറുകള്‍ ഭൂമിയില്‍ നിന്ന് ഒരു ചാണിലധികം ഉയര്‍ത്തുകയോ അതിനുമുകളില്‍ എന്തെങ്കിലും കെട്ടിയുണ്ടാക്കുകയോ കുമ്മായം പൂശുകയോ പാടില്ല എന്നതാണ് ഇസ്ലാമിക അധ്യാപനം . ശാഫി മദ്ഹബും ഇത് തന്നെയാണ് പഠിപ്പിക്കുന്നത് .ഇതേ കാര്യം ശാഫിഈ ഇമാം തന്നെ പറയുന്നത് കാണുക:
-------------

وَأُحِبُّ أَنْ لَا يُزَادَ فِي الْقَبْرِ تُرَابٌ مِنْ غَيْرِهِ وَلَيْسَ بِأَنْ يَكُونَ فِيهِ تُرَابٌ مِنْ غَيْرِهِ بَأْسٌ إذًا إذَا زِيدَ فِيهِ تُرَابٌ مِنْ غَيْرِهِ ارْتَفَعَ جِدًّا ، وَإِنَّمَا أُحِبُّ أَنْ يُشَخِّصَ عَلَى وَجْهِ الْأَرْضِ شِبْرًا أَوْ نَحْوَهُ وَأُحِبُّ أَنْ لَا يُبْنَى ، وَلَا يُجَصَّصَ فَإِنَّ ذَلِكَ يُشْبِهُ الزِّينَةَ وَالْخُيَلَاءَ ، وَلَيْسَ الْمَوْتُ مَوْضِعَ وَاحِدٍ مِنْهُمَا ، وَلَمْ أَرَ قُبُورَ الْمُهَاجِرِينَ وَالْأَنْصَارِ مُجَصَّصَةً ( قَالَ الرَّاوِي ) : عَنْ طَاوُسٍ : { إنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَى أَنْ تُبْنَى الْقُبُورُ أَوْ تُجَصَّصَ } ( قَالَ الشَّافِعِيُّ ) : وَقَدْ رَأَيْت مِنْ الْوُلَاةِ مَنْ يَهْدِمَ بِمَكَّةَمَا يُبْنَى فِيهَا فَلَمْ أَرَ الْفُقَهَاءَ يَعِيبُونَ ذَلِكَ
" മറ്റ് മണ്ണ് അവിടെ ഖബറിന്‍മേല്‍ ചേര്‍ക്കാതിരിക്കലാണ് എനിക്കിഷ്ടം. വേറെ മണ്ണ് അതില്‍ ചേര്‍ന്നാല്‍, മറ്റു കുഴപ്പമുണ്ടാകുന്നത് കൊണ്ടല്ല ഞാനങ്ങനെ പറയുന്നത്. ഖബറിന്റെ ഉയരം കൂടിപ്പോകുമോ എന്ന കാരണമാണ് വേറെ മണ്ണ് ചേര്‍ക്കരുത് എന്ന് പറയാന്‍ കാരണം. ഒരു ചാണോ അതിനടുത്തോ ഖബര്‍  ഉയര്‍ത്താനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.  ഖബറിന്‍മേല്‍ എടുപ്പുണ്ടാക്കുന്നതോ തേപ്പ് നടത്തുന്നതോ എനിക്കിഷ്ടമല്ല. അങ്ങനെ ചെയ്യുന്നത് അലങ്കാരത്തിനോ അഹങ്കാരത്തിനോ ആണല്ലോ ഉപകരിക്കുക. മരണമെന്നത് അതിനൊന്നുമല്ലല്ലോ. മുഹാജിറുകളുടെയോ അന്‍സ്വാറുകളുടെയോ ഖബറുകള്‍ തേപ്പ് നടത്തിയിരുന്നതായി ഞാന്‍ അറിയുന്നില്ല.”

ത്വാവൂസ് (റ) ല്‍ നിന്ന് നിവേദനം : ഖബ്‌റുകള്‍ കുമ്മായമിടുക, അതിന്മേല്‍ വല്ലതും നിര്‍മിക്കുക എന്നിവ നബി(സ) നിരോധിച്ചിരിക്കുന്നു.''

ഇമാം ശാഫി വീണ്ടും പറയുന്നു :

"മക്കയിലെ ഭരണാധികാരികള്‍ ഖബറിന്മേല്‍ നിര്‍മ്മിക്കപ്പെട്ടവയെല്ലാം തകര്‍ത്തുകളയുന്നതായി ഞാന്‍ കണ്ടിട്ടുണ്ട് . ഫുഖ്‌ഹാക്കള്‍ ആരും തന്നെ അതിനെ എതിര്‍ക്കുന്നതായി ഞാന്‍ കണ്ടില്ല "

( الأم للشافعي » كتاب الجنائز » باب الدفن » باب ما يكون بعد الدفن )
( قَالَ الشَّافِعِيُّ ) : وَيُسَطَّحُ الْقَبْرُ ، وَكَذَلِكَ بَلَغَنَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { أَنَّهُ سَطَّحَ قَبْرَ إبْرَاهِيمَ ابْنِهِ ، وَوَضَعَ عَلَيْهِ حَصًى مِنْ حَصَى الرَّوْضَةِ } ، وَأَخْبَرَنَا إبْرَاهِيمُ بْنُ مُحَمَّدٍ عَنْ جَعْفَرِ بْنِ مُحَمَّدٍعَنْ أَبِيهِ { أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَشَّ عَلَى قَبْرِ إبْرَاهِيمَ ابْنِهِ ، وَوَضَعَ عَلَيْهِ حَصْبَاءَ } ، وَالْحَصْبَاءُ لَا تَثْبُتُ إلَّا عَلَى قَبْرٍ مُسَطَّحٍ ، وَقَالَ بَعْضُ النَّاسِ : يُسَنَّمُ الْقَبْرُ ، وَمَقْبَرَةُ الْمُهَاجِرِينَ ، وَالْأَنْصَارِ عِنْدَنَا مُسَطَّحٌ قُبُورُهَا ، وَيُشْخَصُ مِنْ الْأَرْضِ نَحْوٌ مِنْ شِبْرٍ ، وَيَجْعَلُ عَلَيْهَا الْبَطْحَاءَ مَرَّةً وَمَرَّةً تُطَيَّنُ ، وَلَا أَحْسِبُ هَذَا مِنْ الْأُمُورِ الَّتِي يَنْبَغِي أَنْ يَنْقُلَ فِيهَا أَحَدٌ عَلَيْنَا ، وَقَدْ بَلَغَنِي عَنْ الْقَاسِمِ بْنِ مُحَمَّدٍ قَالَ : رَأَيْت قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَأَبِي بَكْرٍ ، وَعُمَرَ مُسَطَّحَةً  

ഖബറിന്റെ മുകള്‍ ഭാഗം പരത്തപ്പെടണം. നബി(സ്വ) അവിടുത്തെ പുത്രന്‍ ഇബ്‌റാഹീമിന്റെ ഖബര്‍  പരത്തിയെന്നും മുകളില്‍ ആ പ്രദേശത്തുള്ള ചരല്‍ വെച്ചുവെന്നും നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനു മുകളില്‍ ചരല്‍ വെച്ചുവെന്ന വിവരം ഇബ്‌റാഹീം (ഹദീസ് ഉദ്ധരിക്കുന്ന ആള്‍) എന്നോട് പറഞ്ഞു. മുകള്‍ ഭാഗം പരന്ന ഖബറിന്‍മേല്‍ അല്ലാതെ ചരല്‍ (ഉരുണ്ടു) വീഴാതെ നില കൊള്ളുകയില്ലല്ലോ. 
ചിലര്‍ പറയുന്നത് ഖബര്‍  കൂര്‍ത്തതായിരിക്കണമെന്നാണ്. എന്നാല്‍, മുഹാജിറുകളുടെയും അന്‍സാറുകളുടെയും ഖബറുകള്‍ മുകള്‍ ഭാഗം പരത്തപ്പെട്ടതായാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെ അത് ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ കണക്കെ ഉയര്‍ത്തണം. അതിനു മുകളില്‍ ചരല്‍ നിരത്തുകയും വേണം. മേല്‍ ഭാഗം കൂര്‍ത്തതായിരിക്കണമെന്ന ഒരു രിവായത്ത് ആരില്‍ നിന്നും കാണുന്നില്ല. നബി(സ്വ)യുടെയും സിദ്ദീഖ്, ഫാറൂഖ്(റ) എന്നിവരുടെയും ഖബറുകള്‍ പരത്തപ്പെട്ടതായി ഞാന്‍ കണ്ടുവെന്ന് ക്വാസിം ബിന്‍ മുഹമ്മദ്
 പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.”

( الأم للشافعي » كتاب الجنائز » باب الخلاف في إدخال الميت القبر )


ഇനി  അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥമായ മുക്തസര്‍ മുസ്നിയില്‍ പറയുന്നത് നോക്കൂ 


وَلَا أُحِبُّ أَنْ يُرَدَّ فِي الْقَبْرِ أَكْثَرُ مِنْ تُرَابِهِ لِئَلَّا يَرْتَفِعَ جِدًّا، وَيُشْخَصُ عَنْ وَجْهِ الْأَرْضِ قَدْرَ شِبْرٍ وَيُرَشُّ عَلَيْهِ الْمَاءُ وَيُوضَعُ عَلَيْهِ الْحَصْبَاءُ وَيُوضَعُ عِنْدَ رَأْسِهِ صَخْرَةٌ، أَوْ عَلَامَةٌ مَا كَانَتْ فَإِذَا فَرَغَ مِنْ الْقَبْرِ فَقَدْ أَكْمَلَ وَيَنْصَرِفُ مَنْ شَاءَ وَمَنْ أَرَادَ أَنْ يَنْصَرِفَ إذَا وُورِيَ فَذَلِكَ لَهُ وَاسِعٌ (قَالَ) : وَبَلَغَنَا «عَنْ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ سَطَّحَ قَبْرَ ابْنِهِ إبْرَاهِيمَ - عَلَيْهِ السَّلَامُ - وَوَضَعَ عَلَيْهِ حَصْبَاءَ مِنْ حَصْبَاءِ الْعَرْصَةِ وَأَنَّهُ - عَلَيْهِ السَّلَامُ - رَشَّ عَلَى قَبْرِهِ» وَرُوِيَ عَنْ الْقَاسِمِ قَالَ رَأَيْت قَبْرَ النَّبِيِّ - صَلَّى اللَّهُ عَلَيْهِ 



وَسَلَّمَ - وَأَبِي بَكْرٍ وَعُمَرَ مُسَطَّحَةً (قَالَ) : وَلَا تُبْنَى الْقُبُورُ وَلَا تُجَصَّصُ


ഇമാം ശാഫി (റ) പറഞ്ഞു : 
"ഖബര്‍ ഭൂമിയുടെ വിതാനത്തില്‍ നിന്നും ഒരു ചാണ്‍ ഉയര്‍ത്തണം .അതിനേക്കാള്‍ കൂടുതല്‍ ഉയരാതിരിക്കാന്‍ ഖബറിന് വേണ്ടി കുഴിച്ചെടുത്ത മണ്ണല്ലാതെ മറ്റു മണ്ണ് ഖബറിലേക്ക് മടക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നില്ല "

അദ്ദേഹം തുടരുന്നു :

"നബി (സ) യുടെ മകന്‍ ഇബ്രാഹീമിന്റെ ഖബര്‍ പരത്തിയതായും ശേഷം നബി (സ)  അവരുടെ ഖബരിന്നു മുകളില്‍  ആ പ്രദേശത്ത് നിന്നുള്ള ചരല്‍ നിരത്തിയതായും നമുക്ക് വിവരം ലഭിച്ചിട്ടുണ്ട് "

"നബി (സ) യുടെയും അബൂബക്കര്‍ (റ) യുടെയും ഉമര്‍ (റ) യുടെയും ഖബറുകളും പരത്തിയതായി ഖാസിം ബിന്‍ മുഹമ്മദ്‌ പറഞ്ഞതായും എനിക്ക് വിവരം ലഭിച്ചിട്ടുണ്ട് ."

ഇമാം ശാഫി തുടരുന്നു :

"ഖബറുകള്‍ തേപ്പ് നടത്തുകയോ കെട്ടിയുണ്ടാക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല "
( مختصر المزني - كِتَابُ الْجَنَائِزِ - بَابُ عَدَدِ الْكَفَنِ وَكَيْفَ الْحَنُوطُ )


നോക്കൂ ..ഇമാം ഷാഫി (റ) യുടെ ഈ വരികളില്‍ നിന്ന് നമുക്കെന്താണ് മനസ്സിലാക്കാന്‍ കഴിയുന്നത് ?


ഖബറിന്റെ ഉയരം കൂടിപ്പോകുമോ എന്ന ഭയത്താല്‍ പുറത്ത് നിന്നുള്ള മണ്ണുപോലും ഖബറിന്നു  മുകളിലേക്ക് ഇടരുതെന്നാണ് ഇമാം പറയുന്നത് .

മാത്രവുമല്ല  മഹാന്മാരുടെ ഖബറുകള്‍ കെട്ടിപ്പൊക്കാമെന്ന വാദവും ഇമാം ശാഫി (റ) തകര്‍ത്തുകളഞ്ഞു . അദ്ദേഹം പറയുന്നത് നബി (സ) യുടെയും അബൂബക്കര്‍ (റ) യുടെയും ഉമര്‍ (റ) യുടെയും ഖബറുകളും പരത്തിയിട്ടാണെന്നും അദ്ദേഹം പറയുന്നു.


മാത്രവുമല്ല മുഹാജിറുകളുടെയും അന്സാരുകളുടെയും ഖബറുകളും 
നബി (സ) യുടെ മകന്‍ ഇബ്രാഹീമിന്റെ ഖബര്‍ പോലും ഇപ്രകാരമാണ് ചെയ്തിട്ടുള്ളത് എന്നും ഇമാം ശാഫി (റ) പറയുന്നു.

ചിന്തിക്കുക .ലോകത്ത് ഇവരെക്കാളും വലിയ മഹാന്മാരും ഔലിയാകളുമുണ്ടോ ..?

നബി (സ) യുടെ കല്‍പ്പനക്ക് എതിരായി നിര്‍മ്മിക്കപ്പെട്ട ഖബരുകലെല്ലാം അവിടത്തെ ഭരണാധികാരികളും ഫുഖ്‌ഹാക്കളും പൊളിച്ചു കളഞ്ഞതായും ഇമാം ശാഫി (റ) നമ്മെ ഓര്‍മ്മപെടുത്തുന്നു .

മാത്രമല്ല അത്തരം കാര്യങ്ങള്‍ അഹങ്കാരന്ത്തിന്റെ  അടയാളമാനെന്നും , എന്നാല്‍ ഖബര്‍ അതിനുള്ളതല്ല എന്നും ഇമാം പഠിപ്പിക്കുന്നു .

ഇനി നമ്മള്‍ കേരളത്തിലെയും മറ്റും കെട്ടിപ്പോക്കിയതും കുമ്മായമിട്ടതും പട്ടുവിരിച്ചതും പൂമാലയിട്ടതും വിളക്ക് കത്തിച്ചു വെച്ചതുമായ ഖബറുകളെ, ഇമാം ഷാഫി (റ) യുടെ ഈ വരികളുമായി ഒന്ന് താരതമ്യം ചെയ്ത് നോക്കുക. 
  
സത്യം മനസ്സിലാക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ !